അതുപോലെ ഒരുപാട് സ്ഥലങ്ങളും കാണാൻ അവസരം കിട്ടുമെന്ന്..അവസാനമായി ഒരു ട്രിപ്പ് പോയതുതന്നെ വർഷങ്ങൾക്കു മുന്നേ ആണ്..എന്തായാലും ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാമെന്നു മനസ്സ് പറയുന്നു..പിറ്റേ ദിവസം മൂപ്പരോട് ഓക്കേ പറയാനായി മെസ്സേജ് അയക്കാൻ ഫോൺ എടുത്തു..ഇങ്ങനെ മെസ്സേജ് എഴുതി..
“അതെ വൈബ് ചെക്ക് ചെയ്യാൻ എനിക്ക് സമ്മതമാണ്.”
ആ മെസ്സേജ് മൂപ്പർ കാണാൻ അടുത്ത സൺഡേ എടുത്തു… ഇയാൾ വീക്കെൻഡ് കളിൽ മാത്രമേ ഫേസ്ബുക് നോക്കുന്നുള്ളു എന്ന് തോന്നുന്നു..അയാൾ റിപ്ലൈ തന്നു..
“ഒക്കെ ആയുഷി, നിങ്ങളെ കൂട്ടാൻ ഞാൻ വണ്ടി അയക്കും നെക്സ്റ്റ് സാറ്റർഡേ, ടൈം 12 AM “.
ഏഹ് പുലർച്ചെ പോവാനോ, അതും ഒരു അപരിചിതന്റെ കൂടെ, ഇതുവരെ കാണാത്ത ഒരാളുടെ കൂടെ, ആകെ ധര്മസങ്കടത്തിലായല്ലോ.. അയാളോട് ഒകെ പറഞ്ഞതാണ്… ഇനി മാറ്റി ചിന്തിക്കാൻ വയ്യ… റിപ്ലൈ കൊടുത്തു
“ഒക്കെ, ഞാൻ റെഡി ആണ്”..
അതിനൊപ്പം അയാൾ ഇനി ഫേസ്ബുക് വഴി മെസ്സേജ് അയക്കണ്ട എന്നും മൂപ്പരെ റീച്ച് ചെയ്യാൻ മെയിൽ ചെയ്താൽ മതിയെന്നും പറഞ്ഞു എനിക്ക് ഒരു മെയിൽ ഐഡി അയച്ചുതന്നു.. ഞാൻ അത് സേവ് ചെയ്തു വച്ചു.. അങ്ങനെ പോവേണ്ട ദിവസം വന്നെത്തി… വീട്ടുകാരോട് ഒരു ചിത്രപ്രദർശനം ഉണ്ട് എന്ന് പറഞ്ഞു, ട്രെയിൻൽ ദൂരെ പോവേണ്ടതുണ്ടെന്നും രാത്രി പോവേണം എന്നും പറഞ്ഞു ഒപ്പിച്ചു…
മൂപ്പരോട് ഞാൻ ഡ്രസ്സ് ഒക്കെ എന്തൊക്കെ എടുക്കണം എന്നുള്ള കാര്യങ്ങളെ പറ്റി തിരക്കി.. അയാൾ ആയുഷിക്ക് കംഫര്ട്ടബിൽ ആയ ഡ്രസ്സ് എടുത്തോ എന്ന് മെയിൽ തന്നു.. ഞാൻ സ്ഥിരമായി സാരി ധരിക്കുന്ന ആളാണ്.. വെളിയിൽ പോവാനും വീട്ടിലാണെങ്കിലും സാരി തന്നെ എനിക്ക് ഇഷ്ടം.. അങ്ങനെ ഒരു 3ജോഡി സാരി, ഇന്നേഴ്സ് ഒക്കെയായി ഞാൻ രാത്രി കൃത്യം 12 മണിക്ക് അയാളുടെ വണ്ടിക്ക് വെയിറ്റ് ചെയ്തുനിന്നു.
അയാൾ പറഞ്ഞത് പ്രകാരം മൂപ്പർ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്ത് ടാസ്ക് കംപ്ലീറ്റ് ചെയ്താലേ ആളെ മീറ്റ് ചെയ്യാനകത്തുള്ളൂ… എന്ധോക്കെ ആയിരിക്കും ആ ടാസ്കുകൾ എന്നറിയാൻ ഒരു ധൃതി…ഒരു ആശങ്ക…
എന്നാലും ഇയാൾക്ക് എന്റെ വീട് അറിയാതെ എങ്ങനെ എന്റെ വീട്ടിലേക്ക് വണ്ടി പറഞ്ഞു വിടാനാകും? ആകെ കൺഫ്യൂഷൻ… ആ ഫേസ്ബുക് ലെ ആവശ്യമായ ഡീറ്റെയിൽസ് ബയോ ലെ തന്നെ കൊടുത്തിട്ടുണ്ടല്ലോ.. അത് നോക്കി വരുന്നതാവും..പെട്ടെന്ന് ഫോണിൽ അയാളുടെ മെയിൽ വന്നു..
“ആയുഷി.. വണ്ടി 10 മിനുട്ടിൽ വരും.. നീന്റെ മുന്നിൽ വന്നു നിൽക്കും… നീ അതിൽ കയറി ഇരിക്കുക..വണ്ടിയിൽ നീയും എന്റെ ഡ്രൈവറും മാത്രമേ ഉണ്ടായിരിക്കുള്ളു… ആ വണ്ടിയിൽ നിന്റെ ഫോൺ വെച്ച് ആ വണ്ടിയിൽ ഞാൻ ബോക്സിൽ വച്ചിരിക്കുന്ന ഫോൺ മാത്രം നീ ഉപയോഗിക്കണം..
ആകെ 10 ടാസ്ക്സ് ഉണ്ടാകും.. നീ ആ 10 ടാസ്ക്കും കംപ്ലീറ്റ് ചെയ്താൽ നിനക്ക് എന്നെ മീറ്റ് ചെയ്യാനാവും.. അതല്ല നിനക്ക് ഇപ്പോൾ വേണമെങ്കിലും ഈ ടാസ്കിൽ നിന്നു ക്വിറ്റ് ചെയ്യാം.. പക്ഷെ അങ്ങനെ ചെയ്താൽ നിനക്ക് എന്നെ മീറ്റ് ചെയ്യാനുള്ള ആഗ്രഹം നിനക്ക് എന്നെന്നേക്കുമായി ഉപേക്ഷിക്കാം… എന്തായാലും നിനക്ക് തീരുമാനിക്കാം… “..
ഏതായാലും ഇറങ്ങി.. എന്തായാലും മൂപ്പരെ കണ്ടേ മതിയാവു എന്ന നിശ്ചയം ഉള്ളത് പോലെ എനിക്ക് തോന്നി…”യെസ് റെഡി ആണ് ഞാൻ.. എന്തൊക്കെ ടാസ്ക്സ് ആണെന്ന് ക്ലൂ തരാമോ?”ഞാൻ മെയിൽ ചെയ്യ്തു… ബട്ട് അതിനു ഉത്തരം ഉണ്ടായിരുന്നില്ല…. അങ്ങനെ ആ വണ്ടി വന്നു.. അതൊരു വലിയ ബെൻസ് കാർ ആയിരുന്നു.. ഇങ്ങേർ ഇത്രക്കും വലിയ സെറ്റപ്പ് ആയിരുന്നോ എന്ന് മനസ്സിൽ ആലോചിച്ചു..
വണ്ടിയുടെ ബാക്ക് സീറ്റ് തുറന്നു…. ആ സീറ്റിൽ എനിക്ക് വേണ്ട ബോക്സിൽ ഒരു ഫോണും വേറെ ഒരു നീളമുള്ള ബ്ലാക്ക് കളർ റിബ്ബോണും ഉണ്ടായിരുന്നു.. ആ ഡ്രൈവർ എന്റെ വസ്ത്രങ്ങളും പേഴ്സ് ഉം വച്ചിരുന്ന ബാഗ് വാങ്ങി അയാളുടെ മുൻ സീറ്റിൽ വച്ചു… ഡ്രൈവർ എന്നോട് പറഞ്ഞു
“മാഡം, ആ ബ്ലാക്ക് റിബ്ബോൻ കൊണ്ട് നിങ്ങളുടെ കണ്ണ് കെട്ടണം.. നമ്മൾ പോകുന്ന സ്ഥാലം മാഡം അറിയാൻ പാടില്ലാന്ന് സർ ന് നിർബന്ധം ഉണ്ട്..
