നവവധു – 14 Like

തുണ്ട് കഥകള്‍  – നവവധു – 14

തിരക്ക് മൂലം ഈ പാർട്ട് ഇടാൻ വളരെയധികം താമസിച്ചതിൽ ഹൃദയപൂർവമായ ക്ഷമാപണത്തോടൊപ്പം കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന സഹകരണവും സ്നേഹവും ഈ പാർട്ടിനും പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ പതിനാലാം ഭാഗമിതാ… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒറ്റ നിമിഷം…. ഒരപകടം കണക്കുകൂട്ടിയ ഞാൻ പെട്ടെന്ന് അച്ചുവിന്റെ കൈ വിടുവിച്ചു. പെട്ടെന്നുണ്ടായ ആ പ്രവൃത്തിയിൽ അമ്പരന്ന് അച്ചുവെന്നെ എന്താണെന്ന അർഥത്തിൽ തുറിച്ചുനോക്കി.

ഞാനെന്റെ പെണ്ണുംപിള്ളേടെ പിണക്കമൊന്നു മാറ്റിയിട്ട് വരാടി…. അച്ചുവിന്റെ ആ നോട്ടത്തിൽ ഒന്നു പകച്ചെങ്കിലും മനസാന്നിധ്യം കൈവിടാതെ ഞാൻ പറഞ്ഞു. ഉള്ളിലെ വിറയൽ പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു. എന്തോ ചേച്ചിയുടെ പ്രശ്നം ആരുമറിയാതെ നോക്കാനാണ് എനിക്കപ്പോൾ തോന്നിയത്.

എന്നാപോയി അവളേം കെട്ടിപ്പിടിച്ചിരുന്നോ…. ദേഷ്യത്തോടെയാണ് അച്ചു പറഞ്ഞത്. കൈ വിടുവിച്ചത് ഒട്ടും സുഗിച്ചിട്ടില്ല എന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും ചെറിയ കാരണം മതി അവൾക്ക് കലി വരാൻ.

വേണെങ്കി വന്നാ മതി. ശിവേട്ടൻ അവിടെ നോക്കിയിരിക്കുവാ…അല്ലേലവളേം കെട്ടിപ്പിടിച്ചിരുന്നോ….ചവിട്ടിക്കുലുക്കി പുറത്തേക്ക് നടക്കുമ്പോ അച്ചു അലറി.

ഞാനത് കേട്ടത് കൂടിയില്ല. മനസ്സിനുള്ളിൽ മൊത്തം തീയായിരുന്നു. മുറിക്കുള്ളിലേക്ക് കയറുമ്പോഴും ഞാൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു. പക്ഷേ എന്നെ അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ കയ്യിൽ അപ്പോളാ പേപ്പർവെയ്റ്റ് ഉണ്ടായിരുന്നില്ല…!!!!
മുറിയിൽ കയറിയതും ഞാൻ വാതിലടച്ചു കൊളുത്തിട്ടു. ചേച്ചി എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. മുഖത്ത് വല്ലാത്തൊരു ഭാവം. ഒരുമാതിരി ഗൾഫിൽ നിന്ന് വരുന്ന ഭർത്താവിനോട് പിണക്കം ഭാവിച്ചിരിക്കുന്ന ഭാര്യയെപ്പോലെ. മുഖത്ത് പരാതിയോ പരിഭവമോ ദേഷ്യമോ….അതോടൊപ്പം സന്തോഷവും.

പക്ഷേ എനിക്കാ ഭാവം കണ്ടതും കലിയാണ് വന്നത്. എന്നെ കളിയാക്കുന്നത് പോലെ.

എന്തായിരുന്നു നിന്റെ കയ്യിൽ????

എന്ത്???

കയ്യിൽ എന്തായിരുന്നൂന്ന്???

ഒന്നൂല്ലല്ലോ….ചേച്ചി കൈവിടർത്തിക്കാണിച്ചു.

എനിക്കാകെ വിറഞ്ഞുകയറി. മുഖമടച്ചു അടി തരുന്നത് പോലെ.

കളിക്കാതെ കാര്യം പറയടി…. നീ അച്ചുവിനെ എന്താ കാണിക്കാൻ പോയത്???…എന്റെ സ്വരമുയർന്നു.

കണ്ടില്ലേ??? പിന്നെന്തിനാ ചോദിക്കണേ??? പിന്നേയ് ഈ എടീ പോഡിന്നൊക്കെ നമ്മുടെ കെട്ട് കഴിഞ്ഞിട്ടു വിളിച്ച മതീട്ടോ ജോക്കുട്ടാ……ചേച്ചി പറഞ്ഞതും എന്നെക്കടന്നു പുറത്തേക്ക് പോകാനൊരുങ്ങി. ഒരുതരം ഒഴിവാക്കൽ പോലെ.

നിക്കടി പന്ന….പുറത്തേക്കു പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ചു നിർത്തിക്കൊണ്ടു പറയാൻ വന്നത് ഞാൻ പാതിയിൽ നിർത്തി.

ചേച്ചി എന്നെ തിരിഞ്ഞു നോക്കി. അപ്പോഴും ആ കണ്ണുകളിൽ ഒരു തരം പുച്ഛഭാവം.

വിട് ജോക്കുട്ടാ….എനിക്ക് നോവുന്നു….ചേച്ചി കൈ വിടുവിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു. ആ പറച്ചിലിൽ ഒരു വിഷയം മാറ്റാനുള്ള വ്യഗ്രത ഞാൻ കണ്ടു.
ഇത്തിരി നൊന്തോട്ടെ….ചേച്ചിയുടെ കൈയിലെ പിടി വിടാതെ തന്നെ ഞാൻ ചേച്ചിയെ വലിച്ചെന്റെ അഭിമുഖമായി നിർത്തി. ചേച്ചി പക്ഷേ മുഖത്തേക്ക് നോക്കുന്നില്ല. മുഖം കുനിച്ചു ഒറ്റ നിൽപ്പ്.

പറ…. എന്താ അവളെ ചെയ്യാൻ പോയേ????

മറുപടിയില്ല.

പറയാൻ……എന്റെ സ്വരം അറിയാതെ കനത്തു.

ഞാനൊന്നും ചെയ്തില്ല…..

ചെയ്തില്ല എന്നെനിക്കറിയാം. ആ പേപ്പർവെയ്റ്റ് എന്ത് ചെയ്യാനാ നോക്കിയതെന്ന്????

മറുപടിയില്ല.

ചോദിച്ചത് കേട്ടില്ലെടി???…. ഞാൻ ഒറ്റ അലർച്ച. ആ അവസ്ഥയിൽ ഞാൻ വേറെയേതോ മനുഷ്യനായിരുന്നു എന്നുവേണം പറയാൻ.

കൊല്ലാൻ…..ചേച്ചിയുടെ ശബ്ദം പതിഞ്ഞതായിരുന്നു….പക്ഷേ കാരിരുമ്പിന്റെ കടുപ്പം.

ഏ….. എന്നിൽ നിന്നും പുറപ്പെട്ട ശബ്ദം എനിക്കുതന്നെ അജ്ഞാതമായിരുന്നു. ആശ്ചര്യമോ അമ്പരപ്പൊ പേടിയോ????….ഞാൻ ചേച്ചിയെ മിഴിച്ചു നോക്കി.

എന്നാ ഇങ്ങനെ നോക്കണേ??? ഞാൻ പറഞ്ഞില്ലേ വേറെ ആരെയെങ്കിലും നോക്കിയാ ഞാൻ അവരെ കൊല്ലുമെന്ന്???? ചേച്ചി നിസാരഭാവത്തിലാണ് പറഞ്ഞതെങ്കിലും എന്റെ ബോധം പോകുമെന്ന അവസ്ഥ.

അവള്… അവള് നമ്മുടെ അച്ചുവല്ലേടീ….. ശെരിക്കും കരയുന്നത് പോലെയാണ് ഞാൻ ചോദിച്ചത്. ശെരിക്കും എനിക്കപ്പോൾ സങ്കടമാണോ പേടിയാണോ അതോ കുറ്റബോധമാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു തരത്തിൽ എനിക്കായിരുന്നു അപ്പോൾ ഭ്രാന്ത്..!!!

