മാറി ഉടുക്കാൻ എന്തോ ചെയ്യും,,. അത് കുഴപ്പം ഇല്ലേട്ടാ മുണ്ടും കൂടെ ഒന്ന് പിഴിഞ്ഞാൽ മതി ., ഇതൊക്കെ പറയുമ്പോഴും ഉണ്ണിയേട്ടന്റെ മുഖത്ത് ഒരു വല്ലായ്മ… എനിക്ക് തോന്നി എന്നെ നോക്കികൊണ്ടിരുന്ന ചേട്ടനോട് എന്ത് പറ്റിയേട്ടാ…. ഏയ്.,. ഒന്നുല്ലടാ
പറയേട്ടാ എന്തേലും പ്രശനം ഉണ്ടോ ഞാൻ മുണ്ട് അഴിച്ചു പിഴിഞ്ഞ് കുടഞ്ഞുകൊണ്ട് ചോദിച്ചു വല്ലാത്തൊരു മുഖഭാവത്തോടെ ഉണ്ണിയേട്ടൻ… ഞാ… ഞാൻ വെള്ളം എടുത്തിട്ട് വരാടാ,… എന്റെ വയറിലേക്ക് നോക്കിട്ട് ഉണ്ണിയേട്ടൻ തിരിഞ്ഞു നടന്നുപോയി… ങേ., ഇയാൾക്ക് ഇതെന്ത് പറ്റി..
അന്ന് സിനിമക്ക് പോയിട്ട് വന്നതിനു ശേഷമാണല്ലോ.. ഞാൻ മനസ്സിൽ വിചാരിച്ചു ഒരു മാസം മുൻപ് ഉള്ള കാര്യമാണ് സെക്കന്റ് ഷോ കഴിഞ്ഞു വന്നതിനു ശേഷം മൂത്രമൊഴിക്കാൻ ഇടക്ക് ഉണ്ണിയേട്ടൻ വണ്ടി നിർത്തി… മൂത്രമൊഴിക്കാൻ ഒരു കമ്പനി കൊടുക്കാൻ ഞാൻ ഞാൻ ഉണ്ണിയേട്ടന്റെ കുറച്ചു മാറി ഞാനും മൂത്രമൊഴിച്ചു.,.
ആദ്യം ഒഴിച്ച് കഴിഞ്ഞ ഉണ്ണിയേട്ടൻ കുറെ നേരം എന്നെ തന്നെ നോക്കി നിന്ന് എന്നിട്ട് പെട്ടെന്ന് വണ്ടിയിൽ കയറിയിരുന്നു… അത്രേം ദൂരം ഞാനാ വണ്ടി ഓടിച്ചത് പിന്നെ എന്നോട് പുറകെ ഇരിക്കാൻ പറഞ്ഞു… വീടെത്തിയപ്പോൾ എന്നെ ഇറക്കിയിട്ട് ഉണ്ണിയേട്ടൻ വീടിൽ പോയി..
ആഹാരം കഴിക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു തിയേറ്റർ നിന്നും ക്ലബ്ബിന്റെ റോഡ് കഴിയുന്നതുവരെ എന്നോട് എന്തൊക്കെ സംസാരിച്ചുകൊണ്ടിരുന്ന ഉണ്ണിയേട്ടൻ പിന്നെ വീടെത്തുന്നതുവരെ ഒന്നും മീണ്ടിട്ടില്ല… എന്തൊക്കെയോ ചിന്തിച്ചു ഞാൻ കിടന്നുറങ്ങി… അന്ന് കുറച്ചു വൈകിയാണ് ഞാൻ ഉണർന്നത് മൊബൈൽ നോക്കിയപ്പോൾ രാത്രിയിൽ 2.35ഉണ്ണിയേട്ടന്റെ മെസ്സേജ് “അക്കു ഉറങ്ങിയോ നീ”
രാത്രിൽ ഉറക്ക ഭ്രാന്ത് കാരണം ഞാൻ മൊബൈൽ നോക്കിയിരുന്നില്ല.. ഞാൻ മറുപടി കൊടുത്തു… “എന്ത് പറ്റിയേട്ടാ? ഞാൻ കിടന്നുടനെ ഉറങ്ങിപ്പോയി”
രാവിലെയാ മെസ്സേജ് കണ്ടത് ”
റിപ്ലൈ ഒന്നും വന്നില്ല.. കുറച്ചു നേരം ഞാൻ മൊബൈൽ നോക്കിയിരുന്നു ഇടക് നോക്കിയപ്പോൾ ബ്ലൂ ടിക് കണ്ടു പക്ഷെ ഉണ്ണിയേട്ടൻ പിന്നൊന്നും അയച്ചില്ല. വൈകിട്ട് ക്ലബ്ബിലും വന്നില്ല വിളിച്ചപ്പോൾ അത്യാവശ്യ പണി യുണ്ടെന്നു പറഞ്ഞുഫോൺ കട്ട് ചെയ്തു.. അതിനു ശേഷം ഞാൻ എറണാകുളത്തിന് തിരിച്ചുപോയി. ഗ്രൂപ്പിൽ ഇടക്ക് മെസ്സേജ് ഇടും അല്ലാതെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല..
നാട്ടിൽ ഒരു ഉറുമ്പ് അനങ്ങിയാൽ എന്നെ ഫോൺ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുന്ന ആളാ ഒരു മാസത്തിനു ശേഷം പിന്നെ എന്നെ വിളിക്കുന്നത്..”നീ എന്നാ വരുന്നത് ദിവസം ഇങ്ങ് എത്തി കേട്ടോ നോട്ടിസിനുള്ള മാറ്റർ ഇത് വരെയും ആയിട്ടില്ല ഒരുപാട് കാര്യങ്ങൾ ഉണ്ട് നീ പെട്ടെന്ന് വരാൻ നോക്ക് രണ്ടു ദിവസം കഴിഞ്ഞു നിനക്ക് തിരിച്ചു പോകാല്ലോ “ശെരി ഉണ്ണിയേട്ടാ..
വേറെ എന്തൊക്കെ ഉണ്ട് വിശേഷം.. ഞാൻ ചോദിച്ചു തുടങ്ങിയതും കാൾ അവിടെ കട്ടായി… വീണ്ടും ഞാൻ ചിന്തയിലേക്ക് പോയി എന്ത് പറ്റി ഇയാൾക്കു. ഉണ്ണിയേട്ടന് എന്നോട് എന്തോ പറയാനുണ്ട്…നാട്ടിൽ പോയിട്ട് ചോദിക്കാംഞാൻ ജോലിതുടർന്നു.. അതിനു ശേഷം ഇന്നാ എന്നോട് സംസാരിച്ചത്
എന്തായാലും ഇന്ന് കുപ്പി അടിച്ചു തീർന്നിട്ട് ചോദിക്കാന്നു ഞാനും വിചാരിച്ചു….
പിന്നെ കാര്യങ്ങൾ വളരെ പെട്ടന്നു ആയിരുന്നു പടപട രണ്ടു പെഗ്ഗ് അടിച്ചു… കാര്യങ്ങൾ പറഞ്ഞിരുന്നു.. കുപ്പി മുക്കാൽ ഭാഗം ആയപ്പോൾ നിഷാന്തിനു പാറയിൽ പോകണം.. ഞങ്ങടെ ക്ലബ്ബിനോട് ചേർന്ന് ഒരു ഇടവഴിയുണ്ട് അതിലെ മുകളിൽ എത്തുമ്പോൾ കുറച്ചു ഏരിയ നിരന്ന ഒരു പാറയാണ് ചുറ്റും മരങ്ങൾ ഒന്നും ഇല്ല, നല്ല ഒരു സൂപ്പർ ഏരിയ ആണ് ഞങ്ങൾ അങ്ങോട്ട് നടന്നു. നടക്കാൻ കുറച്ചു ഉണ്ട് താനും…
വീണ്ടും അഫ്സലിന്റെ പുളു കഥകട്ടിരുന്നു.. ഇന്നലത്തെ വേറെ വിശേഷം ഒന്നും ഉണ്ടായില്ല കുപ്പി മുക്കാൽ ഭാഗവും ആയി.. അഫ്സൽ ഏകദേശം മട്ടമായി… അവനെ തലക് എടുക്കേണ്ടി വരും എന്നായപ്പോൾ നിഷാന്ത് അവനേം കൊണ്ട് ഞങ്ങള്ക്ക് ഗുഡ് നൈറ്റ് പറഞ്ഞു താഴേക്ക് നടന്നു പോയി.
