ബാംഗ്ലൂരിൽ കലാവസ്ഥ ചേഞ്ച് വന്നിരിക്കുന്നു എന്ന് തോന്നുന്നു രാവിലെ തന്നെ ചെറിയ മഴക്കുള്ള തുടക്കമാണ്..
ചെറുതായി ചാറിക്കൊണ്ടിരിക്കുന്നു.
” ആൽബി മഴ പെയ്യുന്നുണ്ട് നീ എന്നെ ഓഫീസിലേക്ക് ആക്കി തരണം..!! ”
” ഇന്നൊരു ദിവസം സ്കൂട്ടി മാറ്റിവച്ച് ബസ്സിന് പോ ”
ഞാൻ ഉറക്കച്ചടവിൽ പറഞ്ഞു.
” ആൽബി നീ എപ്പോൾ ചോദിച്ചാലും നിനക്ക് വർക്ക് ഫ്രം ഹോം കിട്ടുന്നതല്ലേ ഇന്ന് നീ അത് എടുക്ക്.. എന്നിട്ട് എന്നെ ഒന്ന് ആക്കി തായോ ”
” നിന്നെ കൊണ്ട് ഉണ്ടല്ലോ.. പെണ്ണെ…!! ” ചെയ്തുകൊണ്ടിരിക്കുന്ന മഴയിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെ ചെറിയ ദേഷ്യത്തിൽ ഞാൻ എഴുന്നേറ്റു.
” ശരി വാ ”
ഏകദേശം അര മണിക്കൂറോളം എടുത്ത് അവൾ ഒരുങ്ങി ഇറങ്ങി ഞാൻ അവളെയും കൂട്ടി കാറെടുത്ത് ഓഫീസിലേക്ക് തിരിച്ചു.
മഴപെയ്ത് നനഞ്ഞു കിടക്കുന്ന ബാംഗ്ലൂരിൽ വണ്ടിയോടിക്കുക ചില്ലറ കാര്യമല്ല.. ഞാൻ അവളെ ഓഫീസിൽ ആക്കി തിരിച്ച് റൂമിലേക്ക് വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അതേ സമയത്തിനുള്ളിൽ തന്നെ ഞാൻ എന്റെ ഓഫീസിലേക്ക് വിളിച്ച് ഇന്ന് വർക്ക് ഫ്രം ഹോം വാങ്ങിയിട്ടുണ്ടായിരുന്നു.
അതിന് വേറൊരു കാരണം കൂടിയുണ്ട് സജിൻ കൊണ്ട് തന്ന സാധനത്തിന്റെ ക്വാളിറ്റി ഒന്ന് പരിശോധിക്കണം അതുമാത്രം ആണ്.. സ്റ്റെല്ല അറിയാതെ ഞാൻ സൂക്ഷിക്കുന്ന ഒരെ ഒരു രഹസ്യം…!!
റൂമിൽ വന്ന് കയറിയപ്പോൾ തന്നെ സ്റ്റെല്ലയുടെ ഫോണിൽ നിന്നും കോൾ വന്നു ഞാൻ എത്തിയോ എന്നറിയാൻ ആയിരിക്കും.
” ആ പറയടി.. ”
” റൂമിലെത്തിയോ ? ”
” ആം ഇപ്പൊ എത്തിയതേയുള്ളൂ ഞാൻ കുറച്ചുകൂടി കഴിഞ്ഞാൽ ലോഗിൻ ചെയ്യും നീ കേറിക്കോ..!! ”
” ആ ശരി പിന്നെ വൈകുന്നേരം അന്ന മോളെ കൂട്ടിയിട്ട് വരണം ഞാൻ വരാൻ വെയിറ്റ് ചെയ്യേണ്ട.. അതിനു മുന്നേ തന്നെ മോളെ ഡേ കയറിൽ നിന്നും കൂട്ടിക്കോ ആൽബി ഇന്നവിടെ ഉണ്ടല്ലോ ”
” ശരി അത്.. ഞാൻ നോക്കിക്കോളാം ” അതും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു.
ലാപ്പ് എടുത്ത് സിസ്റ്റത്തിൽ ലോഗിൻ ചെയ്ത ഇട്ടശേഷം സജിൻ എനിക്കായി കൊണ്ടുവന്ന പൊതി ഞാൻ പുറത്തേക്ക് എടുത്തു.
” Wow കൊള്ളാം ”
അതിൽ നിന്നും കുറച്ചു എടുത്ത് പതിവുപോലെ സമാധാനത്തോടെ ഇരുന്ന് ടെസ്റ്റ് ചെയ്തു നോക്കി…
സജിൻ പറഞ്ഞത് കറക്റ്റ് ആണ് ഇത് നല്ല ക്വാളിറ്റി ഉള്ള സാധനം തന്നെ എങ്ങനെയും സ്റ്റെല്ല അറിയാതെ നോക്കണം…!!! അതുപോലെതന്നെ പൊതിഞ്ഞെടുത്ത് രഹസ്യമായി മാറ്റിവെച്ചു.
വൈകുന്നേരം നാലുമണിയോടെ അടുത്തുതന്നെ ഞാൻ പോയി മോളെ കൂട്ടിക്കൊണ്ടുവന്നു എന്നെ കണ്ടതും അവളുടെ സന്തോഷം ഒന്ന് പറഞ്ഞറിയിക്കേണ്ടതായിരുന്നു…
അവളയേയും കൂട്ടി വന്ന ഉറക്കി കിടത്തിയശേഷം ഞാൻ വീണ്ടും എൻറെ പണിയിലേക്ക് തിരിഞ്ഞു.. രണ്ടു മണിക്കൂർ കഴിഞ്ഞാൽ സ്റ്റെല്ല വരാൻ ആയിട്ടുണ്ട്.
സമയം പിന്നെയും പോയി കൊണ്ടിരുന്നു ഇടയ്ക്കൊക്കെ അല്ലെങ്കിൽ ചോദിക്കുമ്പോൾ
ഒക്കെ വർക്ക് ഫ്രം ഹോം കിട്ടുമെന്നതാണ് എൻറെ ജോലിയുടെ ഏറ്റവും വലിയ സന്തോഷവും ആശ്വാസവും..!!
അത് സ്റ്റെല്ലക്കും ആശ്വാസം ആണ്.. ചില സമയങ്ങളിൽ കുഞ്ഞിനെ നൊക്കാൻ പുറത്ത് നിന്നും ആരും വേണ്ട.. !!
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അഞ്ച് മണിയോട് അടുത്തപ്പോഴേക്കും അവളുടെ കോൾ വന്നു.
‘ മഴ ചാറുന്നുണ്ട് വന്ന് കൂട്ടാൻ ആവശ്യപ്പെട്ടുകൊണ്ട് ‘
” എടീ കൊച്ചണ്ട് ഉറങ്ങുവാ..!! നീ ഒരു ഓട്ടോ വിളിച്ച് പോരെ ഞാൻ ക്യാഷ് കൊടുത്തോളാം ” അത് ഏറ്റു അവൾ ഓട്ടോയിൽ വരാമെന്ന് സമ്മതിച്ചു.
കുറച്ചു കൂടി സമയം കഴിഞ്ഞതും അവൾ എത്തി പതിവുപോലെ ബാഗും മറ്റുകാര്യങ്ങളും വെച്ച് നേരെ ബാത്റൂമിലേക്ക് കയറി
മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു..
” എൻറെ ആൽബി ഒന്നും പറയണ്ട വല്ലാത്തൊരു ദിവസം രാവിലെ തൊട്ടേ ഓട്ടവും പാച്ചിലും ആയിരുന്നു..!! ഈ ആഴ്ച അവസാനം ആ ക്ലൈന്റ് പിന്നെയും വരുന്നുണ്ട് എന്ന് പറയുന്ന കേട്ടു… അതിനു മുന്നേ എന്തൊക്കെയോ മീറ്റിംഗ് കാര്യങ്ങളും ആകെ ആകെ മൊത്തം ഓട്ടം തന്നെ ..!! ”
