ഭൂമിയിലെ ഗന്ധർവ്വൻ – 1 1അടിപൊളി  

ഭൂമിയിലെ ഗന്ധർവ്വൻ – 1

[ Mizmu-The copier ]


Kambikathakal

Kambikathakal

എല്ലാവര്ക്കും നമസ്കാരം …

ഇതെന്റെ ആദ്യത്തെ കഥ ആണ്

ഞാനൊരു കഥ എഴുത്തുകാരനോ ഒന്നും അല്ല ഭാവനയിൽ വിരിയുന്നത് എഴുതുന്നു എന്ന മാത്രം

ഇതൊരു കോമിക് മോഡൽ കഥ ആയത് കൊണ്ട് തന്നെ ആരും ലോജിക് ഒന്നും

നോക്കരുത് എന്ന് ആദ്യമേ പറയട്ടെ …

പെട്ടെന്ന് കമ്പി ഒന്നും ആരും പ്രതീക്ഷിക്കരുത്

അതൊക്കെ കഥയുടെ ആവിശ്യ സമയത് വരും

ഇത് രണ്ടു പേരുടെ കഥ ആണ് .പക്ഷെ ഇതിൽ പ്രദാന കഥാപാത്രമായി മൂന്ന് പേരുണ്ട്

അതൊക്കെ കഥയുടെ പോക്കിന് അനുസരിച് നിങ്ങൾക് മനസ്സിലാവും

അപ്പൊ തുടങ്ങാം

************************************************************************************

വ്യോമർ .. അതാണ് ഈ കഥയിലെ നായകൻ

നഭസ്യ … അവന്റെ  പ്രാണനായവൾ

ഇവരുടെ കഥ തുടങ്ങുന്നത് നുറ്റാണ്ടുകൾക് മുൻപാണ്

അപ്പോൾ നമുക്ക് ഭൂതകാലത്തിലെ അവരുടെ ജീവിതത്തിലേക്ക് പോവാം

………………………………….

ചുറ്റും കണ്ണെത്താ ദൂരത്തു ചെറിയ പുല്ലുകളുടെ താഴ്‌വാരം ..

ഒരു യോദ്ധാവ് ഭയന്നോടുകയാണ് ..

പക്ഷെ അത് തന്റെ ജീവനിലുള്ള കൊതി കൊണ്ടല്ല

മറിച്ച് തന്റെ ജീവൻ അവന്റെ കയ്യിലും തന്റെ ജീവന്റെ ജീവൻ അവളുടെ വയറ്റിലും ആണെന്ന ചിന്തയിൽ ..

അവരുടെ ജീവൻ രക്ഷിക്കാൻ ഒരു രക്ഷ തേടിയുള്ള ഓട്ടമാണ് ..

പുറകെ നൂറു കണക്കിന് ശത്രുക്കൾ…

ക്രൂരമായ മുഖങ്ങൾ …

കയ്യിൽ ആയുധങ്ങൾ….

ആർപ്പു വിളികൾ ..

രാജ്യം നഷ്ടപ്പെട്ട യുവ രാജാവിനെ വെട്ടി കീറാനുള്ള ആർപ്പു വിളികളായിരുന്നു എല്ലാം

തന്റെ മാതാപിതാക്കളെ തന്റെ മുന്നിൽ വെച്ച് തുണ്ടം തുണ്ടമായി വെട്ടി മുറിച്ചപ്പോൾ

അവൻ നോക്കി നിൽക്കാൻ പറ്റുന്നെ ഉണ്ടായിരുന്നുള്ളു

കാരണം ശത്രുക്കൾ ചതിയിലൂടെ

തന്റെ രാജ്യം കയ്യിലാക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു മുൻപേ അവനും തന്റെ കുടുംബവും ശത്രുക്കളുടെ കയ്യിൽ അകപ്പെട്ടിരുന്നു …

(തന്റെ കൊട്ടാരത്തിൽ..)

അവന്റെ അച്ഛന്റെ ശബ്ദമാണ് പെട്ടെന്ന് അവന്റെ ചെവിയിൽ മുഴങ്ങിയത്

” മോനെ വ്യോമർ

നഭസ്യ അവൾക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുത്

അവൾക് ഇനി നീയെല്ലാതെ മറ്റാരുമില്ല ”

അച്ഛൻ സങ്കടത്തോടെ കണ്ണ് നിറച് അവസാനമായി ഒരു വാക്ക് കൂടെ പറഞ്ഞു

തന്റെ അച്ഛന്റ്റെ കണ്ണ് നിറയുന്നത് വ്യോമർ ആദ്യമായി കാണുകയാണ്

ഓർമ വെച്ചത് മുതൽ തന്റെ അച്ഛന്റെ ധീരത കേട്ടാണ് വളർന്നതും

ആ ഗാംഭീര്യമുള്ള മുഖവും തന്റെ മകനെ കാണുമ്പോൾ ഉണ്ടാകുന്ന വാത്സല്യവും

മാത്രം കണ്ട വ്യോമർ ആദ്യമായി അച്ഛന്റെ മുഖത്തു അങ്ങനെ ഒരു ഭാവം കാണുന്നത്

അവൻ ചിന്തിച്ചു

അച്ഛന്റെ മുഖത്തു ഭയം ഉണ്ടോ ..

ഇല്ല ഭയം ഒരു തരിപോലും ഇല്ല .. ഒരു ശക്തനായ യോദ്ധാവിന്റെ മുഖം മാത്രം

തന്റെ ജീവനായ മകനെ പിരിയാനുള്ള ദുഃഖം മാത്രം

”ഞങ്ങളെ വിട്ടേക്ക്…”

ആ വാക്ക് വ്യോമറിന് ചങ്കിൽ മൂർച്ചയുള്ള ആയുധം കുത്തി കയറുന്ന പോലെ ആണ് തോന്നിയത്

“ഞങ്ങൾ ” ആ വാക്ക് അവന്റെ മനസ്സിൽ വീണ്ടും പ്രതിധ്വനിച്ചു

‘അമ്മ ‘ അവന്റെ കണ്ണുകൾ ചുറ്റുപാടും ഒന്ന് ഓടി

അമ്മയത തൂണിൽ ചാരി ഇരിക്കുന്നു

അച്ഛന്റെ ഭാഗത്തേക്കാണ് നോക്കുന്നത്

പക്ഷെ ആ കണ്ണിൽ പഴയ തിളക്കമില്ല

ശരീരം മുഴുവൻ രക്തം

ആ കാഴ്ച കണ്ട അവന്റെ മനസ്സ് മരവിച്ചു

അമ്മേ … അവൻ ഉറക്കെ വിളിച്ചു പക്ഷെ ശബ്ദം പുറത്തു

വന്നില്ല

അനക്കമറ്റ അമ്മയുടെ ശരീരം …

ആ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ ചെറിയ ഒരു ഞെരക്കം അവന്റെ

ചെവിയിൽ എത്തി

അവൻ തിരിഞ്ഞു നോക്കി ..പെട്ടെന്ന് തന്നെ അവന്റെ കണ്ണുകൾ ഇറുക്കി അടച്ചു

ആ കാഴ്ച അവനു കാണാൻ കഴിയുന്ന ഒന്നല്ലായിരുന്നു

അച്ഛന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുന്ന ആയുധം

പെട്ടെന്ന് അവന്റെ കാതുകളിൽ ഒരു നിലവിളി അലയടിച്ചു

വ്യോമാ ………..

നഭസ്യ ….

തന്റെ പ്രാണന്റെ ശബ്ദം

അത് കേട്ടതും അവൻ തന്നെ പിടിച്ച ശത്രു ഭടന്മാരുടെ മുഖത്തു നോക്കി

കൊല വെറിയോടെ തന്നെ നോക്കുന്ന ചുവന്ന കണ്ണുകൾ..

Leave a Reply

Your email address will not be published. Required fields are marked *