ഞങ്ങൾ രണ്ടു പേരും സിറ്റ്ഔട്ടിൽ നോക്കി നിന്നു…
ഞാൻ : അപ്പോൾ ഇന്ന് ഈ വീട്ടിലെ ഗ്രഹനാഥനും നാഥയും നമ്മൾ ആണു അല്ലെ..
അവൾ : ഓഹോ…അതിനു..??
അവൾ കണ്ണ് ഉരുട്ടി എന്നെ നോക്കി ചോദിച്ചു…
ഞാൻ : അതിനു ഒന്നും ഇല്ല…ചുമ്മാ ചോദിച്ചത് അല്ലെ….
ഞാൻ അകത്തേക്ക് കയറി…
അവൾ : ഡാ നിനക്ക് കഴിക്കാൻ എടുക്കട്ടെ
ഞാൻ : മ്മ്…
അവൾ : എന്റെ മോൻ..വാ
അവൾ എനിക്ക് വിളിമ്പി തന്നു…ദോശയും ചമ്മന്തിയും ആരുന്നു…ഞാൻ കഴിച്ചു കഴിഞ്ഞു ടീവി ഓൺ ആക്കി അതിന്റെ മുൻപിൽ ഇരുന്നു…കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് വന്നു ആവളും ഇരുന്നു..
പുറത്ത് നല്ലത് പോലെ മഴക്കാർ മുടിയിരുന്നു
അവൾ : രാവിലെ തന്നെ മഴ പയ്യൻ ഉള്ള പരിപാടി ആണ് എന്ന് തോനുന്നു..
ഞാൻ പുറത്തേക് നോക്കി.. നല്ലതുപോലെ ഇരുണ്ടു ഇരിക്കുന്നുന്നു..
അവൾ : ഞാൻ മഴക്ക് മുൻപേ ഒന്ന് കുളിച്ചിട്ട് വരാം.
ഞാൻ തലയാട്ടി…ടീവിയിൽ തന്നെ നോക്കി ഇരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ നല്ല കാറ്റ് വീശാൻ തുടങ്ങി..ഞാൻ പോയി വാതിൽ അടച്ചിട്ട വന്നു ഇരുന്നു..
സ്റ്റൈർനു അടുത്തു അവളുടെ അനക്കം കണ്ടു ഞാൻ മുകളിലെക്ക് നോക്കി..
ഒരു വെള്ള ടോപ്പും ഓറഞ്ച് ലെഗ്ഗിൻസും ആരുന്നു അവളുടെ വേഷം.. മുടി ഉണക്കാൻ അവൾ തോർത്തു വെച്ച് മുടി കെട്ടി വെച്ചിരിക്കുന്നു…അവളുടെ മനോഹരമായ ആ വരവ് ഞാൻ ആസ്വദിച്ചു ഇരുന്നു…
അവൾ വന്നു എന്റെ അടുത്തു ഇരുന്നു..എന്റെ കണ്ട്രോൾ എല്ലാം പോകുന്നത് പോലെ തോന്നി…ഞാൻ ആകെ വിറക്കുന്നുണ്ടോ എന്ന് ഒരു സംശയം..
അവൾ : എടാ.. നല്ല കാറ്റ് ആണല്ലോ.. ഇപ്പോൾ കറന്റ് പോകുവാരികും…
ഞാൻ : എന്താ നിനക്ക് പേടി ഉണ്ടോ….
അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടു ഞാൻ ചോദിച്ചു..
അവൾ അതിനു മറുപടി ആയി ചിരിച്ചു…കാറ്റിന്റെ ശക്തി വർധിച്ചു…അവളു പറഞ്ഞപോലെ കറന്റ് പോയി…
അവളുടെ മുഖത്തു ഭയം നിഴലിച്ചു…
ഞാൻ അവളോട് ചേർന്ന് ഇരുന്നു അവളുടെ തോളിലൂടെ കൈ ഇട്ടു ഞാൻ അവളെ എന്നിലേക്ക് ചേർത്ത് ഇരുത്തി.. അവൾ എന്റെ തോളിൽ ചാരി ഇരുന്നു…
ഞാൻ : നമ്മൾക്ക് മുകളിൽ പോയി ഇരുന്നാലോ…ഇപ്പോൾ മഴ പയ്യും.. ബാൽക്കണിയ്യിൽ നിന്നാൽ പാടത്തു മഴ പെയ്യുന്നത് കാണാൻ നല്ല രസമാണ്…
അവൾ എന്റെ തോളിൽ നിന്നും തല എടുത്തു…ഞാൻ എണിറ്റു മുകളിലേക്ക് നടന്നു…അവൾ എന്റെ പുറകിലും…
ഞങ്ങൾ ബാൽക്കണിയ്യിൽ എത്തിയപോളേക്കും മഴ പയ്യൻ തുടങ്ങിയിരുന്നു…ഞാൻ അവളെ എന്നോടു ചേർത്ത് നിർത്തി ഞങ്ങൾ മഴ ആസ്വദിച്ചു നിന്നു…
ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു..
“താങ്ക്സ് യു…”
അവൾ കണ്ണ് മിഴിച്ചു എന്നെ നോക്കിയിട്ട്
“ എന്തിനാ??”
ഞാൻ : എനിക്ക് ഇതുവരേം എന്റെ അച്ഛനും അമ്മയും ആയി ഒരു അറ്റാച്ച്മെന്റും തോന്നിയിട്ടില്ല…അവരുടെ ജീവിതത്തിലെ പ്രധാനപെട്ട ഒരു ദിവസവും എനിക്ക് അറിയൂല ….
ഇന്നലെ നീ വന്നപ്പോൾ ആണ് ഞാൻ അവരുടെ മുഖത്തെ സന്തോഷം കാണുന്നെ…നീ അമ്മക്ക് ആ സാരീ കൊടുത്തപ്പോൾ.. അമ്മയുടെ സന്തോഷം അതു എന്റെ കണ്ണിൽ നിന്നും പോകുന്നില്ല…
ഒരു മകൻ എന്നാ നിലക്ക് ഞാൻ ഒരു പരാജയം ആണ് അല്ലേടി..
ഇത്രേം പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു..അവൾ എന്റെ നേരെ തിരിഞ്ഞു എന്റെ മുഖം അവളുടെ കൈയിൽ എടുത്ത്..
“നീ ഇനി പഴയതു പോലെ ആവരുത് …അവർക്ക് നീ അല്ലെ ഒള്ളു.. അവരുടെ കാര്യങ്ങൾ നീ അല്ലെ നോക്കണ്ടേ…”
അത് കേട്ടപ്പോൾ എനിക്ക് ഒന്നുടെ വിഷമം ആയി.. ഞാൻ അവളുടെ കൈ തട്ടി മാറ്റിയിട്ടു.. നേരെ റൂമിൽ പോയി കിടന്നു.. അവളും പുറകെ വന്നു എന്റെ കൂടെ ബെഡിന് അരുകിൽ ഇരുന്നു…
പുറത്തു നല്ല ശക്തി ആയി മഴ പയ്യൻ തുടങ്ങിയിരുന്നു…അവൾ പയ്യെ എന്നോടു ചേർന്ന് ഇരുന്നു…
അവൾ : “ഡാ നിനക്ക് വിഷമം ആവാൻ പറഞ്ഞതല്ല..”
ഞാൻ : മ്മ്…
അവൾ : ഇനി സമയം ഉണ്ടല്ലോ നമ്മക്ക് ശെരിയാക്കാം.
ഞാൻ : മ്മ്..
ജനലിലുടെ പുറത്തു പയ്യുന്ന മഴ നോക്കി ഞാൻ ഇരുന്നു…അവൾ കൈ എന്റെ തോളിലൂടെ ഇട്ടു എന്നിലേക്ക് ചേർന്ന് ഇരുന്നു..
എന്റെ മനസ്സിൽ നിറയെ കുറ്റബോധം ആരുന്നു..
അവൾ : അയ്യേ എന്റെ ചെറുക്കൻ വിഷമിച്ചു ഇരിക്കുന്നോ…
