❤️സഖി ❤️ – 5

❤️സഖി ❤️ – 5

Sakhi Part 5 | Author : Sathan

[ Previous Part ] [ www.kambi.pw ]


കഴിഞ്ഞ ഭാഗത്തിൽ ഉൾപെടുത്താൻ വിട്ടുപോയ ഭാഗം ആണ്. അടുത്ത ഭാഗം മുതൽ കഥയിൽ ഇതുവരെ ഇല്ലാതിരുന്ന പല കഥാപാത്രങ്ങളും വന്നു പോയ പല കഥയോത്രങ്ങളും എത്തുന്നതാണ്. പിന്നെ ഇതുവരെ എല്ലാവരും തന്ന സപ്പോർട്ട് ഒന്നുകൊണ്ടു മാത്രം ആണ് എനിക്ക് വീണ്ടും ഇത് എഴുതാൻ പ്രചോദനം നൽകിയത്. പോരായ്മകൾ ഒരുപാട് ഉണ്ടെന്ന് എനിക്ക് തന്നെ അറിയാം എന്തിനു എഴുതിയ എനിക്ക് പോലും ഒരു സാറ്റിസ്‌ഫാക്ഷൻ കിട്ടിയിട്ടില്ല ഈ പാർട്ടിൽ അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം പറയണ്ടല്ലോ 😊 വരും ഭാഗങ്ങളും ആയി ലിങ്ക് ചെയ്യാൻ ഇത് വേണം എന്ന് തോന്നി. അപ്പോൾ ഒരുപാട് പ്രതീക്ഷിക്കാതെ വായിക്കുക. എല്ലാവർക്കും ഒരിക്കൽക്കൂടി താങ്ക്സ് ഫോർ സപ്പോർട്ട് മി ❤️ സ്നേഹ പൂർവ്വം ഒരു പാവം സാത്താൻ 😈 ബാക്കിയൊക്കെ കഥയിൽ പാക്കലാം ❤️

 

♥സഖി ♥5 by സാത്താൻ 😈


 

കുറുപ്പ് : കുഞ്ഞേ വിഷ്ണു കുഞ്ഞേ…..

 

ഞാൻ : ആരാ…..

 

കുറുപ്പ് : ഞാനാ കുറുപ്പാ മോൻ ഒന്നിങ്ങോട്ട് വരുവോ?

 

ഞാൻ : ആ കുറുപ്പ് സാറായിരുന്നോ ഞാൻ ദേ വരുന്നു.

 

അതും പറഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി ചെന്നു

എന്റെ വരവും കോലവും കണ്ടിട്ടാവണം കുറുപ്പ് സാറിന്റെ മുഖത്ത് ഒരു സഹതാപം നിഴലിച്ചു.

 

അദ്ദേഹം എന്നോടായി ചോദിച്ചു

 

കുറുപ്പ് : എന്ത് കോലവാ കുഞ്ഞേ ഇത്?

 

എപ്പോഴാ ഈ ശീലങ്ങൾ ഒക്കെ തുടങ്ങിയത്. ഇതൊക്കെ ആ അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾക്ക് സഹിക്കാനാവും എന്ന് തോന്നുന്നുണ്ടോ?

 

എല്ലാവരും തള്ളി പറഞ്ഞപ്പോഴും എന്റെ കൂടെ നിന്നിട്ടുള്ളത് കുറുപ്പ് സാർ മാത്രമാണ്.

 

അതുകൊണ്ട് തന്നെ ആവണം അദ്ദേഹത്തിന്റെ ചോദ്യങ്ങൾ എനിക്ക് മറുപടി കൊടുക്കാൻ കഴിയാത്ത വിധം എന്നെ കുഴപ്പിച്ചു.

 

ഞാൻ : സാർ അത്…… എനിക്ക് പറ്റുന്നില്ല ഇങ്ങനെ എല്ലാവരുടെയും പഴി കേട്ട് ജീവിക്കാൻ 😔😭

 

സത്യം തെളിഞ്ഞു എങ്കിലും ഇപ്പോഴും എല്ലായിടത്തും ഞാൻ തന്നെ ആണ് കുറ്റവാളി.

 

കുറ്റം ചെയ്തവർ ആവട്ടെ എന്റെ ചതിയിൽ പെട്ട് ജയിലിൽ ആയവരും 😔

 

കുറുപ്പ് : അതിന്‌ ഇങ്ങനെ കുടിച്ചു നശിക്കുക ആണോ വേണ്ടത്?

 

അപ്പോൾ നിന്നെ ഏറ്റവും അതികം വിശ്വസിച്ച മാധവൻ സാറിനു നീ കൊടുക്കുന്ന പ്രതിഫലം ആണോ ഈ നശിച്ചുകൊണ്ടിരിക്കുന്നജീവിതം?

 

നിന്നെ വളർത്തി വലുതാക്കിയ ആ ഫാദറിന് നീ കൊടുക്കുന്ന പ്രതിഫലം ഇതാണോ?

 

സ്വന്തം മകനെ നിന്നിലൂടെ കണ്ട ആ അമ്മക്ക് ഇതാണോ നിനക്ക് കൊടുക്കാൻ ഉള്ളത് 😡

 

കുറുപ്പ് സാറിന്റെ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി ഇല്ലായിരുന്നു.

 

എന്റെ കണ്ണുകൾ എന്റെ നിയന്ത്രണ വലയം ഭേധിച്ചുകൊണ്ട് നിറഞ്ഞൊഴുകാൻ തുടങ്ങി.

ഞാൻ അലറി കരയാനും.

 

എന്റെ കരച്ചിൽ കണ്ടു സഹിക്കാൻ ആവാഞ്ഞിട്ടാവണം രണ്ടു കൈകൾ എന്റെ തോളിൽ  അമർന്നത്.

 

ഞാൻ തല പൊക്കി ഒന്ന് നോക്കി.. അത് ആഷിക്കും ഹബീബും ആയിരുന്നു.

 

അത്രയും നേരം ഞാൻ അവരോടു കാണിച്ച ദേഷ്യമെല്ലാം പെട്ടന്ന് അലിഞ്ഞു പോകുന്നപോലെ എനിക്ക് തോന്നി.

 

ഞാൻ അവരെ രണ്ടാളെയും കെട്ടി പിടിച്ചുകൊണ്ടു അലറി വിളിച്ചു കരയാൻ തുടങ്ങി.

 

ശേഷം കുറുപ്പ് സാറിനോടായി പറഞ്ഞു തുടങ്ങി.

 

ഞാൻ : ഞാൻ എന്ത് ചെയ്യാൻ ആണ് സാർ.

സാർ പറഞ്ഞില്ലേ ആ അച്ഛനും അമ്മയ്ക്കും എന്റെ ഔസപ്പ് അച്ഛനും വേണ്ടി എനിക്ക് എന്താ ചെയ്യാൻ കഴിയുക.

 

ഒന്നുമില്ല ഒന്നും ചെയ്യാൻ കഴിയാത്ത ഒരുത്തൻ ആണ് ഞാൻ.

 

എന്തിനു വേണ്ടി ഒരു ആവശ്യവും ഇല്ലാതെ സ്വന്തം മകന്റെ ഹൃദയം തന്നു ജീവിതത്തിലേക്ക് കൊണ്ടുവന്ന വെറും പാഴ്ജന്മം. 😭

 

കുറുപ്പ് : അല്ല കുഞ്ഞേ നിനക്ക് ചെയ്യുവാൻ ഇനിയും ഉണ്ട്.

 

ആ അച്ഛനും അമ്മയും നിനക്ക് ചെയ്യാനുള്ളത് കൃത്യമായി തന്നെ എല്പിച്ചിട്ടുണ്ട് അത് എൽപ്പിക്കേണ്ടവരുടെ കൈകളിൽ.

 

ഇന്ന് അവർ മുഖേന ഞാൻ അത് നിന്നെ എൽപ്പിക്കാൻ പോവുകയാണ്.

 

നിന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നോക്കി നടത്തേണ്ടത് ഇനി നീയാണ്.

 

ഞാൻ : സാർ എന്താണ് പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

 

കുറുപ്പ് : മോനെ അവർക്ക് ഉണ്ടായ അപകടം അത് മുൻകൂട്ടി തന്നെ മാധവൻ സാർ കണ്ടിരുന്നു.

 

അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും മോന്റെ പേരിലാണ് എഴുതിയിരിക്കുന്നത്.

 

ഇനി ഇതെല്ലാം നോക്കി നടത്താൻ ചുമതലപ്പെട്ടതും മോൻ തന്നെയാണ്.

 

ഞാൻ : വേണ്ട സാർ.

 

അന്നും ഇന്നും ഞാൻ ഒന്നിനും വേണ്ടി ആഗ്രഹിച്ചിട്ടില്ല.

 

ഇനിയും ആഗ്രഹിക്കുകയും ഇല്ല.

 

എനിക്ക് വേണ്ട ഇതൊന്നും 😭

 

കുറുപ്പ് : പക്ഷെ ദേ ഈ കത്ത് കൂടി വായിച്ചു നോക്ക് എന്നിട്ട് പറ.

 

ഞാൻ കുറുപ്പ് സാർ നീട്ടിയ കത്ത് വാങ്ങി വായിച്ചു.

 

എന്റെമേൽ ഇത്രയും വിശ്വാസം ഉള്ള അച്ഛന്റെയും അമ്മയുടെയും അവസാന ആഗ്രഹം അത് ഞാൻ ഇതെല്ലാം നോക്കി നടത്തുക എന്നതാണ്.

 

പക്ഷെ എങ്ങനെ? ആ ചോദ്യം മാത്രം എന്റെ മുന്നിൽ നിഴലിച്ചു നിന്നു.

 

“വിച്ചു നീ എന്താ ആലോചിക്കുന്നത്?”

 

ആഷിക്കിന്റെ ആ ചോദ്യമാണ് കുറച്ചധികം സമയമായി ഞാൻ ആലോചനയിൽ മുഴുകി നിൽക്കുവായിരുന്ന എന്നെ തിരികെ സ്വബോധത്തിലേക്ക് എത്തിച്ചത്.

 

ഞാൻ : ഒന്നുല്ല എത്ര പെട്ടന്നാ അല്ലെ ഒരാൾ എല്ലാവരും ഉള്ളവൻ ആകുന്നതും ആരും ഇല്ലാതെ ആകുന്നതും.

 

ഇപ്പോൾ തന്നെ എന്റെ കാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ

 

ആഷിക് : എടാ സംഭവിച്ചതൊക്കെ അങ്ങനെ മറക്കാൻ പറ്റുന്നതല്ല എന്നറിയാം പക്ഷെ നീ നിന്റെ വികാരങ്ങളെ ഒന്ന് നിയന്ത്രിക്കണം.

 

ഇപ്പോൾ നിനക്ക് ചെറുതല്ലാത്ത ഒരുപാട് വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്.

 

നിന്നിൽ ഉള്ള വിശ്വാസം ആണ് ഇന്ന് ആ ഉത്തരവാദിത്തങ്ങൾ നിനക്ക് ലഭിക്കാൻ കാരണം അതുകൊണ്ട് തന്നെ അത് നിറവേറ്റുക ആയിരിക്കണം നിന്റെ ഇനിയുള്ള ലക്ഷ്യം.

 

ഞാൻ : എനിക്ക് മനസ്സിലാവുന്നുണ്ടടാ പക്ഷെ ഞാൻ എങ്ങനെ ആണ് ഇതൊക്കെ?

 

ആഷിക് : അവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞപ്പോൾ സീസ് ചെയ്ത കമ്പനി തുറക്കാൻ ഉള്ള പെർമിഷൻ കോർട്ടിൽ നിന്നും ലഭിച്ചു കഴിഞ്ഞു.

 

എല്ലാം ശെരിയാക്കിയിട്ട് ആണ് കുറുപ്പ് സാർ ഇത് നിന്നെ എൽപ്പിക്കാൻ വന്നത്.

 

ഞാൻ : എന്നാലും ബാക്കി കാര്യങ്ങളൊക്കെ ഇല്ലേ?

 

സ്റ്റാഫും മറ്റുമൊക്കെ?

 

ആഷിക് : അതൊക്കെ ഐഷു നോക്കിക്കോളും.

പഴയ സ്റ്റാഫുകൾ തന്നെ വരും എന്നാ അറിഞ്ഞത്.

 

ഞാൻ : എടാ അതിനു അവളും ചെറിയച്ഛനും നാട്ടിൽ എത്തണ്ടേ? അവർ വന്നിട്ട് എന്ന് തുടങ്ങാനാ?