ആനന്ദം – 1

ഒന്നും മിണ്ടാതെ റാം അവളെ അനുഗമിച്ചു. മൂന്നാം നിലയിലായി എയർ കണ്ടീഷൻ ചെയ്‌ത ഒരു റൂം എത്തിയതും അവൾ നിന്നു. ശേഷം വാതിൽ തുറന്നുകൊണ്ട് അകത്ത് ക്ലാസ്സെടുത്തുകൊണ്ടിരുന്ന ചെറുപ്പക്കാരനെ പുറത്തേക്ക് വിളിച്ചു. എന്നിട്ട് റാമിനെ കാട്ടി ലേറ്റായി വന്ന ആളാണെന്ന് പറഞ്ഞു.

റാം അയാളോട് സോറി പറഞ്ഞു.

‘ഓക്കേ, നോ പ്രോബ്ലം. അകത്തേക്ക് വരൂ.’

അയാൾ റാമിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. റിസപ്ഷ നിലെ പെൺകുട്ടി തിരികെ താഴേക്കും പോയി.

“ഗായ്സ്. ഇത് നിങ്ങളുടെ ക്ലാസ്സിലെ ഏക മലയാളിയാണ്. പുള്ളി ക്കാരൻ സ്വയം പരിചയപ്പെടുത്തട്ടെ.’

ക്ലാസ്സിലേക്ക് കയറിയയുടൻ സർ അത് പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം ഒന്ന് ശങ്കിച്ചുപോയെങ്കിലും സൈഡ് ബാഗ് തോളിൽനിന്നും ഊരി കൈയിൽ പിടിച്ചുകൊണ്ട് അവൻ സംസാരിച്ചുതുടങ്ങി.

‘എന്റെ പേര് ശ്രീറാം. ഞാൻ കേരളത്തിലെ ആലപ്പുഴ എന്ന ജില്ല യിൽനിന്നുമാണ് വരുന്നത്. ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞതാണ്.

ആ സമയത്ത് കുട്ടനാട് എന്നും ഹൗസ്ബോട്ട് എന്നുമൊക്കെയുള്ള വാക്കുകൾ പലരിൽനിന്നും ഉയർന്നുകേട്ടു.

‘എനിക്ക് തമിഴ് വളരെ കുറച്ചുമാത്രമേ അറിയൂ. അതുകൊണ്ട് എന്നെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ ഞാൻ വഴിയേ പറയാം. നന്ദി. അവൻ പറഞ്ഞുനിർത്തി.

എല്ലാവരും അവനെ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിൽ കൈയടിച്ചു. അവൻ തനിക്കൊപ്പം സിനിമ പഠിക്കാൻ പോകുന്ന തന്റെ സുഹൃത്തുക്കളെ എല്ലാവരെയും നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു.

‘താങ്ക്സ് ഫോർ ദി കൈയടി!

റാം അത് പറഞ്ഞതും സാർ ഉൾപ്പെടെ എല്ലാവരും കൈയടി അവ സാനിപ്പിച്ചുകൊണ്ട് കൂട്ടത്തോടെ ചിരിച്ചു.

‘റാം. ഇവിടെ നിൻ്റെ മലയാളത്തിലെ പല വാക്കുകളും ഡബിൾ മീനി ങ്ങാണ്. സോ ബീ കെയർഫുൾ.’

സാർ അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് പിടികിട്ടിയില്ലെങ്കിലും ശരി എന്ന് പറഞ്ഞതിനുശേഷം അവൻ ഒഴിവുള്ള സീറ്റ് നോക്കി.

മൊത്തം പതിനഞ്ചുപേരാണ് DFM ബാച്ചിലുള്ളത്. അതിൽക്കൂടു തൽ ആളുകൾക്ക് അവർ ഒരുവർഷം അഡ്‌മിഷൻ കൊടുത്തിരുന്നില്ല. വീഡിയോ ഇൻ്റർവ്യൂ ഉൾപ്പെടെ മൂന്നോളം ടെസ്റ്റുകൾ പാസ്സായ ശേഷ മാണ് റാം ഉൾപ്പെടെ അവർ ഓരോരുത്തരും ആ ക്ലാസ്സിലേക്ക് എത്ത പ്പെട്ടതും.

അഞ്ച് നിരകളിലായി മൂന്ന് സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഏറ്റവും പിന്നിലായി ഒരു സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. റാം അതിൽ ചെന്നിരുന്നു. റാം ഉൾപ്പെടെ പതിനാല് ആണുങ്ങളും ഒരൊറ്റ പെണ്ണു മായിരുന്നു ആ ബാച്ചിലുണ്ടായിരുന്നത്. റാം ചെന്നിരുന്നതും അവന്റെ ഇടതുവശത്തിരുന്ന ഒരുവൻ ഇളിച്ചുകൊണ്ട് അവന് കൈകൊടുത്തു

‘ഹായ് ഐ ആം വെട്രി’

റാം അവനെ നോക്കി ഒന്ന് ചിരിച്ചു.

ശിവ എന്ന് പേരുള്ള സാറായിരുന്നു ക്ലാസ്സ് എടുത്തുകൊണ്ടിരു ന്നത്. പുള്ളി വേൾഡ് സിനിമയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

“മച്ചാ തമിഴിൽ കൈയടി എന്നുവച്ചാൽ മാസ്റ്റർബേഷൻ’ ക്ലാസ്സ് നട ക്കുന്നതിനിടയിൽ വെട്രി രഹസ്യംപോലെ പറഞ്ഞു.

റാം ഒരുനിമിഷം ഞെട്ടി.

റാമിൻ്റെ ചമ്മിയ മുഖം കണ്ട് വെട്രി വാ പൊത്തി ചിരിച്ചു.

‘ഹായ് എന്റെ പേര് രേഷ്‌മ.’ വെട്രിയുടെ തൊട്ടപ്പുറമിരുന്ന പെണ്ണ് റാമിന് എത്തിപ്പിടിച്ച് കൈകൊടുത്തു.

‘ചുമ്മാതാടാ ഇവൾ ഭാരതി ശാപ്പാട് ഭാരതി. എവിടെ കല്യാണ

ഉണ്ടേലും പോയി ഓസിന് ശാപ്പാടടിക്കും.’ ‘പോടാ കുമ്മണാമൂഞ്ചീ’

വെട്രിയുടെ തലയ്ക്കിട്ട് അവൾ ഒരു കൊട്ട് കൊടുത്തു.

ആങ്ങളയും പെങ്ങളും കൂടി ആ പയ്യനേപാദിങ്ങടെ ലെവ- ആക്കുവോ? ശിവ സാർ മുന്നിൽനിന്നും വിളിച്ചുചോദിച്ചു. ‘നോ സർ’ വെട്രിയും രേഷ്‌മയും ഒരുപോലെ പറഞ്ഞു.

റാം അവർ ഇരുവരെയും മാറി മാറി നോക്കി. ആങ്ങളയും.. പെങ്ങളും ഒരുമിച്ച് ഫിലിം കോഴ്‌സ് ചെയ്യുന്നത് അവന് പുതുമയായ തോന്നി. ബ്രേക്ക് സമയത്ത് ക്ലാസ്സിൽ എല്ലാവരും റാമിനെ പരിചയ പ്പെടുവാനായി ചെന്നു. മിക്കവരുടെയും ആവശ്യം കുട്ടനാടും ഹൗസ ബോട്ടുമൊക്കെയായിരുന്നു. കൂടുതൽ കമ്പനിയടിച്ചാൽ കൈയിൽ നിന്നും പണം ചെലവാകാൻ നല്ല ചാൻസുള്ളതിനാൽ ഒരു പരിധി യിൽ കവിഞ്ഞ് റാം ആരോടും സംസാരിക്കാൻ നിന്നില്ല. ഉച്ചയ്ക്ക് കോളേ ജിന്റെ സമീപത്തുള്ള ഹോട്ടലിൽ പോയി അവൻ ബിരിയാണി കഴിച്ചു..

തമിഴ്നാട്ടിലെ ബിരിയാണിയിൽ കേരളത്തിലേതിനെക്കാൾ മൂന്നിരട്ട മസാലയാണ് ഉപയോഗിക്കുന്നത്. വൈകിട്ട് മൂന്നുമണിക്ക് ക്ലാസ്സ് വിട്ടപ്പോൾ തിരികെ അയ്യപ്പൻതാങ്കലിലെത്തുക എന്നതായിരുന്നു റാമിൻ്റെ അടുത്ത വെല്ലുവിളി ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ പതിനഞ്ച് കിലോമീറ്ററിൽ കൂടു തൽ കാണിച്ചു. പക്ഷേ, എങ്ങനെ പോകും? അവൻ കോളേജിന്റെ ഇടറോഡിൽനിന്നും പ്രധാന റോഡിലേക്ക് ബാഗും തൂക്കി നടന്നു. നുങ്കമ്പാക്കം റെയിൽവേസ്റ്റേഷൻ 200 മീറ്റർ എന്ന അടയാളബോർഡ് കണ്ടപ്പോൾ അവൻ ആ ദിശയിലേക്കു നീങ്ങി.

നുങ്കമ്പാക്കം സ്റ്റേഷൻ്റെ മുന്നിലത്തെ റോഡിൽ തമിഴ് സിനിമകളി ലെ ഫൈറ്റ് സീനിൽ കാണാറുള്ള തെരുവോര ചന്ത പോലെ തോന്നിച്ചു. റോഡ് പാതിയും കൈയേറി പഴങ്ങൾ, പച്ചക്കറികൾ, പൂവുകൾ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾവരെ വിൽക്കാൻ നിൽക്കുന്ന അനവധി ആളുകൾ. അതിനിടയിൽ ഒരു ഓട്ടോ സ്റ്റാൻ്റും. എങ്ങും കലപില ശബ്ദങ്ങൾ.

ആരോടാണ് അയ്യപ്പൻതാങ്കൽ പോകാനുള്ള വഴി ചോദിക്കുന്ന തെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് അവൻ്റെ തോളിലാരോ തട്ടി യത്. നോക്കുമ്പോൾ ക്ലാസ്സിൽ കൂടെയിരുന്ന വെട്രിയാണ്. അപ്രതീ ക്ഷിതമായി ആൾക്കൂട്ടത്തിൽ പരിചിതമായ ഒരു മുഖം കണ്ട ആശ്വാ സത്തോടെ റാം അവനെ നോക്കി ചിരിച്ചു. ‘എന്താ ഇവിടെ നിൽക്കുന്നത്. അവൻ തമിഴിൽ ചോദിച്ചു.

‘എനിക്ക് അയ്യപ്പൻതാങ്കൽ എന്ന സ്ഥലത്ത് പോകണം. അവിടെ

യാണ് എന്റെ താമസസ്ഥലം. പക്ഷേ, എങ്ങനെയാ പോകുന്നതെന്ന്

ഒരു ഐഡിയയുമില്ല.’ റാം മലയാളവും തമിഴും കലർത്തി പറഞ്ഞു. ‘മച്ചാ എനിക്ക് മലയാളം കേട്ടാൽ മനസ്സിലാവും. പക്ഷേ, നീ ഇത്ര സ്‌പീഡിൽ പറയാതെ പതിയെ നിർത്തി നിർത്തി പറ’ വെട്രി അവൻ പറഞ്ഞത് പൂർണ്ണമായി മനസ്സിലാവാത്ത രീതിയിൽ പറഞ്ഞു.

‘എനിക്ക് അയ്യപ്പൻതാങ്കൽ എന്ന സ്ഥലത്ത് പോകണം. പക്ഷേ, എങ്ങനെയാ പോകുന്നതെന്ന് അറിയില്ല.’ റാം പറഞ്ഞു. സാവധാനത്തിൽ

‘അയ്യപ്പൻതാങ്കലോ അതിവിടെനിന്ന് ഒരുപാട് പോകണമല്ലോ മച്ചാ. ആദ്യം ലോക്കൽ ട്രെയിൻ കയറി ഗിണ്ടി സ്റ്റേഷനിൽ ഇറങ്ങണം. അവി ടെനിന്ന് ബസ്സിൽ പോകണം.’

‘അയ്യോ. അത്രയും ചുറ്റിക്കറങ്ങണോ.’

ക്ലാസ്സ് കഴിഞ്ഞ് വന്നിട്ട് പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ

ബിനീഷേട്ടൻ പറഞ്ഞ കാര്യം അവനോർത്തു.

ഫ്ലാറ്റിൽ ചെല്ലുമ്പോൾ തൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് അയാൾ നേരത്തേതന്നെ ചിന്തിച്ചിരിക്കുന്നു.

‘എന്തുപറ്റി?’ അന്തരീക്ഷത്തിലേക്ക് നോക്കി അതൊക്കെ ആലോചി ച്ചുകൊണ്ട് നിന്നിരുന്ന അവനെ വെട്രി പിന്നെയും തട്ടിവിളിച്ചു.