❤️സഖി ❤️ – 7

❤️സഖി ❤️ – 7

Sakhi Part 7 | Author : Sathan

[ Previous Part ] [ www.kambi.pw ]


 

ഈ കഥ എത്ര വട്ടം എഴുതിയെന്നോ അതുപോലെ തന്നെ എത്രപ്രാവശ്യം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുതിയെന്നോ എനിക്ക് പോലും അറിയില്ല. എത്ര എഴുതിയിട്ടും ഒരു തൃപ്തി കിട്ടുന്നില്ല. കഥയുടെ ഫുൾ പ്ലോട്ട് മനസ്സിൽ ഉണ്ടെങ്കിലും അത് എഴുതി പിടിപ്പിക്കാൻ കഴിയുന്നില്ല. ദേ ഇതുതന്നെ വായിച്ചു പോലും നോക്കാതെ അപ്‌ലോഡ് ചെയ്യുന്നതാണ്.

 

വായിച്ചു നോക്കിയാൽ ചിലപ്പോൾ ഇതും ഡിലീറ്റ് ആക്കിയെന്ന് വരും. അപ്പോൾ പറഞ്ഞുവരുന്നത് എന്താണന്നു വെച്ചാലേ എല്ലാർക്കും ഇഷ്ടപ്പെടണം എന്നില്ല കേട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. വായിച്ച ശേഷം നല്ലതായാലും ചീത്തയായാലും ഒന്ന് കമന്റിൽ പറയുക.

 

അടുത്ത ഭാഗത്തിൽ എല്ലാ തെറ്റുകളും ശെരിയാവും എന്നാണ് എന്റെ പ്രതീക്ഷ. പിന്നെ ഇതുവരെ നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും താങ്ക്സ് 🙏 അതുപോലെ തന്നെ ഫ്ലാഷ്ബാക്ക് ഒരുപാട് വലിച്ചു നീട്ടാൻ ഞാനും ആഗ്രഹിക്കുന്നില്ല അതുകൊണ്ട് കഥക്ക് കുറച്ചു സ്പീടും കൂടുതൽ ആയിരിക്കും കേട്ടോ😊

അപ്പോൾ ബാക്കി കഥയിൽ………

(സാത്താൻ 😈)


 

സഖി 6  by സാത്താൻ 😈

 

 

 

 

 

ദിവസങ്ങൾക്കു ശേഷം എന്റെ പെണ്ണിനെ കണ്ടതുകൊണ്ടാവാം പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷമായിരുന്നു അന്നേ ദിവസം എനിക്കുണ്ടായിരുന്നത്.

വീട്ടിലേക്കുള്ള യാത്രയിലുടനീളം എന്റെ ചിന്ത മുഴുവനും അവൾ മാത്രമായിരുന്നു.

എന്തിനു ചുറ്റുപാടുമുള്ള ആൾക്കാർ ശ്രദ്ധിക്കുന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല.

അല്ലേലും അതെങ്ങനാ പഴയ കുഞ്ചാക്കോ ബോബൻ സ്റ്റൈലിൽ പാട്ടും പാടി വണ്ടി ഓടിച്ചാൽ ആൾക്കാർ നോക്കാതിരിക്കാൻ അവർ പൊട്ടന്മാരൊന്നുമല്ലല്ലോ?

മറ്റേതോ ലോകത്തായത്കൊണ്ട് ഞാൻ ആരും നോക്കുന്നത് കണ്ടില്ല അല്ല കാണാൻ പോലും ആഗ്രഹിച്ചില്ല അതാണ് സത്യം.

 

 

വീട്ടിലെത്തി വണ്ടി പാർക്ക്‌ ചെയ്യുമ്പോൾ പോലും ഞൻ വേറെ ഏതോ മായാ ലോകത്തായിരുന്നു. അത് കൊണ്ട് തന്നെ എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അച്ഛനെയും അമ്മയെയും ഞാൻ ഒട്ട് ശ്രദ്ധിച്ചതുമില്ല.

എന്തോ ആലോചനയിൽ മുഴുകി നടന്ന എന്റെ മുഖത്തേക്ക് വെള്ളം വീണപ്പോൾ ആയിരുന്നു സ്ഥലകാലബോധം തന്നെ തിരിച്ചു കിട്ടിയത്.

മുറ്റത്തെ ചെടികൾ നനച്ചുകൊണ്ടിരുന്ന അച്ഛന്റെ കോൺട്രിബൂഷൻ ആയിരുന്നു എന്റെ മുഖത്തേക്ക് വീണ ജാലകണികകൾ.

പ്രതീക്ഷിക്കാതെ മേത്തു വെള്ളം വീണപ്പോൾ ഞാൻ ഒന്ന് ഞെട്ടി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ ഞാൻ അവർ രണ്ടാളോടും സംസാരിക്കാൻ തുടങ്ങി.

 

 

ഞാൻ : എന്താ അച്ഛാ… ഒന്ന് ശ്രദ്ധിക്കണ്ടേ എന്റെ മേൽ മുഴുവനും വെള്ളം ആയി.

 

 

അച്ഛൻ : ശ്രദ്ധിച്ചു തന്നെയാണ് ഒഴിച്ചത് 😊

 

 

ഞാൻ : എന്നിട്ടാണോ എന്റെ മേൽ മുഴുവനും ആയത്

 

 

അച്ഛൻ : അതാ പൊട്ടാ പറഞ്ഞത് ശ്രദ്ധിച്ചു തന്നെയാണ് നിന്റെ മുകളിലേക്ക് ഒഴിച്ചതെന്ന്.

ഞാനോർത്തു എന്റെ മകന്റെ മേത്തു വല്ല ബാധയും കയറിക്കാണും എന്ന്.

ഒന്നുമില്ലേലും ഇവിടെ ഞങ്ങൾ രണ്ടാൾക്കാർ നിൽക്കുന്നതെലും ഒന്ന് ശ്രദ്ധിക്കണ്ടേ?

 

 

ഞാൻ : 😌🥲 അത് പിന്നെ ഞാൻ ഓരോന്ന് ആലോചിച്…

 

 

അച്ഛൻ : ഓ പറയുന്നത് കേട്ടാൽ തോന്നും എന്തോ ഭരിച്ച കാര്യങ്ങളൊക്കെ ആലോചിച്ചു നടക്കുവാ എന്ന്….

ആ പെങ്കൊച്ചിനെ ആലോചിച് നടക്കുവല്ലാരുന്നോ 😂

 

 

ഞാൻ : ഏയ് ഞാനോ ഒന്ന് പോ അച്ഛാ 🫠

 

 

അച്ഛൻ : മോനെ മതി കൂടുതൽ അങ്ങ് കിടന്നുരുളണ്ട എല്ലാം മനസ്സിലായി കേട്ടോ… ഒന്നുമില്ലേലും നിന്നെക്കാൾ ഒരുപാട് ഓണം കൂടുതൽ ഉണ്ടതല്ലെടാ ഞാൻ.

 

 

ഞാൻ :🥴🥴🥴🥴

 

 

അമ്മ : മതി എന്റെ കുഞ്ഞിനെ കളിയാക്കിയത് നീ വാ മോനെ പോയി ഒന്ന് ഫ്രഷ് അയേച്ചും വാ അമ്മ കഴിക്കാൻ എടുക്കാം

 

 

ഞാൻ : അതാണ് 🙂 അമ്മക്ക് മാത്രേ എന്നോട് സ്നേഹമുള്ളൂ അച്ഛൻ എപ്പോഴും എങ്ങനെ മനുഷ്യനെ കളിയാക്കാം എന്ന് ആലോചിച്ചാണ് നടക്കുന്നത് 😖

 

 

അച്ഛൻ :അത് പിന്നെ നീ എനിക്കതിനുള്ള എന്തേലും കാരണം ഉണ്ടാക്കി തരുന്നത്കൊണ്ട് കൂടുതൽ ആലോചിച് കഷ്ടപ്പെടേണ്ടി വരാറില്ല 😂

 

 

ഞാൻ : അച്ഛാ…. അമ്മയെ കണ്ട് പഠിക്കാൻ നോക്ക്. മക്കൾ കേറി വരുമ്പോൾ തന്നെ കളിയാക്കാതെ വല്ലതും കഴിക്കാൻ കൊടുക്കാൻ ആണ് നോക്കേണ്ടത് ആദ്യം തന്നെ

 

 

അമ്മ : അയ്യോ അതൊന്നും കൊണ്ടല്ല എന്റെ കുഞ്ഞൻ എന്തോ ഭരിച്ച കാര്യങ്ങളൊക്കെ ആലോചിച്ചു ക്ഷീണിച്ചു വന്നതല്ലേ അതാ ഫ്രഷ് ആയി വല്ലതും കഴിക്കാൻ പറഞ്ഞത് 😂

 

 

ഞാൻ : അമ്മേ 🫨🥴😖🥴🥴😖

 

 

അച്ഛൻ : ഇപ്പൊ എങ്ങനിരിക്കുന്നു 🤣

 

 

അമ്മ : 😂😂😂😂😂

 

 

ഞാൻ : 🥴🥴🥴🥴🥴🙂🙂🙂🙂🙂

 

 

അങ്ങനെ വീട്ടിലേക്ക് വന്നപാടെ തന്നെ രണ്ടാളും കൂടി വട്ടത്തിലും നീളത്തിലും ഒക്കെ അങ്ങ് ഊക്കി 🥲.

പിന്നെ അതൊരു പുത്തരി അല്ലാത്തത് കൊണ്ട് നമുക്ക് എന്ത് 😌

കൊക്ക് എത്ര കുളം കണ്ടതാ 😜

 

അമ്മ : വായുംപൊളിച്ചു നിൽക്കാതെ പോയി കുളിച്ചു വാ ചെക്കാ 😊

 

 

ഞാൻ : അഹ് ശെരി 🙂

 

 

അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.

ഡ്രസ്സ്‌ മാറിയപ്പോൾ ആണ് ശ്രദ്ധിച്ചത് എന്റെ ഷർട്ടിൽ അവളുടെ മണം.

എന്റെ പെണ്ണിന്റെ ആരെയും മയക്കുന്ന ഗന്ധം. ഞാൻ ആ ഷർട്ട്‌ ഒന്ന് ആഞ്ഞു വലിച്ചു. രാവിലെ അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചു നിന്നപ്പോൾ എനിക്ക് ലഭിച്ച അവളിൽ നിന്നും ഉയർന്ന അതെ സുഗന്ധം എന്റെ ഷർട്ടിൽ ഉള്ളതുപോലെ എനിക്ക് തോന്നി.

( അല്ലേലും പ്രേമിക്കുന്ന പെണ്ണ് ഒന്ന് മുട്ടിയാൽ മതി പിന്നെ മുഴുവനും അവളുടെ മണം ആയിട്ടേ തോന്നു 😂)

ഡ്രസ്സ്‌ ഒക്കെ മാറി അവളുടെ മണമുള്ള ആ ഷർട്ട്‌ മാത്രം കഴുകാനുള്ള തുണികളുടെ കൂട്ടത്തിൽ ഇടാതെ മാറ്റി വെച്ച ശേഷം ഞാൻ കുളിക്കാൻ ആയി ബാത്‌റൂമിലേക്ക് കയറി.

 

 

 

 

ഇതേ സമയം ഹോസ്റ്റലിൽ അഞ്‌ജലിയും കൂട്ടുകാരും…….

 

 

സ്നേഹ : എന്താ മോളെ ഇന്ന് നിന്റെ മുഖത്ത് ഒരു വല്ലാത്ത തെളിച്ചം ഒക്കെ?

 

 

അഞ്ജലി : എന്ത് തെളിച്ചം 😲

 

 

ഗായത്രി : നിനക്ക് മനസ്സിലായില്ലേ എന്താ അവൾ ഉദ്ദേശിച്ചതെന്ന് 🤨

 

 

അഞ്ജലി : എന്ത് മനസ്സിലാവാൻ നിയൊക്കെ ഇത് എന്തോന്നാ പറയുന്നേ?

എനിക്ക് ഒരു തെളിച്ചവും കൂടുതലും ഇല്ല കുറവുമില്ല രണ്ടിനും വെറുതെ ഓരോന്ന് തോന്നുന്നതാ കേട്ടോ 🙂

 

 

സ്നേഹ : മോളെ അഞ്ജലി ഒന്നുമില്ലേലും ഒരു 5-6 കൊല്ലം ആയില്ലേ നമ്മൾ കാണാൻ തുടങ്ങിയിട്ട്. ആ ഞങ്ങൾക്ക് ഇതുവരെ നിന്റെ മുഖത്ത് കാണാത്ത ഒരു തെളിച്ചമൊക്കെ ഉണ്ടാവുമ്പോൾ അറിയാതെ ഇരിക്കോ?