Vampire’s love Like

ഹായ് ഫ്രണ്ട്‌സ് ഞാൻ ഡെക്സ്റ്റർ

ഞാനിതിനുനുമുൻപെഴുതിയ ജോൺ എന്ന കഥയ്ക്കും മറ്റു രണ്ട് കഥയ്ക്കും നിങ്ങൾ തന്ന സപ്പോർട്ട് ചെറുതൊന്നുമല്ല, ആ സപ്പോർട്ട് ഈ ഒരു ചെറിയ കഥയ്ക്കും കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇതൊരു സങ്കല്പിക കഥയാണ് പലവട്ടം ആലോചിച്ചിട്ട് ആണ് ഇതെഴുതാണ് തുടങ്ങുന്നത് തന്നെ . ഇവിടുത്തെ എഴുത്തുകാരെ പോലെ കഥയിലെ ഓരോ എഴുതും മറ്റുള്ളവർക്ക് ഇഷ്ടമാകുംപോലെ എഴുതാനൊന്നും എനിക്കറിയില്ല , എന്റേതായ ശൈലിയിൽ , എഴുത്തിൽ ഞാൻ ഇതെഴുതുന്നു.

“ആർതർ….., ആർതർ….., എഴുന്നേൽക്ക് സ്കൂളിൽ പോകാൻ സമയമായി പെട്ടന്ന് റെഡി ആക് ” . തലവഴി പുതച്ചുമൂടികിടന്ന ആർതറിനെ ബെഞ്ചമിൻ തട്ടിവിളിച്ചു.

“രണ്ട് മിനിറ്റും കൂടെ ഉറങ്ങാൻ സമ്മതിക്ക് പപ്പാ ”

അലസമായി വീണുകിടന്ന അവന്റെ നീളൻ മുടിയിഴകളെ മുകളിലേക്ക് കോതിവച്ചുകൊണ്ട്

അവന്റെ വീണ്ടും ബെഡിലേക്ക് വീണു.

“രണ്ടുമില്ല നാലുമില്ല എനിക്ക് പോകാൻ സമയമായി നീ വേഗം ഒരുങ്ങി താഴേക്ക് വാ, മോളി നിനക്കുവേണ്ടി ബ്രേക്ഫാസ്റ് ഉണ്ടാക്കി വച്ചിട്ട് കുറെ നേരമായി “. തന്റെ കറുത്ത കോട്ട് നേരെ ആക്കി കണ്ണാടിയിൽ നോക്കി തന്റെ താടിയൊതുക്കിക്കൊണ്ട് ബെഞ്ചമിൻ പറഞ്ഞു.

മനസ്സിലാമനസ്സോടെ എഴുന്നേറ്റ ആർതർ നേരെ ബാത്‌റൂമിലേക്ക് പോയി,

കാഴ്ചയിൽ കൊട്ടാരം പോലെ തോന്നിക്കുന്ന ആ വലിയ വീട്ടിൽ ആർതറും അവന്റെ പപ്പ ബെഞ്ചമിനും വേലക്കാരുമാണ് താമസിക്കുന്നത്, ബെഞ്ചമിൻ ആബർടെയ്ൽ എന്ന ആ ഗ്രാമത്തിലെ ധനികനും കച്ചവടക്കാരനുമായിരിന്നു. മരംവെട്ടുകാരനിൽ നിന്നും ആബർഡയിലിലെ കച്ചവടക്കാരനായുള്ള തന്റെ അച്ഛനായ വില്യംസൺ തുടങ്ങിവച്ച കച്ചവടമിപ്പോൾ ഒറ്റമകനായ ബെന്നിൽ എത്തിപ്പെട്ടിരിക്കുന്നു. ബെഞ്ചമിൻ വില്യം എന്നാൽ ആബെർഡെയിലിൽ മാത്രമല്ല ആ ഗ്രാമത്തിനുപുറത്തും പ്രശസ്തമാണ് വൈൻ കമ്പനി മുതൽ യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ വരെ നീണ്ടുനിൽക്കുന്നു അവ.

