ആന്മരിയ – 1 Like

ഹായ് ഫ്രണ്ട്‌സ്. ഞാൻ ഇവിടെ ആദ്യമായി ഒരു കഥ എഴുതുകയാണ്. ഞാൻ കാലങ്ങളായി ഈ സൈറ്റിന്റെ സന്ദർഷകൻ ആണെങ്കിലും വെറുതെ കഥ വായിക്കാൻ മാത്രമായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഇവിടെ കഥ എങ്ങനെ എഴുതണം എന്നോ എവിടെ പബ്ലിഷ് ചെയ്യണം എന്നൊന്നും അറിയില്ല. ഇത് എന്റെ ആദ്യത്തെ കഥയാണ്. തെറ്റുകൾ ഒരുപാടുണ്ട് പക്ഷെ എന്തൊക്കെയാണ് അതെന്നു കണ്ടുപിടിക്കാൻ പറ്റുന്നില്ല. നിങ്ങള്ക്ക് തോന്നുന്ന കുറ്റങ്ങൾ ചൂണ്ടി കാണിക്കുവാണേൽ ശരിയാക്കാൻ ശ്രമിക്കുന്നതായിരിക്കും. ഇത് ഒരു തുടർകഥയാണ്. ഫസ്റ്റ് പാർട്ടിൽ ഞാൻ പ്ലോട്ട് എക്സ്പ്ലൈൻ ചെയ്തിരിക്കുകയാണ് അതുകൊണ്ട് ഇതിൽ കമ്പി ഉണ്ടായിരിക്കില്ല പക്ഷെ വരുന്ന ഭാഗങ്ങളിൽ തീർച്ചയായും ഉൾപെടുത്തുന്നതായിരിക്കും.ഞാൻ കാര്യങ്ങൾ കുറച്ചു വിശദീകരിച്ചു ആണ് എഴുതിയിരിക്കുന്നത്. കുറച്ചു പേർക്കെങ്കിലും മുഷിപ്പ് തോന്നിയേക്കാം സോറി.വേറൊന്നും കൊണ്ടല്ല എനിക്ക് ഇപ്പൊ അങ്ങനെയേ എഴുതാൻ സാധിക്കുന്നുള്ളു. എഴുതി തറവാവുമ്പോൾ നിങ്ങളുടെ നിർദ്ദേശം അനുസരിച്ചു മാറ്റുന്നതായിരിക്കും. നിങ്ങള്ക്ക് ഈ കഥ തുടരണം എന്നുണ്ടെങ്കിൽ ഒരു ലൈകും പറ്റുവെങ്കിൽ ഒരു കമന്റും ഇടുക. ഇനി നിർത്തണം എന്നാണെങ്കിൽ അത് പറഞ്ഞാലും മതി ഞാൻ കുറച്ചു കൂടെ എഴുതി പ്രാക്ടീസ് ചെയ്തിട്ട് വേറെ ഒരു കഥയുമായി വരുന്നതായിരിക്കും. സൊ ഐ ഹോപ്പ് യു വിൽ എൻജോയ് ദിസ്‌.

“സഹൽ”
“ഇവിടെ ആരാണ് സഹൽ”
നേഴ്സ് ലേയ്ബർ റൂമിന്റെ മുമ്പിൽ നിന്നും വിളിച്ചു ചോദിച്ചു. എന്നാൽ ആരും തന്നെ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. നേഴ്സ് തന്റെ കൈയിൽ ഉള്ള ക്ലിപ്പ് ബോർഡിൽ ഒന്ന് കൂടെ നോക്കി കൊണ്ട് വിളിച്ചു ചോദിച്ചു” ഇവിടെ ആന്മരിയയുടെ കൂടെ ആരാണ് ഉള്ളത്”
പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ തന്റെ സീറ്റിൽ നിന്നും ചാടി എയ്ന്നേറ്റു നഴ്സിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു. “ഐ ആം സൊ സോറി മാം, ജസ്റ്റ്‌ ഒന്ന് മയങ്ങി പോയി”
ആ ചെറുപ്പക്കാരന്റെ വെളുത്ത സുന്ദരമായ മുഖവും, കാപ്പി കണ്ണുകളും അതിലെ ടെൻഷനും, പാറി കിടക്കുന്ന മുടിയും ഒക്കെ കണ്ടു ആ പ്രായമായ നഴ്സിനു സഹതാപം തോന്നി. തന്റെ മകന്റെ പ്രായമേ വരുകയൊള്ളു. വേറെ ആരും അവരുടെ കൂടെ ഇല്ല. ഇപ്പൊ ഏതാണ്ട് 7 മണിക്കൂറോളം ആയി ഇവിടെ ലേബർ റൂമിന്റെ മുമ്പിൽ ഇരിക്കാൻ തുടങ്ങിയിട്ട്. അർദ്ധ രാത്രിയും ആണ്. “പേടിക്കാനൊന്നും
ഇല്ല”അവനെ സമാധാനിപ്പിക്കാണെന്ന പോലെ നേഴ്സ് പറഞ്ഞു. പിന്നെ വിളിച്ചതിന്റെ കാരണം വിശദീകരിക്കാൻ തുടങ്ങി. അവർക്കു രണ്ടു പേർക്കും അറിയാം എന്താണ് പറയാൻ പോകുന്നത് എന്ന്. “ആന്മരിയക്ക് ധാരാളം സമയം ആയി ലേബർ പെയിൻ തുടങ്ങിയിട്ട്. ഗർഭപാത്രം വികസിക്കുന്നില്ല.ഓപ്പറേഷൻ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. പക്ഷെ നിന്റെ കുഞ്ഞിനെ പ്രസവ വേദന അനുഭവിച്ചേ പ്രസവിക്കു എന്ന് വാശി പിടിച്ചിരിക്കാണ് അവൾ.അവൾക്കു ഇനി വേദന സഹിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. ഇനിയും വച്ചോണ്ടിരുന്നാൽ ചിലപ്പോ വേറെ വല്ല കൊമ്പ്ലിക്കേഷൻസും ഉണ്ടായെന്നു വരാം.”ഇത്രയും പറഞ്ഞു നേഴ്സ് നിർത്തിയപ്പോയെക്കും അവൻ ചോദിച്ചു
“എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുവോ.അകത്തു കയറാൻ എന്റെ കൂടെ പെണ്ണുങ്ങൾ ആരും ഇല്ല. ഞാൻ മാത്രമേ ഒള്ളു. ഒന്ന് കണ്ടു സംസാരിക്കാൻ പറ്റിയ ഞാൻ അവളെ പറഞ്ഞു കൺവീൻസ് ചെയ്തോളാം”ആ ചെറുപ്പക്കാരന്റെ കണ്ണിലെയും ശബ്ദത്തിലെയും വേദന ആ റൂമിലുള്ള എല്ലാവരും അനുഭവിച്ചറിഞ്ഞു.
അവന്റെ അവസ്ഥ കണ്ടു മനസലിഞ്ഞ നഴ്സ് അവനെ സഹായിക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് ആലോചിക്കാൻ തുടങ്ങി. ഒടുക്കം.” ഒരു വഴിയുണ്ട് ഞാൻ അവളെ ഒറ്റക്ക് ഒരു റൂമിലേക്ക് കുറച്ചു നേരത്തേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പറ്റുവോ എന്ന് നോക്കാം. പറ്റിയാൽ ഒരു അഞ്ചു മിനിട്ട് നിനക്ക് അവളെ കാണാം. വെറും അഞ്ചു മിനുട്ട് ഒകെ? ” ” ഓക്കേ മാം താങ്ക്സ് എലോട്ട്”
“മമ്മ് ഇവിടെ വെയിറ്റ് ചെയ്യൂ ” ഇത്രയും പറഞ്ഞു നേഴ്സ് ഉള്ളിലേക്ക് പോയി. അവൻ ആ വാതിലിന്റെ മുമ്പിൽ അക്ഷമാനായി നോക്കി നിന്നു. ബാക്കിൽ പലരും കുശുകുശുക്കുന്നുണ്ട്. ചില വയസായ അമ്മമ്മാർ അവൾ ചെയ്യുന്നതിനെ അനുഗൂലിച്ചു സംസാരിക്കുന്നുണ്ട്. അവരുടെ ബുക്കിൽ ഇതൊക്ക ആണല്ലോ കുല സ്ത്രീ മഹിമ. മറ്റു ചിലർ അവളെ വിമർശിക്കുന്നുമുണ്ട്.എന്നാൽ ആർക്കും അവനെ ഒന്നും പറയാൻ സാധിച്ചില്ല. കാരണം അവന്റെ ടെൻഷനും വേദനയുമല്ലാം അത്ര മേൽ വ്യക്തമായിരുന്നു. കുറച്ചു കഴിഞ്ഞു നേഴ്സ് വാതിൽ തുറന്നു അവനോട് അകത്തേക്ക് കടക്കാൻ പറഞ്ഞു. പുറത്തു നിന്നും ആരും എതിർപ്പ് ഒന്നും പറഞ്ഞില്ല. അകത്തു കയറിയ ഉടനെ നേഴ്സ് അവനെ ബാത്‌റൂമിന്റെ സൈഡിലെ ഒറ്റ റൂമിലേക്ക് കൊണ്ട് പോയി. പല പെണ്ണുങ്ങളുടെയും ഉച്ചതിലുള്ള നിലവിളി അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. അത് അവനെ ചെറുതായി ഒന്ന് ഭയപ്പെടുത്തി. അവൻ മുമ്പോട്ട് പോകാതെ അവിടെ തന്നെ നിന്നു നഴ്സിനെ നോക്കി. അവൻ പേടിച്ചിരിക്കുന്നത് കണ്ട് ചിരി വന്നെങ്കിലും ബലമായി
പിടിച്ചു ആ ഒറ്റ റൂമിലേക്കു നേഴ്സ് അവനെ കൊണ്ട് പോയി. റൂമിലേക്ക് കടന്നു തന്റെ അവശയായ ഭാര്യയെ കണ്ടതും ബാക്കി ഉള്ളതെല്ലാം മറന്നു അവളുടെ അടുത്തേക്ക് മിന്നൽ വേഗത്തിൽ അവൻ എത്തി. അവർക്കു പ്രൈവസി കൊടുക്കാൻ വേണ്ടി അഞ്ചു മിനിറ്റ് ഒള്ളു എന്നൊരു വാണിംഗ് കൊടുത്തു നേഴ്സ് റൂം അടച്ചു. പക്ഷെ രണ്ടു പേരും അത് കേട്ടിട്ടില്ല എന്ന് ഉറപ്പായിരുന്നു.
“എന്തിനടി നീ ഇങ്ങനെ സ്വൊയം വേദന സഹിക്കുന്നെ നമുക്ക് ഓപ്പറേഷൻ ചെയ്യാടി.നീ ഒന്ന് അടങ്”ഇത്രയും പറഞ്ഞപ്പോയെക്കും അവന്റെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര ആയി ഒഴുകുന്നുണ്ടായിരുന്നു.അവൾ അവശയായ ഒരു കൈ ഉയർത്തി അവന്റെ കണ്ണീർ തുടച്ചു. വേദനക്കിടയിലും അവൾ അവനു വേണ്ടി ചിരിക്കാൻ ശ്രമിച്ചു.എന്നാൽ അവളുടെ കണ്ണിലെ കണ്ണീരിന്റെ അളവ് കുടുകയായിയിരുന്നു.”നമ്മുടെ കൊച്ചിന്റെ പൊസിഷൻ എല്ലാം കറക്റ്റ് തന്നെയാടാ അവക്കൊന്നും സംഭവിക്കില്ല. ഞാൻ നിന്നെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്.അത് കൊണ്ട് ഇത് ഞാൻ എന്നോ എടുത്ത തീരുമാനമാണ്.എന്റെ ജീവൻ പോയാലും നിന്റെ കുഞ്ഞിനെ ഞാൻ നൊന്തു പ്രസവിക്കും എന്ന്. അതിനു ഒരു മാറ്റമുണ്ടാവില്ല. എന്റെ ഒരു പ്രായശ്ചിതമാണ് ഇത് ”
അവളുടെ മറുപടിയിൽ അവനു വല്ലാണ്ട് ദേഷ്യം വന്നെങ്കിലും വേദന സഹിച്ചു അവശയായി കിടക്കുന്ന തന്റെ പാതിയോട് ദേഷ്യപ്പെടാൻ അവനു സാധിച്ചില്ല.”നീ അതിനു മാത്രം എന്നോട് ഒന്നും ചെയ്തില്ലല്ലോ. എല്ലാം ഞാൻ ക്ഷമിച്ചു എന്ന് പറഞ്ഞതല്ലേ എന്റെ പൊന്നു മോളല്ലേ ഓപ്പറേഷൻ ചെയ്യാൻ സമ്മതിക്ക്”അവൾ അവന്റെ കൈ തണ്ടയിലെ മുറിവുകളിലൂടെ കൈ ഓടിച്ചു. അവൾ കാരണം ഉണ്ടായ മുറിവുകൾ. അവളുടെ കൈകൾ ശ്രദ്ധിച്ച അവൻ പെട്ടെന്ന് കൈ എടുത്തു മാറ്റി”എടി അതൊക്കെ മറന്നേക്ക് അന്ന് ഞാൻ ഒരു പൊട്ടത്തരം കാണിച്ചതാ അത് നീ എന്തിനാ ഇപ്പോഴും ഓർത്തോണ്ടിരിക്കുന്നെ. എനിക്ക് നീ ഇല്ലാണ്ട് പറ്റില്ലെടി പ്ലീസ്‌. ഒക്കെ മറന്നു നമുക്ക് ആദ്യം മുതൽ തുടങ്ങിക്കൂടെ.നിന്നോട് പല പ്രാവിശ്യം ഞാൻ പറഞ്ഞിട്ടുണ്ട് അന്നൊന്നും നീ ഇതിനു പുല്ലു വില തന്നിട്ടില്ല ഞാൻ ഒരു പ്രാവിശ്യം കൂടെ പറയാ എനിക്ക് നിന്നെ ജീവനാ എനിക്ക്… എനിക്ക്..നീ ഇല്ലാണ്ട് ജീവിക്കാൻ പറ്റും എന്ന് തോന്നുന്നില്ല.”
ഒരിക്കലും അവൾ കരഞ്ഞു കണ്ടിട്ടില്ലാത്ത തന്റെ ഭർത്താവിനെ അന്ന് കരഞ്ഞു കണ്ടപ്പോൾ അവൾക്കു വല്ലാത്ത വിഷമം തോന്നി. അവന്റെ ഓരോ എങ്ങലടിയും അവളുടെ നെഞ്ചിനെ കീറി മുറിക്കുന്ന പോലെ അവൾക്കു തോന്നി. “ടാ ഇങ്ങോട്ട് നോക്ക്.. ആ ഇങ്ങോട്ട് നോക്ക്.. പിണങ്ങല്ലേ. ചിലപ്പോ ഇതായിരിക്കും നീ എന്നെ അവസാനമായി കാണുന്നെ.നോക്കണ്ട വെറുതെ പറഞ്ഞതാ.എനിക്ക് ഒരു നൂറു കൊല്ലം നിന്റെ കൂടെ ജീവിക്കണം എന്നുണ്ട്. ഇപ്പൊ ഞാൻ ഒരു ഈസി വേ തിരഞ്ഞെടുത്താൽ ഇനി നിന്റെ ഒപ്പം ജീവിക്കുമ്പോൾ പണ്ട് നടന്നേതെല്ലാം എന്നെ വേട്ടയാടികൊണ്ടിരിക്കും. പക്ഷെ ഇപ്പോ ഞാൻ ഈ വേദന സഹിച്ചു പ്രസവിച്ചു ജീവിച്ചാൽ എനിക്ക് നിന്നെ മനസ് മുഴുവൻ കൊണ്ട് സ്നേഹിച്ചു ബാക്കി കാലം ജീവിക്കാം. എന്നെ നിർബന്ധിക്കലെടാ പ്ലീസ്‌ “ഇത്രയും പറഞ്ഞപ്പോയെക്കും അവൾ വളരെ തളർന്നിരുന്നു.
“ഇത് രണ്ടും തമ്മിലെന്താണ് ബന്ധം ഉള്ളെ. നിനക്കെന്താ പറഞ്ഞ മനസിലാകാതെ” ഇത് ചോദിച്ചപ്പോയെക്കും അവൻ ചെറുതായി ദേഷ്യം പുറത്തു കാണിക്കാൻ തുടങ്ങിയിരുന്നു. ബാക്കി അവനെ പറയാൻ സമ്മതിക്കാതെ നേഴ്‌സ് വന്നു അവനെ പിടിച്ചു കൊണ്ട് പോയി. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അവൻ ഇച്ചിരി ശബ്‍ദം കൂട്ടിയാണ് അത് ചോദിച്ചത്. അവളുടെ ഉത്തരം കേൾക്കാൻ അവനു സമയം കിട്ടിയില്ല അപ്പോയേക്കും അവനെ ലേബർ റൂമിന്റെ പുറത്ത് എത്തിച്ചിരുന്നു. നേഴ്സ് അവന്റെ കണ്ണീരിൽ മുങ്ങിയ മുഖം കണ്ടു ദേഷ്യപ്പെടാതെ ചോദിച്ചു. “എന്താ ചെയ്യാൻ പോകുന്നത്. അവൾ പറയുന്നത് മുഖവിലക്ക് എടുക്കണം എന്നില്ല. സാധാരണ ഭർത്താക്കന്മാരാണ് ഈ വക കാര്യങ്ങൾ തീരുമാനിക്കുന്നത്”
അവൻ കുറച്ചു നേരം നിശബ്ദതമായി നിന്നു. പിന്നെ പതിഞ്ഞൊരു ശബ്ദത്തിൽ പറഞ്ഞു. “അത് അവളുടെ ബോഡിയാണ്. അതിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനല്ല അവൾ ആണ്. അവൾക്കു എന്താ വേണ്ടത് എന്ന് വച്ച ചെയ്യാം”ഇത്രയും പറഞ്ഞു കൊണ്ട് അവൻ അവന്റെ സീറ്റിൽ പോയി ഇരുന്നു. അവൻ അവന്റെ ഭാര്യയെ അവരുടെ മുമ്പിൽ ഡിഫെൻഡ് ചെയ്തതാണ് എന്ന് നഴ്സിന് തോന്നി. എന്തായാലും അവൾ ഒന്നും പറയാൻ പോയില്ല. തിരിച്ചു റൂമിലേക്ക് പോയി.എല്ലാവരും അവനെ സഹഥാപത്തോടെ നോക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും ആ റൂമിലെ പ്രായമായവരിൽ മിക്കവരും അവളെ പ്രശംസിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഓരോ മിനുട്ടും ഓരോ യുഗം പോലെ അവനു തോന്നി.
എല്ലാം പിഴച്ചു തുടങ്ങിയ അവരുടെ ജീവിതത്തെ അവൻ പഴിച്ചു. എന്ത് കൊണ്ട് അവർക്കു മാത്രം ഒരു നോർമൽ love മാര്യേജ് ഉണ്ടായില്ല എന്ന് അവൻ ഈർഷ്യയോടെ ആലോചിച്ചു. എല്ലാം ദൈവത്തിൽ പഴിക്കുമ്പോളും അവനറിയാമായിരുന്നു പാതി തെറ്റ് അവന്റെ തന്നെയായിരുന്നു എന്ന്.അവൻ അവളോട് തന്റെ പ്രണയം തുറന്നു പറഞ്ഞ ദിവസത്തെ കുറിച്ച് ഓർത്തു. അവൻ തന്റെ സ്നേഹം തുറന്നു പറഞ്ഞത് തന്നെ പറയാൻ പാടില്ലാത്ത സമയത്താണ്.പതിയെ കണ്ണുകൾ അടച്ചു കിടന്നു ആ ദിവസത്തെ ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ പതിയെ ഒരു പുച്ഛ ചിരി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *