കുറച്ച് നടന്നപ്പോഴേ അവരെ ഞാൻ കണ്ടു.. ഞാൻ അവളേ അന്വേക്ഷിച്ച് വരും എന്നറിയ്യാവുന്നത് കൊണ്ടാകാം അവരെനിക്ക് വേണ്ടി ഞങ്ങൾ എന്നും തമ്മിൽ കണ്ടിരുന്ന ആ ആളൊഴിഞ്ഞ സ്ഥലത്തെ വലിയ ഞാവൽ മരത്തിന്റെ ചുവട്ടിൽ കാത്ത് നിന്നത്…ഞാൻ അവരുടേ അടുത്ത് എത്തിയതും അപ്പുറത്ത് മാറി നിൽക്കാം പെട്ടെന്ന് തന്നെ സംസാരിച്ചിട്ട് വരാൻ അശ്വതിയോട് പറഞ്ഞ് കാവ്യ സ്ഥലം കാലിയാക്കി.. ഞാൻ പ്രതീക്ഷിച്ച പോലെ പെണ്ണ് കൊതികുത്തി നിൽപ്പാണ് .ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് അവളെ ആ ഞാവലിന്റെ മരത്തിലേക്ക് ചേർത്ത് നിർത്തി . ആ വലിയ ഞാവലിന്റെ ചുവട്ടിൽ നിന്നാൽ വേറെ ആരും ഞങ്ങളെ കാണില്ല എന്നെനിക്കറിയ്യാം. എന്നിട്ടും അവൾക്കൊരു ഭാവമാറ്റവുമില്ലായിരുന്നൂ… ഞാൻ അവളോട് കുറച്ച് ചേർന്ന് നിന്നു.. അവൾ തല കുനിച്ച് എൻ്റെ ഷർട്ടിൻ്റെ ബട്ടൻസിൽ പിടിച്ച് ഞെരടി കൊണ്ട് നിന്നു.. അതൊരു സോപ്പിടലായിരുന്നു. വേണ്ടാ എന്ന് പറഞ്ഞിട്ടും ചേടത്തിയോട് മിണ്ടിയതിന് ഞാൻ വഴക്ക് പറയുമെന്ന് അവൾക്ക് അറിയ്യാമായിരുന്നു.. അതിൻ്റെ വിഷമത്തിലാണ് അവൾ…
” നിനക്ക് ഇതെന്തിൻ്റെ വട്ടാ..പെണ്ണേ.. നീ എന്ത് ധൈര്യത്തിലാ ഇന്ന് ചേച്ചിയോട് പോയി മിണ്ടിയേ ? …”
” സോറീ … ചേട്ടായി .. കണ്ടപ്പോ മിണ്ടാതെ വരാൻ തോന്നിയില്ല…..””
” ഉം… ചേച്ചിയൊട് എന്തൊക്കെയാ പോയി പറഞ്ഞത് .. വല്ല മണ്ടത്തരോം പറഞ്ഞൊ ?? …. “””
” “ഞാൻ ഒന്നും പറഞ്ഞില്ല …. ചേച്ചിയാ എന്നോട് വന്ന് മിണ്ടിയേ …… ഞാനിപ്പോ എന്ത് ചെയ്യുവാ..അമ്മ എന്തേ.. എന്നൊക്കയേ ചോദിച്ചുള്ളൂ .. “
” അത്രേയുള്ളോ പിന്നെന്താ ഏടത്തി അങ്ങനെ പറഞ്ഞേ ?…. “”
” ചേച്ചി എന്താ എന്നേ കുറച്ച് പറഞ്ഞേ…. ? “
അവളുടേ മുഖത്തെ ആകാംക്ഷ കണ്ടപ്പോൾ എനിക്കൊരു തമാശ തോന്നി …
” അവളൊരു തെറിച്ച പെണ്ണാണല്ലോന്ന് … “
പെട്ടെന്ന് അവളുടെ മുഖം ഇരുണ്ടു…..
” ഇല്ല…. അങ്ങനെ ചേച്ചി പറയ്യില്ല… “
” അപ്പോൾ ഞാൻ നുണ പറയ്യുവാന്നാണോ ??? “
“” അതല്ല…. അതിന് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല…. “
അവളുടെ കണ്ണൊക്കെ നിറഞ്ഞ് ഒഴുകാൻ തുടങ്ങി …..
പിന്നേയും എന്തോ പറയ്യാനായി എൻ്റെ മുഖത്തേക്ക് നോക്കിയ അവൾക്ക് എൻ്റെ മുഖത്തേ കള്ള ലക്ഷണം മനസ്സിലായിട്ടാകണം അവളെന്നോട് ഒന്നു കൂടി ചോദിച്ചു ….
” സത്യം പറ … ആ ചേച്ചി അങ്ങനെ പറഞ്ഞോ..?….. “
ഒരു വളിച്ച ചിരിയാണ് ഞാൻ അതിന് മറുപടിയായ് കൊടുത്തത്…..
പെട്ടന്നാണ് ,,സോറീ… പറയ്യാൻ വാ തുറന്ന എൻ്റെ കരണത്ത് ശക്തമായീ അവളുടേ കൈ പതിച്ചത്. പഴയത് പോലെയല്ല എനിക്കത് നന്നായ് വേദനിച്ചു.. അതവൾക്കും മനസ്സിലായീ..വലിയ എന്തോ അബദ്ധം ചെയതത് പോലേ അവൾ വാ പൊത്തി നിന്നു ..
” അയ്യോ ചേട്ടായി വേദനിച്ചോ ?… “
അവൾ പരിഭ്രമത്തോടെ ചോദിച്ചു എൻ്റെ കവിളിൽ അവൾ കൈ എത്തിച്ചതും ഞാനവളുടേ കൈ തട്ടി മാറ്റി ….
” കൈ എടുക്കെടി…. കോപ്പേ.. എന്നത്തിനാ.. വേദനിച്ചില്ലേ ഒന്നൂടെ തല്ലാനാകും…. “”
” ഇല്ല… ഞാനറിയാതെ ചെയ്തതാ… “
” ഉവ്വാ അറിയ്യാതേ… പോലും.. “
ഞാൻ ചുമ്മാ എരി തീയിലെണ്ണ ഒഴിച്ചു കൊണ്ടിരിന്നു.
” എന്നോട് നുണ പറഞ്ഞോണ്ട് അല്ലേ …. “
” ഓഹോ… നുണയോ.. ഇങ്ങനെ ആണേ നിന്നോട് ഒരു തമാശ പറയ്യാൻ പറ്റില്ലല്ലോ … എന്നെ തല്ലി കൊല്ലില്ലേ…… “
” സോറീ.. ചേട്ടായീ.. ഇനി ഞാൻ ഇങ്ങനെ ചെയ്യില്ല… “
അവൾ മരത്തിലേക്ക് കൂടുതൽ ചേർന്ന് നിന്നു വിതുമ്പാൻ തുടങ്ങി .. ഇനിയും പറഞ്ഞാൽ ചിലപ്പോൾ ഇവൾ കരയും എന്ന് തോന്നയതോടെ ഞാൻ അവളോട് ക്ഷമിക്കാൻ തീരുമാനിച്ചു….
” ശരി..വഴക്ക് ഒന്നും വേണ്ടാ… ഒരു ഉമ്മ തന്നാൽ ഞാൻ ക്ഷമിക്കാം…. “
കണ്ണു തുടച്ചുകൊണ്ട് നിന്ന അവൾ എന്നെ രൂക്ഷമായീ നോക്കി …
” അയ്യടാ…. അങ്ങനെ ഇപ്പോൾ മോന്‍ ക്ഷമിക്കണ്ട…..ട്ടോ…”
” അതെന്താ ഡി…. ഫോണിലൂടേ എത്ര വേണേലും തരാലോ. നേരിട്ട് ഒരെണ്ണം തന്നാലെന്നാ നിനക്ക് ….. “
” വേണ്ട അത് ശരിയ്യാവില്ല.. എനിക്ക് പേടിയ്യാ…. “
ഭാഗ്യം പെണ്ണിന് ചെറിയ സമ്മതം ഉണ്ട്…
” വലിയ ജാഡ കാണിക്കാതെ ഒരെണ്ണം താ… അച്ചൂ… “
