കല്യാണം – 6 Like

അമ്മയുടേം അച്ഛന്റെയും മുഖത്തു ഞാൻ ഇതുവരെയും കാണാതെ ഒരു സന്തോഷം ആരുന്നു…അമൃത ഇല്ലാരുന്നേ…എനിക്ക് ഇത് ഒന്നും കാണാൻ സാധിക്കുവരുന്നില്ല…

ഞാൻ ഒരു മകൻ ആണോ.. എന്റെ അമ്മയുടേം അച്ഛന്റേം സന്തോഷം കാണാൻ വേറെ ഒരാളുടെ സാനിധ്യം വേണ്ടി വന്നു.. ഞാൻ മനസ്സിൽ എന്നെ തന്നെ ശപിച്ചു…

ഫുടൊക്കെ കഴിച്ചിട്ട്.. എല്ലാവരും ചർച്ചയിൽ ഏർപ്പെട്ടു…

അമ്മാവൻ : ഒത്തിരി നാളായില്ലേ നമ്മളൊക്കെ ഒന്ന് കൂടിട്ടു…നമ്മക്ക് എല്ലാര്ക്കൂടെ ഒരു ടൂർ പോയാലോ…

അമ്മവൻ ആണു ഐഡിയ പറഞ്ഞതെങ്കിലും സന്തോഷം ആയതു എനിക്കാണ്.. അമൃത ആയിട്ട് കുറച്ചു ദിവസം സ്പെൻഡ്‌ ചെയ്യാലോ…

അച്ഛൻ : ഞാനും കുറേ ആയി വിചാരിക്കുന്നു…നമ്മക്ക് പോകാം ഉണ്ടൻ തന്നെ…

ആരും എതിര് പറഞ്ഞില്ല എല്ലാരുടേം ആഗ്രഹം ഇതാരുന്നു എന്ന് തോനുന്നു.. ചേച്ചിക്കും അളിയനും ആണ് കൂടുതൽ സന്തോഷം ആയെ.. അവരു ന്യൂ കപ്പൾസ്‌ അല്ലെ…

നീണ്ട നേരത്തെ ചർച്ചക്ക് ഒടുവിൽ മൂന്നാർ രണ്ടു ദിവസം പോകാൻ പ്ലാൻ ചെയ്തു.. വരുന്ന ശെനിയു ഞായറും പോകാൻ തീരുമാനിച്ചു…എനിക്ക് ആകെ സന്തോഷം ആയി…ഞാൻ ആഗ്രഹിക്കാത്ത തന്നെ എല്ലാം എന്നിലേക്ക് വന്നു ചേരുന്നപോലെ…

ചർച്ച കഴിഞ്ഞു എല്ലാരും പോകാനായി ഇറങ്ങി.. അമ്മയും അച്ഛനും എല്ലാവരോടും നാളെ പോയ മതി എന്ന് നിർബന്ധിച്ചു…പക്ഷെ ഫലം ഉണ്ടായില്ല…

അമ്മായി : നീ വരുന്നില്ലല്ലോ അല്ലെ…

അമ്മായി അമൃതയെ നോക്കി ചോദിച്ചു…അവൾ അമ്മയുടെ തോളിൽ തലവെച്ചു നിന്നു.. ഇല്ലാ എന്ന് ആംഗ്യം കാണിച്ചു…

എല്ലാവരും പോയി കഴിഞ്ഞു ഞാൻ നേരെ റൂമിലേക്ക് പോയി. അമ്മയും അമൃതയും അടുക്കളയിലേക്ക് പോയി
റൂമിൽ പോയി ഇരുന്നു ഞാൻ ആലോചിച്ചു.. ഇന്നലെ അവളോട്‌ ദേഷ്യം കാണിച്ചു കിടന്ന ഞാനാ എത്ര പെട്ടന്നാണ് എന്റെ ജീവിതത്തിൽ ഓരോന്ന് സംഭവിക്കുന്ന…

ഓരോന്ന് ആലോചിച്ചു ഞാൻ ഒന്ന് മയങ്ങി…തലയിൽ ആരോ തലോടുന്നപോലെ തോന്നിയപ്പോൾ ഞാൻ മെല്ലെ കണ്ണ് തുറന്നു.

അമൃത : ഉറങ്ങിയോ ഇത്ര പെട്ടന്ന്…

ഞാൻ : ഒന്ന് മയങ്ങി പോയി..

ബെഡിന്റെ സൈഡിൽ ഇരുന്ന അവളെ എന്റെ മെത്തേക്ക് വലിച്ചിട്ടു.. അവൾ ഒട്ടും പ്രേതിഷിച്ചില്ല.. അവൾ വന്നു എന്റെ നെഞ്ചിലേക്ക് വീണു..

അവളുടെ മിഴികൾ എന്റെ കണ്ണിൽ ഉടക്കി നിന്നു…ഞാൻ എന്റെ കൈ അവളുടെ കവിളിലൂടെ തലോടി…അവളുടെ മിഴികൾ മെല്ലെ അടഞ്ഞു..

പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ എന്റെ കൈയിൽ കയറി പിടിച്ചു..

“വേണ്ട…“

ഞാൻ അവളുടെ മുഖത്തുന്നു കൈ എടുത്തു അവളെ നോക്കി ചിരിച്ചു.. അവൾ എണിറ്റു ബെഡിൽ ഇരുന്നു…

അവൾ : കിടന്ന് ഉറങ്ങു ചെറുക്കാ…

ഞാൻ : ആഹ്ഹ ഉറങ്ങിയേ എന്നെ വിളിച്ചിട്ട്…

അവൾ എന്റെ മുഖം അവളുടെ കൈക്കുള്ളിൽ ആക്കി കവിളിൽ ഒരു ഉമ്മ തന്നിട്ട് ഓടി പോയി ഡോറിന്റ അവിടെ നിന്നു..

“ഗുഡ് നൈറ്റ്‌…..”

അവൾ ഓടി പോയി.. ഞാൻ ഹെഡ്സെറ്റ് ചെവിയിൽ വെച്ചു കിടന്നു ഉറങ്ങി..

അവൾ ഉള്ളത് കൊണ്ട് ആണ് എന്ന് തോനുന്നു.. ഞാൻ നേരത്തെ എണിറ്റു..

ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് ചെന്നു…അമ്മ രാവിലെ ഒരുങ്ങി നിൽക്കുന്നു…ഇന്നും ഇനി അമ്പലത്തിൽ പോകുവാണോ.. ഞാൻ മനസ്സിൽ ഓർത്തു..

ഞാൻ : അമ്മ രാവിലെ എവിടെ പോകുവാ…

അമ്മ : നീ മറന്നോ…അച്ഛന്റെ കൂട്ടുകാരന്റെ മോൾടെ കല്യാണം..

ഞാൻ : ഓഹ്‌.. ഇടുക്കിയിൽ അല്ലെ.. എന്നിട്ട് അച്ഛൻ എവിടെ..

അമ്മ : പുറത്ത് ബഹളം വെക്കുന്നുണ്ട്…

ഡാ മോള് ഉള്ളതാ നീ എങ്ങും പോയേക്കല്ല്.. ഞങ്ങൾ വരാൻ രാത്രി ആവും.

“എവിടെ പോകാനേ മോൾടെ കൂടെ തന്നെ കാണും…”

ഞാൻ ഉള്ളിൽ ചിരിച്ചു മനസ്സിൽ ഓർത്തു..

അമ്മ : നീ എന്ത് ഓർത്തു നിൽക്കുവാ..പറഞ്ഞത് എന്തേലും കേട്ടോ.
അപ്പോളേക്കും അടുക്കളയിൽ നിന്നും അമൃത എത്തിയിരുന്നു..അവളെ നോക്കി അമ്മ..

അമ്മ : മോളെ ഇവനെ എങ്ങും വിട്ടേക്കല്ല്.. എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. സമയം ആവുമ്പോൾ എടുത്തു കഴിച്ചോണം….

എനിക്കും അവൾക്കും നിർദേശം തന്നിട്ട് അമ്മ പുറത്ത് ഇറങ്ങി..അമ്മയെ നോക്കി ദേഷ്യപ്പെട്ടു നിൽക്കുവാരുന്നു അച്ചൻ. രണ്ടു പേരും വണ്ടിയിൽ കയറി പോയി..

Leave a Reply

Your email address will not be published. Required fields are marked *