റോഷ്നി : നീയൊക്കെ നിന്ന് കറങ്ങാതെ കാര്യം പറ പിള്ളേരെ.
സൂര്യ : എടി അതെ ഇവൾക്ക് നമ്മൾ അന്ന് ട്രെയിനിൽ വെച്ച് കണ്ട ആളെ കാണാൻ പോണമെന്ന്.
റോഷ്നി : എടി ആ കേസ് അന്നേ നമ്മൾ വിട്ടതല്ലേ പിന്നെ എന്തിനാ അയാളെ കാണാൻ പോണേ, എടി മോളെ ഇത് അവസാനം പണി ആവുമെ പറഞ്ഞില്ലന്ന് വേണ്ട.
സൂര്യ : എടി അങ്ങനെ ഒന്നും ഇല്ല പുള്ളിയെ ജസ്റ്റ് ഒന്ന് കാണണം അത്രേയുള്ളു, വേറെ ഒന്നിനും അല്ലെടി, പ്ലീസ് ടി.
റോഷ്നി : എന്തോ നിന്റെ ഇഷ്ടം പോലെ ചെയ്യ് പക്ഷെ എന്തേലും പണി ആയിട്ട് അവസാനം എന്നെ വിളിക്കാൻ വരരുത് മക്കൾ രണ്ടും കൂടി സോൾവ് ആക്കണം മനസ്സിലായല്ലോ. എന്നാലും നീ എന്തിനാടി ആ കെളവനെ കാണാൻ പോണെ, എനിക്ക് അതാ മനസിലാവാത്തെ.
സൂര്യ : ഇനി ഇവൾ കം ടു ഡാഡി ആണോ ഉദ്ദേശിക്കുന്നെ
റോഷ്നി : കം ടു ഡാഡി ഓ, എടി കോപ്പേ ഷുഗർ ഡാഡി, ആഹാ അടിപൊളി കൂട്ട് , രണ്ടും നന്നായിട്ട് ചേരും, അല്ലെടി സൂര്യേ നിനക്കു പെട്ടെന്ന് ഈ കം ടു ഡാഡി എവിടുന്ന് കിട്ടി.
സൂര്യ : ഹി ഹി , അത് പിന്നെ ഷുഗർ ഡാഡി നു പറഞ്ഞുവന്നപ്പോ അങ്ങനെ ആയിപ്പോയതാ..
സൂര്യ ( മനസ്സിൽ) : ദൈവമേ ഇപ്പോ പണി ആയേനെ, ജസ്റ്റ് മിസ് ..
റോഷ്നി : ഹാ നീയൊക്കെ എന്തേലും കാണിക്ക് ഞാൻ ഉറങ്ങാൻ പോവാ, ഗുഡ് നൈറ്റ്
രാധു : ഓ ഭാഗ്യം അവൾ സമ്മതിച്ചു, അപ്പൊ നമുക്കു നാളെ പോയാലോ
സൂര്യ : നമ്മളോ അയ്യടാ , മോൾ ഒറ്റയ്ക്കു അങ്ങ് പോയാമതി എനിക്ക് നാളെ ഉറങ്ങണം അത് പോലെ തന്നെ കുറച്ച റീൽസ് ഒക്കെ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാൻ ഉണ്ട് , ഐ ആം വെരി ബിസി മൈ ഗേൾ.
രാധു : എടി കഷ്ടം ഉണ്ട് , നീ കൂടെ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും, എനിക്ക് നീ അല്ലെ ഉള്ളു
സൂര്യ : ഓ സൈക്കോളജിക്കൽ മൂവ്, അത് കൊള്ളാം. എടി പെണ്ണെ എന്റെ ഫോള്ളോവെർസ് നു സമയാസമയം എന്തേലും ഒക്കെ കൊടുത്തില്ലേൽ അവന്മാർ വേറെ നോക്കി പോവും പിന്നെ ഞാൻ വീണ്ടും ഒന്നിൽ നിന്ന് സ്റ്റാർട്ട് ചെയ്യണം. ടൈറ്റ് കോമ്പറ്റിഷൻ ഉള്ള ഫീൽഡ് ആണ് മോളെ, റിസ്ക് എടുക്കാൻ പറ്റില്ല.
രാധു : ഒന്നും ഇല്ല നമ്മൾ നാളെ പോകുന്നു നീ എന്റെ കൂടെ വരുന്നു അത്രേ ഉള്ളു , ഗുഡ് നൈറ്റ്
സൂര്യ : എടി എടി ഞാൻ വരില്ല. ആഹാ പോയോ. അടിപൊളി ആരോട് പറയാൻ ആര് കേൾക്കാൻ
അങ്ങനെ സൺഡേ നൈറ്റ് റൂമിൽ…
സൂര്യ : എന്റെ പൊന്നു മോളെ എനിക്ക് വയ്യ ഞാൻ മടുത്തു
റോഷ്നി : ഹ ഹ, എന്തായടി ഇവളുടെ അപ്പൂപ്പനെ കിട്ടിയോ.
സൂര്യ : ഒന്നും പറയണ്ട രണ്ട് ദിവസം ഫുൾ കറങ്ങി കറങ്ങി മടുത്തു, ഞാൻ നിർത്തുക എന്നെ കൊണ്ട് ഇനി പറ്റൂല. ഓ എന്ന വെയിലാ ടാൻ അടിച്ച് ഫുൾ ബോഡി പോയിക്കിട്ടി.
റോഷ്നി : എടി രാധു നീ എന്താ ഈ ആലോചിക്കണേ
രാധു : ഞാൻ അടുത്ത വീക്ക് പോവേണ്ട സ്ഥാലങ്ങൾ ഒക്കെ ഒന്ന് സെറ്റ് ചെയ്തേയ, പുള്ളിടെ ടേസ്റ്റ് നമുക്കു അറിയില്ലല്ലോ. അത് വെച്ച് ഒന്ന് നോക്കണം.
സൂര്യ : തനിച്ച് അങ്ങ് പോയാമതി, ഞാൻ എങ്ങും ഇല്ല ഇനി. എടി റോഷ്നി ഇവൾക് അയാളോട് പ്രേമം ആണോന്ന് എനിക്ക് ഒരു സംശയം ഇല്ലാതെ ഇല്ല .
രാധു : പ്രേമോ എനിക്കോ പോടി നിനക്ക് വട്ടാ.
റോഷ്നി : ഹാ വട്ട് ആർക്കാനൊക്കെ ഉടനെ എല്ലാർക്കും മനസിലാകും, സൂക്ഷിച്ചാൽ ദുഖിക്കണ്ട മോളെ.
രാധു : നീ എന്താടി അങ്ങനെ പറഞ്ഞെ, എനിക്ക് ഒന്ന് കണ്ടു സംസാരിക്കണം എന്നെ ഉള്ളു ഞാൻ പറഞ്ഞല്ലോ
റോഷ്നി : ഹ്മ്മ് ഓക്കേ ഓക്കേ എന്തേലും ഒക്കെ കാണിക്ക്. ഞാൻ ഒന്നും പറയുന്നില്ല .
അങ്ങനെ അടുത്ത ശനിയാഴ്ച
എനിക്ക് എറ്റവും ഇഷ്ട്ടപെട്ട കഫേയിൽ നിന്ന് അവരുടെ സ്പെഷ്യൽ കോഫിയും കുടിച്ചു ഫോൺ നോക്കിയിരിക്കുവായിരുന്നു ഞാൻ.
പെട്ടെന്നാണ് ഒരു മധുരമുള്ള സ്വരം കേൾക്കുന്നേ ” സർ വിരോധം ഇല്ലേൽ ഞങ്ങൾ ഇവിടെ ഇരുന്നോട്ടെ”
തമിഴ്നാട്ടിൽ ആരാടാ മലയാളം പറയുന്നേ അതും ഞാൻ മലയാളായി ആണോ എന്നുപോലും ചോദിക്കാതെ, അങ്ങനെ ചിന്തിച്ചാ നോക്കിയേ, നോക്കിയപ്പോൾ ആണ് ഞാൻ ശെരിക്കും ഞെട്ടിയെ.
ആരെ ആണോ കാണാൻ ഒരുപാട് കൊതിച്ചെ, ഒന്നുടെ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചേ ആ ആള് തന്നെ വന്നു മുന്നിൽ നിൽക്കുന്നു. ഇനി ഇത് എങ്ങാനും സ്വപ്നം ആണോ എന്നറിയാൻ ഞാൻ ഒന്ന് നുള്ളി നോക്കി. അല്ല സ്വപ്നം അല്ല വേദന ഉണ്ട് .
