നീയെന്താടാ ഇങ്ങനെ ആലോചിക്കുന്നെ…
ചേച്ചിയുടെ ചോദ്യം കേട്ടാണ് ഞാൻ ആലോചനയിൽ നിന്നും ഉണർന്നത്.
ഞാൻ: ഒന്നുമില്ല ചേച്ചി…
ചേച്ചി: ഞാൻ കരുതി നീ വേറെ ആരെയെങ്കിലും കുറിച്ച് ആലോചിച്ചു നിൽക്കുവായിരിക്കും എന്ന്..
ഞാൻ: എൻറെ പൊന്നേ ഇനി സ്ഥിരം അത് വച്ച് കുത്തല്ലേ…
ചേച്ചി: ഇതൊക്കെ ഒരു രസമല്ലേ കുട്ടാ….
ഞാൻ: എനിക്ക് അത്ര രസമായിട്ട് തോന്നുന്നില്ല…
ചേച്ചി: ആണോ… എന്നാൽ എന്റെ മോനങ്ങ് സഹിച്ചോ…
ഞാൻ: സഹിക്കാതെ വേറൊരു വഴിയില്ലല്ലോ..
ചേച്ചി: അറിയാല്ലോ… എന്നാൽ വാ ഫുഡ് കഴിക്കാം…
അങ്ങനെ ഞങ്ങൾ രണ്ടുപേരും ഫുഡ് ഒക്കെ കഴിച്ച് കുറച്ചുനേരം ടിവിയും കണ്ടു അവിടെ ഇരുന്നു. അപ്പോഴാണ് എൻറെ ഫോണിലേക്ക് ജീന ചേച്ചിയുടെ കോൾ വന്നത്. ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു.
ജീന: ഹലോ.. ഡാ നീ മറ്റന്നാൾ വരുമല്ലോ അല്ലേ…
ഞാൻ: ആ ചേച്ചി ഓർമ്മയുണ്ട്…
ജീന: ആ ഞാൻ ഒരു സാരി സെലക്ട് ചെയ്തു വച്ചിട്ടുണ്ട് അതിന്റെ ഫോട്ടോ അയക്കാം കൊള്ളാമോ നോക്കാവോ…
ഞാൻ: ആ ചേച്ചി അയച്ച നോക്കട്ടെ…
ജീന: ഞാൻ അയച്ചിട്ടുണ്ട് നീ നോക്ക്..
ഞാൻ പുള്ളിക്കാരി അയച്ച ഫോട്ടോ അപ്പൊ തന്നെ നോക്കി. അത്യാവശ്യം നല്ല രീതിയിൽ വർക്കൊക്കെയുള്ള കൃഷ്ണൻറെ ചിത്രം പതിഞ്ഞ ഒരു കേരള സാരി.
ഞാൻ: ചേച്ചി അത്യാവശ്യം നല്ല സാരി ആണല്ലോ.
ജീന: ഇത് ഞങ്ങൾ ലാസ്റ്റ് നാട്ടിൽ പോയിട്ട് വന്ന സമയത്ത് ഞാൻ കൊണ്ടുവന്നത്.
ഞാൻ: ഇതു മതി നമുക്ക് സെറ്റാക്കാം..
ജീന: എന്നാൽ ഒക്കെ ഒരു 11മണിക്ക് ഞാൻ ഇറങ്ങാം. ഇറങ്ങുന്ന ടൈം നിന്നെ വിളിക്കാം.
ഞാൻ: ഓക്കേ ചേച്ചി..
ജീന ഒക്കെ പറഞ്ഞ് ആ കോൾ വച്ചു. ഈ സമയമൊക്കെയും അഞ്ചു ചേച്ചി എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ചേച്ചി: ആരാണ് ഇത്രയ്ക്ക് ഓവർ കയറിങ്ങിലൊക്കെ സംസാരിക്കുന്നു.
ഞാൻ: ഓവർ കെയറിങ്ങോ…
ചേച്ചി: ചുമ്മാ പറഞ്ഞതാ… ആരാ…
ഞാൻ: അത് ജീന ചേച്ചിയാണ്… അവർക്ക് ഒരു വിഷു കോണ്ടസ്റ്റിന് ഫോട്ടോ എടുത്തു കൊടുക്കണം.
ചേച്ചി: മ്മ്മ്…
ഞാൻ: എന്താ ഒരു ഇരുത്തി ഒരു മൂളല്..
ചേച്ചി: ഒന്നുമില്ലേ… നമ്മൾ എന്തിനെങ്കിലും വിളിച്ചാൽ ജാഡ… മറ്റു ചിലർ വിളിച്ചാൽ പോകാൻ വെമ്പൽ കൊണ്ട് നിൽക്കുക…
ഞാൻ: എൻറെ പൊന്നു ചേച്ചി അവരാണ് എനിക്ക് ജോലി സെറ്റ് ആക്കി തന്നത്. അതിനുപകരം അവർ എനിക്ക് ഫോട്ടോ എടുത്ത് തരാമോ എന്ന് ചോദിച്ചു ഞാൻ സമ്മതിച്ചു അത്രതന്നെ…
ചേച്ചി: എടാ നീ ഇപ്പോൾ സമ്മതിച്ചാൽ എന്താ സമ്മതിച്ചില്ലെങ്കിൽ എന്താ അതിന് നീ എനിക്ക് പ്രൂഫ് ഒക്കെ തരേണ്ട ആവശ്യമുണ്ടോ… ഞാനെന്താ നിന്റെ കാമുകിയോ.. ഭാര്യയോ മറ്റുമാണോ…
ഞാൻ: നിങ്ങളെ മൂളല് കേട്ടിട്ട് ഞാൻ പറഞ്ഞതാ…
ചേച്ചി: ആ ഇതാവുമ്പോൾ വീണ്ടും വായിനോക്കാൻ ഒരു ലൈസൻസ് ആയല്ലോ… നടക്കട്ടെ നടക്കട്ടെ…
സത്യം പറഞ്ഞാൽ എനിക്ക് അത് ദേഷ്യം വന്നു എങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല… എൻറെ മുഖം മാറിയത് കണ്ടത് കൊണ്ടാവണം ചേച്ചി പിന്നെ അതിനെപ്പറ്റി സംസാരിക്കാൻ പോയില്ല. അങ്ങനെ
കുറെ നേരം സംസാരിച്ചിരുന്ന ശേഷം ഞാൻ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ബസ്സിൽ കയറി വീട്ടിലേക്ക് പോകുന്ന സമയത്ത് എൻറെ ഫോണിൽ സഞ്ജുവിന്റെ കോൾ വന്നു. വൈകുന്നേരം ഒരു പാർട്ടിയുണ്ടെന്നും എന്നെയും കൂടെ വരാൻ വിളിക്കാനാണ് സഞ്ജു വിളിച്ചത്. കൂടെ നേഹ ഉണ്ടെന്നറിഞ്ഞപ്പോൾ ആദ്യം പോകാൻ ഞാൻ മടിച്ചെങ്കിലും അവൻ മൂന്ന് ടിക്കറ്റ് ഓൾറെഡി എടുത്തു എന്ന് പറഞ്ഞതുകൊണ്ട് എനിക്ക് മറുത്ത് പറയാൻ പറ്റിയില്ല. അങ്ങനെ പോകാൻ തീരുമാനിച്ച് സമ്മതം മൂളി ഞാൻ കോൾ കട്ട് ചെയ്തു.
അങ്ങനെ വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയ ശേഷം ഞാൻ ഡ്രസ്സ് ഒക്കെ മാറി പാർട്ടിക്ക് പോകാനായി സഞ്ജു അയച്ചുതന്ന ലൊക്കേഷനിലേക്ക് പോയി. എന്തോ എനിക്കപ്പോൾ അവളെ വിളിക്കാൻ തോന്നിയില്ല. ഞാനവിടെ എത്തി സഞ്ജുവിനെ വിളിച്ചപ്പോൾ തന്നെ അവനും അവളും ഉള്ളിൽ ഉണ്ടെന്നും അവൻ പുറത്തേക്ക് വന്നു ടിക്കറ്റ് തരാം എന്നും പറഞ്ഞു. അല്പസമയത്തിനുള്ളിൽ തന്നെ സഞ്ജു പുറത്തേക്കുവന്ന് എനിക്കുള്ള ടിക്കറ്റ് അവിടെ നിന്ന് സെക്യൂരിറ്റിയെ കാണിച്ച ശേഷം ഞങ്ങൾ രണ്ടുപേരും കൂടി അകത്തേക്ക് ചെന്നു. യുകെയിൽ വന്നിട്ട് ഇത് രണ്ടാമത്തെ പാർട്ടിയാണ്. ആദ്യ പാർട്ടിക്ക് പോയപ്പോൾ വലിയ രസം തോന്നിയില്ല അതുകൊണ്ടുതന്നെയാണ് ഞാൻ ഈ പാർട്ടിയും പോകാൻ മടിച്ചു നിന്നത്. പക്ഷേ ഇത് തികച്ചും ഒരു സൗത്ത് ഇന്ത്യൻ പാർട്ടിയായിരുന്നു. മലയാളവും തമിഴും തെലുങ്കും പാട്ടുകൾ മാറിമാറി അവിടെനിന്ന് ഡിജെ പ്ലേ ചെയ്യുന്നുണ്ടായിരുന്നു…. അകത്തുകയറി മുന്നോട്ടു പോയ ഞാൻ ശരിക്കും അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടിപ്പോയി. ഒരു ബ്ലൂ കളർ സോളിഡ് ക്രോപ്ടോപ്പും ബ്ലാക്ക് ജീൻസും ധരിച്ച് നേഹ നില്ക്കുന്ന്… അവളുടെ ബോഡി ഷേപ്പ് എടുത്തു കാണിക്കുന്ന രീതിയിൽ ആയിരുന്നു ആ ഡ്രസ്സ്. ഞാൻ അവളെ നോക്കുന്നത് അവളും കണ്ടു. അവളുടെ മുലകളും ഇടുപ്പും ഒക്കെ വളരെ നല്ല രീതിയിൽ പ്രോജക്ട് ചെയ്തിട്ടുണ്ട്… അവൾ എന്നെ നോക്കുന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ എൻ്റെ നോട്ടം മാറ്റി. ഞങ്ങൾക്ക് രണ്ടുപേർക്കും തമ്മിൽ നോക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് പോലെ തോന്നി. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഇടയ്ക്കൊക്കെ നോക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ സംസാരിക്കാൻ കഴിഞ്ഞില്ല രണ്ടുപേർക്കും.
