എന്തായാലും ഇന്ന് കുപ്പി അടിച്ചു തീർന്നിട്ട് ചോദിക്കാന്നു ഞാനും വിചാരിച്ചു….
പിന്നെ കാര്യങ്ങൾ വളരെ പെട്ടന്നു ആയിരുന്നു പടപട രണ്ടു പെഗ്ഗ് അടിച്ചു… കാര്യങ്ങൾ പറഞ്ഞിരുന്നു.. കുപ്പി മുക്കാൽ ഭാഗം ആയപ്പോൾ നിഷാന്തിനു പാറയിൽ പോകണം.. ഞങ്ങടെ ക്ലബ്ബിനോട് ചേർന്ന് ഒരു ഇടവഴിയുണ്ട് അതിലെ മുകളിൽ എത്തുമ്പോൾ കുറച്ചു ഏരിയ നിരന്ന ഒരു പാറയാണ് ചുറ്റും മരങ്ങൾ ഒന്നും ഇല്ല, നല്ല ഒരു സൂപ്പർ ഏരിയ ആണ് ഞങ്ങൾ അങ്ങോട്ട് നടന്നു.
നടക്കാൻ കുറച്ചു ഉണ്ട് താനും… വീണ്ടും അഫ്സലിന്റെ പുളു കഥകട്ടിരുന്നു.. ഇന്നലത്തെ വേറെ വിശേഷം ഒന്നും ഉണ്ടായില്ല കുപ്പി മുക്കാൽ ഭാഗവും ആയി.. അഫ്സൽ ഏകദേശം മട്ടമായി… അവനെ തലക് എടുക്കേണ്ടി വരും എന്നായപ്പോൾ നിഷാന്ത് അവനേം കൊണ്ട് ഞങ്ങള്ക്ക് ഗുഡ് നൈറ്റ് പറഞ്ഞു താഴേക്ക് നടന്നു പോയി.
ഞാനും ഉണ്ണിയേട്ടനും മാത്രമായി.. “ഉണ്ണിയേട്ടാ നമുക്കും പോയാലോ മണി 10.15ആയി”ഉണ്ണിയേട്ടൻ ഒന്നും മിണ്ടുന്നില്ല.. ഷർട്ട് ഇല്ലാതെ ഇരിക്കുന്നത്കൊണ്ട് ശരീരം വല്ലാതെ തണുക്കുകയും ചെയ്യുന്നു. ഞാൻ ചോദിച്ചത് കെട്ടില്ലെന്നു തോനുന്നു ഉണ്ണിയേട്ടൻ ഒന്നും മിണ്ടുന്നില്ല.ഫോണിൽ
എന്തോ തിരയുന്നു… ചെറിയ കാറ്റും വീശുന്നു… ഞാൻ കുപ്പിലേക്ക് നോക്കി
“ഒരെണ്ണം ഒഴിക്കട്ടെ ഉണ്ണിയേട്ടാ”
“മ്മ്
എന്ന് മാത്രം മറുപടി രണ്ടാൾക്കും ഓരോ പെഗ്ഗ് ഒഴിച്ച്
“ഉണ്ണിയേട്ടാ ഇതാ അടിക്ക്
ആ പെഗ്ഗും എടുത്ത് ഒറ്റ വിഴുങ്ങൾ എന്റെ കണ്ണ് തള്ളി പോയി സാദാരണ ഉണ്ണിയേട്ടൻ അങ്ങനെ കഴിക്കാറില്ല. എന്ത് പറ്റി ഇയാൾക്കു.. ഞാൻ ഒരു സിബ്ബ് അടിച്ചു ഇരിക്കുന്നിടത് നിന്നും എണിറ്റു എന്റെ അണ്ടർവെയർ നനഞ്ഞ മുണ്ടിൽ ആയതിനാൽ ഒരു അസ്വസ്ഥത തോന്നി കുറച്ചു മാറി നിന്ന് ഞാൻ അണ്ടർവെയർ ഊരിയെടുത്തു പാറയിൽ വിരിച്ചു ഉണ്ണിയേട്ടന്റെ പുറകിൽ ഇരുന്നു.. പുള്ളി അപ്പോഴും മൊബൈൽ കുത്തി കുത്തി ഇരിക്കുന്നു.എനിക്ക് ബോർ ആയി തുടങ്ങി
“നീ എന്നാ തിരിച്ചു പോകുന്നേ”ഉണ്ണിയേട്ടൻ തലതിരിച്ചു പുറകിൽ ഇരുന്ന എന്നെ നോക്കി ചോദിച്ചു..
“മറ്റന്നാൾ പോകണം.
“ഈ ഒരാഴചകൂടെ നിനക്ക് നിൽക്കാൻ പറ്റുമോ”
“ഇല്ല ഉണ്ണിയേട്ടാ പണി പോകും ഇപ്പോഴേ ഓണർക്ക് എന്നെ തീരെ പിടിക്കുന്നില്ല”
“നിനക്ക് ഇവിടെ എവിടേലും ജോലി നോക്കിയാൽ പോരെ നിന്റെ അമ്മ വീടിൽ ഒറ്റക്കല്ലേ ഉള്ളു”
ഇവിടെ നിന്നിട്ട് കാര്യമില്ല ഉണ്ണിയേട്ടാ സാലറിയും കുറവ്
“നിനക്ക് ഇവിടെ ഒരു ചെറിയ ഷോപ്പ് തുടങ്ങാല്ലോ”ആരേം പേടിക്കേണ്ട കാര്യവുമില്ല.
നല്ല പൈസ ചിലവുണ്ട് ചേട്ടാ നമ്മൾ ഉദ്ദേശിക്കുന്ന പോലെ അത്ര എളുപ്പമല്ല
“ഡാ സ്വയം തൊഴിലിനു ലോൺ കിട്ടും ഇപ്പോൾ ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ”
ഞാനിപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല കുറച്ചു ദിവസം ഇങ്ങനെ പോട്ടെ ഉണ്ണിയേട്ടാ, പിന്നെ അമ്മ അങ്ങനെ പേടിയുള്ള കൂട്ടത്തിൽ ഒന്നും അല്ല അത്കൊണ്ട് എനിക്ക് ആ കാര്യത്തിൽ വലിയ ടെൻഷൻ ഇല്ല…
അല്ല.. ഉണ്ണിയേട്ടന് എന്ത് പറ്റി പഴയപോലുള്ള ഒരു ഉന്മേഷം ഇല്ലല്ലോ എന്തേലും പ്രശ്നമുണ്ടോ..
“എനിക്കെന്ത് പ്രശ്നം.,
അല്ല ഉണ്ണിയേട്ടൻ ഇപ്പോൾ ഫോൺവിളിക്കാറില്ല മെസ്സേജ് അയക്കാറില്ല അന്ന് സിനിമ കഴിഞ്ഞു വന്നതിനു ശേഷം രാത്രിയിൽ ഇട്ട ഒരു മെസ്സേജ് മാത്രം അത് ഞാൻ രാവിലെയാ കണ്ടത് അതിനു ശേഷം ഉണ്ണിയേട്ടന്റെ ഒരു റിപ്ലൈ ഇല്ല.
“”ആ.. ആഹ.. അത് ഞാൻ പിന്നെ തിരക്കായിപ്പോയി”
ഉണ്ണിയേട്ടൻ എന്തോ ഒളിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
കുറച്ചു സമയത്തിന് ശേഷം
“അന്ന് നീ ആ മെസ്സേജിന് ഉടനെ മറുപടി അയച്ചെങ്കിൽ പിന്നെ നീ എറണാകുളത്ത് ഒരിക്കലും പോകില്ലായിരുന്നു”
അങ്ങനെ പറഞ്ഞു കൊണ്ട് ഉണ്ണിയേട്ടൻ എന്നെ ഒന്ന് ചൂഴ്ന്നു നോക്കി.
‘അതെന്താ ഉണ്ണിയേട്ടാ?
“അത് അങ്ങനെയാണ് അക്കു.
ഉണ്ണിയേട്ടൻ എന്നെ അക്കു എന്ന് അധികം വിളിക്കാറില്ല അഖിൽ എന്ന് മാത്രമല്ലാതെ ആള് നല്ല മൂഡ് ആയെന്നു എനിക്ക് തോന്നി..
