ഇടി വെട്ടയവനെ പാമ്പ് കടിച്ച അവസ്ഥയിലായി ഞാൻ ….
” എന്നിട്ട്…? “
” കുറേ…. ചീത്തവിളിച്ച് കഴിഞ്ഞപ്പോൾ …. അപ്പുറത്ത് നിന്ന് ചേച്ചി പറഞ്ഞു ..മോളേ അവനിവിടെ ഇല്ല.. വരുമ്പോൾ വിളിക്കാൻ പറയ്യാന്ന്……
അപ്പഴാ… ചേച്ചി ആണെന്ന് മനസിലായത്… “
” ചേച്ചി എന്താ പറഞ്ഞേന്ന് പറയെഡീ… “
ഞാൻ ചെറിയ ദേക്ഷ്യത്തോടെ ചോദിച്ചു …
” വേറൊന്നും പറഞ്ഞില്ല.. .. പിന്നെ……..”
അവളൊന്ന് പരുങ്ങി …….
” പിന്നെന്താഡീ പുല്ലേ പറയ്യ്.. “
ഞാൻ അൽപ്പം ശബ്ദമുയർത്തി ചോദിച്ചത് കൊണ്ടാകും അവൾ മുഖം വീർപ്പിച്ച് പറഞ്ഞു തുടങ്ങി …
” പെട്ടെന്ന് അവരെന്നോട് പേര് ചോദിച്ചപ്പോ ഞാൻ അറിയ്യാതേ പറഞ്ഞു പോയീ….. ചേച്ചിക്ക് എന്നെ മനസിലായീന്നാ തോന്നുന്നേ…. “
അപ്പോൾ ശരിക്കും ഞാൻ ഇപ്പോഴാണല്ലെ പെട്ടത്….അശ്വതി പതിയെ വിതുമ്പാൻ തുടങ്ങി … ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ എൻ്റെ കൈ തട്ടിമാറ്റി അവളെന്നെ ഇരു കൈ കൊണ്ടും ചുറ്റി പിടിച്ചിരുന്നൂ ……
” എന്നോട് വഴക്കുണ്ടാക്കൂലാന്ന് പറഞ്ഞിട്ട് ….. “
അവൾ നിന്ന് കരയാൻ തുടങ്ങി …
” ഇതിപ്പോ ഞാനായിരുന്നു ചെയ്തത് എങ്കിൽ നീ എന്നെ കൊല്ലില്ലായിരുന്നോ അച്ചൂ. …. ”
അവളതിന് മറുപടി ഒന്നും പറഞ്ഞില്ല…ഞാൻ വീണ്ടും ചോദിച്ചു….
” ചേച്ചി വേറെ എന്തെങ്കിലും പറഞ്ഞൊ ? ”
” ഇ..ഇല്ല…”
ചെറിയ ഒരു പരുങ്ങലോടെ അവളെന്നേ കെട്ടിപ്പിടിച്ച് തന്നെ നിന്നു…
ഞാൻ അവളുടെ പുറത്ത് കൂടി മെല്ലെ തഴുകി .. അവളൊന്നും മിണ്ടാതെ എന്നെ കൂടുതൽ ഇറുക്കി ചുറ്റിപിടിച്ചതേയുള്ളൂ….
കുറച്ച് നേരം ഞങ്ങൾ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു….. കുറച്ച് കഴിഞ്ഞപ്പോൾ അച്ചൂ പതിയെ തലയുയർത്തി എന്നോട് ചോദിച്ചു ……
” വീട്ടിൽ ചെല്ലുമ്പോ അമ്മ ചേട്ടായിനെ തല്ലുവോ ?? “
അവളുടെ നിഷ്കളങ്കമായ ആ ചോദ്യവും അവളുടെ മുഖവും കണ്ടപ്പോൾ എനിക്ക് ചിരി വന്നു പോയി ….
” എന്തിനാ ചിരിക്കണേ….എന്നെയൊക്കെ ആണെ അമ്മ തല്ലി ശരിയാക്കിയേനേ……. “
ആദ്യമൊക്കെ ഞാൻ നന്നാവാൻ അമ്മ തല്ലിയിരുന്നെങ്കിലും നന്നാവൂല്ലന്ന് പറഞ്ഞ് തല്ലലൊക്കെ എന്നേ നിർത്തിയതാ….
അവൾക്ക് മറുപടി കൊടുക്കാതെ ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…. എങ്കിലും അവളുടെ സംശയം മാറിയിട്ടില്ലാ എന്നെനിക്ക് തോന്നി …
” നാളെ എന്താ അമ്പലത്തില് ?… “
ഞാൻ അവളോട് ചോദിച്ചു …
” അതൊക്കെയുണ്ട്.. ഇവിടെയല്ല കൃഷ്ണന്റെ അമ്പലത്തിലാ പോണേ… നാളെ എൻ്റെ കൂടേ വരുവോ….. അമ്മ ഇനി വിടുവോ ? …. “
വീണ്ടും അവളുടെ സംശയം…
എന്ത് പറഞ്ഞാലും അവസാനം ഇവള് കറങ്ങി തിരിഞ്ഞു അതിലേക്കാണല്ലോ എത്തുന്നത്…
” എടീ … പൊട്ടി…. അതൊന്നും ഇല്ല..നാളെ എന്താ അമ്പലത്തില് പരിപാടി ?”
” പരിപാടി ഒന്നും ഇല്ല … ചുമ്മാ തൊഴാൻ …”
എന്നിട്ടും അവൾ അവളുടെ പിറന്നാളാണെന്ന് എന്നോട് പറഞ്ഞതേ ഇല്ല… വല്ല സർപ്രൈസും തരാനാണോ ?
ഒരു പിടിയും കിട്ടുന്നില്ലല്ലോ ….
ഇവിടെ നിന്ന് ഏകദേശം 20 കി.മീ. ദൂരമെങ്കിലും കാണും അവള് പറഞ്ഞ ക്ഷേത്രത്തിലേക്ക്.. അതുകൊണ്ട്.എന്നെ കൂട്ട് വിളിക്കുകയാകും ഇവൾ..
ഞങ്ങൾ അവിടെ നിന്ന് പിരിയുമ്പോൾ അവളുടെ വിഷമങ്ങളും സംശയങ്ങളും എല്ലാം മാറി പഴയ അശ്വതി തന്നെ ആയിരുന്നൂ.. അവളുടെ കൂടേ നാളെ അമ്പലത്തിൽ കൂട്ടു ചെല്ലാം എന്ന് എൻ്റെ കൈയ്യിൽ നിന്ന് സത്യം ചെയ്ത് വാങ്ങിച്ചു അവൾ. സത്യത്തിന് പകരമായി അവൾ അടിപൊളി ചുമ്പനം തന്നാണ് പോയത്..
വീട്ടിലേക്ക് കയറി ചെന്നാൽ ചിലപ്പോൾ പ്രശ്നമാകുമെന്ന പേടി കാരണം ഞാൻ രാത്രി വരെ മനുവിന്റെയും അജിയുടേയും കൂടെ ഇരുന്ന് സമയം കളഞ്ഞു .. രാത്രി ഒരുപാട് ഇരുട്ടിയിട്ടാണ് വീട്ടിലേക്ക് ചെന്നത്.. അതാകുമ്പോ എല്ലാവരുമുറങ്ങി കാണുമല്ലോ … എങ്കിലും ഞാൻ പിടിക്കപ്പെട്ടു… എനിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നൂ ഏടത്തി.. വലിയൊരു വഴക്കും ഒരു ഉപദേശവും പ്രതീക്ഷിച്ചിടത്ത് ഏടത്തി അവളെക്കുറിച്ചും ഞങ്ങളുടെ പ്രണയത്തേ കുറിച്ചുമാണ് കൂടുതലും ചോദിച്ചത്. അവർക്കും അത് കേൾക്കാനായിരുന്നു താത്പര്യം … രതി പരമായ കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ഞാൻ തുറന്നു പറഞ്ഞു … കിടക്കാൻ നേരം ഏടത്തി അവൾ വിളിച്ച കാര്യവും തുടർന്നുണ്ടായ സംഭവങ്ങളും എനിക്ക് വ്യക്തമാക്കിയത്..ഏടത്തിക്ക് അശ്വതിയെ ശരിക്കും ഇഷ്ടപ്പെട്ടു എന്നെനിക്ക് മനസ്സിലായീ…. കാരണം എൻ്റെ ഭാവി തീരുമാനത്തെക്കുറിച്ചും ആഗ്രഹങ്ങളേക്കുറിച്ചും എല്ലാം ചേച്ചി ചോദിച്ചു .. ഇടക്ക് അശ്വതിയെ ഉൾപ്പെടുത്തിയാണ് അവര് സംസാരിച്ചത് മുഴുവൻ … ഏതായാലും അച്ചു എന്നോട് പറഞ്ഞതിലും കൂടുതലായി ഇവരോടെന്തൊക്കെയോ സംസാരിച്ചിരിക്കണം എന്ന് ഞാൻ ഊഹിച്ചു…. കാരണം അവള് പറഞ്ഞത് വച്ച് ആണെങ്കിൽ ചീത്തവിളിക്ക് ശേഷവും ഏടത്തി അവളെക്കുറിച്ച് നല്ലത് മാത്രം ചോദിക്കുകയും പറയുകയും ചെയ്യില്ലല്ലോ …… ഏതായാലും ഏടത്തി പൂർണ്ണ പിന്തുണ പ്രക്യാപിച്ചു…. ഇനി അമ്മയെ കൂടി ചാക്കിട്ടാൽ പ്രശ്നം ഒഴിഞ്ഞു എന്നോർത്തിരുന്നപ്പോഴാണ് ഏടത്തി വീട്ടിലെല്ലാരോടും ഈ കാര്യം സൂചിപ്പിച്ചതായീ പറഞ്ഞത്..കേട്ടപ്പോ ഏട്ടൻ അതിനൊരു ചിരി മാത്രം മറുപടിആയി കൊടുത്തപ്പോൾ
“അവനങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുള്ളു ” എന്നാണത്രേ അമ്മ പറഞ്ഞത്. ഇവര് വലിയ ഫാസ്റ്റ് ആണല്ലോ ?…. അങ്ങനെ ഇവിടുത്തേ ഭാഗം വലിയ പ്രശ്നമൊന്നുമില്ലാതെ തീർന്നു.. .. ഇനി അച്ചുനെ ഉപേക്ഷിച്ചാലാകും ചിലപ്പോൾ പ്രശ്നം …ഇനി അവളുടെ അമ്മേം അശ്വനി ചേച്ചിയുമാണ് മറ്റൊരു പ്രശ്നം….എല്ലാം നന്നായി വരും എന്ന് മനസിനേ പറഞ്ഞ് പഠിപ്പിച്ചിട്ടാണ് ഞാൻ അന്ന് ഉറങ്ങിയത് വരെ…. ഏതായാലും അച്ചൂ ഏടത്തിയെ കൈയ്യിലെടുത്തു എന്നെനിക്ക് ഉറപ്പായിരുന്നൂ…