ബെഞ്ചമിനെ കുറിച്ച് പറയുവാണേൽ ഓവൽ ഷേപ്പ് മുഖം വീട്ടിയൊതുക്കിയ നീളമുള്ള ബ്രൗൺ മുടി , കുറ്റിതാടിയും മീശയും, പലപ്പോഴും കോട്ടും പാന്റ്റുമാണ് ബെന്നിന്റെ വേഷം ഒപ്പം ഒരു കറുത്ത പരന്ന തൊപ്പിയുമാണ് ബെന്നിന് ഏറെ ഇഷ്ടമുള്ള വേഷം , ബ്രൗൺ കണ്ണുകളും ആരെയും ആകർഷിക്കുംവിധമുള്ള സൗന്ദര്യവും ഇവയെല്ലാം കാരണം ഒരു ഏറ്റുവായസ്സുകാരന്റെ പിതാവാണെന്നുപോലും മുപ്പത്തിമൂന്നുകാരനായ ബെന്നിനെ കണ്ടാൽ ആരും പറയില്ല, ഇനി ആർതറിനെ കുറിച്ചാണെങ്കിൽ

മാലാഖകുഞ്ഞുങ്ങളെ പോലെയുള്ള ഓമനത്തമുള്ള മുഖം തിളങ്ങുന്ന പൂച്ചക്കണ്ണുകളും നിഷ്കളങ്കമായ ചിരിയും , അതുപോരാഞ് ആ കുഞ്ഞുവായിലെ രണ്ട് വാമ്പയറുകളെപോലത്തെ കുഞ്ഞു കൊമ്പല്ലുകളും അവൻ വളരുംതോറും ആ പല്ലുകളും ചെറുതായിട്ട് വളർന്നുതുടങ്ങി,ആ പല്ലുകൾ കാരണം അവനു സ്കൂളിലെ ചില വികൃതി കുട്ടികളുടെ കളിയാക്കളും പരിഹാസങ്ങളും കേൾക്കാറുണ്ട്.

പല്ലുതേച്ചു കുളിച്ചു വൃത്തിയായ ആർതർ പടവുകളിറങ്ങി താഴേക്ക് ചെന്നു, വിശാലമായ ആ ഡെയിനിങ് ടേബിളിന്റെ ഒരറ്റത്തു അവനുവേണ്ടി ചെയ്ത കസേരയിൽ കയറി ഇരുന്നു.

“ഗുഡ് മോർണിംഗ് മിസ്സ്‌ മോളി ”

അവൻ അവിടത്തെ മെയ്ഡും അവന്റെ കെയർടേക്കറുമായ മോളിയെ വിഷ് ചെയ്തു, ആർതറിനെ കുഞ്ഞുനാൾമുതൽ ഒരമ്മയുടെ സ്നേഹവും പരിപാളനവും നൽകിവന്നിരുന്ന മോളി ആർതറിനു അവന്റെ പപ്പയും മമ്മയും കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു ഇരുനിരമാണ് മോളിക്ക് മധ്യവയസ്കയായ അവരാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ബെഞ്ചമിൻ പോലും അവരെ വീട്ടിലെ ഒരംഗത്തെ പോലെയാണ് കാണുന്നത്.

“ഗുഡ് മോർണിംഗ് ആർതർ ”

നെറ്റിയിലൊരു സ്നേഹചുംബനം നൽകി അവർ അവനു ഭക്ഷണം വിളമ്പി. അന്നേരം തന്നെ ബെന്നും ഭക്ഷണം കഴിക്കാനായി വന്നിരുന്നു, ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം ആർതർ ബാഗെടുക്കാനായി മുകളിലേക്കു പോയി ബാഗുമെടുത്തു ആർതർ പുറത്തേക്കുനടന്നു,ബെഞ്ചമിൻ കഴിച്ചുകഴിഞ്ഞേഴുന്നേറ്റ് കൈകഴുക്കി തന്റെ ഫാക്ക്ട്ടറിയിലേക്ക് പോകാനായിറങ്ങി.

ബെൻ : അപ്പോൾ ശെരി മിസ്സ്‌ മോളി ഞങ്ങളിറങ്ങുവാണെ.

മോളി : ശെരി മോനെ സൂക്ഷിച്ചുപോകണേ

(ഒരു നിശ്വാസമെടുത്താശേഷം )

ബെൻ..

ബെൻ : എന്താ മിസ്സ്‌ മോളി, എന്തേലും

പറയാനുണ്ടോ??

അൽപനേരം മൗനമായി നിന്നശേഷം മോളി പറഞ്ഞുതുടങ്ങി.

മോളി : ആർതറിന്റെ അമ്മ പോയിട്ട്

ഇന്നേക്ക് എട്ടുവർഷം തികയുന്നു ,

അമാവാസി നാളെത്താൻ ഇനി

അധികം ദിവസമില്ല മോനെ.

അൽപനേരം മിണ്ടാതെ മൗനം പാലിച്ചുനിന്ന ബെഞ്ചമിൻ.

