അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 1 5

 

” ” എന്തേ? പോയിട്ട് വല്ല തിരക്കും ഉണ്ടോ? സിസ്റ്റർ ചോദിച്ചു.

 

” അതേ!!! ഇത് വല്ല ഹോട്ടലും ആയിരുന്നേൽ അരി ആട്ടിയെങ്കിലും ഇവിടുത്തെ ബില്ല് അടക്കാമായിരുന്നു. ” ഞാൻ പറഞ്ഞു.

 

” ഹോട്ടലിലൊക്കെ ഇപ്പോൾ അരിയാട്ടാൻ മെഷീൻ ഉണ്ട്. പിന്നെ വല്ല സപ്ലയർ ജോലിയോ ചെയ്യേണ്ടി വരും. ഇവിടുത്തെ ബില്ല് ഓർത്ത് പേടിക്കേണ്ട അതൊക്കെ മണിസാർ അടച്ചു” . സിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു

 

” ആരാ ഈ മണിസാർ?” ഞാൻ ചോദിച്ചു.

 

 

“നേരത്തെ ഇവിടെ വന്നില്ലേ … അന്നമോളുടെ അപ്പൻ.

ഇവിടെ അടുത്തുള്ള ഒരു വലിയ കമ്പനി മാനേജർ ആണ് മണിസാർ.” സിസ്റ്റർ പറഞ്ഞു.

 

സിസ്റ്ററെ അപ്പൊ! എന്നെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം.. ഇവിടെ ഇങ്ങനെ കിടക്കാൻ വയ്യ. എനിക്ക് പോയിട്ട് വലിയൊരു കാര്യം ചെയ്യാനുണ്ട് ” ഞാൻ പറഞ്ഞു.

 

 

” ഇപ്പോൾ ഡോക്ടർ വരും. ഇവിടുന്ന് പോകുന്ന ഡോക്ടറോട് ചോദിച്ചോ.” സിസ്റ്റർ പറഞ്ഞു.

 

അപ്പോഴേക്കും ഡോക്ടർ വന്നു

 

എങ്ങനെയുണ്ട് ബാലു? ഡോക്ടർ ചോദിച്ചു.

 

” സാറിന് എന്നെ അറിയാമോ? എന്റെ പേര് എങ്ങനെ അറിയാം.? ” ഞാൻ ചോദിച്ചു.

 

” ബാലുന്റെ ബാഗിൽ എല്ലാം ഉണ്ട് ബാലുന്റെ പേരും.” ഡോക്ടർ പറഞ്ഞു.

 

അതേ എന്റെ പേര് ബാലു ഞാൻ എന്റെ പേര് പറയാൻ മടിച്ചതാ.

 

” എനിക്ക് കുഴപ്പമില്ല സാർ! എന്നെ പറഞ്ഞു വിടാമോ?” ഞാൻ ചോദിച്ചു.

 

” അതിന് പറഞ്ഞു വിട്ടല്ലോ. ബാലുന് പോകാം” ഡോക്ടർ പറഞ്ഞു.

 

അപ്പോൾ മണിസാർ ഒരു കവറുമായി റൂമിൽ വന്നു എനിക്ക് നേരെ നീട്ടി

 

മണിസാർ എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു.

“വേഗം വേഷം മാറി വാ നമുക്ക് പോകാം.”

 

ആ കവറിൽ ഒരു മുണ്ടും ഷർട്ടും ഒരു ഷഢിയും ഉണ്ടായിരുന്നു

 

ഞാൻ എന്റെ വേഷം നോക്കി എനിക്ക് നാണകേട് തോന്നി. ആ ഹോസ്പിറ്റൽ ഡ്രസ്സ്‌ അല്ലാതെ വേറെ ഒന്നും എന്റെ ദേഹത്ത് ഇല്ല.

 

ഞാൻ വേഗം വേഷം മാറി. അവർ എന്റെ അരികിൽ വന്നു. അന്നമോൾ എന്റെ കൈ പിടിച്ചു അവിടെ പാർക്ക്‌ ചെയ്ത കാറിനടുത്തേക്ക് നടന്നു. മണിസാർ വന്നു മുന്നിലെ ഡോർ തുറന്ന് എന്നോട് കയറാൻ പറഞ്ഞു.

 

മണിസാർ പറഞ്ഞു. ” ബാലു കാറിൽ കയറ് നമുക്ക് പോകാം.”

 

” ഞാൻ പോയിക്കൊള്ളാം സാർ. എനിക്ക് വേണ്ടി സാർ ഇനിയും…..” ഞാൻ പറഞ്ഞു.

 

” ആര് ആർക്ക്‌ വേണ്ടിയാണെന്ന് പിന്നെ പറയാം. ഇപ്പോൾ കാറിൽ കയറു.” മണിസാർ പറഞ്ഞു.

 

“വാ അങ്കിളെ . നമുക്ക് വീട്ടിൽ പോകാം. ” അന്നമോൾ എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.

 

എനിക്ക് പിന്നെ വേറെ വഴി ഇല്ലാതെ ആയി. ഞാൻ മുന്നിലും ചേച്ചിയും മോളും പിറകിലും കയറി ഞങ്ങൾ മണിസറിന്റെ വീട്ടിലേക്ക് പോയി.

 

മനോഹരമായ ഇരുനില വീട് മുന്നിൽ ഒരുവശത്തായി പൂന്തോട്ടം മറ്റൊരു വശത്തു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട് വീടിനു മുന്നിൽ വേറെ പ്രതേകിച്ചു പറയാൻ ഒന്നും ഇല്ല.

 

കാറിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ അന്നമോള് വന്ന് എന്റെ കൈ പിടിച്ചു വലിച്ചു പറഞ്ഞു.

 

“വാ. അങ്കിൾ ഇതാണ് അന്നമോളുടെ വീട്. ”

 

” അങ്കിൾ വരും മോളെ ഇത് ഇനി അങ്കിളിന്റെ കൂടെ വീടല്ലേ?” മണിസാർ പറഞ്ഞു.

 

“വേണ്ട സാർ ഞാൻ പോയി കൊള്ളാം.” ഞാൻ പറഞ്ഞു.

 

” ബാലുന് പോണം എന്ന് നിർബന്ധം ആണേൽ പോയിക്കോട്ടെ അച്ചായാ. ”

അതും പറഞ്ഞു ചേച്ചി വാതിൽ തുറക്കാനായി പോയി. വാതിൽ തുറന്നതിന് ശേഷം അവിടെ പരുങ്ങി നിന്ന എന്നോട് വിളിച്ചു പറഞ്ഞു.

“പുതുപ്പെണ്ണിനെപോലെ അവിടെ കുണുങ്ങി നിൽക്കാതെ വാടാ ഇങ്ങോട്ട്.”

 

മണി സാർ ചിരിച്ചുകൊണ്ട് കയറി. പിറകെ എന്റെ കൈയും പിടിച്ച് അന്ന മോളും.

 

അകത്ത് ചെറിയൊരു സോഫ ആ സോഫക്ക് ആയി ഒരു ടിവി. അന്നമോൾ എന്നെ പിടിച്ചു വലിച്ചു ആ സോഫയിൽ കൊണ്ടുപോയി ഇരുത്തി.

 

ബാലുവിന് ചായയാണോ കാപ്പിയാണോ ഇഷ്ടം. ആനിചേച്ചി ചോദിച്ചു.

 

“അങ്ങനെയൊന്നുമില്ല കിട്ടുന്നത് കുടിക്കും. ” ഞാൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *