” ചേച്ചി എന്ത് പണിയാ കാട്ടിയേ…അപ്പോഴെങ്ങാനും ആ പെണ്ണ് കേറി വന്നാരുന്നെങ്കിലോ ? “
” വന്നാരുന്നേ … നമ്മുടെ കളികണ്ട് അവള് വിളിച്ച് കൂവി നാട്ടുകാരോടി വന്ന് നിന്നെ വല്ല മരത്തിലും കെട്ടിയിട്ട് ലേലു അല്ലൂ…. ലേലൂ അല്ലൂ…. പറയിച്ചേനേ….. “
അതും പറഞ്ഞ് അവര് പൊട്ടിച്ചിരിക്കാൻ തുടങ്ങി .. അവരുടെ കൊലച്ചിരീ…. എനിക്കവരുടെ തമാശ കേട്ടിട്ട് വലിയ ചിരിയൊന്നും വന്നില്ല … കാരണം അതല്ലല്ലോ ശരിക്കും അവിടെ നടക്കുക . ചിരിയൊന്നടക്കി ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കുമ്പോ ഞാൻ ഒരു വികാരവുമില്ലാതേ നിൽക്കുകയായിരുന്നു …
” എടാ പൊട്ടാ… നാളെ അവളുടെ പിറന്നാളാ….. അവളുടെ കൂട്ടുകാരാരൊക്കെയോ വരുന്നുണ്ട് ഇങ്ങട്… അത് കൊണ്ട് പെണ്ണ് ക്ലാസ്സിൽ പോലും പോകാതേ ഇരുന്ന് വീട് വൃത്തിയാക്കലാ അവിടെ….. അതിനിടക്ക് എങ്ങനെ വരാനാ അവൾ? …..”
ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാനും അത് അറിയ്യുന്നത്..നാളെ അച്ചൂൻ്റെ ബർത്ത് ഡേ ആണോ ? എന്നിട്ടെന്താ ആ പെണ്ണ് എന്നോട് പറയ്യാതിരുന്നേ…
” ഞാനും ഇന്നവളുടേ കൂടേ കടയിൽ നിന്ന് ലീവെടുത്തതാ.. പിന്നെ പോകാൻ തോന്നീല്ലാ.. അതാ നിന്നെ വിളിച്ചേ… “
അതും പറഞ്ഞ് അശ്വനി ചേച്ചി വശ്യമായൊന്ന് പുഞ്ചിരിച്ചൂ..
പിന്നെ ഒന്നും എനിക്ക് ചോദിക്കാനോ പറയ്യാനോ സാധിച്ചില്ല…അശ്വനി ചേച്ചിയുടെ കുട്ടികൾ വന്നു… മാളൂനേം പൊന്നൂനേം നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് ഞാൻ വീട്ടിലേക്ക് നടന്നു . മൂത്തവൾ എന്നെ കണ്ടതേ സംശയഭാവത്തിലൊന്ന് നോക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു….
നടക്കുമ്പോൾ എല്ലാം അച്ചൂൻ്റെ പിറന്നാളിനേക്കുറിച്ചായിരുന്നൂ എൻ്റെ ചിന്ത… എന്നാലുമലളെന്നോട് അതിനെക്കുറിച്ച് പറയ്യാതിരുന്നത് എന്തു കൊണ്ടായിരിക്കും .. ഇനി മറന്നതായിരിക്കുമോ… ഏയ് അങ്ങനേ ആവില്ല….
സ്കൂൾ വിട്ട് അതിലേ പോയൊരു പയ്യനാണ് എന്നേ തോണ്ടി വിളിച്ച് അശ്വതി പിറകേ വരുന്നുണ്ട് എന്ന് പറഞ്ഞത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോ അവളോടി പാഞ്ഞു വരുന്നത് കണ്ടൂ… ഞാനിതിലെ എന്തിന് വന്നൂ എന്നവള് ചോദിച്ചാൽ ഞാനെന്ത് നുണ പറയും എന്ന പേടി ആയിരുന്നു എനിക്ക് അപ്പോൾ..ഞാൻ പെട്ടല്ലോ ദൈവമേ.. എന്നേയും അച്ചൂനേം മാറി മാറി നോക്കീ എന്നെ ഒന്നാക്കി ചിരിച്ചിട്ടാണ് ആ പയ്യൻ പോയത്. അച്ചു വന്ന് എൻ്റെ അടുത്ത് നിന്ന് കിതക്കാൻ തുടങ്ങി ….
“നീ ഇപ്പോ എന്തിനാ അച്ചു ഓടിയേ.. വിളിച്ചാ ഞാൻ നിക്കുമായിരുന്നല്ലോ ?…”
” ഊവ്വ…വിളിച്ചാ കേക്കണ ഒരാളെ ….. ഞാൻ ഒരു നൂറു വിളി വിളിച്ചു.. എന്നിട്ടാ… അതെങ്ങനെയാ സ്വപ്നോം കണ്ടാ നടക്കണെന്നാ തോന്നണേ …. “
കിതപ്പൊന്നടക്കി അവൾ പറഞ്ഞൊപ്പിച്ചു.. കിതക്കുമ്പോ പെണ്ണിൻ്റെ മാറിടം ഉയർന്ന് താഴുന്നത് കാണാൻ നല്ല രസം തോന്നി. ഞങ്ങൾ പതിയെ നടത്തം ആരംഭിച്ചൂ..
” നീ ഇപ്പോ എങ്ങോട്ട് പോകുവാ.. ചുമ്മ കുഞ്ഞി പിള്ളേരെ പോലേ ഓടി കളിച്ച് നടക്കുവാല്ലേ ? നീ എന്തോ വലിയ പണി ആണെന്നാണല്ലോ നിൻ്റെ ചേച്ചി പറഞ്ഞെ ?…”
സത്യത്തിലവളുടേ അവസ്ഥ കണ്ട് വിഷമം തോന്നിയിട്ടാണു ഞാൻ അവളോടങ്ങനേ ദേക്ഷ്യപ്പെട്ടത്… കാരണമവൾക്ക് ശ്വസമെടുക്കാൻ തന്നെ ബുദ്ധിമുട്ട് ഉളളത് പോലെ എനിക്ക് തോന്നി .. പക്ഷേ അത് കഴിഞ്ഞാണ് പറഞ്ഞ അബദ്ധം എനിക്ക് മനസ്സിലായത്…. അശ്വനി ചേച്ചിയോട് സംസാരിക്കുന്നത് ഇവൾക്ക് ഇഷ്ടമല്ലല്ലോ…. അപ്പോ ഒരു വഴക്കിനുളള കാരണമായി… ഞാൻ പെട്ടു എന്നെനിക്ക് മനസ്സിലായീ…
” ഇതെന്നാ… ഞാൻ ചേട്ടായീനെ കാണാൻ വന്നതാ… അടുക്കള പണിയിലായിരുന്നൂ… അപ്പോഴാ ചേട്ടായി എന്നെ കാണാൻ വന്നൂന്ന് മാളു വന്ന് പറഞ്ഞെ……അതുകൊണ്ടാ ഓടി പിടിച്ച് വന്നേ.. എന്നിട്ടിപ്പോ കുറ്റം എനിക്കായോ… “
” നിന്നെ കാണാനാ ഞാൻ വന്നേന്ന് മാളൂനെങ്ങനേ മനസ്സിലായെ…. അപ്പോൾ നീ അവളോട് പറഞ്ഞോ ? “
” ആം….. അവക്കറിയ്യാം….”
മാളുവിൻ്റെയാ രൂക്ഷമായ നോട്ടത്തിന്റെ അർഥം എനിക്കപ്പോഴാണ് മനസിലായത്..
” എന്നെ കാണാനല്ലേ വന്നേ…. ?”
എന്തൊ ചിന്തിച്ചു നിന്ന എൻ്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു ..