ബെൻ : അറിയാം മിസ്സ് മോളി,

ഞാനൊന്നും തന്നെ മറന്നിട്ടില്ല,

ഞാൻ… ഞാനെങ്ങനാ എന്റെ

ലില്ലിയെ മറക്കുക അവളെ…

അതുപറയുമ്പോൾ ബെഞ്ചമിൻ വിതുമ്പിയിരുന്നു.

മോളി : വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല

മോനെ, നിനക് തെഫാൻ തന്ന

വാക്കുപാലിക്കുമോ? അവനെ

ആശ്വസിപ്പിച്ചുകൊണ്ടവർ ചോദിച്ചു.

ബെൻ : പാലിക്കും അവനെന്റെ മകന്റെ മേൽ സത്യം ചെയ്തുകൊണ്ടാ പറഞ്ഞിരിക്കുന്നെ.

ആർതർ :പപ്പാ വേഗം വാ സമയം വൈകി.

വികാരദീനനായി നിന്ന ബെൻ മകൻ വിളിച്ചപ്പോളാണ് തിരികെ ബോധത്തിലേക്ക് വന്നത്, ഉടൻ തന്നെ അവനെക്കാണാതെ കണ്ണുംതുടച്ചുകൊണ്ട് ബെഞ്ചമിൻ പുറത്തേക്ക് നടന്നു , അവിടെ അവർക്ക് പോകാൻവേണ്ടിയുള്ള കുതിരവണ്ടി അവരുടെ കോച്ച്മാൻ സൈറസ് തയാറാകികൊണ്ടിരുന്നു.

ബെൻ : ഗുഡ് മോർണിംഗ് സൈറസ്. ബെഞ്ചമിൻ സൈറസിനെ നോക്കി തൊപ്പിയുയർത്തി അഭിവാദ്യം ചെയ്തു.

സൈറസ് : ഗുഡ് മോർണിംഗ് സർ , സൈറസ് തിരിച്ചും.

ആർതർ : ഗുഡ് മോർണിംഗ് മിസ്റ്റർ സൈറസ്.

സൈറസ് : ഗുഡ് മോർണിംഗ് ആർതർ മോനെ.

ബെന്നും ആർതറും കോച്ചിൽ കയറി ഇരുന്നു

സൈറസ് പതിയെ വണ്ടി ചലിപ്പിച്ചുതുടങ്ങി.

ആർതർ പുറത്തേക്കാഴ്ചകളിൽ മുഴുകിയിരുന്നപ്പോൾ ബെഞ്ചമിന്റെ മനസ്സ് ഓർമകളുടെ ഒരു മഹാസാഗരം ഏറുകയായിരുന്നു. മനസ്സുനിറയെ ലില്ലിയായിരുന്നു അവന്റെ സാഹധർമ്മിണി. പഴയ കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരുന്ന അവൻ സ്കൂളെത്തിയത്

അറിഞ്ഞില്ലാ.

പപ്പാ… പപ്പാ..

ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്ന് ബെഞ്ചമിൻ ആർതറിനെ നോക്കി.

ആർതർ :സ്കൂളെത്തി പപ്പാ വാതില് തുറക്ക്.

ബെൻ വാതിൽ തുറന്നു ആർതർ പുറത്തേക്കിറങ്ങി.

ബെൻ :സൂക്ഷിച്ചുപോനെ ആർതർ പിന്നെ, വികൃതിപിള്ളേരുമായിട്ട് അടികൂടാൻ പോകണ്ട കേട്ടോ.

ആർതർ :ശെരി പപ്പാ, ഉമ്മാ…

ബെഞ്ചമിന്റെ കവിളിൽ ചുംബിച്ചുകൊണ്ടവൻ സ്കൂളിന്റെ പ്രധാന കെട്ടിടത്തിലേക്ക് ഓടിപ്പോയി.

ബെഞ്ചമിൻ അവിടുന്ന് നേരെ അവന്റെ ഫാക്ക്ട്ടറിയിലേക്കും………….

രാവിലെമുതൽ ഫാക്റട്ടറിയിലെ ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തന്റെ ഓഫീസിലെ തിരക്കുകളിലേർപ്പെട്ടിരിക്കുകയായിരുന്നു ബെഞ്ചമിൻ

അപ്പോളാണ് ബെഞ്ചമിന്റെ സുഹൃത്തും മേൽനോട്ടക്കാരനുമായ ബ്രോക്ക് അവിടേക്ക് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *