വടക്കൻ കേരളത്തിലെ മലയോരജില്ലയിൽ കർണാടക സംസ്ഥാന അതിർത്തിയോട് അടുത്ത ഒരു ഗ്രാമത്തിലാണ് സിന്ധുവിന്റെ ജനനം,തോട്ടം മേഖല,ഇരുപതാം വയസ്സിൽ ആണ് അവളുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം.തോട്ടം സൂപ്പർവൈസറായി ജോലിക്ക് വന്ന റോബർട്ട് എന്ന ആലപ്പുഴക്കാരനുമായി സിന്ധു അസ്ഥിക്ക് പിടിച്ച പ്രേമത്തിലായി.വെളുത്ത സുന്ദരനായ ആ യുവാവിനോട് തോന്നിയ പൈങ്കിളി പ്രണയം ഒടുവിൽ ഒളിച്ചോട്ടത്തിലും ഗർഭത്തിലേക്കും നയിച്ചു.എന്നാൽ സിന്ധു ആയുഷ്കാലം തന്റെ തലയിൽ ആകുമോ എന്ന ഭയം കാരണം ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെയും കൊണ്ട് ആ ദുഷ്ടൻ കടന്നുകളഞ്ഞു.അഥവാ സിന്ധു തന്നെ തിരഞ്ഞു വന്നാലും കുട്ടിയെ ഒഴിവാക്കിയാൽ സിന്ധുവിനെ മാത്രം അപകടപ്പെടുത്തിയാൽ മതി എന്ന കുരുട്ടു ബുദ്ധി ആയിരുന്നു റോബർട്ടിന് .ഒരു നാടോടി മട്ടിൽ അഴകൊഴമ്പൻ ജീവിതം നയിക്കുന്ന റോബർട്ടിന്കുടുംബജീവിതത്തിൽ ഒന്നും ഒരു താൽപര്യവുമില്ലായിരുന്നു.ഈ വിവരം എങ്ങാനും ആലപ്പുഴയിൽ തന്റെ തറവാട്ടിൽ അറിഞ്ഞാൽ തന്റെ തല ഉരുളും.ഇവളെയും കുഞ്ഞിനേയും എന്നന്നേക്കും ആയി രണ്ടാക്കി പിരിക്കുക അങ്ങനെ ആണേൽ അവൾ എന്നെ അന്വേഷിച്ചു കണ്ടു പിടിച്ചാലും കുട്ടി ആവും അവളുടെ പ്രിയോറിറ്റി,ആ കുഞ്ഞിനെ ഏതേലും അനാഥാലയത്തിൽ ഉപേക്ഷിച്ചു എത്രയും പെട്ടന്ന് കടന്നുകളയുക എന്നതായിരുന്നു അയാളുടെ പ്ലാൻ,അതൊടുവിൽ അവസാനിച്ചതാവട്ടെ ഇടുക്കിയിലെ ഒരു പള്ളിയുടെ മുന്നിൽ,അവിടെ കുട്ടിയേം ഉപേക്ഷിച്ചു അയാൾ കടന്നു കളഞ്ഞു.മയക്കം വിട്ടുണർന്ന സിന്ധുവിനെ കാത്തിരുന്നത് ഒരു ആയുഷ്കാലം മുഴുവൻ ഓർത്തു കരയാൻ ഉള്ള വാർത്തകൾ ആയിരുന്നു.കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണം എങ്ങും എത്തിയില്ല,അത് കുറച്ചു ആശുപത്രി ജീവനക്കാരുടെ സസ്‌പെൻഷനിൽ ഒതുങ്ങി, റോബർട്ടിന്റെ ചതിയും,സമൂഹത്തിന്റെ പഴി ചാരലും , അവളെ പതിയെ ഭ്രാന്തിലേക്കു തള്ളി വിട്ടു,ഒരു വർഷത്തോളം നീണ്ട മെന്റൽ ഹോസ്പിറ്റൽ വാസവും,ചികിത്സയും അവൾ പതിയെ മനോനില വീണ്ടടുത്തു,തന്റെ കുഞ്ഞിനേയും റോബർട്ടിനെയും അന്വേഷിച്ചു ആലപ്പുഴയിൽ എത്തിയ സിന്ധു തന്റെ പ്രസവശഷം തലേദിവസം ആലപ്പുഴയിൽ ഉണ്ടായ ഒരു ബോട്ട് അപകടത്തിൽ കൊല്ലപ്പെട്ട റോബർട്ടിന്റെ
ഡീറ്റെയിൽസ് വരെ തപ്പി പിടിച്ചു,പേക്ഷെ അപകടത്തിന് മുന്നേ വരെ അയാളെ കണ്ടവർക്കുപോലും അയാളുടെ കയ്യിൽ ഒരു കുഞ്ഞുള്ളതായി ഓർമ്മയില്ല അവിടം കൊണ്ട് തീർന്നു അവളുടെ അന്വേഷണം.തന്റെ മുലപ്പാൽപോലും കുടിക്കാതെ തന്റെ അരികിൽ നിന്ന് അപ്രത്യക്ഷനായ,ഇടതു കവിളിലെ ആ മറുക് അവളുടെ ഓർമ്മയിൽ നിന്ന് മായുന്നില്ല റോബർട്ടിനെപ്പോലെ വെളുത്ത തുടുത്ത നിറമുള്ള തന്റെ മകൻഒന്ന്,താലോലിക്കാനോ ഒന്ന്,മുലയൂട്ടാൻ പോലും ആയില്ല.വിധി ആണെന്ന് കരുതി സമാധാനിക്കാൻ ഉള്ള കരുത്തു ഒരു വർഷത്തെ ആശുപത്രി വാസം അവൾക്കു സമ്മാനിച്ചിരുന്നു.
പിന്നെ ജീവിതം കുരുപ്പിടിപ്പിക്കാനുള്ള ഓട്ടമായി.നാട്ടിലേക്ക് തിരിച്ചുപോയില്ല.ഹോട്ടലിൽ പാത്രം കഴുകിയും കെട്ടിടപ്പണിക്കും ഒക്കെ പോയി അവൾ നഗരത്തിലെ ചേരിയിൽ നിലനിൽപ്പിനായി പോരാടി.ലോ കോളേജിലെ ഈവനിങ് ബാച്ചിൽ LLB പഠിച്ചു ,പാസ്സായി,പിജിക്ക് പഠിക്കുമ്പോഴാണ് അവൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമാകുന്നത്.ചേരിയിൽ പതിനായിരക്കണക്കിന് ആളുകളിലുള്ള സ്വാധീനവും,അതുല്യമായ പ്രസംഗ പാടവവും ഒക്കെ അവളെ വളരെ പെട്ടെന്ന് തന്നെ പബ്ലിക് പ്രോസിക്യൂട്ടർ എന്ന മുന്തിയ അധികാരപദവിയിലേക്ക് എത്തിച്ചു.പിന്നെയുള്ള വളർച്ച റോക്കറ്റ് വേഗത്തിൽ ആയിരുന്നു , റിയൽ എസ്റ്റേറ്റുകാരുമായുള്ള ബന്ധം.കോടികൾ പ്രതിഫലം വാങ്ങിയുള്ള രാഷ്ട്രീയ-നിയമ ദല്ലാൾ ഇടനില ജോലികൾ.ഇരുപത് വർഷം കൊണ്ട് സിന്ധു വല്ലാതെ അങ്ങ് വളർന്നു.പുരുഷന്മാരെ ചവിട്ടി അരച്ച്, അനുസരിപ്പിച്ച് മാത്രമേ അവൾക്ക്
ശീലമുള്ളൂ.എങ്കിലും അവൾ തന്റെ കൈവിട്ടുപോയ കുരുന്നു മുഖം മറന്നിരുന്നില്ല.ഇപ്പോൾ അവളുടെ കയ്യിൽ പണവും സ്വാധീനവും എല്ലാം ഉണ്ട്.റോബർട്ട് ആലപ്പുഴയിൽ കൊല്ലപ്പെടുന്നതിന് മുമ്പ് ഇടുക്കിയിൽ എത്തിയ വിശ്വസനീയ വിവരം ഉപയോഗിച്ച് അവൾ ഒരു പദ്ധതി തയ്യാറാക്കി—ആ സമീപദിവസങ്ങളിൽ ഇടുക്കിയിലെ അനാഥാലയങ്ങളിൽ എത്തിയ കുട്ടികളുടെ ഡിഎൻഎ സാമ്പിളുകൾ കളക്ട് ചെയ്ത്അത് അവളുടേതുമായി ക്രോസ് മാച്ച് ചെയ്യുക.അങ്ങനെ അവൾ ആ പ്രോജക്ട് ഏൽപ്പിച്ച ടീം ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്നിൽ രണ്ടുപേരുടെയും സാമ്പിളുകൾ കിട്ടി, ഒരാൾ കുറേക്കാലം ആയി പഠനകാര്യത്തിനായി ഓർഫനേജ് വിട്ടു,എന്തായാലും അവളുടെ ടീം അവനെ കണ്ടെത്തി,സാമ്പിൾ കളക്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു,സിന്ധുവിന്റെ ഓർമ്മകളുടെ കുത്തൊഴുക്കിനെ മുറിച്ചു കൊണ്ട് മൊബൈൽ ശബ്‌ദിച്ചു…താൻ ഹയർ ചെയ്തിരിക്കുന്ന ടീം ആണ്
