” ഞാൻ അങ്ങനെ ചോദിച്ചതിന് …. ഇഷ്ടായില്ലെ വേണ്ടാ….. “
വീണ്ടും വലിയൊരു മൗനത്തിന് ശേഷം അവൾ പറഞ്ഞ് തുടങ്ങി ……
” ഞാൻ എന്തിനാ വഴക്കു ഉണ്ടാക്കണേ ചേട്ടായീ…. . എൻ്റെ ചേട്ടായിക്ക് അല്ലാതെ വേറേ ആർക്കാ ഞാൻ കൊടുക്കണ്ടേ….. ”
ഇതും പറഞ്ഞ് ഒരു കിടിലൻ ഉമ്മ തന്നവൾ കൊല്ലുന്ന ചിരിയോടെ ഫോൺ കട്ട് ചെയ്തു….. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ആയിരുന്നൂ അത്… ആ ഒരുമ്മയിൽ എല്ലാം ഉണ്ടായിരുന്നൂ.. അവൾക്ക് എന്നോടുളള സ്നേഹവും …. ലാളനയും ….
താൽപര്യവും എല്ലാം …. പിന്നെയങ്ങോട് ചുമ്പനത്തിൻ്റെ ദിവസങ്ങളായിരുന്നു .. എന്ത് പറഞ്ഞാലും ഉമ്മ…എന്തിനുമവസാനം ഉമ്മ.. ചക്കരയുമ്മ ,,,, പഞ്ചാരയുമ്മ ,,,, അങ്ങനെ നൂറുകണക്കിന് ഉമ്മ തന്ന അവളിൽ നിന്നും നേരിട്ട് ഒരുമ്മ വാങ്ങാൻ എനിക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ടി വന്നു ..
അന്നൊരു അവധി ദിവസം ആയിരുന്നു. ശ്രീ കൃഷ്ണ ജയന്തി. ഞാനും എൻ്റെ ചേച്ചിയും രാവിലെ തന്നെ അമ്പലത്തില് പോയി .ചേച്ചി എന്ന് പറഞ്ഞാൽ ചേട്ടന്റെ ഭാര്യ…. കല്ല്യാണം കഴിഞ്ഞ് ഇവർ വേറെ ആണെങ്കിലും. ഇവിടെ വരുമ്പോൾ ചേടത്തിയും ഞാനും നല്ല കൂട്ടാണ്…. അമ്പലത്തില് വരുന്നില്ല എന്ന് ഞാൻ ഒരുപാട് പറഞ്ഞു . പക്ഷേ അവരെന്നെ നിർബ്ബന്ധിച്ച് കൊണ്ട് പോയി…..
ഞാൻ അമ്പലത്തിൻ്റെ നട കയറി ചെല്ലുമ്പോഴേ അശ്വതി മുകളിലെ ആൽത്തറയിൽ ഞങ്ങളെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു ….അവളെ കണ്ടതേ പടി കയറി കൊണ്ടിരിക്കുന്ന എൻ്റെ കാലൊന്നിടറീ. … ഞാൻ അമ്പലത്തിൽ വരുന്ന കാര്യം ഇവളെങ്ങനേ അറിഞ്ഞു … എൻ്റെ വീട്ടുകാരോട് മിണ്ടാൻ കുറേ നാളായി ഇവൾ ശ്രമിക്കുന്നുണ്ട്. ഇടക്ക് വിളിക്കുമ്പോ അമ്മയോട് സംസാരിക്കണം ചേടത്തിയോട് മിണ്ടണം എന്ന് പറഞ്ഞു അവൾ വാശി പിടിച്ച ദിവസം വരെ ഉണ്ട്. ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിവാകുകയാണ് പതിവ്.. ഇന്ന് ഇനി ഇപ്പോ എന്താകുവോ എന്തോ ?
” നോക്കി കയറി വാഡാ… “
ചേടത്തി കിതച്ച് കൊണ്ട് പറഞ്ഞു.
” ഞാൻ അപ്പഴേ പറഞ്ഞതല്ലേ വണ്ടിക്ക് വന്നാൽ മതീന്ന്… അങ്ങനെയാണേ അമ്പലത്തിൻ്റെ മുന്നിലിറങ്ങാരുന്നു.. അന്നേരം ചേച്ചിക്ക് പടി കേറി തന്നെ വരണം.. എന്നിട്ട് നിന്ന് കിതക്കുവാ…. “
” നീ മിണ്ടാണ്ട് വാടാ…. ”
ചേടത്തി പറഞ്ഞു . ഞാൻ മുകളിലെക്ക് നോക്കുമ്പോ ഇതെല്ലാം കണ്ട് ഒരു കൈകൊണ്ട് വാ പൊത്തി ചിരിക്കുകയാണ് അവളും കൂടെയുള്ള കാവ്യയും .. പടി കയറി ഞങ്ങൾ അവളുടെ അടുത്ത് എത്തിയപ്പോൾ അവള് ചേച്ചിയെ നോക്കി ചിരിച്ചു .. ചേച്ചി തിരിച്ചും .
“ആ കൊച്ച് ആ ശാന്ത ചേച്ചിയുടെ മോളല്ലേടാ…. ”
അവരെ കടന്ന് വന്നപ്പോ ചേടത്തി എന്നോട് ചോദിച്ചു … ഞാൻ അതേ എന്നയർഥത്തിലൊന്ന് മൂളീ… അമ്പലത്തിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു … പ്രാർത്ഥന കഴിഞ്ഞ്.. തീർഥവും ചന്തനവും വാങ്ങി ചേച്ചിയുടെ പിറകെ നടക്കുമ്പോ എതിരെ വന്ന അശ്വതി ഒരു കൈ നെറ്റിയിൽ തൊട്ട് കൊണ്ട് ഒന്ന് ചിരിച്ചു . ഞാൻ ചേച്ചിയുളളത് കൊണ്ട് അവളെ നോക്കിയതേ ഇല്ല. തൊഴുത് കഴിഞ്ഞമ്പലത്തിൽ നിന്നിറങ്ങാൻ നേരം ചേടത്തി എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി……
“ഇങ്ങനെയാണോടാ കുറി തൊടുന്നത് ? പത്തിരുപത് വയസ്സായീ,,,,, ഇതുവരെ ഒരു ചന്തനക്കുറി പോലും നേരേ തൊടാനറിയത്തില്ലേ. നിനക്ക്…”
എൻ്റെ നെറ്റിയിൽ ഞാൻ തൊട്ടക്കുറീ മാച്ച് പുതിയ കുറി തൊട്ട് കൊണ്ട് ചേടത്തി പറഞ്ഞു ..
ചേടത്തിയുടെ താമാശ കേട്ടൊന്ന് ഇളിച്ച് കാണിച്ച് തിരിഞ്ഞപ്പോ അശ്വതി ചുണ്ടൊക്കെ കൂർപ്പിച്ച് എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് … അപ്പോൾ ഇവൾ ആദ്യം നെറ്റിയിൽ കൈ വച്ചത് എൻ്റെ കുറി കാണിച്ച് തരാനായിരുന്നുവല്ലെ… അപ്പോൾ മിക്കവാറും പെണ്ണ് കൊതിക്കുത്തി കാണണം… ആഹ്..എന്തെങ്കിലുമാവട്ടേ…. അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ ആണ്
എൻ്റെ പഴയൊരു കൂട്ടുകാരനേ കണ്ടത്. അവനോട് ഓരോ വിശേഷങ്ങൾ പറഞ്ഞ് നിന്നു. കുറച്ച് കഴിഞ്ഞ് ചേടത്തിയെവിടെയെന്ന് നോക്കിയപ്പോൾ ആണ് അശ്വതിയുടെ കൂടേ പടിയിറങ്ങി പോകുന്ന കണ്ടത്. അവനോടൊന്നും പിന്നെ പറയ്യാതെ ദൈവത്തിനേം വിളിച്ചൊരൊറ്റ ഓട്ടം ആയിരുന്നൂ…. ഞാൻ ചെല്ലുമ്പോൾ അവര് എന്തോ കാര്യം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നൂ.. ഞാൻ അടുത്ത് ചെന്നതും അവളേടത്തിയോട് യാത്ര പറഞ്ഞ് എൻ്റെ മുഖത്തേക്ക് നോക്കി കുറച്ച് പുശ്ചവും വാരി വിതറി നടന്നകന്നു . ഈ പെണ്ണിനിതെന്തിൻ്റെ സൂക്കേടാ …… എന്താ എവിടെയ്യാ പറയ്യണ്ടേന്ന് അറിയ്യാത്ത സാധനമാ.. ചേടത്തിയോട് വല്ല പോഴത്തവും പറഞ്ഞോ എന്തോ ? പറഞ്ഞാലും എനിക്ക് എന്തെങ്കിലുമായിട്ടല്ല ഇവരുടെ അടുത്ത് അവളുടെ വില എന്താകും എന്നാതായിരുന്നൂ എനിക്ക്….
” നല്ല പെണ്ണ്. ..നമുക്ക് പോകാം. “
ചേച്ചിയുടെ സ്വരമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്…
എനിക്ക് മനുവിനെയൊന്ന് കാണണം എന്നു പറഞ്ഞ് അവരെ ഞാൻ ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിട്ട് പതിയെ അശ്വതിയെ കാണാൻ നടന്നു .. അവളുടെ എന്ത് മണ്ടത്തരം കേട്ടാ ചേടത്തി ചിരിച്ചതെന്നറിയ്യണമല്ലോ…. ഏയ്.. അവളതൊന്നുമാകില്ല പറഞ്ഞത് …. അങ്ങനെ എങ്കിൽ അവിടവച്ചേ ചേടത്തി പറഞ്ഞേനേ..
നല്ല കുട്ടി എന്നാണല്ലോ പറഞ്ഞത് . അപ്പോൾ പിന്നെ എന്താ കുഴപ്പം ….
