കല്യാണം – 6 Like

“മോളെ….”

അമ്മ താഴേന്നു വിളിച്ചു…

അവൾ : എന്തോ…ദാ വരുന്നു..

അവൾ എന്നെ തള്ളി മാറ്റി താഴേക്ക് നടന്നു.. ഞാനും അവളുടെ കൂടെ താഴേക്ക് ചെന്നു…

അമ്മ : നീ ഡ്രസ്സ്‌ ഒന്നും മാറിയില്ലേ..

അവൾ : ഇല്ലാ…കുളിച്ചിട്ട് മാറാം..

അമ്മ : വാ കഴിക്ക്.

അമ്മ ഊണ് വിളിമ്പി ഞാനും അവളും കൂടെ കഴിച്ചു…

അമ്മ : ഡാ നമ്മക്ക് ടൌൺ വരെ പോയാലോ.. അച്ഛന് ഒരു ഷർട്ട്‌ വാങ്ങാം

ഞാൻ : എല്ലാരുടെ എങ്ങനെ പോകും.

അമ്മ : അത് ശെരിയാ അച്ഛൻ കാർ കൊണ്ടുപോയത് ഞാൻ മറന്നു…ഒരു കാര്യം ചെയ്യ് നിങ്ങൾ പോയിട്ട് വാ…

ഞാൻ : ഞങ്ങളോ..

എന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ടേലും…. ഒരു അമ്പരപ്പോടെ ചോദിച്ചു

അമ്മ : മ്മ്…നിങ്ങൾ പോയിട്ട് വാ..

അമൃത : വേണ്ട അപ്പച്ചി.. ഞാൻ ഇവിടെ നിന്നോളം…നിങ്ങൾ പോയിട്ട് വാ…അപ്പച്ചിക് അപ്പോൾ സെലക്ട്‌ ചെയ്യാലോ..

അമ്മ : വേണ്ട മോളെ…എനിക്ക് ഇവിടെ കുറച്ചു പരുപാടി ഉണ്ട്…നിങ്ങൾ സെലക്ട്‌ ചെയ്തു മേടിച്ചോ…

നിങ്ങൾ വേഗം റെഡി ആയി.. പോയിട്ട് വാ..

അമൃത : മ്മ്.. ശെരി അപ്പച്ചി..

ഞാനും അവളും മുകളിൽ പോയി റെഡി ആയി വന്നു…അമ്മ എടിഎം കാർഡ് കൈയിൽ തന്നു എന്നോട് പറഞ്ഞു…

“ഡാ മോളേം കൊണ്ട് സൂക്ഷിച്ചു പോയിട്ട് വാ കേട്ടോ….”

ഞാൻ അമ്മയെ നോക്കി ചിരിച്ചിട്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. അവൾ വന്നു എന്റെ പുറകിൽ കയറി…ഞാൻ വണ്ടി എടുത്ത്…

ഞാൻ : നമ്മുടെ ഫസ്റ്റ് റൈഡ് അല്ലെ…

അവൾ : മ്മ്…എനിക്ക് കുറേ നാളായി ഉള്ള ഒരു ആഗ്രഹം ആണു ബുള്ളറ്റിൽ കേറണം എന്ന്..

ഞാൻ : ഓഹോ…ഇപ്പോൾ ആഗ്രഹം സാധിച്ചല്ലോ…
ഞാൻ വണ്ടി ഓടിക്കുന്ന വഴിയിൽ.. അവളുടെ

കൈ മെല്ലെ എടുത്ത് എന്റെ വയറിൽ വെച്ചു…എന്റെ ദേഹത്തൂടെ മിന്നൽ കയറി പോയപോലെ.. അവൾ കുറച്ചു നേരം കൈ അവിടെ വെച്ചിട്ട് പെട്ടന്ന് എന്തോ ഓർത്തപോലെ കൈ വലിച്ചു..

അവൾ : അയ്യടാ മോനെ…

ഞാൻ : ഒന്ന് കെട്ടിപിടിച്ചു ഇരിക്ക്..എന്റെ പെണ്ണേ.. അതിനു ഇപ്പോൾ എന്താ

അവൾ :മ്മ്..

അവൾ വയറിലൂടെ കൈ കോർത്തു എന്നെ അവളിലേക്ക് അടുപ്പിച്ചു…എന്റെ തോളിൽ തലവെച്ചു ഇരുന്നു..

ഞാൻ : മ്മ് ഇപ്പോൾ ഓക്കേ..

അവളുടെ മുഖം കാണുന്ന രീതിയിൽ മിറർ നേരയാക്കി പറഞ്ഞു… കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപറന്നു..പറന്നു പോകുന്ന മുടികൾ അവൾ ഇടക്ക് കൈ കൊണ്ട് ഒതുക്കി വെക്കുന്നു..

അവൾ : എന്താ ഇങ്ങനെ നോക്കുന്നെ…നേരെ നോക്കി വണ്ടി ഓടിക്കു ചെറുക്കാ …

ഞാൻ : നിന്റെ സൗന്ദര്യം ആസ്വദിക്കുവാരുന്നു

ഞാൻ കണ്ണാടിയിൽ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.. ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചു ഷോപ്പിൽ എത്തി… ഞങ്ങൾ ഷോപ്പിന് ഉള്ളിലേക്ക് കയറി അച്ഛന് ഷർട്ട്‌ എടുക്കാനായി പോയി.. ഞങ്ങൾ രണ്ടും കൂടെ ഒരണ്ണം സെലക്ട്‌ ചെയ്തു…

ഞാൻ : എടി അമ്മക്ക് കൂടെ വാങ്ങാം…

അവൾ : ഞാൻ പറയാൻ വരുവാരുന്നു…

ഞാൻ : എന്നാൽ വാ…

ഞങ്ങൾ സാരീ എടുക്കാനായി നടന്നു…പോകുന്ന വഴിയിൽ അവൾ ചുറ്റും നോക്കുവാരുന്നു…

ഞാൻ : എന്താ മോളെ…നിനക്കും വേണോ…?

അവൾ : വേണം.. പക്ഷെ ഇപ്പോൾ അല്ല.. മോനെ പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലി കിട്ടിട്ട് ആദ്യത്തെ ശമ്പളം കൊണ്ട് എനിക്ക് വാങ്ങി തന്നാൽ മതി…

ഞാൻ : അതിനൊക്കെ ഒരുപാടു നാൾ പിടിക്കിലെ..

അവൾ :“എനിക്ക് അപ്പോൾ വാങ്ങി തന്ന മതിയാന്നെ…”

അവൾ ചിരിച്ചോണ്ട് എന്നോടു പറഞ്ഞിട്ട്.. എന്റെ തോളിൽ കൈ ഇട്ടു എന്നോടു ചേർന്ന് നടന്നു.

ഷർട്ട്‌ സെലക്ട്‌ ചെയ്യാൻ ഇത്ര പാട് ഇല്ലാരുന്നു.. അവൾ തനി പെണ്ണുങ്ങളുടെ സുഭാവം കാണിച്ചു…അവിടെ ഇരുന്ന സാരീ മുഴുവൻ നോക്കിട്ട് അവസാനം ഒരണ്ണം സെലക്ട്‌ ചെയ്തു…
ഞാൻ : കഴിഞ്ഞോ..?

ഞാൻ തടിക്ക് കൈ വെച്ചു ചോദിച്ചു.. അവൾ ഒന്ന് ചിരിച്ചിട്ട് സാരീ എന്റെ കൈയിൽ തന്നിട്ട്…

“ബില്ല് പേ ചെയ്തേക്ക്..”

ഇനി ചത്താലും ഇവളുടെ കൂടെ ഡ്രസ്സ്‌ വാങ്ങാൻ ഞാൻ ഇല്ല.. എന്ന് മനസ്സിൽ ഓർത്തു അവളുടെ പുറകെ നടന്നു…

ബില്ല് പേ ചെയ്തു അവളുടെ കൈയിൽ പാക്കറ്റ് കൊടുത്ത്.. ഞാൻ ബൈക്ക് എടുത്തു..

അവൾ : നേരം ഒത്തിരി ആയി അല്ലെ..

ഞാൻ : ഏയ് ഇല്ലാ…രണ്ട് മണിക്കൂർ ആയിട്ടേ ഒള്ളു സാരീ നോക്കാൻ തുടങ്ങിട്ട്..

അവൾ : അപ്പച്ചി നോക്കുമ്പോൾ ഇഷ്ട്ടപെട്ടില്ലേ എനിക്ക് അല്ലെ നാണക്കേട്

ഞാൻ : ഓ..

ഞാൻ വണ്ടി വീട് ലക്ഷ്യമാക്കി ഓടിച്ചു…നേരം വൈകിയിരുന്നു…മഴക്കാർ മുടിയാ അന്തരീഷം..നല്ല തണുത്ത കാറ്റ്.അവളുടെ കൂടെ ഉള്ള ഈ യാത്ര എന്നെ ഏതോ മായാലോകത്തു എത്തിച്ചിരുന്നു

മഴ പയ്യെ ചാറൻ തുടങ്ങിയിരുന്നു…പയ്യെ അതിന്റെ ശക്തി വർധിച്ചു..

ഞാൻ : എടി എവിടേലും കയറി നിന്നാലോ…

അവൾ : ആടാ…അല്ലെ നമ്മൾ മുഴുവനും നനയും

വഴി അരുകിൽ കണ്ട ഒരു ബജി കടയിൽ ഞങ്ങൾ വണ്ടി നിർത്തി…വണ്ടിയിൽ നിന്നും ഇറങ്ങി.. കടയിലെ ബെഞ്ചിൽ ഇരുന്നു…

ഞാൻ : ചേട്ടാ..രണ്ടു ചായ..

ചായ പറഞ്ഞിട്ട് അവളുടെ മുഖത്തേക്ക് നോക്കി…അവളുടെ മുഖത്തു മഴത്തുള്ളികളുടെ നനവ് ഉണ്ട്..അവൾ നനഞ്ഞ മുഖം ഷാൾ കൊണ്ട് തുടിക്കുന്നു..അവളുടെ മുടിയിൽ നിന്നും ഇറ്റ് ഇറ്റ് ആയി വെള്ളം താഴേക്ക് വീഴുന്നു..അവളുടെ മുഖത്തു ഇരിക്കുന്ന മഴത്തുള്ളികൾക് പോലും ഭംഗി ഉള്ളതായി തോന്നി …

“ചേട്ടാ.. ചായ റെഡി..”

കടക്കാരന്റെ ശബ്ദമാണ് എന്നെ ആ നോട്ടത്തിൽ നിന്നും പിന്തിരിപ്പിച്ചതു..ഒരു സ്വപ്നത്തിൽ എന്നെ പോലെ ഞാൻ ഞെട്ടി ഉണർന്നു.. ഞാൻ എണിറ്റു പോയി ആ ചായ വാങ്ങി തിരിച്ചു വന്നു ഇരുന്നു…

ഞാൻ : നിനക്ക് എന്താ കഴിക്കാൻ വേണ്ടേ..

അവൾ : മുളക് ബജി…

ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി…മഴയത് മുളക് ബജിയ്യും ചായയും…പിന്നെ കൂടെ എന്റെ എല്ലാം എല്ലം ആയവളും.. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ തന്നെ…
മഴയുടെ ശക്തി കുടി നല്ല തണുത്ത കാറ്റും…ഞാൻ അവളിലേക്ക് കൂടുതൽ ചേർന്ന് ഇരുന്നു…അവളുടെ ചൂട് എനിക്ക് ഒരു ആശ്വാസം ആയി..

ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത്.. ചായ കുടിച്ചു മഴ ആസ്വദിച്ചു..

അവൾ : ഡാ.. സമയം പോകുന്നു…

ഞാൻ : മഴ മാറാതെ എങ്ങനാ.. ഇനി കുറച്ചു ദൂരമേ ഒള്ളു…മഴ തോർന്നിട്ട് പോകാം…

അവൾ : മ്മ്…

ഞാൻ : എടി…ഞാൻ ഇപ്പോൾ ആണു ഓർത്തെ…അവർക്ക് ഒരു കേക്ക് വാങ്ങണ്ടേ…

അവൾ : അത് ചേച്ചിയൊക്കെ വരുമ്പോൾ കൊണ്ട് വരും..

ഞാൻ : ആഹ്ഹ എല്ലാരും ഉണ്ടോ…എല്ലാരും പ്ലാൻ ചെയ്തുള്ള പരുപാടി ആണ് അല്ലെ..ഞാൻ മാത്രം ഒന്നും ഓർത്തും ഇല്ലാ അറിഞ്ഞും ഇല്ലാ …

അവൾ : നാണം ഇല്ലല്ലോ പറയാൻ…ശേ…ഇനി മറക്കല്ല് കേട്ടല്ലോ..

ഞാൻ : ഇനി മറന്നാലും നീ ഉണ്ടല്ലോ ഓർമിപ്പിക്കാൻ…

ഞാൻ ഒരു കള്ളചിരി ചിരിച്ചു അവളോട് പറഞ്ഞു.. അതിനു മറുപടി പറഞ്ഞെ അവളുടെ കണ്ണുകൾ ആരുന്നു….

മഴ അപ്പോളേക്കും തോർന്നിരുന്നു…ഞങ്ങൾ വീട്ടിലെക്ക് പുറപ്പെട്ടു..മഴയുടെ തണുപ്പും നനഞ്ഞ ഡ്രെസ്സും എല്ലാം…എന്നെ കുടു കുട വിറപ്പിച്ചു…അവളിൽ നിന്നു ഉള്ള ചൂട് മാത്രം ആരുന്നു.. ഏക ആശ്വാസം…

Leave a Reply

Your email address will not be published. Required fields are marked *