അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 1 5

 

അന്ന് മറ്റൊരു ബസ്സിൽ

 

“എന്റെ ചേട്ടാ ഒന്ന് നോക്കി ബ്രേക്ക് ചവിട്ടണ്ടേ മനുഷ്യന്റെ തല പോയി.”

അയാൾ പറഞ്ഞു.

 

“എന്റെ സാറേ ഒരുത്തൻ കുറുകെ ചാടിയതാ അവൻ സെമിത്തേരിയിലേക്കുള്ള വഴി ചോദിച്ചു വന്നതാണെന്ന് തോന്നുന്നു, ഇപ്പോൾ സെമിത്തേരിയിൽ എത്തിയേനെ.” ഡ്രൈവർ പറഞ്ഞു.

 

അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓരോരുത്തരായി ഇറങ്ങി അവസാനം അയാളും. അടുത്തു കണ്ട കടയിൽ നിന്നും കടല വാങ്ങി കൊറിച്ചുകൊണ്ട് അയാൾ നടന്നു. അയാൾ മനസ്സിൽ പറഞ്ഞു ഇതുതന്നെ പറ്റിയ സ്ഥലം ഇവിടെയാകുമ്പോൾ കാണാനും ഒരുപാട് പേര് ഉണ്ടാകും. ഒരു ചെറിയ ഡാം, ഡാമിൽ നിന്നും വെള്ളം ഒഴുകുന്നുണ്ട് അരികത്തായി പൂന്തോട്ടവും പാർക്കും ഉണ്ട് അവിടെ ഒരുപാട് കുട്ടികൾ കളിക്കുന്നു. സ്കൂൾ കുട്ടികളാണ് ടീച്ചർമാർ ആയിരിക്കും കൂടെയുള്ളത് അയാൾ ഊഹിച്ചു. ചിലപ്പോൾ അച്ഛനും അമ്മയും കാണും എന്തായാലും ഇത് തന്നെ സ്ഥലം അയാൾ തീരുമാനിച്ചു.

 

ഡാമിലേക്ക് എടുത്തുചാടുന്നതിന് വേണ്ടി പറ്റിയ സ്ഥലം നോക്കി അയാൾ നടന്നു. പറ്റിയ സ്ഥലം കണ്ടപ്പോൾ അവിടെ നിന്നു . തന്റെ തോളിൽ ഉണ്ടായിരുന്ന സഞ്ചി അവിടെ ഊരിവെച്ചു അതിൽ കാര്യമായത് ഒന്നും ഉണ്ടായിരുന്നില്ല തന്റെ മുഷിഞ്ഞ ഒന്ന് രണ്ട് ഷർട്ടും മുണ്ടും കുറച്ചു ഫയലുകളും മാത്രം

 

പെട്ടെന്ന് കുറച്ചു മാറി ഒരു നിലവിളി കേട്ടു അതും കേട്ട ഭാഗത്തേക്ക് അയാൾ നോക്കി

 

ആരോ താഴെ വീണിരിക്കുന്നു അയാൾ മറ്റൊന്നും നോക്കാതെ ഡാമിലേക്ക് എടുത്തുചാടി . ആദ്യം അയാളെ രക്ഷിക്കണം പിന്നെ തനിക്ക് മരിക്കുകയും വേണം എന്തായാലും നല്ല ഒരു കാര്യം ചെയ്തിട്ട് മരിക്കാം അയാൾ തീരുമാനിച്ചു.

 

അതൊരു പെൺകുട്ടിയായിരുന്നു ഒരു ആറോ എഴോ വയസ്സോ മറ്റോ കാണുന്ന ഒരു പെൺകുട്ടി അയാൾ നീന്തി അവളെ എടുത്ത് തന്റെ പുറത്തിട്ട് പിന്നെയും നീന്തി. അയാൾ നന്നേ ക്ഷീണിച്ചിരുന്നു . ഒരുപാട് നാളായി കൃത്യമായി ഭക്ഷണം ഒന്നും കഴിക്കാറില്ലായിരുന്നു അതിനുള്ള കാശും കയ്യിൽ ഉണ്ടായിരുന്നില്ല.

 

അയാൾ അടുത്ത് തന്നെയുള്ള ഒരു ചെറിയ , ആളുകൾ കുളിക്കാൻ ഇറങ്ങുന്ന സ്ഥലത്ത് പുല്ലിൽ അവളെ കിടത്തി അതു മാത്രമേ അയാൾക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ അയാൾ ആ വെള്ളത്തിൽ ഒഴുകിപ്പോയി

 

തന്നെ ആരൊക്കയോ ചേർന്ന് രക്ഷിച്ചിരിക്കുന്നു. താൻ രക്ഷപെട്ടിരിക്കുന്നു. വലിയ ഒരു അവസരം നഷ്ട്ടമായിരിക്കുന്നു. താൻ രക്ഷപെടുത്താൻ ശ്രമിച്ച കുട്ടി രക്ഷപെട്ടിട്ടുണ്ടാവുമോ? അയാൾ വീണ്ടും കണ്ണു തുറന്നു . തന്റെ അടുത്ത് ഒരു കൊച്ചു മാലാഖ ഒരു കൊച്ചു പെൺകുട്ടി തന്നെ നോക്കി നിൽക്കുന്നു . താൻ വീണ്ടും സ്വർഗത്തിൽ എത്തിയോ? അവൾ വിളിച്ചു. അയാൾ ഓർത്തു അതേ ആ വെള്ളത്തിൽ വെച്ച് ഞാൻ കണ്ട അതേ മുഖം. കൂടെ അയാളും

 

” അങ്കിൾ. അങ്കിളിന് സുഖമായോ ?” അവൾ ചോദിച്ചു.

 

അയാൾ ( ഞാൻ) അവളെ അരികിലേക്ക് വിളിച്ചു. അവൾ അരികിൽ വന്നപ്പോൾ

 

” എന്താ മോളുടെ പേര് ? മോൾക്ക് ഒന്നും പറ്റിയില്ലല്ലോ?” ഞാൻ ചോദിച്ചു.

 

” അന്ന മോൾ എന്നാ. എനിക്ക് ഒരു കുഴപ്പവും ഇല്ല. പപ്പ പറഞ്ഞു അങ്കിൾ ആണ് എന്നെ രക്ഷിച്ചത് എന്ന് . താങ്ക്സ് അങ്കിൾ ” അവൾ പറഞ്ഞു. അല്ല അന്നമോൾ പറഞ്ഞു.

 

അന്നമോൾ എന്നെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ തന്നു. അവളുടെ നെറ്റിൽ ഞാൻ ഉമ്മ കൊടുത്തു. അപ്പോൾ അവിടെ ഒരു സ്ത്രീ വന്നു

 

 

ഇത് എന്റെ ഭാര്യ ആനി. ഓ എന്നെ പറ്റി പറഞ്ഞില്ലല്ലോ? എന്റെ പേര് മണി. ചിലരെന്നെ മണിസറെ എന്ന് വിളിക്കും . അയാൾ പറഞ്ഞു. അല്ല മണിസാർ പറഞ്ഞു.

 

അവർ എന്റെ കൈപിടിച്ച് കരഞ്ഞു

 

ആനി ചേച്ചി എന്ന് വിളിക്കാം അവരെ ഒരു ചേച്ചിയെ പോലെ തന്നെ ഉണ്ട്.

 

അവർ മൂന്നുപേരും ആ മുറി വിട്ട് പോയി. അപ്പോൾ ഒരു സിസ്റ്റർ അവിടെ വന്നു

 

” സിസ്റ്ററെ എന്നെ ഒന്ന് വേഗം ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്തു അയക്കാമോ?” ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *