❤️സഖി ❤️ – 5

 

“ഇപ്പോൾ അവൻ ഒന്നും അറിയരുത് കേട്ടോ “

 

ആഷിക്കിന്റെ ചെവിയിൽ ചെറിയച്ഛൻ പറഞ്ഞത് തീരെ നേർത്ത ശബ്ദത്തിൽ എനിക്ക് കേൾക്കാൻ സാധിച്ചു.

ഞാൻ അതിനെ കുറിച് ഒന്നും അവരോട് ചോദിക്കാൻ പോയില്ല എങ്കിലും എന്തോ എന്നിൽ നിന്നും എല്ലാവരും മറക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് എനിക്ക് വ്യക്തമായിരുന്നു.

 

ചെറിയച്ഛൻ വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒരുപാട് കരഞ്ഞു.

സത്യം അറിയാതെ തള്ളിപ്പറഞ്ഞതിൽ ആൾക്ക് നല്ല വിഷമം ഉണ്ട്.

ഞാൻ പുള്ളിക്കാരനെയും എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച ശേഷം അവിടെ ഇരുന്നു.

 

അൽപ സമയത്തിന് ശേഷം…..

 

ചെറിയച്ഛൻ : മോനെ വിഷ്ണുമോന്റെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തേക്ക് കേട്ടോ അവനെ ഞാൻ കൊണ്ടുപോവുക ആണ്.

 

ഞാൻ : എങ്ങോട്ടേക്ക്?

ഞാൻ വരുന്നില്ല ചെറിയച്ച… ഞാൻ ഞാനിവിടെ തന്നെ കഴിഞ്ഞോളം.. മാത്രവുമല്ല ഇവിടുന്നാവുമ്പോൾ ജോലിക്ക് പോവാനും എളുപ്പം ആണ്.

 

ചെറിയച്ഛൻ : ദേ മോനെ ഇനി ഞാൻ പറയുന്നത് നീ കേട്ടാൽ മതി.

ഇപ്പോൾ ഏട്ടന്റെ സ്ഥാനത് ഞാൻ ആണ് ഇവിടെ ഉള്ളത്..

അവരുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കണം.

നീ ഇവിടെ ഒറ്റക്ക് ഇങ്ങനെ കുടിച് നശിക്കേണ്ട ആവശ്യം ഇല്ല.

 

ഞാൻ : ചെറിയച്ച അത്……

 

ചെറിയച്ഛൻ : ഒരു അതും ഇല്ല ദേ അച്ഛന്റെ സ്ഥാനത് നീ എന്നെ കാണുന്നുണ്ടേൽ മാത്രം കേട്ടാൽ മതി.

ഇന്ന് തന്നെ നീ നമ്മുടെ വീട്ടിലേക്ക് വരുന്നു ഞങ്ങളുടെ കൂടെ.

കേട്ടല്ലോ?

 

ഐഷു : അതെ അതുമതി.. നീ ഇനി ഇവിടെ ഒറ്റക്ക് നിൽക്കണ്ട.

ആരുമില്ല എന്ന നിന്റെ തോന്നലും അപ്പോഴുണ്ടാവില്ല.

 

ഞാൻ : എന്നാ പിന്നെ വീട്ടിലേക്ക് പോവാം.

അവിടെ തന്നെ നമുക്ക് എല്ലാവർക്കും താമസിക്കാമല്ലോ?

 

ചെറിയച്ഛൻ : അതൊക്കെ പോവാം അവിടെ ഇത്രയും നാൾ അടഞ്ഞു കിടന്നതല്ലേ?

അതൊക്കെ ഒന്ന് വൃത്തിയാക്കിയിട്ട് അങ്ങോട്ടേക്ക് പോവാം.

പിന്നെ ഇപ്പോൾ നീ ഞങ്ങളുടെ കൂടെ വാ…

നാളെ അവിടെ നിന്നും ഓഫിസിലേക്കും ബാക്കിയുള്ള പ്രൊപ്പേർറ്റീസ് നോക്കാനും പോവാം എന്താ?

 

ഞാൻ : ചെറിയച്ച അത്…..

 

ഐഷു : അച്ഛാ അവനു ഇപ്പോഴും നമ്മളെയൊന്നും ഉൾകൊള്ളാൻ ആയിട്ടില്ല 😡.

പിന്നെ അച്ഛനെ പോലെ കാണാനും പറ്റില്ലായിരിക്കും ഇനി നിർബന്ധിക്കേണ്ട അവന്റെ ഇഷ്ടം പോലെ കാണിക്കട്ടെ

 

അവളുടെ വാക്കുകൾ കൊള്ളേണ്ട ഇടത്തു തന്നെ കൊണ്ട്.

അതുകൊണ്ട് തന്നെ ഞാൻ അവരോടൊപ്പം പോവാൻ സമ്മതം പറഞ്ഞു.

 

ഇതേ സമയം മറ്റൊരിടത്തു അടുത്തടുത്തുള്ള രണ്ട് ടെലഫോൺ ബൂത്തുകളിൽ നിന്നുകൊണ്ട് പരസ്പരം സംസാരിക്കുന്ന രണ്ടുപേർ………

 

” സാർ നമ്മൾ ഇത്രയും കഷ്ടപ്പെട്ടതൊക്കെ വെറുതെ ആയല്ലോ?

നമ്മുടെ ആൾക്കാർ എല്ലാം അകത്തും ഇപ്പോൾ ഇതാ എല്ലാം അവന്റെ കൈകളിലും.

എന്തിനു വേണ്ടി ഇത്ര മെനക്കെട്ടോ അതൊക്കെ കൈവിട്ട് പോയല്ലോ?

ഇനി എന്ത് ചെയ്യും???”

 

“എടൊ ഞാൻ പറഞ്ഞില്ലേ അവൻ ഒരു ഞാഞ്ഞൂൽ മാത്രം.

എല്ലാം എങ്ങും പോയിട്ടില്ല വിജയും മാധവനും ഭാര്യയും പോയ അതെ സ്ഥലത്തേക്ക് തന്നെ നമ്മൾ അവനെയും അയക്കും. കൂട്ടിനു വേണം എങ്കിൽ അവന്റെ കൂടെയുള്ള മഹാദേവനെയും മകളെയും അവന്റെ കൂട്ടുകാരനെയും…….

പിന്നെ ജയിലിൽ കൊടുക്കുന്നവർ അവർ ജയിലിൽ ആണേലും അല്ലേലും നമുക്ക് എന്താ കുഴപ്പം ഞാൻ ആഗ്രഹിച്ചത് ആ സ്വത്തുക്കൾ ആണ് അത് ഞാൻ നേടിയിരിക്കും അതിപ്പോൾ മുന്നെണ്ണത്തിന്റെ കൂടെ ഇവർ നാലുപേരെ പേരെ കൂടി അയക്കേണ്ടി വന്നാലും ശെരി അത് എനിക്ക് സ്വന്തം ആക്കിയിരിക്കും ഞാൻ ”

 

“അല്ല ആർക്കേലും എന്തേലും സംശയം തോന്നിയിട്ടുണ്ടോ എന്നറിയില്ലല്ലോ? നമ്മൾ ആണ് ഇതിന്റെ പുറകിൽ എന്ന് ”

 

“ആർക്ക് എന്ത് സംശയം????

പണ്ടേ ഇവൻ തീരേണ്ടതായിരുന്നു. അന്ന് ആ വണ്ടി വന്നില്ലായിരുന്നു എങ്കിൽ.. ഇന്നിതൊന്നും സംഭവിക്കില്ല…. ആ എന്തായാലും അവർക്ക് എന്നെ സംശയം ഇല്ലാത്തിടത്തോളം പ്രശ്നം ഒന്നുമില്ല. ഇനി എന്നേലും സംശയം തോന്നിയാൽ അവർ ആരും ജീവനോടെയും ഉണ്ടാവില്ല..”

 

” 😊”

 

“താൻ അവളെ ഒന്ന് വിളിക്കണം……..

അവന്റെ കൂടെ എങ്ങനെയും അവളെ കൂടെ കൂട്ടിയാൽ മാത്രമേ നമുക്ക് എല്ലാ വിവരങ്ങളും അറിയാൻ പറ്റു. പിന്നെ വിവരങ്ങൾ ചോർതുന്നതിൽ അവൾ പണ്ടേ മിടുക്കി ആണല്ലോ?”

 

“പക്ഷെ ഇനി അവളെ എങ്ങനെ?….”

 

“അതൊക്കെ അവൾക് അറിയാം എന്ത് എപ്പോൾ എങ്ങനെ എന്നൊക്കെ….

പിന്നെ നമ്മളെ പോലെ തന്നെയാ ആ തന്തയും മകളും എത്ര കാശ് കിട്ടിയാലും രണ്ടിനും മതിയാവില്ല. അതല്ലേ തന്ത തന്നെ മകളെ അന്ന് ആ പണിക്ക് വിട്ടത്….

ഇന്നിപ്പോൾ തന്തയേക്കാൾ വലിയ ആർത്തിയുള്ള ഒരുത്തനും അവരുടെ കൂട്ടത്തിലുണ്ട് സൊ അവൾ വരും എങ്ങനെയും അവിടെ കയറി പറ്റും താൻ നോക്കിക്കോ

ആ പിന്നെ ഇനി എന്തേലും ഉണ്ടേൽ ഇങ്ങനെ തന്നെ സംസാരിച്ചാൽ മതി സ്ഥലവും സമയവും എല്ലാം സ്ഥിരം അറിയിക്കുന്ന മാർഗത്തിൽ ഞാൻ അറിയിച്ചോളാം.

പേർസണൽ ഫോണിൽ ബന്ധപ്പെടേണ്ട അഥവാ അകത്തു കിടക്കുന്നവന്മാർ വല്ലതും പറഞ്ഞാൽ അത് പണിയാകും.

അവളെയും ബൂത്തിൽ നിന്നും വിളിച്ചാൽ മതി കേട്ടോ.

എന്നാൽ ബാക്കി അവളെ വിളിച്ച ശേഷം അറിയിക്ക്…..”

 

അതും പറഞ്ഞ ശേഷം അയാൾ ബൂത്തിൽ നിന്നും ഇറങ്ങി കുറച്ചകലെ നിറുത്തിയിട്ടിരിക്കുന്ന ബെൻസ് കാർ നോക്കി നടന്നു.

കാറിൽ കയറിയ ശേഷം അകത്തുണ്ടായിരുന്ന മറ്റൊരാളോട്…

 

“സാർ പറഞ്ഞപോലെ എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്…. ഇനി എന്താ പ്ലാൻ..”

 

“പറയാം… അപ്പോൾ അനാഥ ചെക്കൻ ഇപ്പോൾ കോടീശ്വരൻ ആണ് അന്നേ തീർക്കേണ്ടിയിരുന്നു അവനെ കൂടി. കാഞ്ഞ തലയാണ് അവനു കണ്ടില്ലേ ഒറ്റക്ക് തന്നെ അവൻ അവരെ കുടുക്കിയത്… ഇനി ഒന്നും അധികം വൈകണ്ട ”

 

“ശെരി സാർ..”

 

അവരുടെ കാർ നഗരത്തിലെ തിരക്കേറിയ വഴിയിലൂടെ പാഞ്ഞു. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് രണ്ടു കണ്ണുകൾ അവരെ പിന്തുടരുന്നത് ആരും അറിഞ്ഞില്ല.

 

അല്ലങ്കിലും നിഴലിനെ പിടിക്കാൻ പറ്റില്ലല്ലോ?

(ഫോർ വായനക്കാർ )

ഇനി എന്തായാലും ഉറപ്പിച്ചു തന്നെ പറയാം ആര് എന്ത് പറഞ്ഞാലും കഥ നിർത്തില്ല. ഇഷ്ടമുള്ളവർ വായിച്ചാൽ മതി. എനിക്കുമുണ്ടെടോ എന്റെ കഥ ഇഷ്ടപ്പെടുന്ന കുറച്ചു പിള്ളേർ ഇവിടെ അതുകൊണ്ട് കഥ നിറുത്താൻ പറഞ്ഞുകൊണ്ട് ആരും വരണ്ട നിർത്തില്ല… ഈ കഥ ഇഷ്ടപ്പെടുന്ന ഒരുപാട്‌പേര് ഉണ്ട് അവർക്ക് വേണ്ടി ഇത് ഇനിയും തുടരും…….

സ്നേഹപൂർവ്വം സാത്താൻ 😈