തറവാട്ടിലെ നിധി – 12 Likeഅടിപൊളി  

തറവാട്ടിലെ നിധി 12
Tharavattile Nidhi Part 12 | Author : [Jack Sparrow]

[ Previous Part ] [ www.kambi.pw ]



ഞാൻ അതും പറഞ്ഞ് അവിടെ നിന്ന്  പതുക്കെ റൂമിലോട്ട് പോയി…

പിന്നാലെ തന്നെ ഉഷാമ്മ അങ്ങോട്ട് വന്നു…

“മോനെ ശ്രീ, നീ എന്താടാ ചെയ്യാൻ പോകുന്നത്, കൊണ്ട് കളയാൻ അവളെന്താ പൂച്ചക്കുട്ടി വല്ലതും ആണോ മോനെ, അവരെപ്പോലെ നിനക്കും കണ്ണിൽ ചോര ഇല്ലാതെ ആയോ ? ”

ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോൾ കൊടുങ്കാറ്റ് പോലെ മീര റൂമിലേക്ക് പാഞ്ഞെത്തി.. കരഞ്ഞ് കരഞ്ഞ് സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അവളുടെ കണ്ണു ചുവന്നിരുന്നു…

“ശ്രീ… നീ എൻ്റെ ചേച്ചിയെ എവിടെ കൊണ്ടുപോയി കളയാൻ പോകുവാ… നീ ആരാ ഇതൊക്കെ തീരുമാനിക്കാൻ” എൻ്റെ കോളറിൽ കേറി പിടിച്ച് അവൾ അലറി

ഞാൻ ശാന്തമായി…

“ഉഷാമ്മേ ആ കതക് ഒന്ന് അടച്ചേ…. ഇനി ഞാൻ പറയുന്നത് പുറത്ത് ആരും കേൾക്കണ്ട…”

ഉഷാമ്മ വേഗം കതക് അടക്കുന്നു…

” മീരാ, ഞാൻ നിന്നോട് അന്ന് ഒരു കാര്യം പറഞ്ഞിരുന്നു, നീ അത് സമ്മതിച്ചിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു… നമ്മൾ 4 പേരും ഇവിടെ നിന്ന് പോയേനെ..”

മീര : അത്….

“നിക്ക് ഞാൻ പറയട്ടെ… ഇനി ഇപ്പൊ ഇതേ വഴി ഉള്ളൂ, മീനാക്ഷിയെയും ലളിതമ്മായിയെയും ഞാൻ  എൻ്റെ വീട്ടിൽ കൊണ്ടുപോയി ആക്കാം, അവർക്ക് സഹായത്തിന് ഒരു സ്ത്രീയെയും ഏർപ്പാട് ചെയ്യാം… ഇപ്പോഴത്തെ അവസ്ഥയിൽ നിന്നെ ഇവിടുന്ന് അവർ വിടുമെന്ന് തോന്നുന്നില്ല, നീ ഒന്ന് വാശി പിടിച്ച് നോക്ക്…”

മീര എൻ്റെ കോളറിൽ പിടി വിട്ടു,വീണ്ടും കരയാൻ തുടങ്ങി … ഉഷമ്മ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു..

“മോനെ ലളിതയെ പോലും അവർ പോകാൻ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല”

ഞങ്ങൾ പതിയെ പുറത്തോട്ട് ഇറങ്ങി, അവിടെ ഇപ്പോഴും എല്ലാവരും ഉണ്ട്…

“ഞാൻ ഒന്ന് ചുമച്ചു,… ഇവളെ ഒറ്റക്ക് കൊണ്ട് പോയി ആക്കുന്നത് ബുദ്ധിമുട്ടാണ്… അവളുടെ അമ്മയും അനിയത്തിയും കൂടെ പോന്നോട്ടെ…”

