അങ്ങനെ പിറ്റെ ദിവസമായി..
ആകാംക്ഷയില്‍ തലേന്നാളത്തെ പോലെ ഉറക്കം പോലും എനിക്ക് കാര്യമായി ഉണ്ടായിരുന്നില്ല..ഞാനാകട്ടെ അമ്മയേക്കാള്‍ നേരത്തെ അന്നേ ദിവസം എഴുന്നേറ്റിരുന്നു… അച്ഛന്‍ രാവിലെ തന്നെ കോട്ടയത്തെതോ മീറ്റിങ്ങിനെന്നു പറഞ്ഞു ഇറങ്ങി…..എട്ടുമണിയോടടുപ്പിച്ച് അമ്മയും അമ്മയ്ക്ക് പിറകെ ഞാനും..
മുന്‍പും പലവട്ടം അമ്മയ്ക്കൊപ്പം എസ്റ്റയിറ്റിൽ പോയിട്ടുണ്ടെങ്കിലും അന്നു പതിവിലുമധികം എന്‍റെ നെഞ്ഞിടിപ്പ് കൂടുതലായിരുന്നു..ബംഗ്ളാവിന്റെ വാതില്‍ കടന്നു ഞാന്‍ അമ്മയ്ക്ക് പിറകെ അതിനു മുന്നിലെത്തി… അവിടെ വിശാലമായ ഗാര്‍ഡനില്‍ ഒരു സ്ത്രീ ഇരുന്നിരുന്നു.. വട്ട മുഖവും തടിച്ച ശരീരവുമുള്ള അവര്‍ ഒരു നീല സാരിയാണുടുത്തിരുന്നത്.. അവരുടെ നെറ്റിയിലെ വട്ടപ്പൊട്ട് അവരുടെ സൗന്ദര്യത്തിനു തിളക്കം കൂട്ടി… ഒരു കൈയ്യില്‍ കാപ്പിക്കപ്പും പിടിച്ച് അവരെന്തോ വായിക്കുകയായിരുന്നു..
അവര്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ അമ്മയൊന്നു മുരടനക്കി..
അമ്മയെക്കണ്ടപ്പോള്‍ അവരൊന്നു ചിരിച്ചു…
“മാഡം, ഞാന്‍ ജാനകി…എനിക്കിവിടെ എസ്റ്റയിറ്റിലാണ് ജോലി.. ഇതെന്റെ മകനാണ്..അവന്‍ മാഡത്തിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.. അവന് ഇപ്പൊ മാഡത്തെ കാണണമെന്നും സംസാരിക്കണം എന്നും ആഗ്രഹം പറഞ്ഞപ്പോ ഞാന്‍ കൊണ്ടുവന്നതാ..”
അവര്‍ ചിരിച്ചു കൊണ്ട് എന്നെ നോക്കി..
“മോന്റെ പേരെന്താ…???”
അവര്‍ വാത്സല്യത്തോടെ ചോദിച്ചു..
“ശരിക്കുള്ള പേര് രാഹുല്‍ എന്നാ… ഇവിടെ എല്ലാരും അപ്പുന്നാ വിളിക്യാ..”
“അതിരിക്കട്ടെ അപ്പൂനു എന്‍റെ ഇതു പുസ്തകാ കൂടുതല്‍ ഇഷ്ടമായെ….??”
“രാത്രി മഴ…”
“ആഹാ… പിന്നെ ഇതാ ഇഷ്ടമായെ..”
“പറക്കാത്ത പറവകള്‍..”
“ജാനകി എന്നാ ജോലിക്ക് പൊയ്ക്കോളൂ… ഞാന്‍ അപ്പുവുമായി സംസാരിക്കട്ടെ…
പിന്നെ അപ്പു എന്നെ എന്റെ പുസ്‌തകങ്ങള്‍ എടുത്തു വയ്ക്കാനും മറ്റും സഹായിക്കുമല്ലോ ല്ലേ…??”
“അതൊക്കെ അവന്‍ ചെയ്തോളും മാഡം…മാഡത്തിനെ അവനു വല്യ കാര്യമാ..”
അമ്മ അതും പറഞ്ഞു നടന്നു പോയി.. ഞാനാകട്ടെ മാഡത്തിന് കൂടെ ഗാർഡനിലും നിൽപ്പായി… അവര്‍ എന്നെ പിടിച്ച് അവര്‍ക്കരികിലിരുത്തി… അവര്‍ക്ക് നല്ല ഒരു മണമായിരുന്നു.. എന്തോ നല്ല സോപ്പിന്റെയാണ്..ഞാന്‍ അവരുടെ ഗന്ധം ശ്വസിച്ചുകൊണ്ടിരുന്നു..
“അപ്പു എത്രാം ക്ലാസ്സിലാ..”
“എട്ടാം ക്ലാസ്സിലാ മാഡം…”
“ഈ മാഡം വിളി എനിക്ക് തീരെ ഇഷ്ടമല്ല അപ്പൂ.. അപ്പു എന്നെ സുധേച്ചിന്ന്‍ വിളിച്ചാ മതി…”
ഞാന്‍ തലയാട്ടി…
“അപ്പു വരൂ.. എന്റെ പുസ്‌തകങ്ങളും സാധനങ്ങളും ഒക്കെ ഒന്ന് അടുക്കി വയ്ക്കാനുണ്ട്… ഇന്നലെ വന്നപ്പോ നേരം ഇത്തിരി വൈകി.. എടുത്ത് വച്ച് സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല…”
ഞാന്‍ അവരെ സഹായിച്ചു.. അവരുടെകൂടെ നില്‍ക്കുമ്പോള്‍ അവരുടെ ദേഹത്തു നിന്ന വമിക്കുന്ന ആ മാസ്മരിക ഗന്ധത്തിലും, അവരുടെ കിളിക്കൊഞ്ചല്‍ പോലുള്ള ആ “അപ്പു”വിളികളിലും ഞാന്‍ മതിമറന്നു പോയിരുന്നു എന്നതാണ് സത്യം..
കുറച്ചു നേരത്തെ സംസാരം കൊണ്ട് തന്നെ സുധാമാഡം (അല്ല സുധേച്ചി !! )എന്നോടു നല്ല രീതിയില്‍ അടുത്തു.. അവര്‍ക്ക് എന്നോടെന്തോ പ്രത്യേക വാത്സല്യമുണ്ടെന്നു അവരുടെ വാക്കുകളില്‍ നിന്നും എനിക്ക് തോന്നി..
സാധനങ്ങൾ എല്ലാം അടുക്കിപ്പെറുക്കി വച്ചപ്പോള്‍ ഞങ്ങള്‍ നന്നേ ക്ഷീണിച്ചിരുന്നു..
“അപ്പൂനു വയ്യാണ്ടായിക്കാണും ഞാന്‍ ചായയെടുക്കാം…”
“വേണ്ട ചേച്ചി…. ഞാന്‍ ചായയുണ്ടാക്കാം…”
“ആഹാ.. നിനക്ക് ചായ ഉണ്ടാക്കനോക്കെ അറിയോ..”
“പിന്നെ ഒറ്റ മോനായത് കൊണ്ട്.. സകല ജോലികളും അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്.. വേണേല്‍ ഞാന്‍ ചോറും കറികളും വരെ ഉണ്ടാക്കി തരാം..”
ഞാന്‍ പറഞ്ഞത് കേട്ടപ്പോള്‍ അവര്‍ ചിരിച്ചു..
“എന്നാ, അപ്പു ഒരു ചായ ഉണ്ടാക്കിയെ ഞാന്‍ നോക്കട്ടെ..”
ഞാന്‍ അടുക്കളയിലെക്ക് നടന്നു.. അവര്‍ എന്റെ കൂടെയും…
അടുക്കളയിലെ പാത്രങ്ങള്‍ പലതും മുകളിലെ റാക്കിലായിരുന്നു ഇരുന്നത്..
“അപ്പൂ, ഈ പാത്രങ്ങള്‍ ഇറക്കി വയ്ക്കാന്‍ കൂടി എന്നെ ഒന്ന് സഹായിച്ചേ…
എന്നിട്ട് നമുക്ക് ചായ് ഉണ്ടാക്കാം..”
