കല്യാണം – 6 Like

ഞാൻ : ഏയ് ഇല്ലാ…രണ്ട് മണിക്കൂർ ആയിട്ടേ ഒള്ളു സാരീ നോക്കാൻ തുടങ്ങിട്ട്..

അവൾ : അപ്പച്ചി നോക്കുമ്പോൾ ഇഷ്ട്ടപെട്ടില്ലേ എനിക്ക് അല്ലെ നാണക്കേട്

ഞാൻ : ഓ..

ഞാൻ വണ്ടി വീട് ലക്ഷ്യമാക്കി ഓടിച്ചു…നേരം വൈകിയിരുന്നു…മഴക്കാർ മുടിയാ അന്തരീഷം..നല്ല തണുത്ത കാറ്റ്.അവളുടെ കൂടെ ഉള്ള ഈ യാത്ര എന്നെ ഏതോ മായാലോകത്തു എത്തിച്ചിരുന്നു

മഴ പയ്യെ ചാറൻ തുടങ്ങിയിരുന്നു…പയ്യെ അതിന്റെ ശക്തി വർധിച്ചു..

ഞാൻ : എടി എവിടേലും കയറി നിന്നാലോ…

അവൾ : ആടാ…അല്ലെ നമ്മൾ മുഴുവനും നനയും

വഴി അരുകിൽ കണ്ട ഒരു ബജി കടയിൽ ഞങ്ങൾ വണ്ടി നിർത്തി…വണ്ടിയിൽ നിന്നും ഇറങ്ങി.. കടയിലെ ബെഞ്ചിൽ ഇരുന്നു…

ഞാൻ : ചേട്ടാ..രണ്ടു ചായ..

ചായ പറഞ്ഞിട്ട് അവളുടെ മുഖത്തേക്ക് നോക്കി…അവളുടെ മുഖത്തു മഴത്തുള്ളികളുടെ നനവ് ഉണ്ട്..അവൾ നനഞ്ഞ മുഖം ഷാൾ കൊണ്ട് തുടിക്കുന്നു..അവളുടെ മുടിയിൽ നിന്നും ഇറ്റ് ഇറ്റ് ആയി വെള്ളം താഴേക്ക് വീഴുന്നു..അവളുടെ മുഖത്തു ഇരിക്കുന്ന മഴത്തുള്ളികൾക് പോലും ഭംഗി ഉള്ളതായി തോന്നി …

“ചേട്ടാ.. ചായ റെഡി..”

കടക്കാരന്റെ ശബ്ദമാണ് എന്നെ ആ നോട്ടത്തിൽ നിന്നും പിന്തിരിപ്പിച്ചതു..ഒരു സ്വപ്നത്തിൽ എന്നെ പോലെ ഞാൻ ഞെട്ടി ഉണർന്നു.. ഞാൻ എണിറ്റു പോയി ആ ചായ വാങ്ങി തിരിച്ചു വന്നു ഇരുന്നു…

ഞാൻ : നിനക്ക് എന്താ കഴിക്കാൻ വേണ്ടേ..

അവൾ : മുളക് ബജി…

ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി…മഴയത് മുളക് ബജിയ്യും ചായയും…പിന്നെ കൂടെ എന്റെ എല്ലാം എല്ലം ആയവളും.. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ തന്നെ…
മഴയുടെ ശക്തി കുടി നല്ല തണുത്ത കാറ്റും…ഞാൻ അവളിലേക്ക് കൂടുതൽ ചേർന്ന് ഇരുന്നു…അവളുടെ ചൂട് എനിക്ക് ഒരു ആശ്വാസം ആയി..

ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത്.. ചായ കുടിച്ചു മഴ ആസ്വദിച്ചു..

അവൾ : ഡാ.. സമയം പോകുന്നു…

ഞാൻ : മഴ മാറാതെ എങ്ങനാ.. ഇനി കുറച്ചു ദൂരമേ ഒള്ളു…മഴ തോർന്നിട്ട് പോകാം…

അവൾ : മ്മ്…

ഞാൻ : എടി…ഞാൻ ഇപ്പോൾ ആണു ഓർത്തെ…അവർക്ക് ഒരു കേക്ക് വാങ്ങണ്ടേ…

അവൾ : അത് ചേച്ചിയൊക്കെ വരുമ്പോൾ കൊണ്ട് വരും..

ഞാൻ : ആഹ്ഹ എല്ലാരും ഉണ്ടോ…എല്ലാരും പ്ലാൻ ചെയ്തുള്ള പരുപാടി ആണ് അല്ലെ..ഞാൻ മാത്രം ഒന്നും ഓർത്തും ഇല്ലാ അറിഞ്ഞും ഇല്ലാ …

അവൾ : നാണം ഇല്ലല്ലോ പറയാൻ…ശേ…ഇനി മറക്കല്ല് കേട്ടല്ലോ..

ഞാൻ : ഇനി മറന്നാലും നീ ഉണ്ടല്ലോ ഓർമിപ്പിക്കാൻ…

ഞാൻ ഒരു കള്ളചിരി ചിരിച്ചു അവളോട് പറഞ്ഞു.. അതിനു മറുപടി പറഞ്ഞെ അവളുടെ കണ്ണുകൾ ആരുന്നു….

മഴ അപ്പോളേക്കും തോർന്നിരുന്നു…ഞങ്ങൾ വീട്ടിലെക്ക് പുറപ്പെട്ടു..മഴയുടെ തണുപ്പും നനഞ്ഞ ഡ്രെസ്സും എല്ലാം…എന്നെ കുടു കുട വിറപ്പിച്ചു…അവളിൽ നിന്നു ഉള്ള ചൂട് മാത്രം ആരുന്നു.. ഏക ആശ്വാസം…

ഞങ്ങൾ വീട്ടിൽ എത്തിയപോളേക്കും എല്ലാരും അവിടെ ഉണ്ടാരുന്നു…അമ്മാവൻമാരും അച്ഛനും വാതുക്കൽ എന്തെക്കെയോ സംസാരിച്ചു ഇരിക്കുവാരുന്നു…. ഞങ്ങൾ അകത്തേക്ക് കയറി.. ചേച്ചി എന്നെ കണ്ടപ്പോളേ ഓടി വന്നു..

ചേച്ചി : നിന്നെ കല്യാണത്തിനു കണ്ടിട്ടു പിന്നെ കണ്ടിട്ടേ ഇല്ലല്ലോ ചെറുക്കാ…

ഞാൻ ഒരു ചിരി സമ്മാനിച്ചു..

ഞാൻ : തിരക്കായി പോയി ചേച്ചി.. അളിയൻ എവിടെ..

ചേച്ചി : വെളിയിൽ ഉണ്ട് കണ്ടില്ലേ…ആരെയോ കാൾ വിളിക്കുവാ..

അപ്പോളേക്കും അമ്മ അവിടെ എത്തിയിരുന്നു..

അമ്മ : എവിടെ ആരുന്നു രണ്ടു പേരും..എത്ര നേരം ആയി പോയിട്ട്…

മറുപടി പറഞ്ഞത് അവൾ ആരുന്നു…

അവൾ : നല്ല മഴ ആരുന്നു അപ്പച്ചി..

അമ്മ : നിങ്ങൾ പോയി റെഡി ആയി വാ..

അവൾ കവർ അമ്മക്ക് നേരെ നീട്ടിയിട്ട്…
അവൾ : നിങ്ങളും ഇത് ഇട്ടിട്ട് വാ…

അച്ഛന് ഉള്ള ഷർട്ട്‌ കൂടാതെ അമ്മക്ക് ഉള്ള സാരീയ്യും കണ്ടപ്പോൾ.. അമ്മയുടെ മുഖം ആകെ സന്തോഷം ആരുന്നു.അത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി ഞാൻ പയ്യെ മുകളിലേക്ക് നടന്നു…പോയി ഒന്ന് കുളിച്ചു വന്നു.. അപ്പോളേക്കും അവളും ഫ്രഷ് ആയി വന്നു.. ഒത്തിരി വൈകാതെ പരിപാടികൾ നടന്നു…അവളുടെ സെലെക്ഷൻ കൊള്ളാം രണ്ടു പേർക്കും ചേരുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *