വിവേക് അവൾ പറയുന്നത് ശ്രദ്ധിക്കാതെ വീണ്ടും അവൻ്റെ കരണത്ത് വീണ്ടും അടിച്ചു. ആ അടിയിൽ അവൻ്റെ പകുതി ബോധം പോയി.
വിവേക് തകർന്ന അവൻ്റെ മുഖം പിടിച്ചു ചോദിച്ചു.
“ഞാൻ അവസാനമായി ചോദിക്കുന്നു, നിനക്ക് ആ പ്രോജക്ട് വീണ്ടും ചെയ്യാൻ പറ്റുമോ.”
“ഞാൻ ബെഞ്ചമിൻ അല്ല.” തളർന്ന സ്വരത്തിൽ ചോര ഒലിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു.
അതും കൂടി കേട്ടതോടെ വിവേകിൻ്റെ സകല നിയന്ത്രണവും പോയി. അവൻ പിന്നിൽ നിന്നും ഒരു ഗൺ എടുത്തു അവന് നേരെ ചൂണ്ടി.
കാര്യങ്ങൽ കൈ വിട്ടു തുടങ്ങി എന്നു മനസിലായ ടീന തന്നെ പിടിച്ചു നിന്നവരെ തള്ളി മാറ്റി വിവേകിൻ്റെ
കാലിൽ വീണു.
“വിവേക് അവനെ ഒന്നും ചെയ്യരുത്. അവൻ നിങ്ങള് ഉദ്ദേശിക്കുന്ന ആൾ അല്ല.” അവള് കാലിൽ പിടിച്ചു കരഞ്ഞു പറഞ്ഞു.
എന്നൽ വിവേക് അതൊന്നും കേൾക്കാതെ അവൻ്റെ നെറ്റിയിൽ ഗൺ വെച്ചു ട്രിഗർ അമർത്താൻ തുടങ്ങിയതും ടീന പറഞ്ഞു.
“വിവേക് പത്ത് ദിവസത്തിനുള്ളിൽ ആ മെഷീൻ ഞാൻ റെഡിയാക്കി തരാം.”
അതു കേട്ടതും വിവേകിൻ്റെ കയ്യിൽ ഇരുന്ന ഗൺ ഒന്നു വിറച്ചു. അവൻ ദേഷ്യം മറന്നു ചിന്തിച്ചു.
തനിക്ക് വേണ്ടത് ആ പ്രോജക്റ്റാണ് അല്ലാതെ ഇവനെ കൊന്നിട്ട് കാര്യം ഇല്ല.
വിവേക് ഗൺ അവൻ്റെ നെറ്റിയിൽ നിന്നും ഉയർത്തി മുകളിലേക്ക് വെടി വെച്ചു. ആ ശബ്ദം ആ റൂമിൽ പ്രതിധ്വനിച്ചു.
“ശരി പത്തു ദിവസം, അതിനുള്ളിൽ അത് കംപ്ലീറ്റ് ആയില്ലെങ്കിൽ രണ്ടിനെയും വെട്ടി നുറുക്കും.”
ഇതും പറഞ്ഞു വിവേക് പുറത്തേക്ക് നടന്നു. രമേശനെ തറയില് ഇട്ടിട്ടു ഗാർഡ്സും അവൻ്റെ പിന്നാലെ പോയി.
തളർന്നു നിലത്ത് കിടക്കുന്ന രമേശനെ മാറോട് ചേർത്തു ടീന കരഞ്ഞു.
************
റസിയ സൂപ്പർ മാർക്കറ്റ്……
സൂപ്പർമാർക്കറ്റിൻ്റെ മുകളിത്തെ നിലയിലെ ശീതീകരിച്ച ഓഫിസ് റൂം. ആ റൂമിനെ രണ്ടു ക്യാബിനുകൾ ആക്കി തിരിച്ചിരിക്കുന്നു.
ഒന്നിൽ റസിയയും മറ്റൊരു ക്യാബിനിൽ അഹമ്മദും.
റസിയയാണ് സൂപ്പർമാർക്കറ്റ് നോക്കി നടത്തുന്നത്. അഹമദ് എന്നും രാവിലെയും വൈകുന്നേരവും കുറച്ചു നേരം സൂപ്പർമാർക്കറ്റിൽ വന്നിരിക്കും.
അഹമ്മദിന് സൂപ്പർമാർക്കറ്റിൽ വലിയ ലാഭം ഒന്നുമില്ല. പിന്നെ രമേശനെ തോൽപ്പിക്കാനാണു തുടങ്ങിയത്.
അയാൾക്ക് ഒരു ക്വാറിയും തടി മില്ലും ഫിനാൻസിങ് കമ്പനിയും ഉണ്ട്. അഹമദ് കൂടുതൽ സമയവും അവിടെയാണ്. സൂപ്പർമാർക്കറ്റിൽ വരുന്നത് തന്നെ രമേശനെ കളിയാകാനും അവൻ്റെ അവസ്ഥ കണ്ടു ചിരിക്കാനുമാണ്.
ഇനി അടുത്ത ലക്ഷ്യം അവൻ്റെ കടയാണ് അതിനുള്ള നീക്കങ്ങൾ അഹ്മദ് നടത്തി കൊണ്ടിരിക്കുന്നു.
അഹമ്മദിന് ഏറ്റവും വലിയ അഭിമാനം മൂത്ത മോൾ റസിയായിരുന്നു. രണ്ടാമത്തെ മകൻ നൗഫൽ
ആണെങ്കിൽ കമ്പ്യൂട്ടറും ഫോണും അതാണ് അവൻ്റെ ലോകം.
ബിസിനസ് കാര്യത്തിൽ അവൾ കാണിക്കുന്ന ഉത്സാഹം. കല്യാണം കഴിഞ്ഞിട്ടും ഒരു കുട്ടി ആയിട്ടും അവൾ ബിസിനസ് കാര്യങ്ങളിൽ വളരെ ഉഴപ്പിയിട്ടില്ല. എന്നൽ ഇന്നു രാവിലെ മുതൽ അവളുടെ മുഖത്തെ ഭയവും ടെൻഷനും അഹമദ് ശ്രദ്ധിച്ചു.
ഓഫീസിൽ പോകാൻ തിടുക്കം കാണിക്കുന്ന അവളെ ഇന്നു ഒരുപാട് നിർബന്ധിച്ചാണ് കൊണ്ട് വന്നത്.
ഓഫീസിൽ എത്തിയാൽ ഫയൽ നോക്കി മാനേജരെ ചീത്ത പറയുന്ന അവൾ ഇന്നു ടെൻഷൻ അടിച്ചു ഒന്നും മിണ്ടാതെ ഇടക്കു ഫോൺ നോക്കി കുറച്ചു നേരം മാറി നിന്നു ആരെയോ ഫോൺ ചെയ്തു ഇരിക്കുന്നു.
എന്താണ് പ്രശ്നം എന്ന് അറിയാൻ അഹമദ് അവളുടെ അടുത്തേക്ക് ചെന്നു. പ്രശ്നം ചോദിച്ചപ്പോ ഒന്നുമില്ല എന്ന് അവൾ കള്ളം പറഞ്ഞു.
ഉപ്പ തന്നോട് യാത്ര പറഞ്ഞു പോയതെന്നും അവൾ ശ്രദ്ധിച്ചില്ല. അവളുടെ മുഴുവൻ ശ്രദ്ധ ഫോണിൽ ആയിരുന്നു. ഇത്ര നേരമായിട്ടും ആ നമ്പർ സ്വിച്ച് ഓഫ് തന്നെ.
രാത്രി ഉറങ്ങാത്ത ക്ഷീണം അവൾ പതിയെ ഒന്നു മയങ്ങി…..
പെട്ടെന്ന് ഫോൺ ശബ്ദം അവൾ ഞെട്ടി എഴുന്നേറ്റു. ഫോണിലെ പത്തക നമ്പറിലേക്ക് നോക്കി അതേ നമ്പർ. നൂറു തവണ എങ്കിലും ഡയൽ ചെയ്ത നമ്പർ അവൾക്ക് കാണാപാഠം ആയിരുന്നു.
അവൾ വേഗം ഫോൺ എടുത്തു.
“ഹലോ റസിയ കുട്ടി സുഖം ആണോ ?.”
ഇന്നലത്തെ അതേ ശബ്ദം.
