ഡോക്ടർ തിരക്കിലാണ് – 6 Like

മലയാളം കമ്പികഥ – ഡോക്ടർ തിരക്കിലാണ് – 6

“മുന്നറിയിപ്പ്….”

ഈ ലക്കം കളിയില്ല. കഥയേയുള്ളു. ശ്രീകാന്തിൻറെയും റസിയയുടേയും ജീവിതത്തിലേയ്ക് ഉറ്റുനോക്കി കാത്തിരിയ്കുന്ന ഒരുപാട് വായനക്കാർ ഇവിടുണ്ട്. ഈ ലക്കം അവർക്കായി മാത്രം ഉള്ളതാണ്…..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ തുടർക്കഥയിൽ ഒറ്റ കഥയാണ് എഴുതുക പതിവ് അല്ലാതെ ആ കഥാപാത്രങ്ങൾ പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നതല്ല. അതിനാലാണ് ഈ ലക്കം കമ്പി ഇല്ലാതെ വന്നത്. മുൻപ് ഉണ്ടായിരുന്നു തുടർന്നും വരും. പന്ത്രണ്ട് ലക്കങ്ങളിലായി എഴുതി പൂർത്തീകരിച്ച ഈ നോവലിൽ കമ്പിയില്ലാത്ത രണ്ട് ഭാഗങ്ങളിൽ ഒന്ന് ഇതാണ്. മറ്റൊന്ന് ആദ്യലക്കം.

‘കമ്പി മാത്രം മതി. കഥ വേണ്ട’ എന്നുള്ളവർ ദയവായി ഈ ലക്കം വായിക്കാതിരിയ്കുക.

നിങ്ങൾക്കുള്ളത് അടുത്ത ലക്കം തരാം. അല്ലാതെ വായിച്ചിട്ട് വെറുതേ കമ്പിയില്ല എന്നും പറഞ്ഞ് ചൊറിഞ്ഞോണ്ട് പോരരുത്………..
********

എൻറെ എല്ലാ പ്രീയ സഹോദരങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ
പെരുന്നാൾ ആശംസകൾ……

**********

പതിവ് പോലെ അന്നും റസിയയുടെ വിളി വന്നു…..

“ശ്രീയേട്ടാ താലീം മാലേമൊക്കെ വാങ്ങണ്ടേ. ഈയാഴ്ച എന്നാന്നാ പോയി രജിസ്റ്ററ് ചെയ്യേണ്ടേ?”

വിജ്ഞാപനത്തിൻറെ സമയപരിധി ആകാറായി. ഞാൻ ചിരിച്ചു.

“താലീം മാലേമോ എന്തിനാ? ടീ മണ്ടീ ഇപ്പ പേപ്പറേ മാത്രാ കല്യാണം. ഒരു പ്രാവശ്യേ കെട്ടത്തൊള്ളു. അതൊക്കെ പിന്നെ വീട്ടുകാരറിഞ്ഞ്. അതോണ്ട് ഒരു പൂമാല പോലും ഇപ്പ വേണ്ട.”

“ചടങ്ങൊന്നും ഇപ്പവില്ലേ വേണ്ട പക്ഷേ എനിക്ക് പട്ടുസാരി വേണം. ശ്രീയേട്ടന് കസവുമുണ്ടും ഷർട്ടും. രജിസ്റ്ററായാലും നമ്മട കല്യാണം തന്നാ. ആരോടേലും കല്യാണത്തിന് നല്ല ദിവസോം സമയോം തിരക്കുകേം വേണം.”

അവൾ ക്ഷേത്രത്തിൽ പോകുമ്പോൾ എൻറെ നക്ഷത്രത്തിലും അവളുടെ നക്ഷത്രത്തിലും വഴിപാടുകൾ ഒക്കെ കഴിപ്പിയ്കാറുണ്ട്. .
ജനനസമയം പറഞ്ഞ് അവളുടെ ജന്മനക്ഷത്രം മുൻപേ തന്നെ കണ്ടുപിടിച്ചായിരുന്നു.

“സമയം നമുക്ക് നാലുപേർക്കും സൌകര്യമൊക്കുന്ന സമയം അല്ലാതെന്താ?”

ഞാൻ വീണ്ടും ചിരിച്ചു. . അവളുടെ ദേഷ്യസ്വരം വന്നു….

“അങ്ങോട്ടു ചോദിച്ച എന്നെ പറഞ്ഞാമതിയല്ലോ. ഞാനിവിടെ നോക്കിച്ചോളാം.
ഈ വെള്ളിയാഴ്ച ഞാൻ വീട്ടി പോകുന്നില്ല.

പിറ്റേന്ന് സെക്കന്റ് സാറ്റർഡേയാ കാലത്തിങ്ങ് വന്നേക്കണം തുണീമെടുത്തിട്ട് നമ്മക്കങ്ങ് ഒന്നിച്ചു പോകാം”

“എന്നിട്ട് കല്യാണസാരി ഉമ്മാനെ കാട്ടാനാ….”

“അയ്യടാ. ഒരളിഞ്ഞ തമാശ. എനിക്കത്ര ചിരിയൊന്നും വരുന്നില്ല കെട്ടോ. പിന്നൊരു കാര്യം. തുണിക്കടേ വന്നുനിന്ന് എന്നെ തോണ്ടിയേക്കല്ല്. കാശെടുത്തോണം. കല്യാണസാരിയാ എടുക്കേണ്ടത്.”

ഞാൻ ചിരിച്ച് സമ്മതം മൂളി. അല്ലാതെ വേറേ വഴിയില്ലല്ലോ.
ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് ഞാൻ വേദനയോടെ ഓർത്തു….
ഈ ആരവങ്ങൾക്കിടയിലും
സ്വകുടുംബം എന്ന ചിന്തകൾ അഗ്നിജ്വാലകൾ പോലെ അവളുടെ ഹൃദയത്തെ നുറുക്കുകയായിരിക്കും.

ശനിയാഴ്ച കാലത്ത് ഒരു ഒൻപത് മണിയോടെ ഞാൻ ചെല്ലുമ്പോൾ മറ്റൊരു പെൺകുട്ടിയോടൊപ്പം റസിയ ബാഗുമൊക്കെയായി കാത്ത് നിൽപ്പുണ്ട്.

“ഇക്കാ… ഇതാ ഞാൻ പറയാറൊള്ള ൻറെ റൂംമേറ്റ് ശ്രേയ.
ശ്രീയേട്ടൻ ടൌണിലോട്ട് പൊക്കോ ഞങ്ങള് ബസ്സിനങ്ങ് വന്നോളാം”

ബൈക്ക് നിർത്തിയതും റസിയ ശ്രേയയെ ചൂണ്ടി പറഞ്ഞു.

ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ചമ്മിയ ഒരു ചിരി ശ്രേയയിൽ നിന്നും ഉണ്ടായി.
റസിയയെ നോക്കി ശ്രേയ പറഞ്ഞു:

“നിങ്ങള് പൊക്കോടീ ഞാൻ ബസിനങ്ങ് വന്നോളാം.”

നീയാ ബാഗിങ്ങ് താ എന്നിട്ട് നിങ്ങളൊന്നിച്ച് പോര്.”

ഞാൻ റസിയയുടെ കൈയിൽ നിന്നും ബാഗ് വാങ്ങി. . അവർ കയറിയ ബസിൻറെ പിന്നാലെ ഞാനും പോയി.

തുണിക്കടയിൽ കയറും മുന്നേ ഞാൻ പറഞ്ഞു:

“തുണികൾ ഇന്ന് പൂർണ്ണമായും നിന്റിഷ്ടം. എന്റിഷ്ടം പിന്നെ മന്ത്രകോടി എടുക്കുമ്പ”

അവൾ അത് സമ്മതിച്ച് ഞങ്ങൾ കടയിലേയ്ക് കയറി.

മെറൂൺ നിറത്തിലുള്ള ഒരു നല്ല പട്ടുസാരി അവൾ തിരഞ്ഞെടുത്തു.

ഞാനും ശ്രേയയും അഭിപ്രായത്തിനേ പോയില്ല.

പറഞ്ഞ് ഭയപ്പെടുത്തിയ പോലെ വലിയ വിലയുടേതൊന്നും എടുത്തില്ല.ആറായിരം രൂപയേ സാരിയ്ക് ആയുള്ളു.

ഞാൻ അവിടെ മാറിനിന്നു. അവർ ഇരുവരും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഇപ്പം വരാം എന്നും പറഞ്ഞ് നീങ്ങി.

എനിയ്ക് ഷർട്ടും മുണ്ടും ബനിയനും എടുത്ത് കഴിഞ്ഞ് അവൾ എന്നെ കിരണ്ടി അമർത്തിയ ശബ്ദത്തിൽ ചോദിച്ചു:

“ഷഡ്ഡീടളവെത്രാ..?”

“അതുവേണ്ട അതൊരുപാടൊണ്ട്.”

“പറയാൻ”

അവൾ എൻറെ തുടയിൽ പിച്ചി കടിച്ച് പിടിച്ച് പറഞ്ഞു…

അളവറിഞ്ഞ അവൾ അതും വെള്ള നിറത്തിലുള്ളത് ഒന്ന് വാങ്ങി. ശ്രേയ വേണ്ട എന്ന് തീർത്ത് പറഞ്ഞിട്ടും അവൾക്ക് ഒരു നല്ല ചുരിദാർ കൂടി എടുത്തു.

“ലിജോയ്കൂടെ ഒരു മുണ്ടും ഷർട്ടും സെലക്ട് ചെയ്തേയിക്കാ.”

പർചേസിംഗ് തീരാറായപ്പോൾ റസിയ പറഞ്ഞു.

ഞാൻ അതത്ര ചിന്തിച്ചില്ല. അതും കൂടി എടുത്ത് ഞങ്ങൾ അവിടെ നിന്നിറങ്ങി.

“ഇതപ്പ എവിടെ വെക്കും?”

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു.
റസിയയും ശ്രേയയും പുഞ്ചിരിയോടെ പരസ്പരം നോക്കി.

“എന്റിക്കാ…. ഇത് കൊണ്ടെ വച്ചാപ്പോര. ബ്ളൌസ് തൈപ്പിയ്കണം. പിന്നെ ഞങ്ങള് രണ്ടുമീ സാരീന്ന് കേട്ടിട്ടും കണ്ടിട്ടുവേയൊള്ളു ഇതുടുപ്പിക്കാനും ഒരുക്കാനും ആളും വേണം.”

“അതിനിനി ഇപ്പ എന്നാചെയ്യും? ഇവിടെവിടേലും തപ്പാം തയ്യക്കട.”

ഞാൻ പറഞ്ഞതും അവർ വീണ്ടും ചിരിച്ചു. റസിയ തുടർന്നു:

“എൻറെ ശ്രീയേട്ടാ ഈ വയനാട് കാരീടെ ലോക്കൽഗാഡിയൻ ഇവിടൊള്ള ഇവടാന്റിയാ.
ആ ആന്റിക്കിവിടെ ബ്യൂട്ടീപാർലറും ലേഡീസ് ടെയിലറിംഗും ഒക്കെയാ. നമ്മളങ്ങോട്ട് പോയി അവരുടെ വീട്ടീന്നാ രജിസ്റ്ററോഫീസിലേയ്ക് പോണത്.”

അപ്പോൾ പെണ്ണ് തുനിഞ്ഞിറങ്ങിയത് തന്നാ. ഞാൻ യാതൊന്നും അറിയണ്ട ചുമ്മാതെ ചെന്നങ്ങ് ഒപ്പും വച്ച് പോന്നാൽ മതി.
ശ്രേയയ്കും വർഗ്ഗീസിനുമുള്ള തുണികൾ പ്രത്യേകം പ്രത്യേകമാണ് പായ്ക് ചെയ്ത് വാങ്ങിയത്. ഞങ്ങൾക്കിരുവർക്കും ഉള്ള തുണികൾ അടങ്ങിയ കവറും
അവൾക്കുള്ള തുണിയുടെ കവറും കൂടി ശ്രേയയെ ഏൽപ്പിച്ചപ്പോൾ ഞാൻ റസിയയോട് ചോദിച്ചു:

“ബ്ളൌസു തൈപ്പിക്കാൻ അളവെടുക്കണ്ടേ?”

“അതൊക്കെ ഞങ്ങളിന്നലേ പോയെടുത്തു. ശ്രേയേടടുത്ത് പോവെന്ന് പറഞ്ഞാരുന്നു. ഇനീം താമസിക്കണ്ട നമ്മക്ക് പോയേക്കാം”

റസിയ പറഞ്ഞിട്ട് ശ്രേയയെ യാത്രയാക്കി. എൻറെ നേരെ ചിരിച്ച് യാത്രപറഞ്ഞ് ശ്രേയ നടന്ന് നീങ്ങി….
വണ്ടി നീങ്ങിയതും റസിയ മുന്നോട്ടാഞ്ഞു.

“മറ്റന്നാള് തൊട്ട് എപ്പ വേണേലും രജിസ്റ്ററ് ചെയ്യാം. അമ്പലത്തിലെ തിരുമേനിയോട് ചോദിച്ചപ്പ ഈ ബുധനാഴ്ചയോ അല്ലേ അടുത്ത വ്വ്യാഴാഴ്ചയോ ആയിക്കോന്നാ പറഞ്ഞേ.”

Leave a Reply

Your email address will not be published. Required fields are marked *