ദി ഹോൾ – 6 2New 

ഈ നേരം രമേശൻ്റെ ഇടി കൊണ്ട് പപ്പനും ബാബുവും വീണു.

രമേശൻ വീണു കിടന്നവരെ നോക്കി ഒന്നു ചിരിച്ചു.

അപ്പൊ പിന്നിൽ നിന്നും എന്തോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ രമേശൻ കാണുന്നത് തൻ്റെ മുന്നിൽ അതികായാനായി നിൽക്കുന്ന ഭാർഗവനെയാണ്.

രമേശൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഭാർഗവൻ്റെ തഴമ്പിച്ച വലതു കൈ അവൻ്റെ കഴുത്തിൽ അമർന്നു.

അവൻ്റെ ഒരു കൈ രമേശനെ പൊക്കി എടുത്തു. രമേശന് ശ്വാസം വിടാൻ പറ്റാത്തായി. ഭാർഗവൻ അവനെ അങ്ങനെ പിടിച്ചു നിന്നു. രമേശൻ തന്നെ വിടിക്കാൻ പലതും നോക്കി. ഒന്നും നടന്നില്ല.

ഭാർഗവൻ അവനെ പിടിച്ചു നേരെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു.

ഭാർഗവൻ വീണു കിടക്കുന്ന തൻ്റെ ആളുകളെ പുച്ഛത്തോടെ നോക്കിയിട്ട് നേരെ അവനെ എറിഞ്ഞ കുറ്റിക്കാട്ടിലേക്ക് നോക്കി.

എന്നാൽ അവനെ അവിടെ കണ്ടില്ല.

ഭാർഗവൻ ഞെട്ടി അവനെ എറിഞ്ഞ

ഭാഗത്തേക്ക് നോക്കി.

പെട്ടെന്ന് പിന്നിൽ നിന്നും അതി ശക്തമായ ഒരു ചവിട്ട് കൊണ്ട് അവൻ ആ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു വീണു.

രമേശൻ വീണത്തിലും ഊക്കോടെയാണ് ഭാർഗവൻ വീണത്.

ചെടികളിലെ മുള്ളുകൾ അവൻ്റെ ശരീരത്തിൽ തറച്ചു കയറി. അവിടെ കിടന്ന ഒരു പൊട്ടിയ കുപ്പി കഷ്ണം അവൻ്റെ തുടയിൽ കയറി.

അവിടെ നിന്നും ഒരുവിധം അവൻ പിണഞ്ഞു എഴുന്നേറ്റു. അപ്പൊ രുദ്ര ഭാവത്തിൽ നിൽക്കുന്ന രമേശൻ.

ഭാർഗവൻ ആ ചില്ലു കഷണം ഊരിയെടുത്തു.

പിന്നെ രമേശന് നേരെ തിരിഞ്ഞു. പിന്നെ പൊരിഞ്ഞ അടിയായിരുന്നു.

അതികായനായ ഭാർഗവനും പാവത്തനായ രമേശനും.

രമേശനായിരുന്നു ആക്രമണത്തിൽ മുന്നിട്ടു നിന്നത്. ഭാർഗവന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. അവനിൽ അയാള് അഭാസിയെ കണ്ടു.

ഇത്ര നാളും താൻ നേരിട്ട ആളുകളിൽ വെച്ചു കരുതനാണ് ഇയാളെന്ന് അറിഞ്ഞ നിമിഷം.

രമേശൻ്റെ മുഷ്ടി ചുരുട്ടി ഉള്ള അടി അവൻ്റെ മുഖത്ത് വീണു.

പകുതി ബോധത്തിൽ രാമപ്പനും ബാബുവും തങ്ങളുടെ ആശാൻ തോൽക്കുന്നത് കണ്ടു.

എന്നൽ ഭാരഗവൻ തോൽക്കാൻ മടിച്ചു. അയാള് അരയിൽ നിന്നും ഒരു കത്തി വലിച്ചൂരാൻ തുടങ്ങിയതും രമേശൻ അയാളെ ചാടി ചവിട്ടി.

ഭാർഗവൻ തെറിച്ച് ജീപ്പിൻ്റെ ബോണറ്റിൽ തല ഇടിച്ചു വീണു.

അയാള് നിശ്ചലമായി.

ഇതു കണ്ട ബാബുവും രാമപ്പനും എഴുന്നേറ്റു. ബാബു അരയിൽ നിന്നും ഒരു കത്തി എടുത്തു രമേശനെ കുത്താൻ ഒരുങ്ങി. രമേശൻ കൈ കൊണ്ട് തടഞ്ഞു. എന്നൽ കൈ ചെറുതായി മുറിഞ്ഞു. ബാബു വീണ്ടും ആക്രമണം തുടർന്നു.

ഭാരഗവൻ്റെ അടുത്ത് ചെന്ന രാമപ്പൻ കാണുന്നത് ബോധം കെട്ട് ചോരയിൽ കുളിച്ചു കിടക്കുന്ന

ഭാർഗവൻ.

കാര്യം പ്രശ്നമെന്ന് മനസിലായ രാമപ്പൻ വിളിച്ചു പറഞ്ഞു.

“ബാബു അണ്ണൻ.”

ബാബു അപ്പൊ നിലത്ത് കിടന്നു രമേശൻ്റെ ചവിട്ടു വാങ്ങി കൊണ്ടിരിക്കുന്നു.

ഒരുവിധം അവനെ തട്ടി മാറ്റി ബാബു എഴുന്നേറ്റു.

പാപ്പനും രാമപ്പനും അപ്പോഴേക്കും ഭാർഗവനെ ജീപ്പിൽ കയറ്റിയിരുന്നു.

രമേശൻ എഴുന്നേറ്റ ബാബുവിനെ നിർത്താതെ ഇടിച്ചു കൊണ്ടിരുന്നു.

“എടാ വേഗം വാ” രാമപ്പൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു പറഞ്ഞു.

ബാബു എങ്ങനെയോ അവനെ തട്ടി മാറ്റി ഓടി ജീപ്പിൽ കയറി.

ഇരുളിൽ പൊടി പറത്തി കൊണ്ട് ജീപ്പ് പറഞ്ഞു.

തനിക്ക് ഈ ഗ്രാമത്തിൽ ആരാ ശത്രു എന്നു ആലോചിച്ചു കൊണ്ട് മുണ്ടിൻ്റെ ഒരു കഷണം കീറി എടുത്തു മുറിവിൽ കെട്ടി.

ബൈക്ക് ഒരുവിധം സ്റ്റാർട്ടാക്കി അവൻ വീട്ടിലേക്ക് തിരിച്ചു……..

സമയം ഒരുപാടായിട്ടും രമേശനെ കാണാത്തതിൽ നോക്കി ഇരിക്കുകയാണ് രാധിക. റൂമിൽ വീണയും. ഇപ്പൊ അവളുടെ ഉള്ളിൽ രമേശനെ കുറിച്ച് മാത്രമായിരുന്നു.

അവളുടെ മനസ്സ് ഇപ്പൊ അവനിൽ അവൾ സമർപ്പിച്ചു കഴിഞ്ഞു.

മുറ്റത്ത് ബൈക്കിൻ്റെ ശബ്ദം കേട്ടു വീണ റൂമിൽ നിന്നും ഇറങ്ങി വന്നു.

രാധികയും പുറത്ത് ഇറങ്ങി വന്നു.

ശരീരത്തിൽ പൊടിയും കൈയിൽ ഒരു കെട്ടുമായി വരുന്ന രമേശൻ.

രാധികയും വീണയും പരിഭ്രമത്തോടെ നോക്കി.

എന്താ പറ്റിയെന്ന് അവർ മാറിമാറി ചോദിച്ചു. ഒരു ചെറിയ അപകടം എന്നു പറഞ്ഞു അവൻ തൽക്കാലം അവരെ സമാധാനിപ്പിച്ചു.

പിന്നെ മത്സരിച്ചു അവർ അവനെ മാറിമാറി ശ്രൂഷിച്ചു. അവൻ കുടിച്ചത് രാധിക അറിഞ്ഞില്ല.

Updated: October 12, 2026 — 4:02 pm

Leave a Reply

Your email address will not be published. Required fields are marked *