Vampire’s love Like

ബെൻ : അപ്പോൾ ശെരി മിസ്സ്‌ മോളി ഞങ്ങളിറങ്ങുവാണെ.

മോളി : ശെരി മോനെ സൂക്ഷിച്ചുപോകണേ

(ഒരു നിശ്വാസമെടുത്താശേഷം )

ബെൻ..

ബെൻ : എന്താ മിസ്സ്‌ മോളി, എന്തേലും

പറയാനുണ്ടോ??

അൽപനേരം മൗനമായി നിന്നശേഷം മോളി പറഞ്ഞുതുടങ്ങി.

മോളി : ആർതറിന്റെ അമ്മ പോയിട്ട്

ഇന്നേക്ക് എട്ടുവർഷം തികയുന്നു ,

അമാവാസി നാളെത്താൻ ഇനി

അധികം ദിവസമില്ല മോനെ.

അൽപനേരം മിണ്ടാതെ മൗനം പാലിച്ചുനിന്ന ബെഞ്ചമിൻ.

ബെൻ : അറിയാം മിസ്സ് മോളി,

ഞാനൊന്നും തന്നെ മറന്നിട്ടില്ല,

ഞാൻ… ഞാനെങ്ങനാ എന്റെ

ലില്ലിയെ മറക്കുക അവളെ…

അതുപറയുമ്പോൾ ബെഞ്ചമിൻ വിതുമ്പിയിരുന്നു.

മോളി : വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല

മോനെ, നിനക് തെഫാൻ തന്ന

വാക്കുപാലിക്കുമോ? അവനെ

ആശ്വസിപ്പിച്ചുകൊണ്ടവർ ചോദിച്ചു.

ബെൻ : പാലിക്കും അവനെന്റെ മകന്റെ മേൽ സത്യം ചെയ്തുകൊണ്ടാ പറഞ്ഞിരിക്കുന്നെ.

ആർതർ :പപ്പാ വേഗം വാ സമയം വൈകി.

വികാരദീനനായി നിന്ന ബെൻ മകൻ വിളിച്ചപ്പോളാണ് തിരികെ ബോധത്തിലേക്ക് വന്നത്, ഉടൻ തന്നെ അവനെക്കാണാതെ കണ്ണുംതുടച്ചുകൊണ്ട് ബെഞ്ചമിൻ പുറത്തേക്ക് നടന്നു , അവിടെ അവർക്ക് പോകാൻവേണ്ടിയുള്ള കുതിരവണ്ടി അവരുടെ കോച്ച്മാൻ സൈറസ് തയാറാകികൊണ്ടിരുന്നു.

ബെൻ : ഗുഡ് മോർണിംഗ് സൈറസ്. ബെഞ്ചമിൻ സൈറസിനെ നോക്കി തൊപ്പിയുയർത്തി അഭിവാദ്യം ചെയ്തു.

സൈറസ് : ഗുഡ് മോർണിംഗ് സർ , സൈറസ് തിരിച്ചും.

ആർതർ : ഗുഡ് മോർണിംഗ് മിസ്റ്റർ സൈറസ്.

സൈറസ് : ഗുഡ് മോർണിംഗ് ആർതർ മോനെ.

ബെന്നും ആർതറും കോച്ചിൽ കയറി ഇരുന്നു

സൈറസ് പതിയെ വണ്ടി ചലിപ്പിച്ചുതുടങ്ങി.

ആർതർ പുറത്തേക്കാഴ്ചകളിൽ മുഴുകിയിരുന്നപ്പോൾ ബെഞ്ചമിന്റെ മനസ്സ് ഓർമകളുടെ ഒരു മഹാസാഗരം ഏറുകയായിരുന്നു. മനസ്സുനിറയെ ലില്ലിയായിരുന്നു അവന്റെ സാഹധർമ്മിണി. പഴയ കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരുന്ന അവൻ സ്കൂളെത്തിയത്

അറിഞ്ഞില്ലാ.

പപ്പാ… പപ്പാ..

ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്ന് ബെഞ്ചമിൻ ആർതറിനെ നോക്കി.

ആർതർ :സ്കൂളെത്തി പപ്പാ വാതില് തുറക്ക്.

ബെൻ വാതിൽ തുറന്നു ആർതർ പുറത്തേക്കിറങ്ങി.

ബെൻ :സൂക്ഷിച്ചുപോനെ ആർതർ പിന്നെ, വികൃതിപിള്ളേരുമായിട്ട് അടികൂടാൻ പോകണ്ട കേട്ടോ.

ആർതർ :ശെരി പപ്പാ, ഉമ്മാ…

ബെഞ്ചമിന്റെ കവിളിൽ ചുംബിച്ചുകൊണ്ടവൻ സ്കൂളിന്റെ പ്രധാന കെട്ടിടത്തിലേക്ക് ഓടിപ്പോയി.

ബെഞ്ചമിൻ അവിടുന്ന് നേരെ അവന്റെ ഫാക്ക്ട്ടറിയിലേക്കും………….

രാവിലെമുതൽ ഫാക്റട്ടറിയിലെ ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തന്റെ ഓഫീസിലെ തിരക്കുകളിലേർപ്പെട്ടിരിക്കുകയായിരുന്നു ബെഞ്ചമിൻ

അപ്പോളാണ് ബെഞ്ചമിന്റെ സുഹൃത്തും മേൽനോട്ടക്കാരനുമായ ബ്രോക്ക് അവിടേക്ക് വരുന്നത്.

ബ്രോക്ക് : എടാ ബെന്നെ ആർതർ പഠിക്കുന്ന സ്കൂളിൽ നിന്ന് പ്യൂൺ വന്നുനിൽക്കുന്നുണ്ട് പുറത്ത്.

ബെൻ : എന്താടാ, എന്തേലും പ്രശനം , ബെഞ്ചമിൻ വേവലാതിയോടെ ചോദിച്ചു.

ബ്രോക്ക് :അതൊന്നുമറിയില്ല നീ ഏതായാലും അയാളോടൊപ്പം സ്കൂളിലേക്ക് ചെല്ല്, ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.

ബെഞ്ചമിൻ തന്റെ വണ്ടിയിൽ പ്യൂണിനെയും കൊണ്ട് നേരെ സ്കൂളിലേക്ക് പോയി,

“ആർതറിന്റെ പപ്പയല്ലേ??”

അതുവഴി പോയ ഒരു ടീച്ചർ ബെഞ്ചമിനോട് ചോദിച്ചു.

“അതെ , എന്റെ മോന് എന്താ പറ്റിയെ?”

വേവലാതിയോടെ ബെഞ്ചമിൻ ചോദിച്ചു.

“ഏയ്‌ അവനു കുഴപ്പമൊന്നുമില്ല താങ്കൾ ഓഫീസ് റൂമിലേക്ക് ചെല്ലൂ “.

അതും പറഞ്ഞവർ നടന്നകന്നു. ബെഞ്ചമിൻ ഓഫീസ് റൂമിലേക്ക് നടന്നടുത്തു, റൂമിനുള്ളിൽ ഒരു സ്ത്രീയുടെ

ശബ്ദം ഉറച്ചുകേൾക്കാം, ബെഞ്ചമിൻ ഓഫീസ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു.

“എനിക്ക് അകത്തേക്ക് വരാമോ മിസ്റ്റർ ഹിഡ്ഡിൽസൺ?”

അവൻ പ്രിൻസിപ്പലിനോട് ചോദിച്ചു.

“അതെ അകത്തേക്ക് വരൂ മിസ്റ്റർ വില്യംസൺ ”

ബെഞ്ചമിൻ ഉള്ളിലേക്ക് കയറി, അവുടെ നോക്കിയപ്പോൾ ആർതർ ഹിഡ്ഡിൽസണ്ണിന്റെ മുന്പിലത്തെ കസേരയിൽ തലതാഴ്ത്തി ഇരിക്കുന്നുണ്ട്, അവന്റെ തൊട്ടുപുറകിലായി അവനെക്കാൾ ഉയരവും അല്പം തടിയുമുള്ള ചെറുക്കനും , അവന്റെ മൂക്കിന്റെ ഒരുവശത്തെ തുളയിൽ പഞ്ഞിവചടച്ചിരുന്നു അതിനിടയിൽക്കൂടി ചെറുതായി ചോരയും വരുന്നുണ്ട്. അവന്റെ പിന്നിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവും നിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *