❤️സഖി ❤️ – 7

ഇത്രയും നാൾ ഇല്ലാത്ത തോന്നൽ എന്തായാലും ഇന്ന് മാത്രം വരില്ലല്ലോ?

 

 

ഗായത്രി : സത്യം പറ രാവിലെ രണ്ടാളും കൂടി ഞങ്ങളുടെ അടുത്തുനിന്നു എങ്ങിട്ടേക്ക പോയത് 🤨

എന്തായിരുന്നു പരുപാടി

 

 

അഞ്ജലി : എന്ത് പരുപാടി 😲 ദേ ഗായു ഓരോന്ന് അങ്ങ് വെറുതെ ചിന്തിച്ചു കൂട്ടണ്ട കേട്ടല്ലോ 😠

ഞങ്ങൾ വെറുതെ സംസാരിക്കാൻ തന്നെയാ പോയത്

 

 

സ്നേഹ : അല്ല ഈ സംസാരിക്കുമ്പോൾ ചുണ്ട് ചുവന്നു തുടുക്കുവോ 🤨 അല്ല രാവിലെ ഇപ്പോൾ ചോര പുറത്തുവരും എന്നപോലെ ആയിരുന്നല്ലോ നിന്റെ ചുണ്ട് ചുവന്നു തുടുത്തിരുന്നത് 🤨

 

 

അഞ്ജലി : അ… അത്… അതുപിന്നെ ഞാൻ ലിപ് ബാം തേച്ചായിരുന്നു അത്കൊണ്ട് തോന്നിയതാവും.

 

 

ഗായത്രി : അത്രയും നേരം ഇല്ലാഞ്ഞ ലിപ് ബാം നിങ്ങൾ സംസാരിക്കാൻ പോയി വന്നപ്പോൾ മാത്രം ചുണ്ടിൽ വന്നു അല്ലെ 😏

പിന്നെ ഏത് ലിപ് ബാമിന് ആടി ചുവപ്പ് നിറം തരാൻ കഴിയുക 🤨

വല്ല ലിപ് സ്റ്റിക്ക് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ പിന്നെയും വിശ്വസിക്കാമായിരുന്നു.

 

 

അഞ്ജലി : അ ഞാൻ ലിപ്സ്റ്റിക്ക് ആണ് ഉദ്ദേശിച്ചത് പറഞ്ഞപ്പോൾ മാറിപോയതാ 🥲

 

 

സ്നേഹ : അതിനു നീ എപ്പോഴാ ലിപ്സ്റ്റിക്ക് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയത്.

ഇത്രയും കാലത്തിനിടക്ക് ഞങ്ങൾ അത് കണ്ടിട്ടില്ലല്ലോ?

 

 

അഞ്ജലി : എല്ലാം ഇപ്പോൾ നിങ്ങളെ കാണിച്ചോണ്ട് ചെയ്യാൻ പറ്റുവോ?

അല്ല ഞാനെന്താ വല്ല കേസിലെയും പ്രതിയാണോ രണ്ടാളും കൂടി ഇങ്ങനെ ചോദ്യം ചെയ്യാൻ?

 

 

ഗായത്രി : ഞങ്ങൾ ഒന്നും പറയുന്നില്ലേ… ഉള്ളതങ്ങു പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെ ചോദിക്കാൻ വരത്തില്ലല്ലോ?

 

 

അഞ്ജലി : നിനക്കൊക്കെ ഇപ്പോൾ എന്താ അറിയാനുള്ളത്? എന്റെ ചുണ്ട് ചുവന്നത് ആണോ?

എന്നാൽ അറിഞ്ഞോ എന്റെ ചെക്കൻ എന്നെ ഉമ്മവെച്ചു അങ്ങനെ ചുവന്നത് ആണ് എന്താ പോരെ.

 

 

സ്നേഹ : ഇതങ്ങു ആദ്യെ പറഞ്ഞാൽ പോരായിരുന്നോ വെറുതെ കിടന്നുരുളണ്ട ആവശ്യമില്ലായിരുന്നല്ലോ 😂

 

 

അഞ്ജലി : ആടി ഞാൻ എല്ലാം നിങ്ങളോട് വിളമ്പി നടക്കാം. എനിക്കെ വേറെ പണിയുണ്ട് മക്കൾ ഒന്ന് അങ്ങോട്ട് മാറിക്കേ എനിക്ക് കുളിക്കണം 😊

 

 

അതും പറഞ്ഞുകൊണ്ട് അവൾ ടവലും എടുത്ത് ബാത്‌റൂമിൽ കയറി.

അവരുടെ സംസാരത്തിന്റെ ഫലമെന്നവണ്ണം അവളിൽ എന്തെന്നില്ലാത്ത ഒരു നാണം ഉടലെടുത്തു.

 

“ഞാൻ എന്തിനാ നാണിക്കുന്നത് എന്റെ ചെക്കൻ അല്ലെ എന്നെ ഉമ്മ വെച്ചത് 😌”

 

അവൾ ആരോടെന്നില്ലാതെ ബാത്‌റൂമിലെ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു.

രാവിലെ നടന്ന സംഭവം അവളുടെ മനസ്സിലേക്ക് കടന്നുവരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ആദ്യത്തെ ചുംബനം അത് ശെരിക്കും അവൾ ആസ്വദിച്ചിരുന്നു. ❤️

പരസ്പ്പരം ചുംബിക്കുന്നതിന്റെ ആവേശത്തിൽ വിഷ്ണുവിന്റെ പല്ലുകൾ കൊണ്ടുണ്ടായ തന്റെ ചുണ്ടിലെ മുറിവിൽ അവൾ ഒന്ന് തലോടി.

 

“കൊതിയൻ 😌 എന്തൊരു കൊതിയാരുന്നു രാവിലെ ❤️”

 

അവൾ മനസ്സുകൊണ്ട് വിഷ്ണുവിനോട് ചോദിച്ചു.

അവനിലുള്ള അവളുടെ പ്രേമം നിറഞ്ഞയതുളുമ്പുന്നത് അവളാരിയുന്നുണ്ടായിരുന്നു.

വിഷ്ണുവിനെ പോലെ തന്നെ ഒരിക്കലും പരസ്പ്പരം പിരിയാൻ ഇട വരുത്തരുതേ എന്ന് അവളും മനസ്സുരുകി പ്രാർത്ഥിച്ചു.

 

 

പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾക്കു കുറച്ചു വേഗത കൂടിയോ എന്നൊരു സംശയം ഉണ്ടായിരുന്നു.

ആ അല്ലങ്കിലും അതങ്ങനെ ആണല്ലോ സന്തോഷം തരുന്ന ദിവസങ്ങൾ എപ്പോഴും പെട്ടന്ന് കടന്നുപോകും.

ദിവസങ്ങൾ കടന്നുപോകുന്നതിന് അനുസരിച് ഞങ്ങളുടെ പ്രണയവും വളർന്നു.

ദിവസേനയുള്ള ഫോൺ വിളിയും കോളേജിൽ ആരും കാണാതെ ഒളിഞ്ഞും പാത്തുമുള്ള സംഭാഷണങ്ങളും ഞങ്ങൾക്കിടയിലെ അകലം നന്നേ കുറച്ചിരുന്നു.

 

 

ഇതിനിടയിൽ പതിവായി തന്നെ അവളുടെ അധരങ്ങൾ നുണയുന്നത് എനിക്ക് ശീലമായി കഴിഞ്ഞിരുന്നു.

ദിവസവും ആ ചുണ്ടുകൾ ഒരു വട്ടമെങ്കിലും മുത്തിയില്ലേൽ ഒരു സമാധാനവും ലഭിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി.

ചില ദിവസങ്ങളിൽ വീട്ടിൽ പോയും അവളെ കാണാറുണ്ടായിരുന്നു.

അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് ഈ ദിവസങ്ങൾക്കിടയിൽ അവർ നാലാളും മുൻപേ പറഞ്ഞിരുന്നതുപോലെ ഹോസ്റ്റലിൽ നിന്നും മാറി ഞങ്ങളുടെ വീട്ടിൽ താമസം തുടങ്ങിയിരുന്നു.

അവധി ദിവസങ്ങളിൽ അവളെ കാണാനും നേരിട്ട് സംസാരിക്കാനുമുള്ള ഏക വഴിയും അത് തന്നെയായിരുന്നു.

ഒരു പരിധി വരെയൊക്കെ മേഘ മിസ്സ്‌ അതിനൊക്കെ അനുവാദവും തന്നിരുന്നു.

എന്നിരുന്നാലും എന്തോ ഒരു ഭയം അവളുടെയും എന്റെയും കാര്യത്തിൽ മിസ്സിനുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

 

 

ഈ ദിവസങ്ങളിൽ പലപ്പോഴും അഞ്ജുവിനോട് എനിക്ക് പല വികാരങ്ങളും തോന്നി എങ്കിലും അവളുടെ സ്നേഹത്തിനുമുന്നിൽ മറ്റു വികാരങ്ങൾക്ക് സ്ഥാനം ഇല്ലായിരുന്നു അല്ലങ്കിൽ എന്നായാലും എനിക്ക് തന്നെയുള്ളതാണെന്ന ബോധം എന്നെ ഒരു പരിധിവരെ ആ വികാരങ്ങളെ ഒതുക്കി നിറുത്താൻ സഹായിച്ചിരുന്നു. ആരോരുമില്ലാത്തവന് കാലം കരുതിവെച്ച സൗഭാഗ്യം അതായിരുന്നു എന്റെ അച്ഛനും അമ്മയും ദേ ഇവളും.

 

 

 

ദിവസങ്ങളും മാസങ്ങളും കടന്നുപോയികൊണ്ടിരുന്നു. ഓരോ ദിവസവും ഞങ്ങൾ ഇരുവരും കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു.

നീണ്ട ഒരു വർഷത്തെ പ്രണയം അത്ര വല്യ സംഭവം ആയിട്ട് എല്ലാവർക്കും തോന്നണമെന്നില്ല എങ്കിലും എന്നെയും അഞ്ജുവിനെയും സംബന്ധിച്ചിടത്തോളം ഈ ഒരു വർഷം ഞങ്ങൾക്ക് വളരെ വലുതാണ്.

ഈ കാലയളവിനുള്ളിൽ തന്നെ അവൾ അച്ഛനും അമ്മയുമായും കൂടുതൽ അടുത്തു.

എന്തിനു ഇപ്പോൾ എന്നേക്കാൾ കൂടുതൽ അവരെ സ്നേഹിക്കുന്നതും ശ്രദ്ധിക്കുന്നതും അവളാണോ എന്നുപോലും തോന്നാറുണ്ട്.

ഫൈനൽ ഇയർ ആയതുകൊണ്ട് കൂടുതൽ ഉഴപ്പും കറക്കവും ഒന്നും വേണ്ടന്നാണ് അവളുടെ ഓർഡർ. 😊

 

 

അങ്ങനെയിരിക്കെ ഒരു ദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്ക് വന്ന ഞാൻ കാണുന്നത് എന്തോ കാര്യമായ ചർച്ച ചെയ്യുന്ന അച്ഛനെയും കുറുപ്പ് സാറിനെയുമാണ്.

എന്താണ് കാര്യം എന്ന് ഞാൻ അന്വേഷിച്ചു എങ്കിലും രണ്ടുപേരും ഒന്നും വിട്ട് പറയുന്നുണ്ടായിരുന്നില്ല.

സമയമാവുമ്പോൾ പറയാം എന്ന് മാത്രമായിരുന്നു മറുപടി.

പിന്നെ പതിവിലും വിപരീതമായി കുറച്ചു സീരിയസ് ആയിട്ട് ആയിരുന്നു അവർ സംസാരിച്ചിരുന്നത് അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ മുറിയിലേക്കും പോയി.

 

 

രാത്രി ഭക്ഷണം കഴിക്കുമ്പോൾ പോലും അച്ഛന്റെ മുഖത്ത് എന്തൊക്കെയോ ഭയം അല്ലങ്കിൽ ടെൻഷൻ ഉള്ളത് എനിക്ക് മനസ്സിലായിരുന്നു.

എന്താ കാര്യം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എന്നോട് ഒന്നും മറച്ചുവെക്കാത്ത അച്ഛൻ തന്നെ ഇങ്ങോട്ട് പറയും എന്നറിയിവുന്നത് കൊണ്ട് ഞാൻ ഒന്നും തന്നെ അങ്ങോട്ട് ചോദിക്കാൻ മുതിർന്നില്ല.