ഇങ്ങനെ നാണവും മാനവും ഇല്ലാത്ത ഒരുത്തി
വല്യേടത്തി അവളെ അടിക്കാനായി കൈ ഓങ്ങി ഓടിച്ചെന്നു അവളാ മുണ്ടും ചുറ്റി കൊണ്ട് തിരിഞ്ഞോടി
ഇങ്ങനെയൊരുനാണമില്ലാത്തസാധനം എന്ന് പിറു പിറുത്തു കൊണ്ട് ഏടത്തി തിരിഞ്ഞു
എന്നാ നോക്കി നിക്കുവാടാ സ്കൂളിൽ
പോടാ ചെറുക്കാ
ഡൈനിങ് ടേബിളിൽ മുറത്തിലിരുന്ന മുരിങ്ങാ കോൽ എടുത്തു എനിക്കിട്ട് ഒരടി
ആഹാ അനിയത്തി തുണി പറിച്ചു കാണിച്ചതിനു എന്നെയാണോ തല്ലുന്നേ
നീയെന്തിനാ വായും പൊളിച്ചു അത് നോക്കി നിക്കാൻ പോയെ
ഞാനൊന്നും മിണ്ടാതെ ഇറങ്ങി പോന്നു
ഞങ്ങളെങ്ങനെ കെട്ടിപിടിച്ചു നിന്നതു പിടിക്കാത്ത കൊണ്ടുള്ള പ്രതിഷേധ പ്രകടനമാണ് ചെറിയേടത്തി കാണിച്ചത്
അത് ഞാൻ നോക്കി നിന്നാസ്വദിച്ചത് വല്യേടത്തിക്കും ഇഷ്ട്ടപെട്ടിട്ടില്ല
ഹോ ഈ പെണ്ണുങ്ങൾടെ മനസ്സ് എന്ത് കൊണ്ടാണാവോ ഉണ്ടാക്കിയേക്കുന്നെ ഞാൻ സൈക്കിൾ എടുത്തു കുസുമത്തിന്റെ വീട്ടിലേക്കു വെച്ചു പിടിച്ചു
ഞാൻ ചെല്ലുമ്പോ ടീച്ചർ എടുത്ത് മുറ്റത്ത് കൂടി നടക്കുകയാണ്
കുളിച്ചിട്ടില്ല എന്ന് കാണുമ്പോ തന്നെ അറിയാം
സൈക്കിൾ പുറത്തു വെക്കേണ്ട ഉണ്ണി അത് ഇവിടേക്കു വെച്ചോ
ഞാൻ സൈക്കിൾ പൊക്കിയെടുത്ത് കമ്പ് വേലിക്കു മുകളിലൂടെ ടീച്ചറിന്റെ മുറ്റത്തേക്ക് വെച്ചു
ആ മൂലയിലേക്ക് വെക്കു അപ്പൊ വഴിയിൽ കൂടി പോയാലും ആരും കാണില്ല
ഇതെന്താ മോനെയും കൊണ്ട് ഈ വെയിലത്തൂടെ നടക്കണേ?
രാവിലെ മുതൽ വഴക്കാന്നെ എന്റെ ഒരു പണിയും കഴിഞ്ഞിട്ടില്ല തൊട്ടിലിൽ കിടത്തിയാ അപ്പൊ കരച്ചിൽ തുടങ്ങും ഇപ്പൊ കുളിപ്പിച്ചു പാല് കൊടുത്തിട്ട് കുറച്ചു വെയിൽ കൊള്ളിക്കാൻ ഇറങ്ങിയതാ
പക്ഷെ ഇന്നിവൻ ഉറങ്ങുന്ന ലക്ഷണമേയില്ല
എന്നാ മോനെ ഇങ്ങു താ എന്നിട്ടു പണി തീർക്ക്
നിനക്ക് കുഞ്ഞിനെ എടുക്കാൻ അറിയാമോ
പിന്നെ ഏട്ടന്മാരുടെ ആറു മക്കളെയും എടുത്തോണ്ട് നടന്നു കുഞ്ഞുങ്ങളെ എടുത്തു ഇപ്പൊ നല്ല പരിചയമായി ഒരാള് വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളു
അപ്പൊ ബാക്കി രണ്ട് പേരോ അവർക്ക് കുട്ടികളായില്ലേ
അതിനു വേണ്ടിയുള്ള പണികൾ നടക്കുന്നേയുള്ളു
എന്റെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് ടീച്ചർ കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്നു
പരിചയമില്ലാത്ത ഒരു മുഖം കണ്ടതിന്റെ അസ്വസ്ഥത ആ കുരുന്നിന്റെ മുഖത്ത് കണ്ടു അതൊരു ചിണുങ്ങലായി പുറത്തേക്ക് വന്നു
നീയിങ്ങനെ മുറ്റത്ത് നിൽക്കണ്ട അകത്തേക്ക് കയറി പോരെ
ഞാൻ കുഞ്ഞിനെ തൊട്ടിലിൽ ആട്ടും പോലെ കയ്യിൽ വെച്ചു പതിയെ ആട്ടി പാൽ മണമുള്ള കവിളിൽ ഒരു കുഞ്ഞുമ്മ കൊടുത്തു
കൊഞ്ചിച്ചു
ഇളവെയിൽ കൊണ്ടുവന്നത് കൊണ്ട് എന്റെ ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു
അതവന് ഇഷ്ട്ടപെട്ടു എന്ന് തോന്നുന്നു
എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു തൊട്ടിൽ ആട്ടും പോലെ ആട്ടികൊണ്ട് മുറിക്കുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു കുഞ്ഞ് പതിയെ കണ്ണുകളടച്ചു ഉറങ്ങുവാൻ തുടങ്ങി
ടീച്ചർ ധൃതി പിടിച്ചു അടുക്കളയിൽ എന്തൊക്കെയോ ചെയ്യുകയാണ്
ഞാൻ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി
ആ ചൂട് നഷ്ട്ടപെട്ടതും അവൻ വീണ്ടും ചിണുങ്ങി കരഞ്ഞു തൊട്ടിലിൽ കിടന്ന കുഞ്ഞ് പുതപ്പ് എടുത്ത് പുതപ്പിച്ചു തൊട്ടിലാട്ടി കൊടുത്തു അവൻ വീണ്ടുമുറങ്ങി
ഞാൻ അടുക്കളയിലേക്ക് ചെന്നു
മോൻ എന്ത്യേ ഉണ്ണി?
അവനുറങ്ങി
ഇത്രപെട്ടെന്നോ എന്നിട്ടവനെ എവിടാ
കിടത്തിയെ?
തൊട്ടിലിൽ
എന്നിട്ടവൻ ഉണർന്നില്ലേ
ഇല്ലല്ലോ നല്ല ഉറക്കമാ
നീയാള് കൊള്ളാമല്ലോ ഞാൻ എത്ര നേരമായെന്നോ അവനെയൊന്നു ഉറക്കാൻ പാട്പെടുന്നു
നീയെന്തേലും കഴിച്ചിട്ടാണോ വന്നേ
ഞാൻ കഴിച്ചിട്ടാ വന്നത് ടീച്ചറൊന്നും കഴിച്ചില്ല ല്ലോ വേഗം കഴിച്ചോ
ഞാൻ വെളുപ്പിന് തന്നെ കഴിക്കൂടാ ഇവൻ ഉണ്ടായതിൽ പിന്നെ ആറു മണിക്ക് മുൻപേ ഞാൻ കഴിക്കും ഇപ്പൊ അതൊരു ശീലമായി
പിന്നെന്താ ഈ തിരക്ക് പിടിച്ചു ഉണ്ടാക്കുന്നെ?
ഉച്ചക്ക് എന്തേലും കഴിക്കണ്ടേ നമുക്ക്
ഉച്ചക്ക് കഴിക്കാനുള്ള ചോറും തന്നാ ഏട്ടത്തി വിട്ടത് നമുക്കത് പോരെ?
അത് നിനക്കുള്ളതല്ലേ കാണു?
എനിക്കു കുറച്ചു മതീലോ