ആണോ??? എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ….ചേച്ചിയുടെ വക പുച്ഛം.

ചേച്ചിപ്പെണ്ണെ….. ഞാൻ അറിയാതെ വിളിച്ചുപോയി. അത്രക്ക് ഞാൻ ഭയപ്പെട്ടിരുന്നു. കുറ്റബോധം കൊണ്ടുള്ള നീറ്റൽ വേറെ… ചേച്ചിയുടെ അവസ്ഥ ഓരോ നിമിഷവും മോശമാകുന്നതിന്റെ ടെൻഷൻ….അതോടൊപ്പം കാരണം ഞാനാണല്ലോ എന്നോർക്കുമ്പോ നെഞ്ചിൽ കത്തി കയറുന്ന വേദന.
ഉം…. ചേച്ചി വിളികേട്ടു. എന്റെയാ വിളിയിൽ ചേച്ചി എല്ലാം മറന്നത് പോലെ. ശെരിക്കും നമ്മുടെ നാഗവല്ലി സ്റ്റൈൽ….ഗംഗേ…..

നീ….നീ എന്നടി ഇങ്ങനെ???? ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. മനസ്സ് അത്രക്ക് കീറി മുറിഞ്ഞിരുന്നു.

എങ്ങനെ???

എന്തിനാ…. എന്നെയിങ്ങനെ….. എന്തിനാ അവളെ…. ഞാൻ വിക്കുവായിരുന്നോ വിതുമ്പുവായിരുന്നോ????

അയിന് ഞാനൊന്നും ചെയ്തില്ലല്ലോ…??? ചേച്ചിയുടെ കണ്ണുകളിൽ വീണ്ടും കൂസലില്ലായ്മ.

എന്നാലും…???

എന്നാലേ…. എന്നാ ചെയ്യണമെന്നും പറ…..

ങേ??? എനിക്ക് വെളിപാട് കിട്ടിയപോലായി.

എന്ത് പറഞ്ഞാലും ചെയ്യുവോ???

മ്….

എന്നാ അവരോട്…. അവരെ ഒന്നും ചെയ്യല്ല്… എനിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.

മ്മ്‌….പക്ഷേ എനിക്കെന്തോ തരും???

എന്ത് വേണം??? ചേച്ചി പറയുന്ന എന്തും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു.

എന്നെ കെട്ട്വോ???? ഒറ്റ ചോദ്യം…. ഞാൻ ഞെട്ടിയോ കിടുങ്ങിയോ എന്ന് എനിക്കുപോലും അറിയില്ല. പക്ഷേ അത് ചോദിക്കുമ്പോൾ ചേച്ചിക്കൊരു കൊച്ചുകുഞ്ഞിന്റെ ഭാവമായിരുന്നു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നിമിഷങ്ങൾ സ്വഭാവം മാറ്റിമറിക്കുന്ന അപൂർവ്വ പ്രതിഭാസം. ഇപ്പോഴാ മുഖത്ത് രൗദ്രഭാവം ഇല്ല….അമ്മക്ക് മുന്നിൽ വാശിപിടിച്ചു കരയുന്ന ഒരു കുഞ്ഞിന്റെ ഭാവം മാത്രം…. നിഷ്കളങ്കമായ ഭാവം.

ഞാനൊന്നും മിണ്ടിയില്ല. വാക്കുകൾ കിട്ടുന്നില്ല എന്നുവേണം പറയാൻ. ചോദ്യം അത്തരത്തിലാണ്. നടക്കുന്ന കാര്യമല്ലന്ന് ഉറപ്പ്. വെറുതെ ആണെങ്കിലും വാക്ക് കൊടുത്താൽ അടുത്ത നിമിഷം എന്താവുമെന്നു പോലും നിശ്ചയമില്ല. ഞാൻ നിന്നു വിയർത്തു.
എന്നാ മിണ്ടാത്തെ??? പറ…. ചേച്ചി വീണ്ടും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *