“അഹ്…. അതേ….”
അവൾക്ക് അതിലും സന്തോഷം തരുന്ന ഒരു മറുപടി എനിക്ക് പറയ്യാനില്ലായിരുന്നൂ… നല്ല വെളുത്ത മുല്ലപ്പൂവിലെ മഞ്ഞ് തുളളിയിൽ സൂര്യ കിരണം സ്പർശിച്ച തിളക്കമായിരുന്നൂ അപ്പോൾ അവളുടേ മുഖത്തിന്.
” വന്നതേ കുഞ്ഞേച്ചീടേ മുന്നിൽ ചെന്ന് പെട്ടു അല്ലെ ? ചേച്ചി ഇന്ന് പണിക്ക് പോയില്ലാരുന്നു…എൻ്റെ കൂടെ സഹായിക്കാൻ നിക്കാന്ന് പറഞ്ഞതാ.. പക്ഷെ ഇപ്പഴാ വരണേ.. വഴക്കാ ഞാൻ അവരോട്……”
ഒരാപത്തിൽ നിന്ന് രക്ഷപെട്ട സന്തോഷത്തേക്കാൾ അശ്വതിയുടെ നിഷ്കളങ്കമായ ആ വാക്കുകളിലെ എന്നോടുള്ള ആ സ്നേഹം എന്നെ വല്ലാതെ ഉലച്ചൂ..അവളോട് ദേക്ഷ്യപ്പെട്ടതിൽ എനിക്ക് എന്നോട് തന്നെ പുഛം തോന്നീ…അപ്പോഴേക്കും ഞങ്ങൾ നടന്ന് പതിവ് സ്ഥലമായ ഞാവലിന്റെ ചുവട്ടിലെത്തിയിരുന്നൂ… എന്തായാലും അശ്വനി ചേച്ചിയോട് ഞാൻ സംസാരിച്ചതിൽ ഇവൾക്ക് വലിയ കുഴപ്പമില്ല എന്നാശ്വസിച്ചതും……
” ചേട്ടായോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് …. “
എന്നവൾ എന്നെ ശകാരിച്ചതും ഒന്നിച്ചായിരുന്നു… അപ്പോൾ ഞാൻ വീണ്ടും പെട്ടു എന്നെനിക്കുറപ്പായീ…..
” ഞാൻ ഒന്ന് മിണ്ടി എന്ന് കരുതി എന്താ അച്ചൂ കൊഴപ്പം,, ഒന്നൂല്ലേലും എൻ്റെ പെണ്ണിൻ്റെ ചേച്ചിയല്ലേ അത്…. “
ഞാൻ അവളെ ശരിക്കുമൊന്ന് സോപ്പിട്ട് നോക്കീ…
” ഇതെന്ത് വട്ടാ ഈ പറയ്യണെ ? ചേട്ടായീ
കുഞ്ഞേച്ചിയോട് മിണ്ടീന്നും പറഞ്ഞ് ഇപ്പോ എന്താ കൊഴപ്പം ,,,, അന്നപ്പോ.. ചേട്ടായീടെ നമ്പറ് കുഞ്ഞേച്ചീടെ ഫോണീ കൊണ്ടതിന്റെ ദേക്ഷ്യത്തിൽ പറഞ്ഞതല്ലേ … ഇത് അതല്ല കാര്യം… “
അവളത് പറഞ്ഞതിൽ പാതി ആശ്വാസം തോന്നി എനിക്ക്… ഇനി ചേച്ചിയോട് പേടിയില്ലാതേ സംസാരിക്കാമല്ലോ…. എങ്കിലും പിന്നെന്തോ കുഴപ്പം ഉണ്ടല്ലോ ,,,
” പിന്നെ എന്താ..?.. ”
ഞാൻ ചോദിച്ചു …. അവളെന്നോട് ചേർന്ന് വന്ന് തലയും താഴ്ത്തി നിന്നു … ആ നിൽപ്പ് കണ്ടപ്പോഴേ അവളെന്തോ കള്ളത്തരം ചെയ്തു എന്നെനിക്ക് മനസ്സിലായീ …..
” ഞാൻ ചേട്ടായോട് എന്തോരം പറഞ്ഞിട്ടുള്ളതാ ഫോൺ വീട്ടില് വച്ച് വരരുത് എന്ന്… ഞാൻ എന്തോരം തവണ വിളിച്ചൂന്നറിയ്യുവോ ? “
അവളെന്നോട് കൂടുതൽ ചേർന്ന് നിന്ന് കള്ളത്തരത്തിന്റെ പതിവ് അടവായ ഷർട്ട്ൻ്റെ ബട്ടണിൽ പിടിച്ച് ഞെരാൻ തുടങ്ങി ….
” നീ കാര്യം എന്താന്ന് വച്ചാ പറ പെണ്ണെ ….”
ഞാൻ ആകാംഷയോടേ ചോദിച്ചു ….. അവൾ തല ഒന്നുയർത്തീ .എൻ്റെ കണ്ണിലേക്ക് നോക്കീ… ആ മുഖത്തൊരു പരിഭ്രമം നിഴലിച്ചിരുന്നു….
” എന്നോട് വഴക്ക് ഇണ്ടാക്കുവോ ?…. “
ഇടറിയ ശബ്ദത്തോടേ അവളൊരു മുഖവരയിട്ടു… അപ്പോഴേ കാര്യമായ എന്തോ വിഷയമാണത് എന്ന് എനിക്ക് ഉറപ്പായീ…. ഞാൻ അവളെ എൻ്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി…. അവളെൻ്റെ നെഞ്ചിൽ തലവച്ച് എന്നെ ഇറുകെ കെട്ടിപിടിച്ചു…
” എൻ്റെ അച്ചൂട്ടിയോട് ചേട്ടായിക്ക് ദേക്ഷ്യപ്പെടാൻ പറ്റുമോ ? നീ എന്താന്ന് വച്ചാ പറ… അത് ഇപ്പോ ആകാശമിടിഞ്ഞ് വീഴണ കാര്യായാലും ഞാൻ ഉണ്ടാവും എൻ്റെ പെണ്ണിൻ്റെ കൂടേ എപ്പോഴും… “
അവളുടേ വാക്കുകൾക്ക് ആത്മവിശ്വാസം എന്നോണം ഞാൻ പറഞ്ഞു… അവളാ വാക്കിൻ്റെ പുറത്ത് പഴയ ഊർജ്ജത്തോടേ എൻ്റെ നെഞ്ചിൽ തല വച്ച് നിന്ന് തന്നെ പറഞ്ഞ് തുടങ്ങി..
” നാളെ എൻ്റെ കൂടെ അമ്പലത്തില് വരുവോന്നറിയ്യാനാ ഞാൻ വിളിച്ചേ… ഒരുപാട് നേരം വിളിച്ചിട്ടും ചേട്ടായി ഫോൺ എടുത്തില്ല…. “
” ചാർജ്ജ് ചെയ്യാൻ വച്ചിട്ടാ വന്നേ… ഒത്തിരി വിളിക്കാതിരുന്ന നന്നായി ,,,, ഏടത്തി വന്നിരിക്കുന്നത് കൊണ്ട് അമ്മ ജോലിക്ക് പോയിട്ടില്ല… അമ്മ ചിലപ്പോൾ കോൾ അറ്റൻ്റ് ചെയ്തേനേ… “
ഞാനത് പറഞ്ഞതും അച്ചു എന്നെ കൂടുതൽ ഇറുക്കി പിടിച്ചൂ…
” ഉംംംം….. എടുത്തു … പക്ഷേ അമ്മയല്ല ,,,,,,, ചേച്ചീ…… “
ഇടിമിന്നല്‍ വന്ന് നെഞ്ചത്ത് കൊണ്ടാൽ പോലും ഞാൻ ഇത്രയും ഞെട്ടില്ലായിരുന്നു… . “അയ്യോ ” എന്നൊരു നിലവിളിയോടേ അശ്വതിയെ ഞാൻ എൻ്റെ നെഞ്ചിൽ നിന്നടർത്തി മാറ്റി.. ഒരു വെപ്രാളത്തിൽ ഞാൻ ചോദിച്ചു …
” എന്നിട്ട്.. ? “
” എന്നിട്ട് …. ഫോണെടുത്ത അപ്പ തന്നെ ഉണ്ടാരുന്ന ദേക്ഷ്യത്തില് ഞാൻ ചേട്ടായീനെ ഒത്തിരി ചീത്ത വിളിച്ചു… പട്ടീന്നും വിളിച്ചു… “
