പക്ഷേ, അവൻ പറഞ്ഞു തുടങ്ങും മുൻപ് തന്നെ വേദു തന്റെ ഉണ്ടക്കണ്ണുകൾ ഉരുട്ടി അവനെ നോക്കി തടഞ്ഞു. അതോടെ അവൻ ചിരിച്ചുകൊണ്ട് അത് അവിടെ നിർത്തി.
നേരം പതുക്കെ ഇരുട്ടി ഇരുളിലേക്ക് വഴിമാറി, രാത്രിയായി.
“രാത്രിക്ക് എന്താ ഫുഡ് ഉണ്ടാക്കേണ്ടത് ഏട്ടാ?”
വേദു അവന്റെ മടിയിൽ നിന്ന് എഴുന്നേൽക്കാൻ ഭാവിക്കാതെ ചോദിച്ചു.
“ഇന്ന് ഫുഡ് ഒന്നും ഉണ്ടാക്കണ്ട, നമുക്ക് പുറത്തുന്ന് കഴിക്കാം,” ശ്യാം പറഞ്ഞു.
വേദുവിന് അത് അത്ഭുതമായി തോന്നി
, “ഞാൻ ഇവിടെയുള്ളപ്പോൾ എന്തിനാ വെറുതെ പുറത്തുനിന്ന് മേടിക്കുന്നത്? “
“അത് നിനക്ക് വഴിയേ മനസ്സിലായിക്കോളും. എന്തായാലും ദേവൻ സാറ് തന്ന ആ കുപ്പി ഇന്ന് പൊട്ടിക്കണ്ടേ?”
ശ്യാം ഒരു പ്രത്യേക ഭാവത്തിൽ ചോദിച്ചു.
അവൾ ഞെട്ടലോടെ അവനെ നോക്കി,
“ഏട്ടൻ കുടിക്കാൻ പോവാണോ?”
“ഞാൻ അല്ല … നമ്മൾ!”
ശ്യാം അവളുടെ മൂക്കിൽ പിച്ചിക്കൊണ്ട് പറഞ്ഞു.
“അയ്യോ, എനിക്കൊന്നും വേണ്ട. ഞാനില്ല അതിന്,” വേദു കൈകൾ മലർത്തിക്കൊണ്ട് പറഞ്ഞു.
“അതെന്താ അങ്ങനെ? പിന്നെ എനിക്ക് ആരാ ഇവിടെ കമ്പനി തരാൻ ഉള്ളത്?” ശ്യാം വിടാൻ ഭാവമില്ലായിരുന്നു.
“ഞാനെങ്ങനെയാ ഏട്ടാ കുടിക്കുക? അതൊക്കെ തെറ്റല്ലേ… എനിക്ക് അതിന്റെ കയ്പും രുചിയും ഒന്നും പറ്റില്ല,”
അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
“ഇത് നീ കണ്ടിട്ടുള്ള ലോക്കൽ സാധനം ഒന്നുമല്ല. ഇവിടെ സാധാരണ കിട്ടുന്നതിന്റെ അഞ്ചിൽ ഒന്ന് കയ്പ്പേ ഇതിനുള്ളൂ. ആ കയ്പ്പ് മാറ്റാനുള്ള ട്രിക്ക് ഞാൻ ചെയ്തു തരാം. എന്തായാലും ഒരെണ്ണമെങ്കിലും നീ എന്റെ കൂടെ അടിച്ചേ പറ്റൂ. അത് കഴിഞ്ഞ് നിനക്ക് വേണ്ടെങ്കിൽ വിട്ടേക്ക്, ഞാൻ നിർബന്ധിക്കില്ല. പോരേ?”
ശ്യാം കെഞ്ചുന്നതുപോലെ പറഞ്ഞു.
വേദു അവനെ ചുണ്ട് കോട്ടി ഒന്നു നോക്കി. മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചെന്ന് അവളുടെ ഭാവത്തിൽ നിന്ന് അവന് മനസ്സിലായി
.
“എന്നാൽ നീ പോയി ആ പൊതി എടുത്ത് ഇങ്ങോട്ട് കൊണ്ടുവാ… ഞാൻ ബാക്കി സെറ്റപ്പ് ഇവിടെ റെഡിയാക്കാം,”
ശ്യാം എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
അതോടെ അവർ രണ്ടുപേരും രണ്ട് വഴിക്കായി തിരിഞ്ഞു. വേദു ആ ആൽക്കഹോൾ ബോക്സ് എടുക്കാനായി റൂമിലേക്കും, ശ്യാം അടുക്കളയിലേക്ക് ഗ്ലാസുകളും ഐസ് ക്യൂബുകളും എടുക്കാനുമായി നടന്നു.
അടുക്കളയിലേക്ക് നടന്ന ശ്യാം വേദുവിന് കുടിക്കാൻ പാകത്തിന് കുറച്ച് ഫ്രൂട്ട് ജ്യൂസ് അടിച്ച് ഗ്ലാസുകളിലേക്ക് പകർന്നു വെച്ചു. ആ സമയം കൊണ്ട് വേദു ആ ആൽക്കഹോൾ ബോക്സുമായി ബാൽക്കണിയിലേക്ക്
നടന്നു വന്നു. കവറിൽ നിന്ന് ആ വിലകൂടിയ കുപ്പി പുറത്തെടുത്ത് അവൾ മുന്നിലെ ടേബിളിലേക്ക് വെച്ചു.
“വേദു, നിനക്ക് കഴിക്കാൻ മന്തി പോരേ ?” ടേബിളിലേക്ക് നോക്കി ശ്യാം ചോദിച്ചു.
“ഉം… മതി,” അവൾ തലയാട്ടി.
ശ്യാം ഉടനെ തന്നെ മൊബൈൽ എടുത്ത് ഫുഡ് ഓർഡർ ചെയ്തു.
ഈ സമയം വേദു ആ ആൽക്കഹോൾ ബോക്സിനുള്ളിലെ ബാക്കി സാധനങ്ങൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. അതിൽ കുറെ വിലകൂടിയ വിദേശ ചോക്ലേറ്റുകളും, ഒപ്പം വളരെ മനോഹരമായ ഒരു ലക്ഷ്വറി പെർഫ്യൂം ബോട്ടിലും ഉണ്ടായിരുന്നു. അവൾ കൗതുകത്തോടെ ആ പെർഫ്യൂം എടുത്ത് അടപ്പ് തുറന്ന് പതുക്കെ മണത്ത് നോക്കി. ആ സുഗന്ധം ശ്വസിച്ചതും അവളുടെ കണ്ണുകൾ വിടർന്നു.
“ദേവേട്ടൻ ഈ പെർഫ്യൂമാണ് യൂസ് ചെയ്യുന്നത് എന്ന് തോന്നുന്നു… അതേ മണം,” വേദു പെട്ടെന്ന് പറഞ്ഞുപോയി.
അത് കേട്ടതും ശ്യാം ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.
“അപ്പോ… നീ അയാളെ കുറെ മണപ്പിച്ചു, അല്ലേ?”
അതോടൊപ്പം അവൻ മദ്യം രണ്ട് ഗ്ലാസുകളിലേക്കായി പകർത്താൻ തുടങ്ങി.
“പോ ഏട്ടാ!”
വേദു നാണവും പരിഭവവും കലർന്ന ഭാവത്തോടെ അവന്റെ തോളിൽ ചെറുതായി അടിച്ചു
. “മനുഷ്യന് മൂക്കുണ്ടെങ്കിൽ അടുത്ത് വരുമ്പോൾ മണം കിട്ടില്ലേ? അങ്ങനെ അറിഞ്ഞതാ.”
ശ്യാം ചിരിച്ചുകൊണ്ട് ഫ്രൂട്ട് ജ്യൂസും ആൽക്കഹോളും കൃത്യമായി മിക്സ് ചെയ്ത ഗ്ലാസ് വേദുവിന് നേരെ നീട്ടി. വെള്ളവും മദ്യവും ചേർത്ത തന്റെ ഗ്ലാസും കയ്യിലെടുത്ത് അവൻ അവളോട് പറഞ്ഞു.
