അച്ചായത്തി ഫ്രം ബാംഗ്ലൂർ – 2 19

” ആര് നിന്റെ വില്ലനോ..?? ”

” ഒന്ന് പോയെ ആൽബി ആള് വില്ലൻ ഒന്നുമല്ല അന്നെനിക്കൊരു അബദ്ധം പറ്റിയതല്ലേ അത് അങ്ങനെ തീരുകയും ചെയ്തു..!! ”
സ്റ്റെല്ല കയ്യിൽ ചായയുമായി എനിക്ക് ഓപ്പോസിറ് വന്നിരുന്നു.

” ശരി ശരി ഇതുതന്നെ പറഞ്ഞു കേട്ടാൽ മതി ” ഞാൻ ചിരിച്ചുകൊണ്ടിരുന്നു.

അന്നത്തെ വിശേഷം പങ്ക് വക്കലും മറ്റ് സംസാര പതിവ് കാര്യങ്ങളുമായി അന്നേ ദിവസവും കൊഴിഞ്ഞു വീണു…!!
ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.

വെള്ളിയാഴ്ച ഓഫീസിൽ പോകാനായി സ്റ്റെല്ല നല്ല രീതിയിൽ തന്നെ ഒരുങ്ങുകയായിരുന്നു.
ഇറുക്കമുള്ള ജീൻസിൽ ഇൻസൈഡ് ചെയ്ത് ഷേർട്ടും അവളുടെ സ്ട്രക്‌ച്ചർ വളരെ ഭംഗിയായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു…!!

” എന്തുപറ്റി പെണ്ണെ ഇന്ന് കുറച്ച് അധികം മേക്കപ്പ് ഉണ്ടല്ലോ..?? ”

” ഇതെന്നും ഉള്ളത് തന്നെയാണ്…!! ”

” ഓ നമ്മുടെ വില്ലനെ വേണ്ടി ആയിരിക്കുമല്ലേ…?? ”

” ദേ ആൽബി..!! ഞാൻ വല്ല തെറിയും പറയും കേട്ടോ നീ രണ്ടുമൂന്നു ദിവസമായി അത് തന്നെ തുടങ്ങിയിട്ട് മനുഷ്യനെ കളിയാക്കുന്നതിൽ ഒരു പരിധി ഇല്ലേ..?? ”
സ്റ്റെല്ലക്ക് ചെറിയ ദേഷ്യം.

അന്നേദിവസം ഞങ്ങൾ രണ്ടുപേരും ഒരേ സമയം ആണ് ഇറങ്ങിയത് ഞാൻ കാറെടുത്ത് ഓഫീസിലേക്ക് തിരിച്ചു അവൾ സ്വന്തം സ്കൂട്ടിയിൽ അവളുടെ ഓഫീസിലേക്കും.

ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് സ്റ്റെല്ലയുടെ കോൾ വരുന്നത്.
” ആൽബി എന്നാ… പരിപാടി ?? ”

” ഇതെന്താ മോളെ ഈ സമയത്ത് ഒരു പതിവില്ലാത്ത കോൾ?? ”
എന്റെ മറുചോദ്യം

” അതെന്നാ എനിക്ക് എൻറെ കെട്ടിയോനെ വിളിക്കണം എങ്കിൽ പ്രത്യേകിച്ച് സമയം കാലവും വേണോ..?? ”

” അത് ഒന്നുമില്ല..!! ഈ സമയത്ത് പതിവില്ലാത്ത ഒരു കോൾ കണ്ടപ്പോൾ ചോദിച്ചതാണ്..! ”

” ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ നമ്മുടെ മറ്റേ പുള്ളി ലാൻഡ് ചെയ്തിട്ടുണ്ട് ”
സ്റ്റെല്ലയുടെ സ്വരത്തിൽ ചെറിയ ഭാവ മാറ്റമുണ്ട്.

” ആഹാ എന്നിട്ട്..? ”

” എന്നിട്ട് എന്ന.. ആൽബി..!! ആളു വന്നു കയറിയപ്പോൾ തന്നെ ഞാൻ ഇവിടെ റിസപ്ഷനിൽ നിൽപ്പുണ്ടായിരുന്നു എന്നെ ജസ്റ്റ് നോക്കി ഒന്ന് ചിരിച്ച് പുള്ളി അകത്തേക്ക് കടന്നു പോയി…!! പ്രശ്നം അതൊന്നും അല്ല, എൻറെ മാനേജർ എനിക്ക് ഒരു നല്ല പണി തന്നെ തന്നു…! ”

” എന്നാ പറ്റി.. ?? ”
എന്റെ ചോദ്യത്തിൽ ആകാംഷ ഉണ്ടായിരുന്നു.

” ഇന്നത്തെ ദിവസം മുഴുവൻ പുള്ളി ഓഫീസിൽ തന്നെ ഉണ്ടാവും എന്നോടും മറ്റൊരു സ്റ്റാഫിനോടും കൂടെ പുള്ളിയെ അസിസ്റ്റൻറ് ചെയ്യാൻ.. പുള്ളിക്ക് വേണ്ട ഡോക്യുമെൻസും കാര്യങ്ങളും സബ്മിറ്റ് ചെയ്യാനും അങ്ങേരെ ഊട്ടി ഉറക്കാനും കോപ്പ്..!! ”
അവൾ കൂടെ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു… പിന്നെ വീണ്ടും തുടർന്നു….

” ഞാൻ ആവുന്നത് ആ നാറിയോട് പറഞ്ഞു എന്നെ ഒഴിവാക്കി തരാൻ അന്നേരം പറയുക പറ്റില്ല നമ്മുടെ ഡിപ്പാർട്ട്മെൻറ് ആയതുകൊണ്ട് ഞാൻ തന്നെ വേണമെന്ന്..!! ”

” ആഹാ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥ ആയല്ലേ ?? ”
ഞാൻ ഫോണിൽ കൂടി ചിരിച്ചുകൊണ്ടിരുന്നു.

” അറിയില്ല എന്തായാലും വരുന്നിടത്ത് വച്ച് കാണാം..നീ എന്നെ ഒന്ന് മോട്ടിവേറ്റ് ചെയ്യടാ..”
അവൾ കുറച്ചു സമയം എന്റെ പാവം പെണ്ണ് ആയി.

” എൻറെ സ്റ്റെല്ലേ.. നീ വിചാരിച്ചാ നടക്കാത്ത കാര്യമില്ല ഇതൊക്കെ നീ പുല്ലുപോലെ സോൾവ് ചെയ്യും…!! ”

” പോരാ പോരാ ആൽബി പോരാ…!! ”

” എടി വരുന്നോടത്ത് വെച്ച് കാണം.. അത്രയേ ഉള്ളൂ.. പുള്ളി കാരണം നിൻറെ ജോലി പോകണെങ്കിൽ അത് അന്നേ ആവേണ്ടതായിരുന്നു… നീ നിൻറെ ബെസ്റ്റ് ചെയ്യാൻ നോക്ക്..!! ഇനി അവർക്ക് അത് പറ്റിയില്ല എന്നുണ്ടെങ്കിൽ വേറെ ആളെ മാറ്റി ഇടട്ടെ അത്രയേ ഉള്ളൂ ഇതൊന്നും ജീവൻ പോകുന്ന കേസ് ഒന്നുമല്ല…. ജസ്റ്റ് ടേക്ക് ഇറ്റ് ഈസി…!!
എന്റെ ശബ്ദവും കുറച്ചു ഉയർന്നു പോയിരുന്നു.

” എന്തായാലും നോക്കാം എവിടെ വരെ പോകുമെന്ന് നോക്കാം ”
അത് പറഞ്ഞ സ്റ്റെല്ല കോൾ കട്ട് ചെയ്തു.

‘ പാവം എന്റെ കൊച്ചിന്റെ അവസ്ഥ ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നു ‘

Leave a Reply

Your email address will not be published. Required fields are marked *