അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 5 2

 

മീര എല്ലാവർക്കും വിളമ്പിയിട്ട് ഉണ്ണിയുടെ എതിർവശത്തു ഇരുന്നു.

 

“ഇന്നെന്താ അമ്മൂസേ കറിക്കൊക്കെ പ്രത്യേകരുചി?” ഉണ്ണി ചോദിച്ചു

 

 

“അയ്യോ!!! ഇന്ന് ഞാൻ അല്ല ഉണ്ടാക്കിയത്. മുഴുവനും മീരയ ഉണ്ടാക്കിയത്.”

 

“എന്തായാലും നല്ല രുചിയുണ്ട്. ”

 

“മീരയ്ക്ക് ഇങ്ങനെ കറികളൊക്കെ ഉണ്ടാക്കാൻ അറിയാമായിരുന്നോ? ”

 

“എനിക്കറിയാം… ഏട്ടൻ എന്നെ മനസ്സിലാക്കാൻ വൈകി എന്നെ ഉള്ളൂ. ഞാൻ ഇന്ന് ഒത്തിരി ഇഷ്ടത്തോടെയാണ് ഇതെല്ലാം ഉണ്ടാക്കിയത്. ”

 

ഉണ്ണി ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു മീരയെ കൂട്ടി പുറത്തേക്ക് നടന്നു. പോകുന്നതിനു മുൻപ് മായയുടെ ഫോണിൽ കാൾ ചെയ്തു . മീരയും ഉണ്ണിയും സംസാരിക്കുന്നത് മായ കേൾക്കുന്നുണ്ട്.

 

“മീരേ… മീര നേരത്തെ പറഞ്ഞത് കാര്യം ആയിട്ട് അല്ലല്ലോ?”

 

“അതെ ഏട്ടാ ഞാൻ കാര്യം ആയിട്ടാണ് പറഞ്ഞത്. ഏട്ടൻ ആരെ വിവാഹം കഴിച്ചാലും എനിക്ക് പ്രശ്നം അല്ല. അത് മായയെ ആയാലും

അല്ല! ഇനി അമ്മൂസിനെതന്നെ ആയാലും എനിക്ക് ഒരുപോലെ ആണ്. എനിക്ക് ഏട്ടനില്ലാതെ കഴിയാൻ പറ്റില്ല. എനിക്ക് അത്രയും ഇഷ്ട്ടം ആണ് ഏട്ടനെ.”

 

“മായ എന്റെ ആരാണെന്ന് മീരക്ക് അറിഞ്ഞുകൂടെ.?”

 

“എനിക്കറിയാം ഏട്ടാ. ഏട്ടന് മായമോളെ വലിയ ഇഷ്ട്ടം ആണെന്ന്.. അവളെ ഒഴിവാക്കാൻ ഞാൻ പറഞ്ഞില്ലാലോ.? എന്നെ കൂടെ നിങ്ങളുടെ കൂടെ കൂട്ടണം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. എനിക്ക് ഏട്ടന്റെ കൂടെ ജീവിക്കണം. ഏട്ടന്റെ കുഞ്ഞുങ്ങളെ എനിക്ക് പ്രസവിക്കണം . ഏട്ടന് എന്നെ വേണ്ടേൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നത്. ”

 

“മായമോൾ അതിന് സമ്മതിക്കും എന്ന് മീരയ്ക്ക് തോന്നുന്നുണ്ടോ? ”

 

“മായ മോള് സമ്മതിക്കും. ഈ ചേച്ചിയെ അവൾക്ക് അറിയാം. അവൾക്ക് എന്നെ വലിയ ഇഷ്ട്ടം ആണ്. എനിക്കും.. മായ ഇത് സമ്മതിച്ചാൽ ഞാൻ അവളുടെ അടിമയായി കഴിഞ്ഞോളം. അല്ലെങ്കിൽ എന്റെ മോളെയും കൂട്ടി ഞാൻ…. ”

 

“മീരേ നീ ഇങ്ങനെ ഒന്നും പറയല്ലേ … എന്നേക്കാൾ നല്ല പയ്യനെ ഞാൻ മീരയ്ക്ക് കണ്ടെത്തിത്തരാം . ”

 

“വേണ്ട ഏട്ടാ ഏട്ടൻ അത്ര കഷ്ട്ടപെടെണ്ട.. ഏട്ടന് ഇഷ്ട്ടമല്ലേൽ അത് മാത്രം പറഞ്ഞാൽ മതി. എന്നെകൊണ്ടുള്ള ശല്യം ഇന്ന് രാത്രിയിൽ തന്നെ ഞാൻ തീർത്തു തരാം. ”

 

“ശരി ഇതൊക്കെ മായയെ പറഞ്ഞു ആര് സമ്മതിപ്പിക്കും. അവളെ വേദനിപ്പിച്ചു അവളുടെ കണ്ണുനിറഞ്ഞു എനിക്കൊന്നും ചെയ്യാൻ കഴിയില്ല. അവൾ സന്തോഷത്തോടെ സമ്മതിച്ചാൽ മാത്രം. എനിക്കും സമ്മതം ആണ്. ”

 

“ഏട്ടാ… ഏട്ടൻ എന്നോട് ക്ഷമിക്കണം.. മയമോൾ ഇതെല്ലാം കേൾക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഏട്ടൻ മായമോളെ ഫോൺ ചെയ്തു പറയുന്നത് ഞാൻ കേട്ടതാണ്.. ഇനി എനിക്ക് പറയാൻ ഉള്ളത് മായമോളോടാണ്… മോളുടെ ഏട്ടനെ മോളുടെ കൈയിൽ നിന്നും ചേച്ചി ഒരിക്കലും തട്ടിയെടുക്കില്ല. മോൾക്ക് ചേച്ചിയെ ഇഷ്ട്ടം ആണെങ്കിൽ ചേച്ചിയുടെ ആഗ്രഹത്തിന് മോള് സമ്മതിക്കണം. അതല്ല മോൾക്ക് ചേച്ചിയെ ഇഷ്ട്ടം അല്ലെങ്കിൽ വെറുപ്പാണെങ്കിൽ ചേച്ചി മോളുടെ ജീവിതത്തിൽനിന്ന് എന്നേക്കുമായി പോയിക്കോളാം. മോൾക്ക് കിട്ടിയ ഈ സ്നേഹക്കടലിന്റെ തീരത്ത് നിൽക്കാൻ മോള് ചേച്ചിയെ അനുവദിക്കുമെങ്കിൽ . മോളോട് ഒത്തിരി സ്നേഹം ഉള്ള ചേച്ചിയായി ചേച്ചി മോളുടെ കൂടെ ഉണ്ടാകും.. അല്ലെങ്കിൽ ഇങ്ങനെ ഒരു ജീവിതം ചേച്ചിക്ക് വേണ്ട മോളെ..”

 

*–****************

എല്ലാവരും പോയി കിടന്നുറങ്ങടാ ഇന്നത്തെ കഥ കഴിഞ്ഞു.. ഞാൻ പറഞ്ഞു.

 

ആണുങ്ങളിൽ എല്ലാവരും കിരൺ ഒഴിച്ച് നല്ല പൂസ് ആണ്. ഒന്നിനും തല നേരെ നിൽക്കുന്നില്ല.

 

“അച്ചായൻ എന്തിനാ അതിനിടയിൽ വേറൊരു കഥ പറയാൻ തുടങ്ങിയത്. “” ജെനി ചോദിച്ചു

 

“കുറച്ചു സമയം അച്ചായന്റെ റിലെ കട്ടായത് കൊണ്ടാ.” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

 

” അച്ചായൻ വരുന്നില്ലെ ” കിരൺ ചോദിച്ചു.

 

“ഇല്ല. അച്ചായൻ ഇന്ന് ഇവിടെയാ കിടക്കുന്നത്.. മക്കള് പോയി ഉറങ്ങിക്കോ ”

Leave a Reply

Your email address will not be published. Required fields are marked *