ആനന്ദം – 1

റാം പിന്നെ ഒന്നും പറയാൻ പോയില്ല.

ഫ്ലാറ്റിൽ തിരിച്ചെത്തിയതും എന്തൊക്കെയോ ഓൺലൈൻ ജോലികൾ ചെയ്യാനുണ്ടെന്നും പറഞ്ഞ് ബിനീഷേട്ടൻ അയാളുടെ മുറിയിലേക്ക് കയറി. റാം തന്റെ മുറിയിൽനിന്നും ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. ഒരു കസേരയെടുത്ത് അവിടെയിടാമെന്ന് വിചാരിച്ചപ്പോൾ അവിടെ ഒരു കസേര മുൻപേ കിടപ്പുണ്ട്. ചിലപ്പോൾ ആ മുറിയിൽ താമസിക്കുന്ന കിരണിന് ബാൽക്കണിയിൽ വന്നിരിക്കുന്ന സ്വഭാവം ഉണ്ടായിരിക്കുമെന്ന് അവൻ ഊഹിച്ചു.

റൂമിൽ മൊത്തം അർത്ഥം മനസ്സിലാകാത്ത തരത്തിലുള്ള എന്തൊ ക്കയോ ഇംഗ്ലിഷ് വാചകങ്ങൾ എഴുതി ഒട്ടിച്ചുവച്ചിരിക്കുന്നതും റൂമിൽ കിടന്നിരുന്ന ഫ്രീക്കൻ വസ്ത്രങ്ങളും കണ്ടപ്പോൾ മുതൽ കിരണി നൊപ്പം ഒരേ മുറിയിൽ തനിക്ക് അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന ചോദ്യമായിരുന്നു റാമിൻ്റെ മനസ്സിൽ. അഥവാ അവന് ബുദ്ധിമുട്ടാ ണെന്ന് തോന്നിയാൽ കിടപ്പ് ഹാളിലേക്ക് മാറ്റാമെന്ന് റാം മനസ്സി ലോർത്തു.

ബാൽക്കണിയിൽ പോയിരുന്നതിനുശേഷം ഫോണെടുത്ത് വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചപ്പോൾ അത് പ്രവർത്തിക്കുന്നില്ല എന്ന വന് മനസ്സിലായി. ഉടൻതന്നെ അയൽവീട്ടിൽ വിളിച്ച് താൻ ചെന്നൈ യിൽ എത്തിയ വിവരം അമ്മയെ ധരിപ്പിക്കുവാൻ അറിയിച്ചു. പ്രകൃതി സ്നേഹിയും ആരോഗ്യകാര്യത്തിൽ അവിശ്വസനീയമായ തരത്തിൽ ശ്രദ്ധിക്കുന്നതുമായ അവൻ്റെ അച്ഛൻ അരവിന്ദൻ വീട്ടിൽ ആരും മൊബൈൽഫോൺ ഉപയോഗിക്കാൻ സമ്മതിച്ചിരുന്നില്ല. ആവശ്യമു ള്ളപ്പോൾമാത്രം ഓണാക്കി ഉപയോഗിക്കണം എന്ന വ്യവസ്ഥയിലാണ്

ചെന്നൈയിലേക്ക് പോരുമ്പോൾ റാമിന് അച്ഛൻ ഒരു മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുന്നതുപോലും. അതും സിനിമാപഠനം എന്നൊക്കെ പറഞ്ഞ് കെഞ്ചിയപ്പോൾ മാത്രമാണ് ക്യാമറയുള്ള അത്യാ വശ്യം നല്ലൊരു ഫോൺ വാങ്ങിക്കൊടുത്തതും. പാരമ്പര്യമായി പ്രക്യ തിയെയും മണ്ണിനെയും അമിതമായി സ്നേഹിക്കുന്ന ഒരു നാടൻ കുടുംബമായിരുന്നു റാമിൻ്റേത്. അവൻ്റെ അച്ഛൻ നാലേക്കറോളം വരുന്ന സ്ഥലത്ത് പലതരം പച്ചക്കറികളും പഴവർഗ്ഗങ്ങളുമുൾപ്പെടെ നെല്ലുവരെ കൃഷിചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾ കഴി ഞ്ഞുള്ള ഭക്ഷ്യവസ്തു‌ക്കൾ വിൽക്കും. ജൈവപച്ചക്കറികളും പഴ ങ്ങളും വാങ്ങാൻ റാമിൻ്റെ വീട്ടിലേക്ക് എന്നും അനവധി ആളുകൾ വന്നെത്തിക്കൊണ്ടിരുന്നു. ചെറുപ്പത്തിൽ റാമിന് അച്ഛനോട് ഭയങ്കര മായ വെറുപ്പായിരുന്നു. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്ഛന്റെ ചെയ്ത‌തികളും പറയുന്ന കാര്യങ്ങളും അവനെ കൂടുതൽ ഇരുത്തി ചിന്തിപ്പിച്ചു. താനും കുടുംബവും അനുഭവിക്കുന്ന മനശ്ശാ ന്തിയും കലർപ്പില്ലാത്ത അന്നവും സമൂഹത്തിൽ ജീവിക്കുന്ന ഭൂരിഭാഗം ആളുകളുടെയും സ്വപ്‌നമാണെന്ന് തിരിച്ചറിഞ്ഞ നാൾമുതൽ അച്ഛൻ അവന്റെ റോൾമോഡലായി മാറി. ആ അച്ഛനെ കണ്ട് വളർന്നതിനാൽ അവനിലും ചില പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടായി. അങ്ങനെയൊരു ലക്ഷ്യമായിരുന്നു സിനിമാപഠനവും പുസ്‌തകമെഴുത്തും പുസ്‌തകമെ ഴുത്തിനെ അച്ഛൻ പൂർണ്ണമായും പിന്തുണച്ചു പക്ഷേ, സിനിമാപഠനം അയാൾക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. അച്ഛനെ പറഞ്ഞ് സമ്മതിപ്പി ക്കാനായി അമ്മയും അനുജത്തിയും അവൻ്റെയൊപ്പം കൂടി. ഒടുവിൽ ഒരുവർഷത്തെ ഫിലിം ഡിപ്ലോമ കോഴ്‌സ് ചെയ്യുവാൻ അവനെ അച്ഛൻ അനുവദിച്ചു.

തമിഴ്‌നാടും അവിടത്തെ ആളുകളുടെ ജീവിതശൈലിയും റാമിന് എന്നും ഒരു കൗതുകമായിരുന്നു താൻ ആദ്യമായി എഴുതുന്ന പുസ്‌ത കത്തെ തമിഴ്‌നാടുമായി ബന്ധപ്പെടുത്തുവാൻ അവൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർ ശിക്കാൻ പോയിട്ടുള്ള അനുഭവങ്ങൾകൊണ്ട് ഒരു കഥ മുഴുമിപ്പി ക്കാൻ സാധിക്കില്ല. അങ്ങനെയാണ് തമിഴ്‌നാട്ടിലെ സിനിമാപഠനത്തെ പ്പറ്റി അവൻ ഗൗരവമായി ചിന്തിച്ചത്. ഒടുവിൽ മനീഷിൻ്റെ ചേട്ടനെ വിളിച്ച് ചെന്നൈയിലെ മികച്ച ഫിലിം സ്‌കൂളുകളെപ്പറ്റി അന്വേഷിക്കു വാനും ചട്ടംകെട്ടി ബാക്കിയുള്ള കാര്യങ്ങളൊക്കെ എടിപിടീന്നായി രുന്നു. ഫിലിം കോഴ്‌സ് ചെയ്യാൻ സമ്മതിക്കുമ്പോൾ റാം അതിന വേണ്ടി തമിഴ്‌നാട് തിരഞ്ഞെടുക്കുമെന്ന് അച്ഛനും കരുതിയിരുന്നില്ല എങ്കിലും അവന് കൊടുത്ത വാക്കിൻമേൽ അയാളും ഒടുക്കം സമ്മ തിച്ചു. തന്റെ ഇരട്ട ലക്ഷ്യങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചപ്പോൾ ജീവ തത്തിൽ ആദ്യമായി വീട്ടുകാരെ പിരിയാൻപോകുന്നതിലുള്ള ദുഃഖ മാത്രമായിരുന്നു അവന്, പ്രത്യേകിച്ചും തൻ്റെ അമ്മയെ.

തമിഴ്‌നാട് എന്ന തൻ്റെ ഫാൻ്റസിലോകത്തിലേക്ക് വന്നെത്തിയ അന്നത്തെ ദിവസം ഓരോന്നും ആലോചിച്ചും വീട്ടുകാരെ പിരിഞ്ഞ ദുഃഖം വരുമ്പോൾ ഇടയ്ക്കിടെ കരിങ്ങാലിവെള്ളം കുടിച്ചുതീർത്തും

അവൻ സമയം തള്ളിനീക്കി.

പിറ്റേന്ന് പുലർച്ചെ ഏകദേശം അഞ്ചുമണിയായപ്പോൾ ബാൽക്കണി യിൽനിന്നുമുള്ള കതക് സാവധാനത്തിൽ തുറക്കുന്ന ശബ്ദം കേട്ട് റാം ഞെട്ടിയുണർന്നു. ആ വാതിലിന് ലോക്കില്ലാത്തത് അവൻ തലേന്നേ ശ്രദ്ധിച്ചിരുന്നു.

കതക് തുറന്നതും വീണ സ്ട്രീറ്റ്‌ലൈറ്റിൻ്റെ വെളിച്ചത്തിൽ റാം ആ കാഴ്‌ച കണ്ടു. വാതിൽ തുറന്ന് ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീര മുള്ള ആരോ അകത്തേക്ക് കടക്കുന്നു. ആദ്യമൊന്ന് ഭയന്നെങ്കിലും അവൻ ബെഡ്ഷീറ്റ് തലവഴിയിട്ടുകൊണ്ട് കട്ടിലിൽനിന്നും സാവധാന ത്തിൽ നിലത്തേക്കിറങ്ങി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ മുട്ടിൽ നിരങ്ങി വാതിലിനരികിലേക്ക് ചെന്നു. അപ്പോഴേക്കും അകത്ത് കടന്നയാൾ മുന്നിലേക്ക് നാലഞ്ച് ചുവടുകൾ വച്ചിരുന്നു. റാം പെട്ടെന്നുതന്നെ നിലത്തുനിന്നും ചാടിയെഴുന്നേറ്റിട്ട് കാലുകൊണ്ട് ചവിട്ടി വാതിലടച്ചു. ശേഷം ഒരു സെക്കൻ്റുപോലും പാഴാക്കാതെ അകത്തേക്ക് കടന്ന യാളുടെ മേൽ ചാടിവീണിട്ട് അയാളെ ബെഡ്ഷീറ്റിൽ മൊത്തമായി പൊതിഞ്ഞുപിടിച്ചുകൊണ്ട് ബലമായി നിലത്തേക്കിരുത്തി. അയാൾ രക്ഷപ്പെട്ട് പോകാതിരിക്കുവാനായി അയാളുടെ പുറത്തേക്ക് കയറി ഇരിക്കുകയും ചെയ്തു.

‘കള്ളൻ. കള്ളൻ. ബിനീഷണ്ണാ ഓടിവായോ’

റാം ഉച്ചത്തിൽ അലറിവിളിക്കാൻ തുടങ്ങിയ കാര്യങ്ങൾ അതിനെ ക്കാൾ ഉയർന്ന ശബ്ദത്തിൽ ബെഡ്ഷീറ്റിനുള്ളിൽനിന്നും കേട്ടതും റാം ഒരുനിമിഷം കിടുങ്ങിപ്പോയി. താനിനി വേറെ വല്ലയിടത്തുമാണോ എന്നുപോലുമവൻ സംശയിച്ചു. എങ്കിലും അവനും ബിനീഷേട്ടന്റെ പേര് ഉച്ചത്തിൽ വിളിച്ച് കൂവി.

ഒച്ചയും ബഹളവും കേട്ട് ബിനീഷേട്ടൻ ആ റൂമിലേക്ക് ഓടിവന്ന് ലൈറ്റിട്ടതും റാം മുകളിലും ആഗതൻ നിലത്തുവീണ് ചതഞ്ഞ തവ ളകണക്കെ അടിയിലുമായി കിടക്കുന്നത് കണ്ടു. അയാൾ ഓടിച്ചെന്ന് റാമിനെ പിടിച്ചുമാറ്റി. തറയിൽ കമിഴ്ന്നുകിടന്നിരുന്ന ആഗതൻ ഒരുവി ധത്തിൽ നിലത്തുതന്നെ മലർന്ന് കിടന്നു.

‘നീയെന്താടാ ഇപ്പോ.’ ബിനീഷേട്ടൻ ആഗതനെ നോക്കി അത്ഭുത ത്തോടെ ചോദിച്ചു.