ഞാൻ ദേവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
എന്റെ ചോദ്യം കേട്ടതും ദേവന്റെ ചുണ്ടുകളിൽ ഒരു നിഗൂഢമായ, വന്യമായ ചിരി വിരിഞ്ഞു.
അവൻ തന്റെ മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റിൽ വിരലുകൾ കൊണ്ട് പതുക്കെ തട്ടി.
“അതിലേക്കൊക്കെ വരാം മിസ്റ്റർ ശ്യാം… അതിനു മുൻപ് എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്. നീ എത്ര വർഷമായി ഈ കൺസ്ട്രക്ഷൻ കമ്പനിയിൽ എച്ച്.ആർ ആയിട്ട്?”
ദേവൻ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു.
“ഇപ്പോൾ കൃത്യം അഞ്ച് വർഷമായി സാർ…”
ഞാൻ കൃത്യതയോടെ മറുപടി നൽകി.
“ഓഹോ… അഞ്ച് വർഷം! കുറഞ്ഞ കാലമൊന്നും അല്ലല്ലോ. അപ്പൊ ഈ അഞ്ച് വർഷം കൊണ്ട് നീ അത്യാവശ്യം നല്ല രീതിയിൽ ഉണ്ടാക്കിക്കാണുമല്ലോ അല്ലേടാ?”
ദേവന്റെ ആ ചോദ്യത്തിലെ ‘ഉണ്ടാക്കിക്കാണുമല്ലോ’ എന്ന പ്രയോഗവും, പെട്ടെന്ന് ‘എടാ’ എന്നുള്ള വിളിയും എന്നെ ഞെട്ടിച്ചു. ഞാൻ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരുക്കൻ സംസാരം.
“സാർ… ഞാൻ എന്റെ അധ്വാനത്തിനുള്ള ശമ്പളവും അതിന്റെ ഫലവും കമ്പനിയിൽ നിന്ന് കൃത്യമായി കൈപ്പറ്റുന്നുണ്ട്. അതിൽ ഞാൻ തൃപ്തനാണ്,”
ഞാൻ വിനയത്തോടെ പറഞ്ഞു.
ദേവൻ വീണ്ടും ആ കള്ളച്ചിരിയോടെ സോഫയിലിരുന്ന അലക്സിനെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ കസേരയിൽ മുന്നോട്ട് ആഞ്ഞിരുന്ന് എന്നോട് പറഞ്ഞു
“നീ അധ്വാനിക്കുന്ന ആളാണെന്ന് എനിക്കറിയാം ശ്യാം. പക്ഷെ നീ കമ്പനിക്ക് വേണ്ടി മാത്രമല്ല… നിനക്ക് വേണ്ടിയും നന്നായി ‘അധ്വാനിച്ചിട്ടുണ്ട്’. അലക്സ് ഈ കമ്പനിയിലെ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ബില്ലുകളും അക്കൗണ്ടുകളും ഒന്ന് പരിശോധിച്ചിരുന്നു. ഞാൻ പറഞ്ഞതനുസരിച്ച് നടത്തിയ ഒരു സ്പെഷ്യൽ ഓഡിറ്റിങ് ആയിരുന്നു അത്. അതിൽ ചില കൗതുകകരമായ ഫൈൻഡിങ്സ് ഉണ്ട്… അലക്സ്, അത് നമ്മുടെ എച്ച്.ആർ സാറിന് ഒന്ന് വ്യക്തമാക്കി കൊടുക്ക്…”
ദേവൻ അത് പറഞ്ഞതും എന്റെ ഉള്ളിലൂടെ ഒരു തണുത്ത മിന്നൽ പാഞ്ഞുപോയി. എന്റെ തൊണ്ട വല്ലാതെ വരണ്ടു. നെഞ്ചിടിപ്പ് അതിന്റെ പരമാവധിയിലെത്തി. ഞാൻ വല്ലാതെ ഭയന്ന്, പതുക്കെ ഉമിനീരിറക്കി അലക്സിനെ നോക്കി.
അലക്സ് തന്റെ മാക്ബുക്കുമായി എഴുന്നേറ്റ് എന്റെ തൊട്ടടുത്തുള്ള കസേരയിലേക്ക് വന്നിരുന്നു. അവൻ ലാപ്ടോപ്പ് സ്ക്രീൻ എനിക്ക് നേരെ തിരിച്ചുപിടിച്ചു. അതിൽ കമ്പനിയുടെ കഴിഞ്ഞ നാല് വർഷത്തെ വലിയൊരു ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഓപ്പൺ ആയിരുന്നു.
“സാർ…” അലക്സ് വളരെ ഗൗരവമുള്ള ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.
“കഴിഞ്ഞ നാല് വർഷമായി മിസ്റ്റർ ശ്യാം എച്ച്.ആർ ഡിപ്പാർട്ട്മെന്റിന്റെ പവർ ഉപയോഗിച്ച് ഈ കൺസ്ട്രക്ഷൻ കമ്പനിയിൽ വളരെ വലിയ ക്രമക്കേടുകളാണ് കാണിച്ചിരിക്കുന്നത്. ഞങ്ങളുടെ ഓഡിറ്റിങ് പ്രകാരം ഏകദേശം 5 കോടിയോളം രൂപയുടെ ഫണ്ട് മാനിപ്പുലേഷൻ ഇവിടെ നടന്നിട്ടുണ്ട്.”
അഞ്ച് കോടി എന്ന തുക കേട്ടതും എന്റെ കാതുകളിൽ ഒരു മൂളൽ അനുഭവപ്പെട്ടു. എന്റെ തല കറങ്ങുന്നതുപോലെ തോന്നി. ഞാൻ ചെയ്തുകൂട്ടിയ ആ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്ന് എനിക്ക് മനസ്സിലായി.
അലക്സ് ലാപ്ടോപ്പിലെ ഓരോ ഫയലുകളായി ഓപ്പൺ ചെയ്ത് എനിക്ക് മുന്നിൽ തെളിവുകൾ നിരത്താൻ തുടങ്ങി.
“നമ്മുടെ കമ്പനി കൊച്ചിയിലും ബാംഗ്ലൂരിലും നടത്തുന്ന വലിയ പ്രോജക്റ്റുകളിലെ ലേബർ കോൺട്രാക്റ്റിലാണ് ശ്യാം ആദ്യത്തെ കളി കളിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്യുന്ന ഡെയ്‌ലി വേജസ് ലേബർമാരുടെ ലിസ്റ്റിൽ ശ്യാം ഏകദേശം നാനൂറോളം വ്യാജ പേരുകൾ ഉണ്ടാക്കി വെച്ചു. അവർക്ക് ദിവസേന ശമ്പളം കൊടുക്കുന്നു എന്ന വ്യാജേന കമ്പനിയിൽ നിന്നും മാസം തോറും ലക്ഷക്കണക്കിന് രൂപയാണ് ശ്യാമിന്റെ സ്വന്തം ബിനാമി അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നത്.”
ഞാൻ ഒന്നും മിണ്ടാനാവാതെ തളർന്നിരുന്നു. അലക്സ് വിടാൻ ഭാവമില്ലായിരുന്നു, അടുത്ത ഫയൽ ഓപ്പൺ ചെയ്തു
“അത് മാത്രമല്ല സാർ… കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് ആവശ്യമുള്ള സിമന്റ്, സ്റ്റീൽ, മെറ്റീരിയൽസ് എന്നിവ സപ്ലൈ ചെയ്യുന്ന വെണ്ടർമാരുടെ ബില്ലുകളിലും വലിയ തിരിമറി നടന്നിട്ടുണ്ട്. മാർക്കറ്റ് റേറ്റിലും ഉയർന്ന തുക കാണിച്ച് വ്യാജ ബില്ലുകൾ പാസ്സാക്കുകയും, ആ വെണ്ടർമാരിൽ നിന്നും വലിയൊരു തുക കമ്മീഷനായും കിക്ക്ബാക്കായും ശ്യാം കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ കമ്പനിയുടെ സബ് കോൺട്രാക്റ്റ് നൽകുന്ന
