“”നല്ല വെയിറ്റ് ഉള്ള പേരാണല്ലോ ബ്രോ…..””
അവൻ പറഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു…..
“”അല്ല ബ്രോയുടെ പോസ്റ്റിങ്ങ് ഏത് സെക്ഷനിലാ “”
അവൻ ചോദിച്ചതിന് ഞാൻ അപ്പൊ തന്നെ മറുപടി കൊടുത്തു……
“”മാർക്കറ്റിംഗ് മാനേജർ “”
അവൻ ഒന്ന് നിന്നുകൊണ്ട് എന്നെ നോക്കി…
“”സോറി സർ ഞാൻ കരുതി…..”””
അവൻ നിന്നു പരുങ്ങുന്നത് കണ്ടു ഞാൻ തന്നെ അവൻ ബാക്കി പറയുന്നതിന് മുന്നേ പറഞ്ഞു….
“”ബ്രോ സർ എന്ന് വിളിച്ചത് ഇരിക്കട്ടെ അത് ഈ ഓഫീസിൽ മാത്രം മതി….. അല്ലാത്തപ്പോ എന്നെ പേര് വിളിച്ചാൽ മതി…… എന്റെ ഇവിടുള്ള ഒരേഒരു കൂട്ടുകാരനാ ബ്രോ അപ്പൊ… അപ്പൊ എന്നെയും അങ്ങനെ കണ്ട മതി….. ഇപ്പൊ ഞാൻ ജോലിയിൽ പ്രേവേശിച്ചിട്ടില്ല….. ജോലിക്ക് കേറട്ടെ എന്നിട്ട് മതി സർ വിളി കേട്ടാ…””
അതിന് അവൻ തലയാട്ടുക മാത്രമാണ് ചെയ്തത്……
“””ഈ ബോസ് എങ്ങനാ പാവം ആണോ…. അതോ മുൻശുണ്ഠിക്കാരൻ ആണോ….””
അതിന് അവൻ
“”പാവം അല്ല…… മുൻശുണ്ഠികാരനാണോ എന്ന് തോതിച്ചാൽ അതും അല്ല…… മുൻശുണ്ഠികാരിയാ…””
“”എന്ത് ലേഡി ബോസ്സ് ആണോ “”
അതിന് അവൻ
“”യെസ് ഓഫ്‌കോഴ്സ്..””
എന്ന് മറുപടി പറഞ്ഞുകൊണ്ട് എനിക്ക് ബോസ്സിന്റെ കബിൻ കാണിച്ചു തന്നു….
എന്നിട്ട് അവൻ അവന്റെ സീറ്റ് കാണിച്ചുതന്നിട്ടുപറഞ്ഞു..
“”ഞാൻ അവിടെ കാണും… ബ്രോ ചാർജ് എടുത്തിട്ട് വാ ഓക്കേ…””
ഞാൻ ഓക്കേ പറഞ്ഞു കൊണ്ട് ഡോർ അല്പം തുറന്ന് തല അകത്തിട്ടുകൊണ്ട്
ചോദിച്ചു….
“”മെയ് ഐ കം ഇൻ മാഡം “”
“”യെസ് കം ഇൻ “”
ഞാൻ അവരെ കണ്ടു…. ഒരു 34-35 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ….. സുന്ദരി…..
ഷേപ്പ് ഉള്ള ബോഡി ആണ്…..
എന്നെ കണ്ടപ്പോൾ അവരുടെ മുഖം വിടരുന്നതും കണ്ണിൽ ഒരു തിളക്കവും ഞാൻ ശ്രദ്ധിച്ചു….
പെട്ടെന്നു ഞെട്ടികൊണ്ട് അവർ എന്റടുത്തു ഇരിക്കാൻ പറഞ്ഞു….
ഞാൻ ഇരുന്ന് എന്റെ സെര്ടിഫിക്കറ്റ്സ് എല്ലാം കൊടുത്തു…
അവർ അതെല്ലാം സസൂക്ഷ്മം നോക്കികണ്ടു..
“”ഇത്ര ചെറുപ്പത്തിലേ ഈ പോസ്റ്റ് കിട്ടിയത് ജോണിന്റെ ഭാഗ്യമാണ് കേട്ടോ….””
എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവർ പറഞ്ഞു….
അവരുടെ കണ്ണുകൾ അടങ്ങി നിന്നില്ല എന്റെ മുഖം മുഴുവനും അവർ നോക്കി കണ്ടു. കൃഷ്ണമണിയുടെ ചലനം എനിക്ക് അത് മനസിലാക്കി തന്നു…
എന്നോട് സംസാരിക്കുമ്പോൾ അവരുടെ മുഖത്തു
കാത്തിരുന്ന ആരെയോ തിരിച്ചുകിട്ടിയെ പ്രതീതിയായിരുന്നു….
“”ഹായ്.. ഞാൻ ലിസ്സി എബ്രഹാം…..ലാസ എന്നാ ഈ കമ്പനിയുടെ ബോസ്സ്……, ഓണർ……, എല്ലാം ഞാൻ ആണ്..ഇതിനുമുൻപ് ജോണിന്റെ സ്ഥാനത്തിരുന്ന വക്തി എന്റെ സിസ്റ്റർ ആയിരുന്നു….. അവൾക്ക് ഈ ജോലിക്ക് വലിയ താല്പര്യമില്ലായിരുന്നു.. എന്റെ നിർബന്ധം കൊണ്ടാണ് ഇവിടെ വന്നിരുന്നത്….
ഞാൻ ഇവിടെ വന്നിട്ട് ഇപ്പൊ 6 കൊല്ലം ആയി….
അപ്പന്റെ സമ്പാദ്യം ആയിരുന്നു ഇത് …. അപ്പൻ പോയപ്പോ ഇത് എന്റയും അനിയത്തിയുടേം ആയി….
അവൾ സിസിലി എബ്രഹാം…… മമ്മ ഇല്ല….. അത് വഴിയേ പറയാം….. ഇനി ഇത് ഞാൻ ജോണിനോട് പറയാൻ കാരണം….. ഇത് ഇത്രേം എത്തിക്കാൻ എന്റെ അപ്പൻ ഒരുപാട് കഷ്ട്ടപെട്ടു.. ഇപ്പൊ ഞാനും കഷ്ട്ടപെടുന്നുണ്ട്…… അത്കൊണ്ട് ജോൺ ഇവിടെ നല്ലരീതിയില്ല നിന്നാൽ അതിന്റെതായ ഗുണങ്ങക് ജോണിനും ഉണ്ടാവും…..അപ്പൊ ഓക്കേ വെൽകം ടു
ഔർ കമ്പനി….””
എന്റെ നേരെ നീട്ടിയ കൈകളിൽ ഞാൻ എന്റെ കൈ ചേർത്ത ഒരു ഷേക്ക് ഹാൻഡും കൊടുത്ത് ഞാൻ എന്റെ കേബിനിലേക്ക് പോയി…..
“”എന്തായി “”
കാബിനിലേക്ക് കേറാൻപോയതും അശ്വിൻ പിടിച്ചു നിർത്തി ചോദിച്ചു….
“”എന്താവാൻ… കേറി… കണ്ടു…… സംസാരിച്ചു….. ജോലിക്ക് കേറാൻ പറഞ്ഞു….. ദാറ്റ്‌സ് ആൾ “”
ഞാൻ അത് പറഞ്ഞപ്പോൾ ആൾ ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു…
“”സംസാരത്തിൽ ഒന്നും തോന്നീല്ല…””
വീണ്ടും അവൻ അവന്റെ സംശയം ചോദിച്ചു…
“”ഇല്ലല്ലോ “”
ഞാൻ പറഞ്ഞപ്പോ തന്നെ വീണ്ടും ചോദിച്ചു…
“”സംസാരത്തിൽ അഹങ്കാരം ഉള്ളതായിട്ടോ… പുച്ഛം ഉള്ളതായിട്ടോ തോന്നിയ…..””
“”ഇല്ലെടോ “”
അപ്പൊ തന്നെ അവൻ തിരിഞ്ഞു നടന്നു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു
