അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 1 5

“ഞാൻ പോയി ഒന്ന് കുളിച്ചു വന്നിട്ട് ചായ ഇട്ടു തരാം . മോളെ അങ്കിളിന് മുകളിലത്തെ മുറി കാണിച്ചു കൊടുക്ക്.” ആനിചേച്ചി പറഞ്ഞു.

 

“ചേച്ചി ഞാൻ…… ” ഞാൻ പറഞ്ഞു തുടങ്ങും മുൻപ് ചേച്ചി പറഞ്ഞു.

 

“ചേച്ചിയായി കണ്ടതുകൊണ്ടുതന്നെയാണ് ബാലുവിനെ ഇങ്ങോട്ട് കൂട്ടി വന്നത് . ഞങ്ങൾക്ക് ആകെയുള്ളത് ഞങ്ങളുടെ പൊന്നുമോള് ആണ്. അവളെയാണ് ബാലു ഞങ്ങൾക്ക് തിരിച്ചു തന്നത് . അവളില്ലായിരുന്നെങ്കിൽ ഞങ്ങൾ പിന്നെ….”

 

ആനിചേച്ചി അവിടെയിരുന്ന് കരയാൻ തുടങ്ങി

 

” എന്താടോ ഇത്! ഇങ്ങനെ കരയല്ലേ.? എന്തിനാ ഇങ്ങനെ കരയുന്നെ. മോൾക്ക് ഒന്നും പറ്റിയില്ലല്ലോ?. പിന്നെ!! ബാലു എവിടേയും പോകില്ല നിന്റെ അനിയനായി ഇവിടെ തന്നെ കാണും ”

മണിസാർ പറഞ്ഞു.

 

“എന്നെ എന്നേ എന്റെ വീട്ടുകാർ പുറത്താക്കിയതാ. ഇവനെ കണ്ടപ്പോൾ എന്റെ അനിയനെ പോലെയാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ഞാൻ അച്ചായാ. ഇവനെ നമ്മുടെ കൂടെ കൂട്ടാം എന്ന് പറഞ്ഞത്.. കണ്ടില്ലേ നമ്മുടെ മോളുടെ സന്തോഷം. ഇതെല്ലാം കണ്ടിട്ടും ഇവൻ ഇവിടെ നിന്ന് പോകണം എന്ന് പറയുബോ ഞാൻ പിന്നെ എന്തു ചെയ്യും അച്ചായാ. ”

 

ആനിചേച്ചി മണിസറിന്റെ നെഞ്ചിൽ ചാരികൊണ്ട് പറഞ്ഞു.

 

“ഇല്ല ചേച്ചി ഞാൻ എവിടെയും പോകുന്നില്ല. എന്നോട് ആരും ഇതുവരെ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ആരും നല്ല ഒരുവാക്കുപോലും ഇതുവരെ ആരും പറഞ്ഞിട്ടില്ല. അതാ ഞാൻ മനസ്സ് മടുത്തു. ”

 

“അച്ചായാ ഞാൻ കുളിച്ചു വരുമ്പോഴേക്കും.. ബാലുന് വേണ്ടുന്നതെല്ലാം വാങ്ങിവാ. ” ചേച്ചി പറഞ്ഞു

 

“അപ്പൊ എനിക്ക് വേണ്ടുന്നത്? മണിസാർ ചോദിച്ചു.

 

“അത് ഷെൽഫിൽ ഇല്ലേ ? . ഇനി ഇത് ഇവനേയും ശീലിപ്പിക്കേണ്ട.. അച്ചായന്റെ കൂടെ കൂടിയിട്ട ശങ്കുവും……. ശാലു എപ്പോഴും പറയും.

അല്ല!!! പറഞ്ഞത് പോലെ അവനെ കണ്ടില്ലല്ലോ ശങ്കുനെ ” ആനിചേച്ചി ചോദിച്ചു.

 

“അവൻ എന്നെ വിളിച്ചിരുന്നു. ഞാൻ അവിടെ ഇല്ലാത്തത്കൊണ്ട് അവന് വർക്ക്‌ കൂടുതൽ ആണ്.”

 

“അച്ചായാ! ബാലുന് അച്ചായന്റെ കമ്പനിയിൽ ഒരു ജോലി കിട്ടിലേ?”

 

“കിട്ടാതെന്താ. അതൊക്കെ നമുക്ക് ശരിയാക്കാം. അല്ലേടാ. ! ഞങ്ങൾ ആദ്യം പുറത്തു പോയിട്ട് വരട്ടെ.”

 

“ഞാനും വരട്ടെ. പപ്പാ… ”

 

“വേണ്ട മോളെ പപ്പയും അങ്കിളും വേഗം വരാം.”

 

“പ്ലീസ്! പപ്പാ.. എന്റെ പപ്പയല്ലേ. അങ്കിൾ പപ്പയോടു പറ അങ്കിൾ.”

 

ഞാൻ മണിസാറിനെ നോക്കി.

 

മണിസാർ പറഞ്ഞു.

 

“ആ ശരി. വന്നോ. പക്ഷെ വന്നിട്ട് കണ്ണിൽ കണ്ട മിട്ടായി എല്ലാം വാങ്ങിവന്നാൽ. പപ്പയേയും മോളെയും മോളുടെ മമ്മ ശരിയാക്കും പറഞ്ഞേക്കാം. ”

 

“എന്നാൽ ഞാൻ ആദ്യം അങ്കിളിന് അന്ന മോളുടെ മുറി കാണിച്ചു കൊടുക്കട്ടെ?. ”

 

“അതൊക്കെ വന്നിട്ടാവാം മോളെ. ഇപ്പൊ നമുക്ക് വേഗം പോയി വരാം.”

 

അങ്ങനെ ഞങ്ങൾ പുറത്ത് ഇറങ്ങി .

ആദ്യം പോയത് ഒരു തുണിക്കടയിൽ. അവിടുന്ന് എനിക്കും മോൾക്കും ഡ്രെസ്സ് എടുത്തു കൂട്ടത്തിൽ ചേച്ചിക്ക് സാരിയും. ഞാൻ എത്ര വേണ്ട എന്ന് പറഞ്ഞിട്ടും നാലഞ്ചു ജോഡി പാന്റും, ഷർട്ടും, ടി ഷർട്ടും, മുണ്ടും, ബനിയനും, ഷഡിയും എല്ലാം വാങ്ങി.

 

“സാറിന് ഒന്നും വാങ്ങുന്നില്ലേ?”

ഞാൻ ചോദിച്ചു.

 

“ഇവിടെ സാർ വേണ്ട.. ചേട്ടൻ എന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ ചേട്ടായി എന്ന് വിളിച്ചോ. പിന്നെ എനിക്കുള്ള ഡ്രെസ്സ് അവളാണ് എടുക്കുന്നെ ഞാൻ എന്തെടുത്താലും അവക്ക് പിടിക്കില്ല. അവൾ എടുക്കുന്നത് ഞാൻ ഉടുക്കണം. അതാ അവളുടെ സന്തോഷം. നമ്മളെ സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലെ നമ്മുടെയും സന്തോഷം. ”

 

ഞാൻ ഒന്നും മിണ്ടിയില്ല. ഇതൊക്കെ എനിക്ക് പുതിയ അറിവാണ്. ഇതുവരെ ആരും എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല.

 

പിന്നെ കുറച്ചു പച്ചക്കറികളും മീനും ചിക്കനും ബീഫും മേടിച്ചു . അന്നമോൾ കരഞ്ഞത്കൊണ്ട് അവൾക്ക് മിട്ടായിയും വാങ്ങി.

 

പോകുന്ന വഴിയിൽ ഒരു കുപ്പിയും വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *