തട്ടത്തിൻ മറയത്ത് – 1 3അടിപൊളി  

തട്ടത്തിൻ മറയത്ത് – 1

[ Flying Monk ]


“ഉമ്മീ ഒന്ന് വരുന്നുണ്ടോ…?” ഒരുങ്ങാൻ കയറിയിട്ട് ഇത് നേരം കുറേയായിട്ടും ആളെ പുറത്തേക്ക് കാണാതെയായതോടെ ഞാൻ ഹാളിൽ നിന്ന് റൂമിനു മുന്നിലേക്ക് നടന്നു കൊണ്ട് അലറി വിളിച്ചു.

“നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ഉമ്മീന്ന് വിളിക്കരുത് ന്ന്…” കണ്ണാടിയിൽ നോക്കി ഒരു ഹെയർ ക്ലിപ്പും കടിച്ചു പിടിച്ചു മുടി ചീകി കൊണ്ടിരുന്നയാൾ മുടി വാരിക്കെട്ടി ക്ലിപ്പുമിട്ടു കൊണ്ട് എന്നെ നോക്കി ചീറി.

“ഓഹ് പിന്നേ…നല്ല പ്രായമുണ്ടല്ലോ എന്നിട്ട് ഞാൻ വിളിക്കുന്നതാ പ്രശ്നം…” ആ ചീറൽ കണ്ടതും ഞാൻ പിറുപിറുത്തു.

“എന്താടാ ചെക്കാ പെണ്ണുങ്ങളെ നിന്ന് പോലെ പിറുപിറുക്കണേ…എന്തേലും പറയാനുണ്ടേൽ മുഖത്ത് നോക്കി പറയെടാ…” എന്റെ പിറുപിറുക്കൽ കേട്ടതും ഒരു തട്ടവുമെടുത്ത് തലയിലേക്കിട്ടു കൊണ്ട് ആൾ വീണ്ടുമെന്റെ നേരെ ചാടി.

“പിന്നേ…കേൾക്കെ പറയാനെനിക്കെന്താ പ്രാന്തല്ലേ…വെറുതെ ഉള്ള നുള്ളും പിച്ചും അടീമിടീമെല്ലാം വാങ്ങി എന്റെ കഞ്ഞി കുടി മുട്ടിക്കാനെനിക്ക് താല്പര്യമില്ല…” ഇത്തവണ ഞാൻ മനസ്സിലാണ് പറഞ്ഞത്.

“എന്റെ പൊന്ന് റാബി ഇനി അതിൽ പിടിച്ചു തൂങ്ങാണ്ട് ഒന്നിറങ്ങ് ഇപ്പോളെ ലേറ്റായി…” ഇതിനിയും നീട്ടി കൊണ്ട് പോയാൽ ഇന്ന് പോക്കുണ്ടാവില്ല എന്ന് തോന്നിയതും ഞാൻ ആളോടായി പറഞ്ഞു.അത് കേട്ടതും വീട് മൊത്തം ചവിട്ടി കുലുക്കി കൊണ്ട് വാതിൽ നിന്ന എന്നേം പിടിച്ചു തള്ളി കൊണ്ട്

കക്ഷി ഹാളിലേക്ക് നടന്നു.ഒരു പർപ്പിൾ ഓംമ്പ്രെ ഗ്രേഡ്യന്റ് ലൂസ് സ്ലീവ് അബയായുമിട്ടു കൊണ്ടുള്ള ആ പോക്ക് ഞാൻ ഒന്നാസ്വാധിച്ചു നിന്നു.

“ഇത്രോം നേരം എന്റെ ഒരുക്കം തീർന്നില്ലേ എന്നും പറഞ്ഞുള്ള ചാട്ടമായിരുന്നു,ഇപ്പൊ കണ്ടില്ലേ വായും പൊളിച്ചു നിൽക്കുന്നെ…അതിനൊന്നും ഒരു കുഴപ്പോമില്ല…” എന്റെ നിൽപ്പ്

കണ്ടതും കക്ഷി എന്നോടുള്ള ദേഷ്യം വിടാതെ ആരോടോ എന്ന പോലെ പറഞ്ഞു.ആ ശബ്ദം കേട്ടതും ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നു,ഇനിയും നിന്നാൽ തിയേറ്ററിൽ

പടം തുടങ്ങി അര മണിക്കൂർ കഴിഞ്ഞു ഫ്ലാഷും കത്തിച്ചു വന്നതിനു അവിടിരിക്കുന്നവരുടെ തെറി കേൾക്കണ്ട വരും,അതിനൊക്കെ മുന്നേ ഈ യക്ഷിയുടെ വക വേറെയും.അതെല്ലാം ആലോചിച്ചു കൊണ്ട് ഞാൻ പെട്ടന്ന് വാതിലും പൂട്ടിയിറങ്ങി.

അതിനു ഇതൊക്കെ പറയാൻ നീ ഏതാന്ന് അല്ലെ,പറയാം…ഞാൻ കാശി എന്ന കാശിനാഥൻ മറ്റേ കക്ഷി 22ക്കാരനായ എന്റെ 40ക്കാരിയായ ഭാര്യ റാബി എന്ന റാബിയ.ആ ഇനി ഇത് എങ്ങനെ എന്നല്ലേ…?അതൊക്കെ കുറച്ചു വലിയ കഥയാ വഴിയേ പറയാം,അല്ലെങ്കിലേ ലേറ്റായെനു തെറി കേൾക്കും.

കാറിലിരിക്കുമ്പോളും എന്റെ പൊണ്ടാട്ടിയുടെ മുഖം ഊതി വീർപ്പിച്ച ബലൂൺ പോലിരുന്നു,അല്ലങ്കിൽ വാ അടക്കാതെ കലപില ചിലച്ചോണ്ടിരിക്കുന്ന ആളാണ് ഈ ഇരിപ്പിരിക്കുന്നത്.

“അത് വിടെന്റെ റാബി…” എന്നും പറഞ്ഞാ തുടയിൽ വച്ച എന്റെ ഇടതുകൈ

“എന്നെ ഇഷ്ട്ടമില്ലാത്തവർ ഒന്നും എന്നെ തൊടണ്ട…”എന്നും പറഞ്ഞു ചീറി കൊണ്ട് എന്റെ കൈ മാറ്റി.

“ഹാ…എന്റെ റാബിനെ ആരാ ഇഷ്ടല്ലാന്ന് പറഞ്ഞേ…” എന്നും പറഞ്ഞു കൊഞ്ചി കൊണ്ടവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും കക്ഷി അടങ്ങാനുള്ള മൂഡിൽ അല്ലായിരുന്നു.

“ഓഹ് പിന്നെ ഇഷ്ട്ടം കൂടിയത് കൊണ്ടായിരിക്കും അല്ലെ അങ്ങനെ ഓക്കെ വിളിക്കുന്നേ…നീ കൂടുതൽ ഒന്നും പറയണ്ട കാശി…” എന്റെ നേരെ തിരിഞ്ഞു കൊണ്ടവൾ പറഞ്ഞു.

“അശ്യേ…ഇത്രോമൊള്ളോ എന്റെ റാബി…അതൊക്കെ എന്റെ പൊന്നിന്റെ ദേഷ്യം കാണാൻ വേണ്ടി വിളിക്കണേ അല്ലേ…” ഞാൻ അനുനയന ശ്രമം തുടർന്നു.

“അയ്യാ…എന്താ അവന്റെ തേനേ പാലെ വിളി…നിനക്ക് ഈ കാര്യം കാണാനുള്ള

തേനേ പൊന്നേ വിളി മാത്രമൊള്ളൂ…അത് എങ്ങനാ നമ്മൾ വയസിയായില്ലേ…അല്ലേലും ഇഷ്ടം കൊണ്ട് കെട്ടി കൂടെ പൊറുപ്പിക്കണേ ഒന്നുമല്ലല്ലോ…”

ആദ്യം എന്നോടുള്ള ദേഷ്യത്തിലും പിന്നെ പദം പറയുമ്പോലെയും റാബി പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *