ആനന്ദം – 1

ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറുമ്പോൾ ട്രെയിനി ലേക്ക് കാലെടുത്തുവച്ചപ്പോൾ തനിക്കുണ്ടായ അതേ മനോവിഷമം റാമിന് വീണ്ടുമുണ്ടായി. ചെറുപ്പംമുതൽ വീട്ടിൽനിന്നും അധികമായി അവനങ്ങനെ മാറിനിന്നിട്ടില്ല. ബാഗിൻ്റെ സൈഡിലെ നെറ്റുകൊണ്ടുള്ള അറയിൽനിന്നും ഒരു ബോട്ടിൽ ഊരിയെടുത്ത് അവശേഷിച്ചിരുന്ന ഇളം ചുവപ്പ് നിറമുള്ള വെള്ളം ശ്രീറാം വായിലേക്ക് കമിഴ്ത്തി.

‘ദാഹിക്കുന്നേൽ ഫ്രിഡ്‌ജിൽ തണുത്ത വെള്ളമിരിപ്പുണ്ടെടാ അവൻ ആക്രാന്തത്തോടെ വെള്ളം കുടിക്കുന്നത് കണ്ടതും അയാൾ പറഞ്ഞു.

ഇത് പണ്ടുതൊട്ടേയുള്ള ഒരു ശീലമാണ് ചേട്ടാ. എപ്പോഴേലും മാറിനിൽക്കേണ്ടിവന്നാൽ അമ്മ കരിങ്ങാലിയിട്ട് തിളപ്പി ച്ചുവച്ചേക്കുന്ന ഒന്നോ രണ്ടോ കുപ്പി വെള്ളം കൈയിൽ കരുതും എന്നിട്ട് വീടോ വീട്ടുകാരെയോ മിസ്സ് ചെയ്യുമ്പോൾ ഒരിറക്ക് വെള്ളമങ്ങ് കുടിക്കും. അതോടെ എന്റെ ഹോം താൽക്കാലിക ശമനമുണ്ടാവും.’ വീട്ടിൽനിന്നും അതിൽനിന്നും സിക്ക്‌നസിന്

അവൻ പറയുന്നതൊക്കെ കേട്ട് എന്തോ സംശയം തോന്നിയ ബിനീ തുറന്നുനോക്കി. അതിനുള്ളിൽ ഒരുലിറ്റർ അളവിലുള്ള പത്തോളം കുപ്പികളിൽ ഇളം ചുവപ്പ് നിറത്തിലുള്ള കരിങ്ങാലിവെള്ളം നിറച്ചു വച്ചിരിക്കുന്നതു കണ്ട് അയാളുടെ കണ്ണുതള്ളിപ്പോയി.

‘ ദൈവമേ പത്ത് ബോട്ടിലോ. കരിങ്ങാലിവെള്ളവും തൂക്കി ചെന്നൈ യ്ക്ക് വരാൻ നിനക്കെന്താടാ പ്രാന്താണാ’

അയാളുടെ ചോദ്യം കേട്ട് റാം ഉറക്കെ ചിരിച്ചു. രണ്ട് ബെഡ്റൂമും ഒരു കിച്ചണും ചെറിയ ഹാളും ഒരു കോമൺ ബാത്റൂമും അടങ്ങുന്ന ഒതുങ്ങിയ ഒരു ഫ്ലാറ്റായിരുന്നു അത്. ഹാളിലെ ഉള്ള സ്ഥലത്തായി ഒരു സോഫയും ചെറിയ ടേബിളുമൊക്കെ ഇട്ടിട്ടുണ്ട്. പിന്നെ ഹാളി ലെതന്നെ ഷെൽഫിലായി അറിയപ്പെടുന്ന എല്ലാ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും നിരത്തിവച്ചിരുന്നു. ബെഡ്റൂമുകളിലൊന്നിന് ഒരു നീളൻ ബാൽക്കണിയുണ്ടായിരുന്നു. അവിടെ നിന്നാൽ മുന്നിലെ തെരുവ് മൊത്തമായി കാണാം.

‘ദേ ആ കാണുന്നതാ നിൻ്റെ മുറി.’ ബാൽക്കണിയുള്ള മുറി കാട്ടി ബിനീഷേട്ടൻ പറഞ്ഞു.

‘ആഹാ. അടിപൊളി’

ബാൽക്കണിയുള്ള റൂം കിട്ടിയ സന്തോഷത്തിൽ റാം ബാഗുമെ ടുത്ത് മുറിയിലേക്ക് കയറിയതും മുറിയുടെ ഭിത്തിയിൽ മുഴുവനും പല നിറത്തിലുള്ള പേപ്പറുകളിൽ എന്തൊക്കയോ ഇംഗ്ലിഷ് വാചകങ്ങ ളൊക്കെ എഴുതി ഒട്ടിച്ചുവച്ചിരിക്കുന്നത് കണ്ടു. മാത്രവുമല്ല തുണികൾ വയ്ക്കുന്ന ഷെൽഫിൽ ഒരുപാട് വസ്ത്രങ്ങളും കുത്തിത്തിരുകി വച്ചി രുന്നു.

‘ഇവിടെ വേറെ ആരാണുള്ളത്. റാം തിരിഞ്ഞുകൊണ്ട് ചോദിച്ചു.

“എടാ നിന്നെപ്പോലെതന്നെ എൻ്റെ ഒരു കൂട്ടുകാരൻ്റെ അനിയനും ഇവിടെനിന്ന് ബികോം. പഠിക്കുന്നുണ്ട്, കിരൺ. ഇപ്പോൾ കക്ഷി നാട്ടിൽ വരെ പോയേക്കുവാ. ഉടനെ വരും. ആള് ലേശം അരപ്പിരിയാ. എന്താ യാലും നിനക്ക് ചേരും.’

‘നാട്ടിൽ ഇതിനുമാത്രം കോളേജുകളുണ്ടായിട്ടും ബീക്കോമൊക്കെ ചെന്നൈയിൽ വന്ന് പഠിക്കുന്നോ. അപ്പോൾ അരപ്പിരിയല്ല, മുഴുപ്പി രിയാ’

‘അപ്പോൾപ്പിന്നെ വേറെ ഫിലിം സ്‌കൂളൊക്കെ നാട്ടിലുണ്ടായിട്ടും നീ ഇവിടെത്തന്നെ സിനിമ പഠിക്കാൻ വന്നതോ.’

‘ഹിഹി. അത് പിന്നെ ഞാൻ സിനിമ മാത്രമല്ലല്ലോ ഇവിടുത്തെ ആളു കളുടെ ലൈഫ് പഠിക്കാനും അതൊക്കെ ഒരു കഥയാക്കി എഴുതാനും കൂടിയല്ലേ വന്നേ.’ റാം ഇളിച്ചുകൊണ്ട് പറഞ്ഞു.

‘അതൊക്കെ നല്ലതുതന്നെ. പക്ഷേ, ലൈഫ് പഠിക്കുന്ന കൂട്ടത്തിൽ തലതെറിക്കാനും പറ്റിയ ബെസ്റ്റ് സ്ഥലമാ ചെന്നൈ, മര്യാദയ്ക്ക് നിന്നാ ഞാനും മര്യാദയ്ക്കാ. അനിയൻ്റെ കൂട്ടുകാരനാണെന്നോ കഥയെഴു ത്തുകാരനാണെന്നോ ഒന്നും നോക്കൂല്ല. അടുക്കളേൽ ചപ്പാത്തിപ്പ ലക ഇരിപ്പുണ്ട്. എന്തേലും അലമ്പിന് പോയാ തലമണ്ട അടിച്ചു ഞാൻ പൊട്ടിക്കും. കേട്ടല്ലോ. എന്തായാലും നീ പോയി ഫ്രഷായിട്ട് വാ. താഴത്തെ കടേൽ പോയി വല്ലതും കഴിക്കാം.’ ബിനീഷേട്ടൻ സ്വന്തം മുറിയിലേക്ക് നടന്നുപോയി.

റാം അയാൾ പറഞ്ഞ വാക്കുകൾ ഒരിക്കൽക്കൂടി ചിന്തിച്ചുനോക്കി.

‘ഏയ് തലയൊന്നും അടിച്ചു പൊട്ടിക്കില്ലായിരിക്കും. ഇനി മനീ ഷിൻ്റെ പുരികത്തിലെ ആ മുറിപ്പാട് ഇയാളെങ്ങാനും തലയടിച്ച് പൊട്ടി ച്ചതിന്റെയാകുമോ.’

എന്തോ എടുക്കാനായി ഹാളിലേക്ക് തിരികെവന്ന ബിനീഷേട്ടൻ അന്തരീക്ഷത്തിലേക്കും നോക്കിക്കൊണ്ടുനിൽക്കുന്ന റാമിനെ നോക്കി ചോദിച്ചു: ‘നീ ഫ്രഷാവാൻ പോയില്ലേ.’

‘ദേ പോയി. പോയി.’

അവൻ വേഗത്തിൽ ബാത്റൂമിലേക്ക് കയറി.

അവരുടെ അപ്പാർട്ട്മെൻ്റിന് മുന്നിലുള്ള റോഡിൽനിന്നുമാണ് ഓയിൽ മിൽറോഡ് എന്ന് വിളിപ്പേരുള്ള ആ തെരുവിൻ്റെ ആരംഭം.

പച്ചക്കറിക്കടകൾ, ദോശമാവ് വിൽക്കുന്ന കടകൾ, ഇലട്രോണിക് കടകൾ, ചിക്കൻ സ്റ്റാൾ, കരിക്ക് വിൽക്കുന്ന കട, ചെറിയ ചെറിയ തട്ടു കടകൾ കൂട്ടത്തിൽ അല്പം പ്രൗഢിയോടെ നിൽക്കുന്ന നിൽഗ്രിസ് എന്ന മിനി സൂപ്പർമാർക്കറ്റ്. ഇതൊക്കെയാണ് പ്രധാനമായും ആ തെരുവി ലുള്ളത്. പിന്നെ റോഡ്സൈഡിലായി തട്ടുകളിൽ പൂക്കൾ വിൽക്കാൻ നിൽക്കുന്ന തമിഴ്‌നാടിൻ്റെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ വസ്ത്രധാരണം ചെയ്‌ത വലിയ മുക്കുത്തിയിട്ട ചില അമ്മച്ചിമാരും.

റാമും ബിനീഷേട്ടനും തട്ടുകടപോലെ തോന്നിച്ച ഒരു ചെറിയ ഹോട്ട ലിൽ കയറി ദോശ ഓർഡർ ചെയ്‌തു. വെളുത്ത തേങ്ങ ചട്‌നിയും പുതിനയില ചട്‌നിയും സാമ്പാറും കൂട്ടി അല്പം പുളിയുള്ള ചൂട് ദോശ കഴിച്ചപ്പോൾ റാമിന് രുചിയിൽ എന്തോ പ്രത്യേകത തോന്നി. പുതിന യില ചട്നി അങ്ങനെ ദോശയൊപ്പം കഴിച്ചിട്ടില്ലാത്തതുകൊണ്ടാവും പ്രത്യേക രുചിയെന്ന് അവനോർത്തു. പക്ഷേ, ദോശമാവിന് ഒരു ലിറ്റ റിന് മുപ്പതുരൂപ എന്നുള്ള ബോർഡ് തൂക്കിയ കടകളുള്ള അതേ തെരു വിലെ തട്ടുകടയിൽ ഒരു ദോശയ്ക്ക് പതിനഞ്ചുരൂപ വാങ്ങുന്ന ഗുട്ടൻസ് റാമിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.

‘എങ്കിലും ഇതിച്ചിരി അന്യായമല്ലേ ചേട്ടാ!’ കടയിൽനിന്നും തിരികെ റൂമിലേക്ക് നടക്കുമ്പോൾ അവൻ ബിനീഷേട്ടനോട് പറഞ്ഞു.

‘ഹഹഹ. ദോശമാവൊക്കെ വാങ്ങി അത് ചുട്ട് തേങ്ങ ചിരകി അത് ചമ്മന്തിയാക്കി എപ്പോ കഴിക്കാനാടാ, ചെന്നൈയിൽ സമയം കണ്ടെത്തുന്ന ബാച്ചിലേഴ്‌സ് തീരെ കുറവാ. ഇവിടെ സമയത്തി നാണ് വില. ഇപ്പോൾ ആ ദോശയ്ക്ക് ഇരുപത് രൂപയാക്കിയാലും കഴിക്കാൻ ആ യിട്ട് ആളുകൾ വരുമെന്നവർക്കറിയാം: പുള്ളിക്കാരൻ ലാഘവ ത്തോടെ പറഞ്ഞു.

” ബിനീഷേട്ടാ. ദോശ ഞാൻ ചുട്ടോളാം, നാളെത്തൊട്ട് നമുക്ക് വീട്ടിൽത്തന്നെ പാചകം ചെയ്‌ത്‌ കഴിച്ചാലോ. പിന്നെയീ പുറത്തെ ഫുഡും അത്ര ഹെൽത്തിയല്ലല്ലോ’

അവന്റെ ചോദ്യം കേട്ട് ബിനീഷേട്ടൻ വീണ്ടും ചിരിച്ചു.

“ഇതൊക്കെ നാടുമാറി നിൽക്കുമ്പോഴുള്ള ആദ്യത്തെ ആവേശ മാടാ. നാളെത്തൊട്ട് നീ പഠിക്കാൻ പോയി തുടങ്ങുവല്ലേ. തിരക്കുള്ള ബസ്സിലും ട്രെയിനിലുമൊക്കെ കേറി ഊപ്പാട് വരുമ്പോൾ അത് താനേ മാറിക്കോളും’