ടീനയും സണ്ണിയും അവിടെ ഉണ്ടായിരുന്നു.
രമേശൻ വന്ന ഉടനെ അവൾ പറഞ്ഞു തുടങ്ങി.
“രമേശൻ മെഷീൻ ഏകദേശം റെഡി ആയി. ഇനി ഇപ്പൊ നാളെ അതിൻ്റെ ടെസ്റ്റിംഗ് ചെയ്യും. നാളെ രാത്രിയോടെ വിവേക് എത്തും.
വിവേക് എത്തിയാൽ പിന്നെ നമുക്ക് അതിൽ ഒന്നു തൊടാൻ പോലും പറ്റില്ല. പിന്നെ വിവേക് നമ്മളെ എന്തു ചെയ്യും എന്നൊരു പിടിയുമില്ല.
അതുകൊണ്ട് നാളെ തന്നെ നമ്മൾ പോകും.”
അതു കേട്ടതും രമേശൻ്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
“പിന്നെ രമേശൻ നാളെ നമുക്ക് വല്ല
വിധത്തിലും ഗാർഡുകളെ മാറ്റണം. ആ നേരം കൊണ്ടു സണ്ണി നമുക്ക് പോകാനുള്ള പോർട്ടൽ ഉണ്ടാക്കും.”
“പക്ഷെ അവരെ എങ്ങനെ മാറ്റും.” രമേശൻ സംശയത്തോടെ ചോദിച്ചു.
“അതു ടീനയെ കൊണ്ട് പറ്റും.” സണ്ണി ഒരു ചിരിയോടെ പറഞ്ഞു…..
(തുടരും….)
