ഇരുട്ടിലെ ആത്മാവ് – 2 Like

മലയാളം കമ്പികഥ – ഇരുട്ടിലെ ആത്മാവ് – 2

കഴിഞ്ഞ കാലങ്ങളിൽ ഇടയ്ക്കിടെയൊക്കെ അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി ഇവിടം (തറവാട്ടിൽ) സന്ദർശിക്കാറുണ്ടായിരുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അന്നൊക്കെ ഞാൻ ഇവിടെ ലാന്റ് ചെയ്തിട്ടുണ്ടെന്നറിഞ്ഞാൽ എങ്ങനേലും മണം പിടിച്ച് ഓടിവരുമായിരുന്നു, എന്റെ റെജിയേട്ടൻ,

വരുമ്പോൾ ആ കൈ നിറയെ നാടൻ പലഹാരങ്ങളുടെ ഒരു കെട്ടുമായിട്ട് മാത്രമേ പുള്ളി എന്നെ കാണാൻ വരാറുള്ളു….

ഇത്രയും സാധനങ്ങൾ വാങ്ങിയതിന് പുറമേ പ്രത്യേകിച്ചും ഉണ്ണിയപ്പം, അല്ലങ്കിൽ നെയ്യപ്പം വേറെയും കാണും.

പലഹാരങ്ങളിൽ എനിക്കേറ്റവും ഫെയ്‌വറേറ്റ് ഈ ഐറ്റം ആണെന്ന് പുള്ളിക്ക് പണ്ടേ അറിയാം…..

പിന്നെ എനിക്കേറ്റവും ഇഷ്ടമുള്ളതും ഏറ്റവും വില കുറഞ്ഞതുമായ നാരങ്ങാ മിട്ടായി…..

ആ ഒരു സ്നേഹസമ്പന്നതയാണ് ആ വ്യക്തിയിൽ നിന്ന് എന്നെ അകറ്റാത്.

റെജിയേട്ടന്റെ സാമീപ്യവും ഓർമ്മകളും എനിക്ക് പലപ്പോഴും ഒരു പാട് നല്ല അനുഭവങ്ങളും സ്വപ്നങ്ങളും സമ്മാനിച്ചിട്ടുണ്ട്…..

പക്ഷെ………

കുറച്ചു നാൾ മുൻപ് ഞാൻ ഇതു പോലെ ഒരു അവസരത്തിൽ അച്ഛന്റെ ഒപ്പം ഇവിടെ വന്നിരുന്നു,

സ്വത്ത് ഭാഗം വയ്ക്കലിന്റെ ഭാഗമായി,…

ഇതുപോലെ തന്നെ, ആ ഒരു ദിവസം റെജിയേട്ടൻ എനിക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്തമായ ഒരു പിടി ഓർമ്മകളായിരുന്നു…….

അവ ഒരിക്കലും മറക്കാതെ ഞാൻ ഇന്നും എന്റെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്….

ഒരു ത്രിസന്ധ്യ നേരം……

നേരത്തെ കുളിച്ചിട്ട്, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട്, ആ നാടു മുറിയിലെ ഒരു മൂലയ്ക്ക് കയറി ഇരിക്കുകയായിരുന്നു. ഞാൻ.

അന്ന് ഈ തറവാട്ടിലെ കാരണവന്മാരും അച്ഛനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ എനിക്ക് തലയിടേണ്ട കാര്യമില്ലാത്തതു കൊണ്ടു തന്നെ…. ഞാൻ മുറിക്കുള്ളിൽ മാറിയിരുന്നു,

അവിടെ മേശപുറത്ത്നിന്ന് കിട്ടിയ ഒരു “വനിത” എടുത്തു വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ…….

ഏകദേശം 7 മണിയായി കാണും….
ജനലിനടുത്ത് നിന്ന് ഒരു… ശു..ശു വിളി കേട്ടാണ് ഞാൻ അങ്ങോട്ട്‌ നോക്കിയത് ……
ഞാൻ മെല്ലെ എഴുന്നേറ്റു ജനലിനടുത്തു പോയി, കർട്ടൻ മറ നീക്കി നോക്കി. അപ്പുറത്ത് ആൾ പ്രത്യക്ഷപ്പെട്ടു,….
റെജിയേട്ടൻ….

എന്നെ കാണാൻ പുള്ളിക്കാരൻ അൽപ്പം പാത്തും പതുങ്ങിയുമാണ് വന്നത്… !!

എന്തിനാണ് മാഷേ,…. ഇങ്ങനെ കള്ളനെ പോലെ ഒളിച്ചും പാത്തും വരണത്…. ?നേരാം വഴിക്കു വന്നൂടെ.. ?

വേണ്ടടോ…. അവിടെ കോലായിൽ നിന്റെ അച്ഛനിരിപ്പുണ്ട്…
എന്നെ കണ്ടാൽ… അങ്ങേർക്കു ചതുർത്തിയാ….
പിന്നെ അതു മതി വെറുതെ നിന്റെ മെക്കിട്ടു കേറാൻ…..

ഉം…. !! ഞാനൊന്ന് മൂളി…
പിന്നെ എന്നതാ വിശേഷങ്ങൾ…. ?
………………
………………..

എന്തൂട്ട് വിശേഷം….. ?! എല്ലാ ദിവസവും പോലെ ഇന്നും അങ്ങ് കടന്നുപോയി….

എന്താ മോളെ ഇത്രയും ഗൗരവം…. ?
മ്മ്…..

നിങ്ങൾക്കല്ലേ ഗൗരവം…. ഞാൻ പറഞ്ഞു.

ഒന്നും സംസാരിക്കാനില്ലെങ്കിൽ…… ന്നാ പിന്നെ ഞാപോകുവാ…. !

അത് പറയാനായിട്ടാണോ, അത്രേം ദൂരത്തുന്ന് , ഇത്രയും കഷ്ടപ്പെട്ട് പാത്തും പതുങ്ങിയും ഇവിടെ വരെ വന്നത്… ?

അല്ലടോ….! നിന്നെ, ഒന്ന് കാണുക… അത്രേയുള്ളൂ……..!!

ഓ അത് ശരി…..
ങാ… ഇപ്പൊ കണ്ടില്ലേ… ? എന്നാ ഇനി വിട്ടോ വണ്ടി…. ! ഞാൻ പരിഭവം ഭാവിച്ചു…..

ഹോ… ഇങ്ങനെ ജനലിനടുത്തു വന്ന് കാണേണ്ട ഗതികേട്…. എന്നിട്ടും കണ്ണീചോരയില്ലാത്ത വർത്താനം പറയണത് കണ്ടില്ലേ…… !!

വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു….

സംസാരിക്കാനൊന്നുമില്ല എന്ന് പറഞ്ഞുവെങ്കിലും കമിതാക്കൾക്ക് പറയാനാണോ ചിന്താവിഷയങ്ങൾ ഇല്ലാത്തത്…… ?!?!

അങ്ങിനെ പിന്നെ… കുറച്ച് നാട്ടുവിശേഷം ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അലക്ഷ്യമായി ഞാൻ ജനലഴികളിൽ പിടിച്ചിരുന്ന എന്റെ കൈയിൽ റെജിയേട്ടൻ അറിയാതെ പതുക്കെ സ്പർശിച്ചു പോയി…….

ആദ്യം ഞാനൊന്ന് എന്റെ കൈ പെട്ടെന്ന് പിൻവലിച്ചുവെങ്കിലും, ആ സ്പർശം എനിക്ക് എന്തോ ഒരു സുഖം നൽകി….
ഇന്നത്തെ തലമുറ പോലെയല്ല….. കേട്ടോ…

കൈ വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ ഭയന്നും, നേരിൽ കാണുമ്പോൾ, കണ്ണുകളിൽ മാത്രം നോക്കി പ്രേമത്തിന്റെ വികാരങ്ങൾ കൈമാറിയിരുന്ന നിഷ്കളങ്ക പ്രേമത്തിന്റെ വക്താക്കളായിരുന്നു നമ്മൾ.
അതിൽ നിന്നും ഒരുപാട് വർഷങ്ങളൊന്നു കടന്നു പോയിട്ടില്ലങ്കിലും , ഇന്നത്തെ യുവത്വത്തിൽ നിന്നും വ്യത്യസ്തമായിരുന്നു.

ഞാൻ കൈ പിൻവലിച്ചത് കൊണ്ട് റെജിയേട്ടൻ അൽപ്പം ചമ്മലോടെ…. എന്നോടൊരു സോറി പറഞ്ഞു…

അപ്പോഴും ഞാൻ ആ ഒരു സ്പർശന സുഖം വീണ്ടും കൊതിച്ചു എന്നല്ലാതെ അത് നിഷേധിച്ചില്ല….

എന്നോടെന്തിനാ സോറി പറയുന്നേ… ?
ഞാൻ, അറിയാതെ തൊട്ടു പോയതാ… ശാലു, മനഃപൂർവം തൊട്ടതല്ല.

അതിന് ഞാനെപ്പൊഴാ മനുഷ്യാ … എന്നെ തൊടരുത് എന്ന് പറഞ്ഞത്. ? ഞാൻ ചോദിച്ചു.

എന്നാലും… അത് വേണ്ട ശാലു….
ഓ…. പുണ്ണ്യാളൻ…. !!
അതെന്താ ശാലു…. നീ അങ്ങനെ പറഞ്ഞത്… ? ഞാൻ നിന്നോട് ഇതു വരെ തെറ്റായി പെരുമാറിയോ…. ?

ഇല്ല… !!!

പിന്നെന്താ നീ അങ്ങനെ പറഞ്ഞത്… ?

എന്താ…. ഇനി അങ്ങനെ പെരുമാറിയാലും പോലീസ് പിടിക്ക്യ…. ? ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അത് കേട്ട് റെജിയേട്ടൻ ഒരു കോമഡി കേട്ട പോലെ വല്ലാതെ ചിരിച്ചു….. !

അതൊന്നുമല്ല മോളെ…
നീ ഒരു നല്ല കുട്ടിയാ…. ! അനാവശ്യമായി തൊട്ടും പിടിച്ചുമൊക്കെ വേണ്ടാതീനം കാട്ടിയെന്ന് നീ വിചാരിക്കും അതാ….

നല്ല കുട്ടിയുടെ കൈലൊന്ന് തൊട്ടുപോയാൽ, കുട്ടി ചീത്തയായി പോകുമോ.. ? വീണ്ടും ഞാൻ.

അങ്ങിനെ ഞാൻ പറഞ്ഞോ ?
തൊട്ടു പിടിച്ചുമുള്ള സ്നേഹപ്രകടനങ്ങളൊന്നും വേണ്ട എന്ന് മാത്രമേ ഞാൻ ഉദേശിച്ചുള്ളൂ…… ! റെജിയേട്ടൻ പറഞ്ഞു.

ഓഹ്….. എന്റമ്മേ…. ഉറുമ്പ്…. ! കാലിട്ട് ചവിട്ടി കുടഞ്ഞു കൊണ്ട് റെജിയേട്ടൻ അവിടെ നിന്നും അൽപ്പം മാറി നിന്നു.

കാമുകിയെ കാണാൻ വളഞ്ഞ വഴിക്ക് വരുന്ന കാമുകൻമാർക്ക് ഇതാണ് ശിക്ഷ…. ഞാൻ കളിയാക്കി ചിരിച്ചു…. !!

എങ്കിലും ആ പാവം ഉറുമ്പ് കടിയും സഹിച്ച് അവിടെ തന്നെ നിന്നു…..
അത് കണ്ട എനിക്ക് അൽപ്പം വിഷമം തോന്നി.

ഞാൻ നിന്നിരുന്ന ജനലിനടുത്തു നിന്ന് മുറിയുടെ വാതിൽക്കലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ആരുമില്ലെന്ന് ഉറപ്പായപ്പോൾ…… ജനലിന്റെ അഴികളിലൂടെ കയ്യിട്ട് റെജിയേട്ടന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചടുപ്പിച്ചു.

പിന്നെ ആ ചുണ്ടുകളിൽ അമർത്തി ഒരു മുത്തം കൊടുത്തു…

ജനലഴികളുടെ അക്കരെ ഇക്കരെ, നിന്നുകൊണ്ട്, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു സാഹസം കാണിച്ചു…..

ആദ്യമായി ഞാനും, അനുഭവിച്ചു ഞാൻ തന്നെ എന്റെ റെജിയേട്ടന് കൊടുത്ത ഒരു “ചുംബനത്തിന്റെ സുഖം”
പരിസര ബോധം മറന്ന്, അങ്ങിനെ ഞങ്ങൾ തമ്മിൽ കണ്ണുകളിൽ നോക്കി കുറെ നേരം ഇരുന്നു….
ഒരു ബോധോദയം വന്നപ്പോൾ പരിസരവും സന്ദർഭവും മറന്ന് ഞാൻ റെജിയേട്ടനോട് ചോദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *