അങ്കിൾ ജോൺ S2 – 2 11

അങ്കിൾ ജോൺ സീസൺ 2

Uncle John Season 2 Part 2 | Author : Thomas Shelby

[ Previous Part ] [ www.kambi.pw ]


പരിവർത്തനം ചാപ്റ്റർ 1 | Previous Parts


 

പ്രിയപെട്ടവർക്കെല്ലാം നമസ്കാരം 🙏, ഒത്തിരി നാളുകൾ കൂടിയാണ് ഒരു കഥ എഴുതുന്നത്. സമയം കിട്ടുന്നില്ല, ജോലി തിരക്കിലും കുറച്ചു ഫാമിലി ഇഷ്യൂസും ഒക്കെയായി തിരക്കിലായിപ്പോയി. അതുകൊണ്ടാണ് ഇത്രയും വൈകിയത്. ക്ഷമിക്കുമല്ലോ? 🙏 എല്ലാവരുടെയും ആഗ്രഹം പോലെ

അങ്കിൾ ജോൺ ചാപ്റ്റർ-2 പരിവർത്തനം 1

കഥ തുടങ്ങുന്നത്. ശ്രുതിയും കിരണും കൊച്ചിയിലേക്ക് താമസം മാറി 5.5 വർഷം കഴിഞ്ഞാണ്.. ജോൺ അങ്കിളും ആയിട്ടുള്ള കോൺടാക്ട് ഇരുവരും പൂർണമായും ഉപേക്ഷിച്ചിരുന്നു…. ശ്രുതി അറിയാത്ത ഒത്തിരി കാര്യങ്ങൾ കിരണിന്റെ മനസ്സിൽ ഉണ്ടെങ്കിലും അതൊന്നും പറയാൻ പോയില്ല.. പുതിയൊരു ജീവിതത്തിലേക്കു കടക്കുമ്പോൾ അതൊരു കല്ലുകടിയായി ഉണ്ടാവരുതെന്ന് കിരണിന് നിർബന്ധം ഉണ്ടായിരുന്നു…

അങ്ങനെ അവർ ഇപ്പോൾ കൊച്ചിയുടെ മക്കളാണ്… ശ്രുതി ഇൻഫോപാർക്കിൽ ഒരു പ്രശസ്തമായ ഐ ടി കമ്പനിയിൽ വർക്ക്‌ ചെയുന്നു… കിരൺ കൊച്ചിയിൽ തന്നെയുള്ള മറ്റൊരു ഫേമസ് അക്കൗണ്ടിങ് സ്ഥാപനത്തിൽ CFO ആയി ജോലി ചെയ്യുന്നു… ഇരുവർക്കും 4 വയസുള്ള ഒരു മക്കളുണ്ട് ചിൻമയി..

ചിന്നു എന്നാണ് വിളിക്കുന്നത്.. കൊച്ചിയിൽ തന്നെ ആണെങ്കിലും കുറച്ചു ബഹളങ്ങളിൽ നിന്നെല്ലാം മാറി കുറച്ചു സ്ഥലവും മേടിച്ചു വീട് വെച്ചായിരുന്നു ഞങ്ങളുടെ താമസം ഇങ്ങോട്ട് മാറാൻ നേരം മേടിച്ച ഫ്ലാറ്റ് ഇപ്പോൾ വാടകക്ക് കൊടുത്തിരിക്കുകയാണ്… അങ്ങനെ നല്ല രീതിയിൽ സന്തോഷകരമായി ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇനി കഥയിലേക്ക് വരാം.

രാവിലെ പോകാനുള്ള തിരക്കിലാണ് ശ്രുതി…. ഇന്നലെ കിടന്നപ്പോൾ ഒരു നേരമായി… ചിന്നുനെ ഉറക്കലാണ് ഏറ്റവും ശ്രമകരം…. അത് കഴിഞ്ഞു കിച്ചു…. അച്ഛനും മോളും കണക്കാ…. സ്വയം പറഞ്ഞുകൊണ്ട് ശ്രുതി കുളിക്കാൻ കയറി…..

..
..
കിരൺ : പെണ്ണെ.. നീ കുളിക്കാൻ കയറിയോ…

ശ്രുതി : എന്താ കിച്ചു ഞാൻ തുടങ്ങി

കിരൺ : ചിന്നുനെ കൂട്ടാൻ പ്രിയേച്ചി വന്നിട്ടുണ്ട്.. കൊച്ചിന്റെ ബാഗ് ഒകെ എടുത്തോ..

ശ്രുതി : എല്ലാം ബാഗിൽ വെച്ചിട്ടുണ്ട്.. ടേബിളിൽ ഇരിപ്പുണ്ട്.. ( പകൽ ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ചിന്നുമോളെ തൊട്ടടുത്തുള്ള ഡേ കേറിൽ ആക്കിയിട്ടാണ് പോകുന്നത്… വീടിന്റെ കുറച്ചു മാറി താമസിക്കുന്ന പ്രിയ ചേച്ചി ആണ് അവിടുത്തെ ആയ… അവർ രാവിലെ പോകുമ്പോ ചിന്നുവിനെയും കൂടി കൂട്ടും)

കിരൺ ബാഗും എടുത്ത് ചിന്നുവിനെയും കൂട്ടി പ്രിയയെ ഏല്പിച്ചു..

ചിന്നു പോയോ കിച്ചു….
…
ആ ദാ പോയി…..
…
നീ ഇന്ന് ലേറ്റ് ആയോ…. സമയം ആയല്ലോ….
..
അതേനെ ലേറ്റ് ആയി…. എഴുനേറ്റ് വന്നതാ… ഹാളിൽ വന്നിരുന്നു പിന്നേം ഉറങ്ങിപ്പോയി….. ഈ ഇടയായി വല്ലാത്ത ക്ഷീണം …. തളർച്ചയും ഒകെ…കിച്ചു
…
രാത്രി ഈ തളർച്ച ഒന്നും കാണാറില്ലലോ 😂
…
… നീ പോടാ പട്ടി 😡 കിച്ചു ഞാൻ ശെരിക്കും പറഞ്ഞതാ..
..
ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലേ വല്ല യോഗയോ ജിം വർക്ഔട്ട് ഒകെ ട്രൈ ചെയ്യാൻ… പ്രെഗ്നൻസി കഴിഞ്ഞ് കുറച്ചു വണ്ണം കൂടിയിട്ടുണ്ട് ഇപ്പോൾ ശരീര അധ്വാനവും ഇല്ലാലോ… അതിന്റെയാകും…
..
..
ഹ്മ്മ് നോക്കണം ഇന്നലെ തന്നെ ഓഫീസിന്റെ ലിഫ്റ്റ് വർക്ക്‌ ചെയ്യാതെ ഇരുന്നിട്ട് സ്റ്റൈർ കയറി പോകണ്ട വന്നു…. കയറി കഴിഞ്ഞപ്പോ എന്റെ കിച്ചു… ശ്വാസം കിട്ടാതെ ഞാൻ വിഷമിച്ചു…..
…
…
അതാ പറഞ്ഞത് നോക്ക് ജിം ആണെങ്കിൽ നമ്മുക്ക് ഓഫീസിന്റെ അടുത്ത് തന്നെ നോക്ക്.. അല്ലേങ്കിൽ യോഗ ആണെങ്കിൽ നമ്മുടെ ലളിത ആന്റിയൊക്കെ പോകുന്ന സ്ഥലം നോക്കാം….
…
…
ഹ്മ്മ് നോക്കണം നമുക്ക് ഈവെനിംഗ് തീരുമാനിക്കാം… ഞാൻ ഇറങ്ങുകയാട്ടോ…. വന്നിട്ട് കാണാം
..
..
ഇന്ന് ലീവ് ആയതുകൊണ്ട് കിരൺ ഓഫീസ് റൂമിലേക്കു കയറി പേർസണൽ ലാപ്ടോപ് ഓപ്പൺ ആക്കി… കുറച്ചു നാളുകളായി കിരണിന് ഒരു സ്വസ്ഥത കുറവ് ഉണ്ട് പണ്ടാരോ പറഞ്ഞപോലെ അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ലലോ… അതുപോലെയാണ് കിരണിന്റെ കാര്യം…. ചിന്നുവും ശ്രുതിയുമായി സന്തോഷത്തോടെ ആണ് താമസമെങ്കിലും ഉള്ളിന്റെ ഉള്ളിൽ പഴയ ഫാന്റസി യും ഇഷ്ട്ങ്ങടളും എല്ലാം ഒളിഞ്ഞിരിപ്പുണ്ട്…. ശ്രുതിയുമായുള്ള സെക്സ് ലൈഫ് വളരെ മികച്ച രീതിയിൽ തന്നെയാണ് പോകുന്നതും… എന്നിട്ടും എന്തോ ഒരു കുറവ് കിരണിന്റെ മനസ്സിൽ ഉണ്ടായിരിന്നു.. അതിന് തണുപ്പിക്കാൻ ആണ് കിരണിന്റെ രാവിലത്തെ ശ്രമം…. മറ്റൊന്നും അല്ല പഴയ വീഡിയോ തന്നെ ശ്രുതിയും ജോണും തമ്മിലുള്ളത് എല്ലാം നശിപ്പിക്കാൻ തീരുമാനിച്ചതാണെങ്കിലും മനസ് വരുന്നില്ല….. അതിൽ ജോണിന്റെ വീട്ടിൽ നിന്ന് കിട്ടിയതും ഉണ്ടായിരുന്നു….. ആരും ഇല്ലാത്ത ടൈമിൽ ഇതെല്ലാം കണ്ട് തൃപ്തി അണയൽ ആണിപ്പോ പ്രധാന പരുപാടി……അത് കൂടാതെ ഒരു കഥയെഴുതും തുടങ്ങിയിട്ടുണ്ട്…. കക്കോൾഡ് ഫാന്റസി തന്നെ…. ഇതിലാണ് കിരണിന്റെ പ്രധാന ആനന്ദം
….
…
…
തന്റെ സ്കൂട്ടർ ഓഫീസ് പാർക്കിങ്ങിൽ വെച്ച് ശ്രുതി നേരെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു….
മനസ്സിൽ ചില കാര്യങ്ങൾ കുറച്ചു നാളായി ഒരു ഉത്തരം കിട്ടാതെ കറങ്ങി നടക്കുന്നു…. കിരണിനെ കുറിച്ചാണ്…. അവന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഒരു മാറ്റം, ബാംഗ്ലൂരിൽ നിന്ന് വന്നു ചിന്നു ഉണ്ടായി കുറച്ചു നാൾ വരെ അങ്ങനൊന്നും ശ്രുതിക്ക് തോന്നിയിട്ടില്ല ഇപ്പോൾ കുറച്ചു മാസങ്ങളായി തുടങ്ങിയിട്ട്..

1 Comment

Add a Comment
  1. Introvert_in_public

    E kathayude thudarcha aayittu orennam idu. It would be more better.

Leave a Reply

Your email address will not be published. Required fields are marked *