ആനന്ദം – 1

ആനന്ദം

Aanandam | Author : Ayisha


ഒന്ന്

2018 ജനുവരി 23, 5:45 AM

ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷന് ഏതാനും കിലോമീറ്ററു കൾക്കു മുൻപുള്ള ആവടി എന്ന ചെറിയ റെയിൽവേസ്റ്റേഷൻ അതി രാവിലെ ട്രാക്കിലും ട്രാക്കിൻ്റെ പരിസരത്തുമൊക്കെയായി വെളിക്കിറഞാനിരുന്നവർ സുരക്ഷിതമായ മറ്റുസ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഹോൺ മുഴക്കി വേഗത കുറച്ച് നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ആലപ്പി ചെന്നെ എക്‌സ്പ്രസ്സ് വന്ന് നിൽക്കുമ്പോഴേക്കും പുറത്തേ ക്കിറങ്ങുവാനുള്ള ആളുകളുടെ തിരക്ക് വാതിലിനരികിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ട്രെയിൻ നിൽക്കുന്നതിനു മുൻപേതന്നെ ആളുകൾ തിക്കിത്തിരക്കി ഇറങ്ങിത്തുടങ്ങി ചെന്നൈ സിറ്റിയുടെ ഔട്ടറിൽ താമസിക്കുന്നവരും ജോലിചെയ്യുന്നവരുമൊക്കെയാണ് സാധാരണ ആ സ്റ്റേഷൻ ഉപയോഗിക്കാറുള്ളത്. തിരക്കുകൾക്കിടയിൽപ്പെട്ട് ഞെരി ഞ്ഞമർന്ന ബാഗുകളുമായി ഒരുവിധത്തിൽ ശ്രീറാമും പുറത്തേക്കി റങ്ങി.

വലിയ കേടുപാടുകളില്ലാതെ പുറത്തേക്കിറങ്ങിയ സമാധാനത്തിൽ അവൻ പ്ലാറ്റ്ഫോമിൽ നിന്ന് ഒന്ന് നടുനിവർത്തി.ആ സ്റ്റേഷനിൽ ഇറങ്ങിയ ആളുകളൊക്കെയും നിമിഷനേരം കൊണ്ട് പല ഭാഗത്തേക്കും ചിതറിപ്പോയി. ആ സമയത്ത് ട്രെയിൻ ഹോൺ മുഴങ്ങിക്കൊണ്ട് വീണ്ടും മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു. ചുമലിലും തോളിൻ്റെ ഇരുവശങ്ങളിലും തൂക്കിയിട്ടിരുന്ന ബാഗുകൾ നിലത്തേക്ക് ഊരിവച്ചിട്ട് അവൻ പ്ലാറ്റ്ഫോമിൽ മൊത്തമായി ഒന്ന് കണ്ണോടിച്ച് നോക്കി. തന്നെ കൂട്ടുവാനായി ബിനീഷേട്ടൻ എത്തിയി ട്ടില്ല. നിലത്തിരിക്കുന്ന ബാഗുകൾ സമീപത്തെ സിമൻ്റ് ബെഞ്ചിലേക്ക് കയറ്റിവച്ച് പ്ലാറ്റ്ഫോമിലെ ഡ്രിങ്കിങ് വാട്ടർടാപ്പിനരികിലേക്ക് മുഖം കഴു കാനായി ശ്രീറാം നടന്നു.

ടാപ്പ് തുറന്നതും ‘ശൂ..’ എന്നുള്ള ശബ്ദം മാത്രം കേട്ടു. ടാപ്പിൽ രണ്ടുവട്ടം തട്ടിനോക്കിയപ്പോൾ കേട്ട ശബ്ദത്തിൽ വ്യത്യാസമുണ്ടായതല്ലാതെ വെള്ളം വന്നില്ല. മുഖം കഴുകാനുള്ള പദ്ധതി ഉപേക്ഷിച്ച് അവൻ ബാഗുകൾ വച്ചിരുന്ന ബെഞ്ചിലേക്ക് പോയിരുന്നു.

തന്റെ എതിർവശത്തുള്ള ട്രാക്കിൽ ഒരാൾ ഒരുകുപ്പി വെള്ളവുമായി ബീഡിയും വലിച്ച് കുത്തിയിരിക്കുന്നത് കണ്ടപ്പോൾ അവൻ ചുറ്റു പാടും ഒന്ന് ശ്രദ്ധിച്ചു ദൂരേക്ക് മാറിയും ചില ആളുകൾ രണ്ട് ട്രാക്കുക ളുടെ നടുഭാഗത്തും ട്രാക്കിനുള്ളിലുമൊക്കെയായി കാര്യം സാധിക്കുവാൻ വേണ്ടി കുത്തിയിരിപ്പുണ്ട്. സമീപത്തുള്ള പബ്ലിക് നോക്കി. അത് താഴിട്ട് പൂട്ടിയിട്ടിരിക്കുന്നു. ടോയ്‌ലറ്റിലേക് നോക്കി. അത് താഴിട്ടു പൂട്ടിയിരിക്കുന്നു.

എന്തായാലും തമിഴ്‌നാട്ടിലെ ആദ്യത്തെ കണി കൊള്ളാം. ശ്രീറം സ്വയം പിറുപിറുത്തു

ഫോണെടുത്തു അതിൽ ഒരുമണിക്കൂർ മുൻപേ വിളിച്ച ബിനീഷേട്ടന്റെ നമ്പർ ഒരിക്കൽക്കൂടി ഡയൽ ചെയ്തു.

‘റാമേ നീ എത്തിയോടാ’

‘പിന്നില്ലേ നിങ്ങളിതെവിടാണ് മനുഷ്യാ. ഞാനിവിടെ കുറേ അപ്പി ടീമ്സിന്റെ നടുവിലാണ് ‘

‘ഹ ഹ ഹ ഇതൊക്കെ ഇവിടെ സർവ്വസാധാരണമല്ലേ. നീ ഒരു കാര്യം ചെയ്ഇപ്പോൾ നിൽക്കുന്ന പ്ലാറ്റ്ഫോമിന്റെ ഓപ്പോസിറ്റ് കാണുന്ന റോഡിലേക്ക് വന്നുനിൽക്ക്.’

‘ ഏത് ആ എസ്.ബി.ഐയുടെ എ.ടി.എം. കാണുന്ന ഭാഗത്തെ റോഡാണോ.’

“ഓ അതുതന്നെ, അങ്ങോട്ടേക്ക് പോര്. ഞാൻ ദേ ഇപ്പോ എത്തും’ അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു. കോൾ കട്ടായതും ചുറ്റുപാടും ഒരിക്കൽക്കൂടി നിരീക്ഷിച്ചിട്ട് ബാഗുകളുമെടുത്ത് ശ്രീറാം എതിർവശത്തുള്ള റോഡ് ലക്ഷ്യമാക്കി നടന്നു.

ഒൻപത് വർഷത്തോളമായി ചെന്നൈയിലെ ഡി.എച്ച്.എൽ. ഐ.ടി. പാർക്കിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ബിനീഷേട്ടൻ. ഏറ്റവുമടുത്ത സുഹൃത്തായ മനീഷിൻ്റെ ചേട്ടനായ തിനാൽ ശ്രീറാമിനും സഹോദരസ്നേഹം അയാളോടുണ്ടായിരുന്നു. മുപ്പത് വയസ്സായെങ്കിലും വീട്ടുകാരുടെ കല്യാണക്കെണിയിലൊന്നും വീഴാതെ ബാച്ചിലർ ലൈഫ് ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരുവനായിരുന്നു ബിനീഷേട്ടൻ.

പഴനിയിലും രാമേശ്വരത്തും ക്ഷേത്രസന്ദർശനത്തിന് കുടുംബസ മേതം പലപ്പോഴായി പോയിട്ടുണ്ടെങ്കിലും സിനിമാപഠനത്തിന് തമിഴ് നാട് തിരഞ്ഞെടുക്കുമ്പോൾ ഏക ധൈര്യം ബിനീഷേട്ടൻ ചെന്നൈയി ലുള്ളതായിരുന്നു.

എതിർവശത്തുള്ള റോഡിലേക്ക് അവൻ നടന്നെത്തിയതും റോഡി ന്റെ ആരംഭത്തിൽ കാണുന്ന എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ട റിൻ്റെ മുന്നിൽ ഒരു കറുത്ത ക്ലാസ്സിക് ബുള്ളറ്റിൽ ചാരിനിൽക്കുന്ന ബിനീഷേട്ടനെ കണ്ടു.

‘ഓയ് ബിനീഷേട്ടാ… അവൻ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.

‘എന്തുവാടാ ഇത്. നാട്ടിലെ നിൻ്റെ സാധനങ്ങൾ മൊത്തം ഇങ്ങ് കൊണ്ടുപോന്നോ. ഇതിപ്പോ ഒരുപാട് ബാഗുകളുണ്ടല്ലോ?’

അവൻ്റെ വലിയ മൂന്ന് ബാഗുകൾ കണ്ടു അയാൾ അമ്പരന്നു.

ഒരു വഴിക്ക് പോകുവല്ലേ. എൻ്റെ ലാക്കി .’ സാധനസാമഗ്രികളെല്ലാം ബാഗിലാക്കി ഇങ്ങെടുത്തേച്ചു’

‘ശരി ശരി സമയം കളയണ്ട. നമുക്ക് ഫ്ലാറ്റിലേക്ക് പോകാം. കുറച്ചു കഴിഞ്ഞാൽ റോഡിലൊക്കെ നല്ല തിരക്കാവും.’

ശ്രീറാം നിലത്തേക്കു വച്ച ബാഗുകളിൽ ഒന്നെടുത്ത് തന്റെ തോളി ലേക്ക് ക്രോസാക്കി ഇട്ടുകൊണ്ട് ബിനീഷേട്ടൻ പറഞ്ഞു. ഒരു പൊട്ട ലോടെ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യപ്പെട്ടു. ബാഗു കൾ താങ്ങിക്കൊണ്ട് റാം ബൈക്കിൻ്റെ പിന്നിലേക്ക് കയറിയിരുന്നു. ആക്‌സിലേറ്റർ കൂട്ടി ഒന്ന് ശബ്ദമുണ്ടാക്കിയശേഷം ഫസ്റ്റ് ഗിയറിൽ ബിനീഷേട്ടൻ ബൈക്ക് മുന്നോട്ടെടുത്തു. ബുള്ളറ്റിൻ്റെ പിൻസീറ്റിലി രുന്ന് അവൻ ചെന്നൈ നഗരത്തെയാകെ നോക്കിക്കണ്ടു.

വണ്ടികൾ തലങ്ങും വിലങ്ങും ഓടിയോടി പൊടിമയമായ അന്ത രീക്ഷം. ലൂണപോലുള്ള വണ്ടികളാണ് ആളുകൾ അധികമായി ഉപ യോഗിക്കുന്നത്. റോഡിൻ്റെ ഇരുവശത്തും ചായക്കടകൾക്കു മുന്നിലി രുന്ന് സ്ത്രീകൾ ഉൾപ്പെടെ പ്രായം ചെന്നവർ ചായ കുടിച്ച് കുശലം പറയുന്നു. മിക്കവരുടെയും കൈയിൽ നാലുമണിപ്പലഹാരംപോലുള്ള സമൂസയോ ചെറിയ വെട്ടുകേക്കോ ഉണ്ട്.

പലരുടെയും അരികിൽ പൂക്കൂടയും ചീരക്കൂടയും കെട്ടിടംപ ണിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുമൊക്കെയിരിപ്പുണ്ട്.

‘അതാണവരുടെയൊക്കെ ബ്രേക്‌ഫാസ്റ്റ്’ റാം അവരെ സൂക്ഷ്‌മ

മായി നിരീക്ഷിക്കുന്നത് മിററിൽക്കൂടി കണ്ട ബിനീഷേട്ടൻ പിന്നിലേക്ക്

തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു. അവൻ ഒന്ന് മൂളിയശേഷം വീണ്ടും ചുറ്റുപാടുകളിലേക്ക് കണ്ണുപായിച്ചു. ഏകദേശം അരമണിക്കൂറെടുത്തു ബിനീഷേട്ടൻറെ താമസസ്ഥല മായ അയ്യപ്പൻതാങ്കലിലെത്താൻ. സാമാന്യം തിരക്കുള്ള ഒരു തെരു വിലായിരുന്നു ബിനീഷേട്ടൻ്റെ ഫ്ലാറ്റ്. നടുവിൽക്കൂടി ചവിട്ടുപടികൾ മുകളിലേക്ക് പോകുന്ന തരത്തിലുള്ള രണ്ടുനില കെട്ടിടം. രണ്ട് നിലക ളിലായി അന്യോന്യം അഭിമുഖീകരിക്കുന്ന തരത്തിൽ നാല് ഫ്ലാറ്റുകൾ. മുകളിലത്തെ നിലയിൽ വലതുഭാഗത്തായിരുന്നു അവരുടെ ഫ്ലാറ്റ്.