പ്രണയമന്താരം – 6

Related Posts


ഞങ്ങളെ കാത്തു നിന്ന ആളെ കണ്ടു ഞാൻ ഞെട്ടി…..

എന്റെ കല്യാണി അമ്മ…

എനിക്ക്‌ ഒത്തിരി സന്തോഷം ആയി ഞാൻ തുളസിയെ നോക്കി നിന്നു. അവൾ എന്റെ കൈ പിടിച്ചു അമ്മയുടെ അടുത്തേക്ക് നടന്നു.

ആ ചെക്കൻ പൊളിആയിട്ടുണ്ടല്ലോ… എന്താണ് നിങ്ങൾ താമസിച്ചതു. ഞാൻ ഒന്ന് പേടിച്ചുട്ടോ.

അപ്പോഴും ഞാൻ തുളസിയെ നോക്കി നിക്കുക ആയിരുന്നു…

അവളും അതു ശ്രെദ്ധിക്കുന്നുണ്ട്.. കണ്ണ് കൊണ്ട് അങ്ങോട്ട്‌ എന്നു, അമ്മയെ നോക്കാൻ എന്ന് പറഞ്ഞു എന്റെ കയ്യിൽ പിച്ചി.

ആ…… അമ്മ എന്താ പറഞ്ഞെ..

എന്റെ മോൻ ഇവിടെ എങ്ങും അല്ലാല്ലോ കുറച്ചു ദിവസം ആയിട്ട്…

അതു കേട്ടു അവൻ ഒന്ന് തുറിച്ചു നോക്കി കല്യാണി അമ്മേ..

അപ്പോൾ നിങ്ങൾ ചെല്ല് ഞാൻ വെളിയിൽ വെയുറ്റ് ചെയ്യാം.

അതു കേട്ടു കൃഷ്ണ തുളസിയുടെ കയ്യിൽ പിടിച്ചു.. കണ്ണ് കൊണ്ടു ദയനിയമായി പോകല്ലേ എന്ന് കാണിച്ചു

ആ മോള് എന്തിനാ പോകുന്നത് അതും ഇവിടെ വരെ എന്റെ കുട്ടിയെ കൊണ്ടുവന്നിട്ട് അങ്ങനെ അങ്ങ് പോയല്ലോ… ബാ അകത്തേക്ക്..

അതു വേണോ ടീച്ചറെ…

അതിനു മറുപടി നൽകിയത് കൃഷ്ണ ആണ്..

ആ വരണം. അല്ലേ ഞാനും കൂടെ വരുട്ടോ..

തുളസി കല്യാണി ടീച്ചറെ നോക്കി അവിടെ അദിശയം ആണ്… മുഖത്തു ഒരു കള്ള ചിരിയും ഉണ്ട്.. അവൾ കൃഷ്ണയുടെ കയ്യിലെ പിടി വിടിക്കാൻ നോക്കി..

വാ മോളെ അകത്തേക്ക്. കണ്ണാ തുളസിയെയും കുട്ടിവാ…

അവൻ തുളസിയുടെ കയ്യും പിടിച്ചു അമ്മയുടെ പിറകെ പോയി.. അവൾക്കു ആകെ ഒരു ടെൻഷൻ ഉണ്ട് പരിചയം ഇല്ലാത്ത ആളുകൾ അതും മാരേജ് വിളിച്ചിട്ടും ഇല്ല..

കല്യാണിയുടെ കൂടെ അകത്തേക്ക് വന്ന കൃഷ്ണയെ കണ്ട് എല്ലാരും ഞെട്ടി. കൂടെ ഉള്ള തുളസിയെ സൂക്ഷിച്ചു നോക്കുന്നും ഉണ്ട്. ആ പോക്ക് നിന്നത് കൃഷ്ണയുടെ അച്ഛൻ മാധവന്റെ അടുത്ത് ആണ്..
കൃഷ്ണയെ കണ്ടു മാധവനു ഒത്തിരി സന്തോഷം ആയി. അവന്റെ മുഖം ഒന്ന് തെളിഞ്ഞു കണ്ടിട്ട് കുറെ ആയിരുന്നു..

ആ നിങ്ങൾ വന്നോ..

ആ ഇപ്പോൾ വന്നതേ ഉള്ളു അച്ഛാ. തുളസി ടീച്ചർ ഒന്ന് പറഞ്ഞു പോലും ഇല്ലാട്ടോ എങ്ങോട്ടാ വരുന്നത് എന്ന്..

അപ്പോളേക്കും എല്ലാരും കൃഷ്ണയുടെ അടുത്ത് വന്നു വിശേങ്ങൾ തിരക്കി. ചിലർ മടിച്ചു മാറി നിന്ന്.. അപ്പോളും കൃഷ്ണയുടെ വലതു കൈ തുളസിയുടെ കയ്യിൽ പിടിച്ചിരുന്നു…..

അവരുടെ കുടുംബത്തിലെ ഒരു കാർന്നോരു കൃഷ്ണയുടെ അടുത്ത് വന്നു വിശേഷങ്ങൾ തിരക്കി..

ആ നിന്റെ വയ്യാഴിക ഒക്കെ മാറിയോ… അല്ല ഇതാ ഈ കുട്ടി കല്യാണി മുൻപ് കണ്ടില്ലല്ലോ.

ആ ചോദ്യം അവന്റെ കൂടെ നിന്നവരെ ഒക്കെ വിഷമത്തിലാക്കി. അവൻ അച്ഛനെയും, അമ്മയെയും നോക്കി. പിന്നെ കൂടെ നിന്ന തുളസിയെ നോക്കി എന്നിട്ട് ചിരിച്ചു..

ആ ഇവിടെ വരണേ വരെ ഉണ്ടായിരുന്നു അങ്കിൾ ദേ ആടിറ്റോറിയത്തിൽ കേറി ac യിൽ നിന്നപ്പോൾ കുറച്ചു കുറവ് ഉണ്ട്…… ഈ കുട്ടിയെ വരുന്ന വഴിയിൽ റോഡിൽ നിന്ന് ഇവിടുന്നു കിട്ടിയത് ആണ്..

അതു കേട്ടു അവിടെ നിന്നവർ ഒക്കെ ചിരിച്ചു… അമ്മാവൻ പയ്യെ അവിടുന്ന് വലിഞ്ഞു…

ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ ആരോ വിളിച്ചു…

കല്യാണി അവനെ കെട്ടിപിടിച്ചു.. നെറ്റിയിൽ ഒരു ഉമ്മ നൽകി. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ആ പാവത്തിന്റെ.

പിന്നെ അവിടെ നിന്ന് എല്ലാരോടും സംസാരിച്ചു തുളസിയെ എല്ലാർക്കും പരിചയപ്പെടുത്തി. ഫുഡ്‌ കഴിച്ചു അവിടുന്ന് ഇറങ്ങാൻ നോക്കി. അച്ഛനും, അമ്മയും അവിടെ നിക്കുക ആണ് അന്നു. കൃഷ്ണയെ നിക്കാൻ അവർ ഒത്തിരി നിർബന്ധിച്ചു അവന്റെ കേസിൻസ് ഒക്കെ. പക്ഷെ അവൻ നിന്നില്ല.

തിരിച്ചു ഇറങ്ങാൻ നേരം കല്യാണി തുളസിയെ കെട്ടിപിടിച്ചു. നെറ്റിയിൽ ഉമ്മ വെച്ചു… ആ കണ്ണുകൾ നിറഞ്ഞു..

സന്തോഷം ആയി എന്റെ കുട്ടിയെ ഇങ്ങനെ കണ്ടിട്ട് കുറച്ചു ആയി. മോളോട് ഇങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.

അയ്യോ എന്താ ഇതു ടീച്ചറെ.. ഇങ്ങനെ ഒന്നും പറയല്ലേ..

മോള് പേടിച്ചു അല്ലെ രാവിലെ…

തുളസി ഒന്നു നോക്കി കല്യാണി ടീച്ചറെ..

കണ്ണൻ പറഞ്ഞു രാവിലെ നടന്നത് ഒക്കെ..

അവൾ ചിരിച്ചു…
എന്നാ നിങ്ങൾ ഇറങ്ങിക്കോ സമയം വൈകി അമ്മ ഒറ്റയ്ക്ക് അല്ലെ ഉള്ളു അവിടെ…

ആ ഇറങ്ങുവാ.. ഞാൻ ആതിരയോട് പറഞ്ഞിരുന്നു ഞങ്ങൾ താമസിച്ചാൽ ഒന്ന് ചെല്ലണം എന്ന്..

അവിടുന്ന് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി തുളസിയും, കൃഷ്ണയും…

എന്റെ കണ്ണൻ എന്ന് ഉള്ള പേര് ആര് പറഞ്ഞു..

അതൊക്കെ അറിഞ്ഞു…

ആ പറ ടീച്ചറെ.

കല്യാണി ടീച്ചർ പറഞ്ഞു. അങ്ങനെ അറിഞ്ഞു.

ഹും….

രാവിലത്തേ കാര്യം അമ്മയോട് പറഞ്ഞു അല്ലെ.. എന്തായിരുന്നു രാവിലെ പെർഫോമൻസ്.. ഞാൻ പേടിച്ചു പോയിട്ടോ…

ആ അമ്മയോട് ഞാൻ ഏല്ലാം പറയും എനിക്ക്‌ പിന്നെ വേറെ ആര് ആണ് ഉള്ള…അതു പറഞ്ഞപ്പൊൾ അവന്റെ മുഖം വാടി.. അതു തുളസി ശ്രെദ്ധിച്ചു.

അത് പിന്നെ ടീച്ചറെ അടിക്കുമ്പോൾ ഞാൻ പിന്നെ നോക്കി നിക്കണോ..

അതു കേട്ടു തുളസി ഒന്ന് ചിരിച്ചു.. കൃഷ്ണയെ നോക്കി..

എന്താ നോക്കുന്നെ…

ച്ചും.. തോളു അനക്കി കാണിച്ചു തുളസി.

ഗിയർ ലിവറിൽ ഇരുന്ന തുളസിയുടെ കയ്യിൽ പിടിച്ചു കൃഷ്ണ… താങ്ക്സ്…

അവൾ കൃഷ്ണയെ നോക്കി.

എന്തിനു..

നാലു ചുമരിനു ഉള്ളിൽ തളക്കപെട്ട എന്നേ പുറംലോകം കാണിച്ചതിന്… ജീവിതം ഇനിയും ഉണ്ട് എന്ന് ഓർമ്മ പെടുത്തിയതിനു. എന്റെ അച്ഛന്റെയും, അമ്മയുടേയും സന്തോഷം തിരിച്ചു കൊണ്ടുവന്നതിനു. എല്ലാത്തിനും..

അവൾ ഒന്ന് ചിരിച്ചു കാണിച്ചു…

പിന്നെ എന്നാണ് ജോയിൻ ചെയ്യുന്നേ…

ആ… നാളെ തൊട്ട് പോണം.. അല്ലേ പണിയ…

അപ്പോൾ നാളെ തൊട്ട് പോകും അല്ലെ..

ആ.. എന്തു പറ്റി….

ഹേയ്.. ഒന്നുല്ല.. നാളെ തൊട്ടു ബോറടിക്കുല്ലോ…

അതൊക്ക മാറ്റം… നാളെ തൊട്ടു എക്സാം പ്രിപ്രെഷൻ തൊടങ്ങണം..
ആ ശരി ടീച്ചർ…… കൈ തൊഴുതു കൊണ്ട് അവൻ പറഞ്ഞു…

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവർ തിരിച്ചു വീട്ടിൽ എത്തി.. വണ്ടിയുടെ സൗണ്ട് കേട്ടു ആതിരയും, അമ്മയും വെളിയിൽ വന്നു…

വണ്ടിയിൽ നിന്ന് ഇറങ്ങിയ തുളസിയെ ആതിര ഒന്ന് നോക്കി.. പിന്നെ കൃഷ്ണയും…

ഹായ് ആതിര ചേച്ചി……

ആ.. ആതിര ഒന്ന് ഞെട്ടി.. ആദ്യം ആയാണ് അവൻ അവളോട്‌ സംസാരിക്കുന്നത് പലതവണ വീട്ടിൽ പോയിട്ട് ഉണ്ടങ്കിലും അവൾ അവനെ അവിടെ കണ്ടിട്ടില്ല..

ഹായ്….

ആമ്മേ പേടിച്ചോ അമ്മ ഞങ്ങൾ താമസിച്ചപ്പോൾ.. തുളസിയുടെ അമ്മയോട് കൃഷ്ണ ചോദിച്ചു..

ഹേയ്.. ഇല്ല കുട്ടിയെ… നിങ്ങൾ വല്ലോം കഴിച്ചോ…

ആ കഴിച്ചു അമ്മേ തുളസി ആണ് മറുപടി പറഞ്ഞത്…

ഈ സമയം തുളസിയിലെ മാറ്റങ്ങൾ നോക്കി നിക്കുക ആയിരുന്നു ആതിര..

എന്നാ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.. കൃഷ്ണ പറഞ്ഞു അകത്തേക്ക് പോയി….

എന്തു നോക്കിനിക്കുക ആണ് പെണ്ണെ വന്നെ…… തുളസി, ആതിരയോട് പറഞ്ഞു…

ബാ അമ്മേ….

Leave a Reply

Your email address will not be published. Required fields are marked *