ദി ഹോൾ – 6 2New 

ഷാപ്പിലെ നാറ്റം അവനു അസാഹിന്യമായി തോന്നി. അവൻ അതും സഹിച്ചു ഇരുന്നു.

രാജമ്മ ഒരു മന്ദഹസത്തോടെ ചിരിച്ചു

കൊണ്ട് അവൻ്റെ മുന്നിൽ നിന്നു.

“എന്താ നായരെ ഈ വഴി ഒക്കെ. താൻ ചായ പോലും കുടിക്കാത്ത ആൾ അല്ലെ ?.”

രാജമ്മ പറഞ്ഞത് കേട്ട് ഷാപ്പിൽ ഉളളവർ ചിരിച്ചു.

“ഉം എന്താ കുടിക്കാൻ വേണ്ടത്, അന്തി വേണോ മൂത്തത് വേണോ.” അവൾ ബഞ്ചിൽ ചാരി നിന്നു ചോദിച്ചു.

“മൂത്തത്.” അവൻ മറുപടി പറഞ്ഞു.

രാജമ്മ ഒരു പച്ച കുപ്പിയിൽ കള്ളും ആയി വന്നു.

കുപ്പി അവൻ്റെ മുന്നിൽ വെച്ചു. ഒരു ഗ്ലാസ്സും.

രമേശൻ ഗ്ലാസിൽ ഒഴിക്കാതെ കുപ്പി നേരെ വായിൽ കമത്തി. പുളിച്ച കള്ള് അവൻ തുപ്പി കളഞ്ഞു.

“എന്തിനാ മോനെ പറ്റാത്ത പണിക്ക് പോകുന്നത്.” പ്രായം ആയ ഒരു കുടിയൻ പറഞ്ഞു.

അതു കേട്ടു ബാക്കിയുള്ളവരും ചിരിച്ചു.

“കള്ള് മാത്രം ഉള്ളൂ, വെറെ ഒന്നുമില്ലേ ?” രമേശൻ കുപ്പി മാറ്റി വെച്ചു ചോദിച്ചു.

“പിന്നെ താൻ പട്ട ചാരായം കുടിക്കോ ?” രാജമ്മ പുച്ഛത്തോടെ ചോദിച്ചു.

“ആ.” അവൻ പറഞ്ഞത് കേട്ടു ഷാപ്പിൽ ഉളളവർ ഞെട്ടി.

പോലീസ് അറിയാതെ രാജമ്മ ഷാപ്പിൽ ചാരായം കൊടുക്കാറുണ്ട്. അതും പരിചയക്കാർക്ക് മാത്രം. രാജമ്മയുടെ വാറ്റ് അതു ആ നാട്ടിലെ മൂത്ത കുടിയന്മാർ പോലും കുടിക്കാൻ പറ്റാത്ത ഒന്നായിരുന്നു.

രാജമ്മ ഇയാള് തൻ്റെ വാറ്റ് കുടിച്ചു ഓടണം എന്ന ഉദ്ദേശത്തോടെ ഷാപ്പിന് പിന്നിൽ പോയി ഒരു ചെറിയ കാന്നാസ് എടുത്തു വന്നു. അവൻ്റെ മുന്നിൽ ഇരുന്ന ഗ്ലാസിൽ പകുതി ഒഴിച്ചു.

ദാമു ഗ്ലാസിൽ വെള്ളം ഒഴിക്കാൻ തുടങ്ങിയതും രമേശൻ അതു എടുത്തു ഒറ്റ വലിക്ക് കുടിച്ചു.

രാജമ്മ അടക്കം

ഷാപ്പിൽ ഉളളവർ ആശ്ചര്യത്തോടെ നോക്കി നിന്നു.

ആദ്യമാണ് തൻ്റെ ചാരായം വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് കുടിക്കുന്നത്. അത് കുടിച്ചിട്ടും അയാൾക്ക് ഭാവ മാറ്റം ഒന്നുമില്ല. രാജമ്മ ചിന്തിച്ചു നിക്കുമ്പോ രമേശൻ വീണ്ടും ഗ്ലാസ് നീട്ടി. അവൾ ഒഴിച്ചു കൊടുത്തു.

തുടർച്ചയായി നാലു ഗ്ലാസ് ചാരായം അവൻ അകത്താകി. വീണ്ടും ചാരായം ഒഴിക്കാൻ തുടങ്ങിയ രാജമ്മയെ തടഞ്ഞു കൊണ്ട് രമേശൻ മുണ്ട് കൊണ്ട് ചുണ്ടു തുടച്ചു.

പിന്നെ കുറച്ചു പൈസ അവളുടെ കയിൽ കൊടുത്ത് നെഞ്ചും വിരിച്ചു ആ ഷാപ്പിൽ നിന്നും ഇറങ്ങി.

എല്ലാവരും അവനെ തന്നെ നോക്കി നിന്നു.

ആ ഷാപ്പിൽ വന്നവർ ഒന്നും മര്യാദക്ക് നടന്നു പോയിട്ടില്ലാ.

എന്നാ അവൻ നാലു ഗ്ലാസ് വാറ്റ് കുടിച്ച് ഒരു കൂസലും ഇല്ലാതെ പോകുന്ന കണ്ട അവർ പലതും അടക്കം പറഞ്ഞു.

രമേശൻ്റെ ബൈക്ക് ഇരുളിലൂടെ സഞ്ചരിച്ചു. പെട്ടെന്ന് ഇരുളിൽ രണ്ടു തീ ഗോളങ്ങൾ തെളിഞ്ഞു. അവൻ ബൈക്ക് നിർത്തി.

അതൊരു ജീപ്പ് എന്നു മനസിലായി. ജീപ്പിൽ നിന്നും നാലുപേർ ഇറങ്ങി വന്നു.

ഭാർഗവനും സംഘവുമായിരുന്നു അത്.

ഭാർഗവൻ ജീപ്പിൻ്റെ ബോണറ്റിൽ കയറി ഇരുന്നു. കാലിന്മേൽ കാൽ കയറ്റി വെച്ച് ഒരു ചുരുട്ടിന് തീ കൊളുത്തി…

കാര്യം പന്തിയല്ല എന്നവനു തോന്നി.

ബൈക്ക് തിരിക്കാൻ നോക്കിയതും അവനു ഒറ്റ ചവിട്ടു കിട്ടി.

രാമപ്പനായിരുന്നു അത്.

രമേശനും ബൈക്കും ഒരുമിച്ച് വീണു. രമേശൻ ഒരുവിധം എഴുന്നേറ്റപ്പോൾ അവനു മുന്നിൽ ഒരു ചിരിയോടെ നിൽക്കുന്ന രാമപ്പൻ. ബാബുവും പാപ്പനും അവനെ അടിച്ചു ഇടാൻ പറഞ്ഞു.

രാമപ്പൻ കൈയിലുള്ള മരകഷ്ണം

കൊണ്ട് അവനെ അടിക്കാൻ ഓങ്ങിയതും രമേശൻ അവൻ്റെ നെഞ്ചില് ആഞ്ഞു തൊഴിച്ചു.

രാമപ്പൻ തെറിച്ചു വീണു.. അവൻ പിന്നെ അനങ്ങിയില്ല.

പാപ്പനും ബാബുവും അവൻ്റെ അരികിൽ ചെന്നു…

അത്ര നേരം ചിരിച്ചു കൊണ്ടിരുന്ന ഭാർഗവൻ ഞെട്ടി.

രാമപ്പൻ്റെ ബോധം പോയിരുന്നു. ഇതു കണ്ടു ദേഷ്യം വന്ന പാപ്പനും ബാബുവും രമേശൻ്റെ അടുത്തു ചെന്നു. പിന്നെ മൂന്നു പേരും പൊരിഞ്ഞ അടിയായിരുന്നു. രമേശൻ്റെ ആക്രമണത്തിൽ ബാബുവും പപ്പനും തളർന്നു. രണ്ടുപേർക്കും അവൻ്റെ കൈയിൽ നിന്നും നല്ല ഇടി കിട്ടി.

ഇതൊക്കെ കണ്ടു ഭാർഗവൻ്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.

അവൻ ചുരുട്ട് കളഞ്ഞു ജീപ്പിൽ നിന്നും ഇറങ്ങി രമേശൻ്റെ അടുത്തേക്കു നീങ്ങി.

Updated: October 12, 2026 — 4:02 pm

Leave a Reply

Your email address will not be published. Required fields are marked *