സന്ധ്യ വല്യമ്മക്കും ശോഭ ചിറ്റയും എന്തോ പറയാൻ ആയി തുടങ്ങിയതും അച്ഛമ്മ തന്നെ ശബ്ദം ഉയർത്തി…

“ശ്രീ അത് വേണ്ട… ഇവളെ ഒറ്റക്ക് കൊണ്ട് പോയി വിട്ടാൽ മതി…”

“അതേ മൂന്നും കൂടെ പോയാൽ പിന്നെ ഇവിടുത്തെ കാര്യങ്ങൾ പിന്നെ എങ്ങനാ” ശോഭ ചിറ്റ അച്ഛമ്മയെ പിന്തുണച്ചു പറഞ്ഞു…

“ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, അമ്മയെ ചേച്ചിയുടെ കൂടെ വിടണം…” മീര ഉറച്ച സ്വരത്തിൽ പറഞ്ഞു…

ഞാൻ ഉഷമ്മയെ നോക്കി… കാര്യം മനസ്സിലാക്കി അവർ പറഞ്ഞു.. “അമ്മേ അവളെ ഒറ്റക്ക് എവിടേലും ആക്കി വല്ല കടും കയ്യും ചെയ്താൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇവിടുത്തെ കാര്യങ്ങൾ ഞാനും മീരയും കൂടി നോക്കിക്കോളാം”

അച്ഛമ്മ എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ വീണ്ടും കയറി പറഞ്ഞു…

“ഇവളെ എവിടേലും ആക്കി ഞാൻ തിരിച്ച് വരണം എങ്കിൽ ആരെങ്കിലും ഒപ്പം നിർത്താൻ ഉണ്ടായേ പറ്റൂ.. അല്ലെങ്കിൽ എനിക്ക് മടങ്ങി വരാൻ പറ്റുമോ ?”

ഞാൻ പോയാൽ സ്വത്തുക്കൾ എന്താകും എന്ന പേടി മറ്റുള്ളവരിൽ എറിയാൻ ഉള്ള എൻ്റെ ശ്രമം ഏറ്റു… സന്ധ്യ വലിയമ്മ

തന്നെ ലളിതമ്മായിയെ കൊണ്ടുപോയിക്കോട്ടെ എന്ന് അച്ഛമ്മയെ ബോധിപ്പിച്ചു….

“ഞാൻ പോയി വേറെ എവിടുന്നേലും ഒരു വണ്ടി വിളിച്ചു വരാം ഇവിടെ നിന്ന് വിളിച്ചാൽ നാട് മൊത്തം അറിയും …  ഇരുട്ടുമ്പോൾ ഇറങ്ങാൻ തയ്യാറായി ഇരിക്കാൻ പറഞ്ഞോളൂ രണ്ട് പേരോടും, ചിലപ്പോൾ പാതിരാത്രിയോ നാളെ പുലർച്ചെയോ ആകും എത്തുക എന്തായാലും ഞാൻ തിരിച്ചെത്തി ഉടനെ പുറപ്പെടും..”

ഞാൻ അവിടുന്ന് ബസ് പിടിച്ചു നേരെ കൊച്ചിയിലെ എൻ്റെ  വീട്ടിലേക്ക് പോയി…ബസിൽ ഇരിക്കുമ്പോൾ അമ്പിളി ചേച്ചിയുടെ ഒരു മകളുടെ കെട്ടിയവന് ടാക്സി കാർ ഓടിക്കൽ ആണ് പണി എന്ന് ഒരിക്കൽ അവർ പറഞ്ഞത് ഓർത്തു…

കൊച്ചിയിൽ എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു, രാവിലെ തറവാട്ടിൽ നിന്ന് ഇറങ്ങി 2 ബസ് മാറിക്കേറി വന്നപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു, ഹോട്ടലിൽ കയറി ഒരു ഊണ് കഴിച്ചു… ഒരു ഓട്ടോ എടുത്ത് നേരെ അമ്പിളി ചേച്ചിയുടെ വീട്ടിലേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *