അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 5 2

 

നേരെ ഒരു വലിയ റസ്റ്റോറന്റിലേക്ക് ആണ് പോയത്. അവിടെ ഉണ്ണിയുടെ അടുത്തായി മായയും. ഉണ്ണിയുടെ എതിർവശത്തായി മീരയും ഇരുന്നു. മീരയുടെ അടുത്ത് അമ്മിണിയും മാളുവും ഇരുന്നു..

 

“പറ!! എന്താ വേണ്ട കഴിക്കാൻ? എല്ലാവർക്കും ബിരിയാണി പറഞ്ഞാലോ?”

ഉണ്ണി ചോദിച്ചു.

 

” അതുമതി ഏട്ടാ . കൂടെ ഐസ്ക്രീം വേണം. “മീര പറഞ്ഞു.

 

“മേരേച്ചിക്ക് പണ്ടേ ഐസ്ക്രീം വലിയ ഇഷ്ടമാണ്. മായ പറഞ്ഞു.

 

” അമ്മൂസിനും ബിരിയാണി പോരെ?” ഉണ്ണി ചോദിച്ചു.

 

“മതി” അമ്മിണി പറഞ്ഞു.

 

“അമ്മൂസ് ഇത്തിരി ഉഷാറാവണേ? എപ്പോഴും ഈ നനഞ്ഞത് പോലെ ഇരിക്കാൻ പാടില്ല. അമ്മൂസ് ഇനിയും പഴയ ജീവിതത്തിൽ നിന്നും പുറത്തു വന്നില്ലേ? അമ്മൂസേ ഇനിയാണ് നിങ്ങൾ ജീവിക്കാൻ പോകുന്നത്. ജീവിതം ആസ്വദിക്കാൻ പോകുന്നത്. എന്താ അത് വേണ്ടെന്നുണ്ടോ അമ്മൂസിന്?” ഉണ്ണി ചോദിച്ചു.

 

“അയ്യോ അങ്ങനെയൊന്നുമില്ല. എന്നാലും എന്തോ?” അമ്മിണി പറഞ്ഞു.

 

“ശരി! പതിയെ എല്ലാം ശരിയാകും. ശരിയാകണം. ” ഉണ്ണി പറഞ്ഞു.

 

ബിരിയാണിയും ഐസ്ക്രീമും ഓർഡർ കൊടുത്തു.

 

ബിരിയാണിയും ഐസ്ക്രീമും കഴിച്ചു .

 

“വേറെ എന്തേലും വേണോ ” ഉണ്ണി ചോദിച്ചു.

 

” ഒരു ഐസ്ക്രീം കൂടെ ” മീര പറഞ്ഞു.

 

“ഐസ്ക്രീം ഇനി സിനിമ തീയേറ്ററിൽ നിന്നും കഴിക്കാം. ഇനിയും വൈകിയാൽ സിനിമ തുടങ്ങും ” ഉണ്ണി പറഞ്ഞു.

 

അവർ റസ്റ്റോറന്റിൽ നിന്നും ഇറങ്ങി നേരെ സിനിമ തിയേറ്ററിലേക്ക് പോയി. തിയേറ്ററിന് അകത്തുകയറി ഇരുന്നു.

 

ആദ്യം ഉണ്ണിയാണ് ഇരുന്നത് . ഉണ്ണിയുടെ അടുത്ത് മായ, പിന്നെ മീര,പിന്നെ അമ്മിണിയും,അമ്മിണിയുടെ കയ്യിൽ മാളുവും.

 

“ഏതാ ഏട്ടാ സിനിമ..? ” മായ ചോദിച്ചു ”

 

” ഏക്ക് ലൗ സ്റ്റോറി.” ഉണ്ണി പറഞ്ഞു.

 

“അപ്പോൾ മലയാളം സിനിമ അല്ലേ?” മീര ചോദിച്ചു.

 

” അല്ല ഡബ്ബിങ് സിനിമയാണ്. ഏതായാലും കണ്ടു നോക്കാം. ” ഉണ്ണി പറഞ്ഞു.

 

സിനിമ തുടങ്ങി ആദ്യം തന്നെ ഒരു ഒരു ലൗ സോങ്. വളരെ റൊമാന്റിക്കും ഗ്ലാമറസും ആയി നായകനും നായികയും ഇഴുകി ച്ചേർന്നുള്ള സോങ്. . പിന്നെയും പല പ്രണയരംഗങ്ങൾ ഫസ്റ്റ് ഹാഫിനു തൊട്ടുമുമ്പ് . ഒരു പ്രണയഗാനം കൂടി . അതിൽ മറ്റൊരു നായികയാണ് അവളും വളരെ റൊമാന്റിക്കായി ഗ്ലാമർ ആയി നായകനുമായി ഇഴുകി ചേർന്നാണ് അഭിനയിക്കുന്നത്.

 

ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ .

 

“ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം. ” ഉണ്ണി പറഞ്ഞു

 

” ഏട്ടാ ഞാനും വരുന്നു. എനിക്കൊന്നു മൂത്രം ഒഴിക്കണം”

 

അവർ പുറത്തേക്ക് പോയി. തിരിച്ചുവരുമ്പോൾ ഉണ്ണിയുടെ കയ്യിൽ ഐസ്ക്രീം ആയിരുന്നു .

 

ഒരു ഐസ്ക്രീം ഉണ്ണി മീരക്ക് കൊടുത്തു. എന്നിട്ട് ചോദിച്ചു.

 

” ഒന്നു മതിയാകുമല്ലോ!! അല്ലേ?”

 

“ചേച്ചിക്ക് എത്ര ഐസ്ക്രീം കിട്ടിയാലും മതിയാവില്ല. ചേച്ചിക്ക് അത്രയും ഇഷ്ടമാണ് ഐസ്ക്രീം. ” മായ പറഞ്ഞു.

 

ആ സമയം മീര നേരത്തെ ഉണ്ണിയിരുന്ന സീറ്റിൽ ആയിരുന്നു ഇരുന്നത്. മീര സീറ്റ് മാറിയിരുന്നതാണ്.

 

” ചേച്ചി എന്താ ഇവിടെ ഇരിക്കുന്നേ? മായ ചോദിച്ചു.

 

“അവിടെ ഇരുന്നിട്ട് ശരിക്ക് കാണാൻ പറ്റുന്നില്ല. ഇവിടെയാകുമ്പോൾ ശരിക്കും കാണാം. ” മീര പറഞ്ഞു. സിനിമ തന്നെയാണോ മീര ഉദ്ദേശിച്ചത് എന്ന് മീരേക്കു മാത്രമേ അറിയൂ.

 

മീര ഇരുന്നതിന് തൊട്ടടുത്ത് ഉണ്ണിയും ഉണ്ണിയുടെ തൊട്ടടുത്ത് മായയും ഇരുന്നു..എല്ലാവരും ഐസ്ക്രീം കഴിച്ചു കൊണ്ട് സിനിമ കാണാൻ തുടങ്ങി.

 

മീര പലപ്പോഴും ഉണ്ണിയെയാണ് നോക്കിയിരുന്നത്.

 

സെക്കൻഡ് ഹാഫിൽ. സിനിമയിൽ കുറച്ചു ഫൈറ്റും കുറച്ചു മെലോ ഡ്രാമയും രണ്ട് സോങ്സും കൂടി വന്നു. രണ്ടും നേരത്തെ പോലെയുള്ള പ്രണയ ഗാനങ്ങൾ തന്നെയായിരുന്നു.. ഒരു നായകനും രണ്ടു നായികമാരും. രണ്ടുപേരും നായകനെ സ്നേഹിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം .

 

സിനിമ കഴിഞ്ഞു അവർ പുറത്തേക്കിറങ്ങി. കാറിൽ കയറിയതിനു ശേഷം ഉണ്ണി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *